Latest Updates
-
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം
മരണം അടുത്തെത്തിയ സൂചനകള്‍; ശിവപുരാണം പറയുന്നത്
മരണത്തെക്കുറിച്ചുള്ള ചിന്ത എല്ലായ്പ്പോഴും ഭയപ്പെടുത്തുന്നതാണ്. എന്നാല്‍, മരണം മനുഷ്യജീവിതത്തിന്റെ നിഷേധിക്കാനാവാത്ത വസ്തുതയാണ്. ജനിച്ചാല്‍ അവസാനിക്കേണ്ടതുണ്ട്, അതിനാല്‍ മരണം അനിവാര്യമാണ്. മരണത്തെക്കുറിച്ച് മിക്കവരെയും വിഷമിപ്പിക്കുന്ന കാര്യം മരണത്തിനുശേഷം സംഭവിക്കുന്നതാണ്. മരണാനന്തരം ഒരു ലോകമുണ്ടോ അതോ നമ്മള് പ്രപഞ്ചത്തില്‍ നിന്ന് അപ്രത്യക്ഷമാകുമോ? ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ ചോദ്യങ്ങള്‍ എല്ലായ്പ്പോഴും മനുഷ്യരെ ആശങ്കപ്പെടുത്തുന്നു. അതിനാല്‍ മനുഷ്യര്‍ എല്ലായ്പ്പോഴും മരണത്തെ ഭയപ്പെടുന്നു. എന്നാല്‍ മരണം ഒഴിവാക്കാനാവില്ല. മരണം നിശബ്ദമായി വരുന്നുവെന്നും നിങ്ങള്‍ മരിക്കുമ്പോള്‍ നിങ്ങള്‍ അറിയുകപോലുമില്ലെന്നും പറയപ്പെടുന്നു. എന്നിരുന്നാലും, പുരാണങ്ങള്‍ പ്രകാരം ഒരാള്‍ മരിക്കുമെന്ന് സൂചിപ്പിക്കുന്ന ചില അടയാളങ്ങള്‍ ഉണ്ട്.
ഒരിക്കല്‍ പാര്‍വതി ദേവി മരണത്തിന്റെ അടയാളങ്ങളെക്കുറിച്ച് പരമശിവനോട് ചോദിച്ചു. മരിക്കുമെന്ന് ഒരാള്‍ക്ക് എങ്ങനെ അറിയാന്‍ കഴിയും? അപ്പോഴാണ് ശിവന് മരണത്തെക്കുറിച്ച് പാര്‍വതീ ദേവിക്ക് വിശദീകരിച്ചത്. ഒരു വ്യക്തിയില്‍ മരണത്തിന് മുമ്പ് കാണാവുന്ന ചില ലക്ഷണങ്ങളെക്കുറിച്ച് പരമശിവന് സംസാരിച്ചു. ശിവപുരാണത്തില്‍ ഈ ലക്ഷണങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. മരണത്തിന്റെ ഈ അടയാളങ്ങള്‍ അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? തുടര്‍ന്ന് വായിക്കുക.

കഴുകന്, പ്രാവ്, കാക്ക
ശിവപുരാണം അനുസരിച്ച് ഒരു കഴുകന്, പ്രാവ് അല്ലെങ്കില്‍ കാക്ക എന്നിവ ഒരു വ്യക്തിയുടെ തലയില്‍ ഇരുന്നാല്‍ ആ വ്യക്തി ഒരു മാസത്തിനുള്ളില്‍ മരിക്കുമെന്നാണ്.

ശരീരം മഞ്ഞയോ വെള്ളയോ ആയി മാറുന്നു
ശിവപുരാണം അനുസരിച്ച്, ഒരു വ്യക്തിയുടെ ശരീരം പെട്ടെന്ന് മഞ്ഞയോ വെള്ളയോ ആകുകയും ചുവന്ന അടയാളങ്ങള്‍ കാണുകയും ചെയ്താല്‍ ആ വ്യക്തി 6 മാസത്തിനുള്ളില്‍ മരിക്കും.

ശരീരഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍
ശിവപുരാണം അനുസരിച്ച് ഒരു വ്യക്തിയുടെ കണ്ണുകള്‍, വായ, ചെവി, നാവ് തുടങ്ങിയ ശരീരഭാഗങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ആ വ്യക്തിക്ക് 6 മാസത്തിനുള്ളില്‍ മരണം സംഭവിക്കുന്നു.

ചന്ദ്രനോ സൂര്യനോ ചുറ്റുമുള്ള വൃത്തം
ചന്ദ്രനോ സൂര്യനോ ചുറ്റും ആരെങ്കിലും ചുവപ്പ് അല്ലെങ്കില്‍ കറുത്ത വൃത്തം കണ്ടാല്‍, ആ വ്യക്തി 15 ദിവസത്തിനുള്ളില്‍ മരിക്കുമെന്ന് ശിവപുരാണം പറയുന്നു.

നക്ഷത്രങ്ങളെ കാണുന്നില്ലെങ്കില്‍
ശിവപുരാണ പ്രകാരം ഒരു വ്യക്തി നക്ഷത്രങ്ങളെ ശരിയായി കാണുന്നില്ലെങ്കില്‍, ആ വ്യക്തി ഒരു മാസത്തിനുള്ളില്‍ മരിക്കും.

നിഴല്‍ കാണുന്നില്ലെങ്കില്‍
ശിവപുരാണം അനുസരിച്ച് എണ്ണ, നെയ്യ്, വെള്ളം, കണ്ണാടി എന്നിവയില്‍ ഒരു വ്യക്തിയുടെ നിഴല്‍ കാണുന്നില്ലെങ്കില്‍ 6 മാസത്തിനുള്ളില്‍ ആ വ്യക്തി മരിക്കും. ഒരു വ്യക്തി തന്റെ നിഴലിനെ തലയില്ലാതെ കാണുമ്പോഴോ അല്ലെങ്കില്‍ നിഴലില്ലാത്തവനായി കാണുമ്പോഴോ, ആ വ്യക്തി ഒരു മാസത്തിനുള്ളില്‍ മരിക്കും.

തീയുടെ വെളിച്ചം
ശിവപുരാണം പ്രകാരം ഒരു വ്യക്തി തീയുടെ വെളിച്ചം ശരിയായി കാണുന്നില്ലെങ്കില്‍, 6 മാസത്തിനുള്ളില്‍ ആ വ്യക്തിക്ക് മരണം സംഭവിക്കുന്നു.



Click it and Unblock the Notifications
