Just In
- 18 min ago ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
- 48 min ago അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
- 1 hr ago വെറും ദോശയല്ല, ബ്രേക്ക്ഫാസ്റ്റിന് ഇനി ഹെല്‍ത്തി എഗ്ഗ് ദോശ
- 2 hrs ago കാലമെത്ര കഴിഞ്ഞാലും ഭര്‍ത്താവിന് കറകളഞ്ഞ സ്നേഹം, ഭാര്യക്ക് മാത്രം മനസ്സിലാവും പ്രത്യേക ലക്ഷണങ്ങള്‍
Don't Miss
- Sports IPL 2024: 20ാം ഓവര്‍ എന്തുകൊണ്ട് യഷിന് നല്കി? രാഹുല്‍ ധോണിയെ സഹായിച്ചു! തെളിവ് ഇതാ
- News എംഎല്‍എമാരടക്കം ഒരാള്‍ പോലും വോട്ട് ചെയ്യാതെ നാഗാലാന്‍ഡിലെ 6 ജില്ലകള്‍..! കാരണമിത്
- Movies അച്ഛന്റെ കൂടെ സംസാരിക്കാനോ പുറത്ത് പോകാനോ അനുവാദമില്ലായിരുന്നു; ബ്രേക്കപ്പിന്റെ സമയത്ത് മരണം; സൗഭാഗ്യ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മരണം അടുത്തെത്തിയ സൂചനകള്‍; ശിവപുരാണം പറയുന്നത്
മരണത്തെക്കുറിച്ചുള്ള ചിന്ത എല്ലായ്പ്പോഴും ഭയപ്പെടുത്തുന്നതാണ്. എന്നാല്‍, മരണം മനുഷ്യജീവിതത്തിന്റെ നിഷേധിക്കാനാവാത്ത വസ്തുതയാണ്. ജനിച്ചാല്‍ അവസാനിക്കേണ്ടതുണ്ട്, അതിനാല്‍ മരണം അനിവാര്യമാണ്. മരണത്തെക്കുറിച്ച് മിക്കവരെയും വിഷമിപ്പിക്കുന്ന കാര്യം മരണത്തിനുശേഷം സംഭവിക്കുന്നതാണ്. മരണാനന്തരം ഒരു ലോകമുണ്ടോ അതോ നമ്മള് പ്രപഞ്ചത്തില്‍ നിന്ന് അപ്രത്യക്ഷമാകുമോ? ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ ചോദ്യങ്ങള്‍ എല്ലായ്പ്പോഴും മനുഷ്യരെ ആശങ്കപ്പെടുത്തുന്നു. അതിനാല്‍ മനുഷ്യര്‍ എല്ലായ്പ്പോഴും മരണത്തെ ഭയപ്പെടുന്നു. എന്നാല്‍ മരണം ഒഴിവാക്കാനാവില്ല. മരണം നിശബ്ദമായി വരുന്നുവെന്നും നിങ്ങള്‍ മരിക്കുമ്പോള്‍ നിങ്ങള്‍ അറിയുകപോലുമില്ലെന്നും പറയപ്പെടുന്നു. എന്നിരുന്നാലും, പുരാണങ്ങള്‍ പ്രകാരം ഒരാള്‍ മരിക്കുമെന്ന് സൂചിപ്പിക്കുന്ന ചില അടയാളങ്ങള്‍ ഉണ്ട്.
Most read: വാസ്തുദോഷം നീക്കണോ? ഈ മൃഗങ്ങളെ വളര്‍ത്തൂ
ഒരിക്കല്‍ പാര്‍വതി ദേവി മരണത്തിന്റെ അടയാളങ്ങളെക്കുറിച്ച് പരമശിവനോട് ചോദിച്ചു. മരിക്കുമെന്ന് ഒരാള്‍ക്ക് എങ്ങനെ അറിയാന്‍ കഴിയും? അപ്പോഴാണ് ശിവന് മരണത്തെക്കുറിച്ച് പാര്‍വതീ ദേവിക്ക് വിശദീകരിച്ചത്. ഒരു വ്യക്തിയില്‍ മരണത്തിന് മുമ്പ് കാണാവുന്ന ചില ലക്ഷണങ്ങളെക്കുറിച്ച് പരമശിവന് സംസാരിച്ചു. ശിവപുരാണത്തില്‍ ഈ ലക്ഷണങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. മരണത്തിന്റെ ഈ അടയാളങ്ങള്‍ അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? തുടര്‍ന്ന് വായിക്കുക.
