Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കയ്യിലെ ഈ അടയാളങ്ങള്‍ ഭാവി രഹസ്യങ്ങള്‍
കയ്യിലെ ഈ അടയാളങ്ങള്‍ ഭാവി രഹസ്യങ്ങള്‍
കൈ രേഖാ ശാസ്ത്രം അഥവാ ഹസ്തരേഖാ ശാസ്ത്രം ശാസ്ത്ര ശാഖ തന്നെയാണ്. പണ്ടു മുതല്‍ തന്നെ ഭാരതത്തില്‍ പിന്തുടര്ന്നു പോരുന്ന ഒന്ന്. കയ്യിലെ രേഖകള്‍ വായിക്കാന്‍ വിദഗ്ധരായവര്‍ക്ക് ഒരാളുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും മാത്രമല്ല, ഒരാളുടെ സ്വഭാവ വിശേഷങ്ങള്‍ കൂടി പറയുവാന്‍ സാധിയ്ക്കുമെന്നാണ് പറയുക.
കൈത്തലത്തിലെ രേഖകള്‍ ഓരോരുത്തരിലും വ്യത്യാസങ്ങളാണ്. ചിലരുടെ കയ്യില്‍ ഏറെ രേഖകള്‍ കാണപ്പെടും.ചിലരില്‍ കുറവും. ചിലരില്‍ തെളിഞ്ഞ രേഖകളാകും, ചിലരില്‍ തെളിയാത്ത രേഖകള്‍. ചില രേഖകള്‍ വ്യത്യസ്തങ്ങളുമാകാം.
ചിലരുടെ കൈത്തലത്തില് ചില പ്രത്യേക ആകൃതിയിലെ അടയാളങ്ങള്‍ കാണാം. ഇവ വിവരിയ്ക്കുന്ന ചില പ്രത്യേക കാര്യങ്ങളുമുണ്ട്. നമ്മുടെ ധന ഭാഗ്യം അടക്കമുളള ചിലത്. ഇതെക്കുറിച്ചറിയൂ,

നമ്പര്‍ 1, 2
ത്രിശൂലാകൃതി അഥവാ ട്രൈഡെന്റുകള് നമ്പര്‍ 1 വരുന്ന ആകൃതിയാണ്. ഇവ കയ്യിലുള്ളവരെങ്കില് ഭാഗ്യവും അധികാരവും പണനും ഫലമായി പറയുന്നു. ഈ പ്രത്യേക കൈ രേഖയില്‍ ഇതു വന്നാല്ഇതിനര്ത്ഥം ആഗ്രഹപൂര്‍ത്തീകരണമാണ്. നമ്പര്‍ 2 വരുന്ന ആകൃതിയാണ് ഐലന്റുകള്‍. ഇത് അശുഭ സൂചനയാണ് പറയുന്നത്. ഇതു കൈത്തലത്തിലെങ്കില് ജീവിതത്തില്‍ ഏതെങ്കിലും വിധത്തിലെ തടസം വിശദീകരിയ്ക്കുന്നു.

3
3 എന്ന നമ്പര്‍ വിശദീകരിയ്ക്കുന്നത് മത്സ്യാകൃതിയാണ്. ഫിഷ് സൈന്‍ കയ്യിലുളളത് ധനവും ഐശ്വര്യവും സൂചിപ്പിയ്ക്കുന്ന ഒന്നാണ്. കയ്യില്‍ ഇത്തരം ഫിഷ് അടയാളമുള്ളവര്‍ വീട്ടില്‍ ഗോള്‍ഡ് ഫിഷിനെ സൂക്ഷിയ്ക്കുന്നത് ഈ അടയാളത്തെ പ്രവര്‍ത്തനനിരതമാക്കാന്‍, ധന ലാഭമുണ്ടാക്കാന്‍ സഹായിക്കുന്നു.

4
4 എന്ന നമ്പറില്‍ കാണുന്ന പോലെ ട്രയാംഗിള്‍ അഥവാ ത്രികോണാകൃതി കൈത്തലത്തിലെങ്കില് നേട്ടവും വിജയവുമെല്ലാം ഫലമായി പറയുന്നു. ഇത്തരം അടയാളം കയ്യിലെങ്കില്‍ ഏതെങ്കിലും വിധത്തിലെ ഭാഗ്യം വിശദീകരിയ്ക്കുന്നു.

5
5 എന്ന നമ്പറില്‍ രേഖപ്പെടുത്തിരിയ്ക്കുന്നത് ഗ്രിഡ് ലൈനുകളാണ്. ഇതേ രീതിയില്‍ കാണുന്ന ലൈനുകള്‍ നല്ലതല്ല, സൂചന നല്‍കുന്നത്. സഹപ്രവര്‍ത്തകരില്‍ നിന്നുള്ള പ്രശ്നങ്ങള്‍, ജോലിയില്‍ ഉന്നതിയില്ലാതിരിയ്ക്കുക എന്നിവയെല്ലാം ഫലമായി പറയുന്നു.

6
6 എന്ന നമ്പറില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നതു പ്രകാരം ചെറിയ ലൈന്‍ ജീവിതത്തില്‍ തടസങ്ങളും ബുദ്ധിമുട്ടുകളും സൂചിപ്പിയ്ക്കുന്നു. പ്രത്യേകിച്ചും ഇവ പ്രധാന ലൈനുകളില്‍ ഇതേ രീതിയില്‍ ക്രോസ് ചെയ്തു കാണുന്നുവെങ്കില്‍.

7, 8
7 എന്ന നമ്പറില്‍ കാണപ്പെടുന്നത് ടെമ്പിള്‍ എന്ന പേരില്‍ അറിയപ്പെടുന്ന അടയാളമാണ്. ഇതു കയ്യിലെങ്കില്‍ സ്പിരിച്വാലിറ്റിയുമായുള്ള ബന്ധം കാണുന്നു. കാര്യങ്ങള്‍ മനസിലാക്കാനുള്ള കഴിവു സൂചിപ്പിയ്ക്കുന്നു. 8 എന്ന നമ്പറില്‍ കാണപ്പെടുന്ന ഫെതെറി ലൈനുകള്‍ ദേഷ്യവും വിഷമവും സൂചിപ്പിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും ജോലി സംബന്ധമായ കാര്യങ്ങളില്‍.

9
9 എന്ന നമ്പറില്‍ കാണപ്പെടു്ന ജോയിനിംഗ് ലൈനുകള്‍ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്കു സഹായമായി ആളുകള്‍ വരുമെന്ന സൂചന നല്കുന്ന ഒന്നാണ്.



Click it and Unblock the Notifications