കഴുകന്, പ്രാവ്, കാക്ക
ശിവപുരാണം അനുസരിച്ച് ഒരു കഴുകന്, പ്രാവ് അല്ലെങ്കില്‍ കാക്ക എന്നിവ ഒരു വ്യക്തിയുടെ തലയില്‍ ഇരുന്നാല്‍ ആ വ്യക്തി ഒരു മാസത്തിനുള്ളില്‍ മരിക്കുമെന്നാണ്.
ശരീരം മഞ്ഞയോ വെള്ളയോ ആയി മാറുന്നു
ശിവപുരാണം അനുസരിച്ച്, ഒരു വ്യക്തിയുടെ ശരീരം പെട്ടെന്ന് മഞ്ഞയോ വെള്ളയോ ആകുകയും ചുവന്ന അടയാളങ്ങള്‍ കാണുകയും ചെയ്താല്‍ ആ വ്യക്തി 6 മാസത്തിനുള്ളില്‍ മരിക്കും.
Most read:രാവിലെ കണി ഇതെങ്കില്‍ ദിവസം ഗതിപിടിക്കില്ല
ശരീരഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍
ശിവപുരാണം അനുസരിച്ച് ഒരു വ്യക്തിയുടെ കണ്ണുകള്‍, വായ, ചെവി, നാവ് തുടങ്ങിയ ശരീരഭാഗങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ആ വ്യക്തിക്ക് 6 മാസത്തിനുള്ളില്‍ മരണം സംഭവിക്കുന്നു.
ചന്ദ്രനോ സൂര്യനോ ചുറ്റുമുള്ള വൃത്തം
ചന്ദ്രനോ സൂര്യനോ ചുറ്റും ആരെങ്കിലും ചുവപ്പ് അല്ലെങ്കില്‍ കറുത്ത വൃത്തം കണ്ടാല്‍, ആ വ്യക്തി 15 ദിവസത്തിനുള്ളില്‍ മരിക്കുമെന്ന് ശിവപുരാണം പറയുന്നു.
Most read:വിരലുകള്‍ക്ക് ഇടയിലെ വിടവ് പറയും രഹസ്യം
നക്ഷത്രങ്ങളെ കാണുന്നില്ലെങ്കില്‍
ശിവപുരാണ പ്രകാരം ഒരു വ്യക്തി നക്ഷത്രങ്ങളെ ശരിയായി കാണുന്നില്ലെങ്കില്‍, ആ വ്യക്തി ഒരു മാസത്തിനുള്ളില്‍ മരിക്കും.
നിഴല്‍ കാണുന്നില്ലെങ്കില്‍
ശിവപുരാണം അനുസരിച്ച് എണ്ണ, നെയ്യ്, വെള്ളം, കണ്ണാടി എന്നിവയില്‍ ഒരു വ്യക്തിയുടെ നിഴല്‍ കാണുന്നില്ലെങ്കില്‍ 6 മാസത്തിനുള്ളില്‍ ആ വ്യക്തി മരിക്കും. ഒരു വ്യക്തി തന്റെ നിഴലിനെ തലയില്ലാതെ കാണുമ്പോഴോ അല്ലെങ്കില്‍ നിഴലില്ലാത്തവനായി കാണുമ്പോഴോ, ആ വ്യക്തി ഒരു മാസത്തിനുള്ളില്‍ മരിക്കും.
Most read:ഈ ദിവസം ചെയ്യുന്നതെന്തും ശുഭമാകും; 2021ലെ മികച്ച ദിവസങ്ങള്‍
തീയുടെ വെളിച്ചം
ശിവപുരാണം പ്രകാരം ഒരു വ്യക്തി തീയുടെ വെളിച്ചം ശരിയായി കാണുന്നില്ലെങ്കില്‍, 6 മാസത്തിനുള്ളില്‍ ആ വ്യക്തിക്ക് മരണം സംഭവിക്കുന്നു.