Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ചാണക്യനീതി; കുടുംബത്തിന് അഭിമാനം നല്കിത്തരും ഈ 6 ഗുണങ്ങളുള്ള കുട്ടികള്‍
ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ ഉയരങ്ങള്‍ തൊടണമെന്ന് ആഗ്രഹിക്കുന്നു, സന്തോഷത്തിന്റെയും വിജയത്തിന്റെയും കിരീടം എപ്പോഴും അവരുടെ തലയില്‍ അലങ്കാരമായി ഉണ്ടാകണം. കുട്ടികളെ യോഗ്യരാക്കണമെങ്കില്, മാതാപിതാക്കള്‍ അവരെ ഒരു വിളപോലെ വളര്‍ത്തണമെന്ന് ചാണക്യന് പറയുന്നു. നല്ല വിളവിനായി കര്ഷകന് ഭൂമിയെയും വിളയെയും നല്ല രീതിയില്‍ പരിപാലിക്കുന്നു. മഴയും വെയിലും തണുപ്പുമൊന്നും അയാള്‍ വകവയ്ക്കുന്നില്ല. അതേ രീതിയില്‍, മാതാപിതാക്കള്‍ അവരുടെ കുട്ടികളെ യോഗ്യരാക്കാന്‍, അവരുടെ കഴിവുകള്‍ തിരിച്ചറിയുകയും അവരെ മുന്നേറാന്‍ പ്രേരിപ്പിക്കുകയും വേണം. ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് മനസിലാക്കിനല്കണം.
ചാണക്യന് തന്റെ നീതിശാസ്ത്രത്തില്‍ മനുഷ്യജീവിതത്തിന്റെ എല്ലാവശങ്ങളും പങ്കുവച്ചിട്ടുണ്ട്. ചാണക്യന്റെ നയങ്ങള്‍ ഇന്നത്തെ കാലത്തും പ്രസക്തമാണ്. ചാണക്യന് തന്റെ നയങ്ങളില്‍ സദ്ഗുണസമ്പന്നരായ കുട്ടികളെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ചാണക്യന്റെ അഭിപ്രായത്തില്‍ കുടുംബത്തില്‍ സദ്ഗുണസമ്പന്നരായ കുട്ടികള്‍ ഉള്ളവര്‍ വളരെ ഭാഗ്യവാന്മാരാണ്. അത്തരമൊരു കുടുംബം സന്തോഷത്തോടെ തുടരുന്നു. കുട്ടികളുടെ ചില ഗുണങ്ങള്‍ കുടുംബത്തിന്റെ പേര് ശോഭനമാക്കുമെന്ന് ചാണക്യന് പറയുന്നു. മാതാപിതാക്കള്‍ക്കും കുടുംബത്തിനും അഭിമാനം നല്കുന്ന അത്തരം ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

അനുസരണയുള്ളവര്‍
അനുസരണാശീലമുള്ള ഒരു കുട്ടി മാതാപിതാക്കള്‍ക്ക് മാത്രമല്ല, മുഴുവന്‍ കുടുംബത്തിന്റെയും ജീവിതം വിജയകരമാക്കുന്നുവെന്ന് ചാണക്യന് പറയുന്നു. അത്തരമൊരു കുട്ടി മാതാപിതാക്കളുടെയും മുഴുവന്‍ കുടുംബത്തിന്റെയും മഹത്വം വര്‍ധിപ്പിക്കുന്നു. അനുസരണയുള്ളവരും സംസ്കാരമുള്ളവരുമായ കുട്ടികള്‍ ഭാഗ്യവാന്മാരാണെന്നാണ് ചാണക്യന് പറയുന്നുത്.

നല്ല ശീലങ്ങളുള്ളവര്‍
മാതാപിതാക്കളെയും അധ്യാപകരെയും മുതിര്‍ന്നവരെയും സ്ത്രീകളെയും എപ്പോഴും ബഹുമാനിക്കുന്ന, നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്ന കുട്ടികള്‍ എല്ലായ്പ്പോഴും കുടുംബത്തിന് മഹത്വം നല്‍കുന്നുവെന്ന് ചാണക്യന് പറയുന്നു. ഇത്തരക്കാര്‍ ഉയരങ്ങള്‍ കീഴടക്കുകയും സമൂഹത്തില്‍ വലിയ ബഹുമാനം നേടുകയും ചെയ്യുന്നു.

വിജ്ഞാനം കൈവരിക്കുന്നവര്‍
ഒരു മനുഷ്യന്റെ നല്ല വ്യക്തിത്വം കെട്ടിപ്പടുക്കാന്‍ വിദ്യാഭ്യാസം സഹായിക്കുന്നു. വിജ്ഞാന സമ്പാദനത്തില്‍ എപ്പോഴും മിടുക്ക് കാണിക്കുന്ന കുട്ടികള്‍ കുടുംബത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുമെന്ന് ചാണക്യന് പറയുന്നു. അത്തരമൊരു കുട്ടിയില്‍ ജ്ഞാനദേവതയായ സരസ്വതിയുടെയും സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെയും അനുഗ്രഹം എപ്പോഴും നിലനില്ക്കും. നല്ല വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ തന്റെ കുടുംബത്തിന്റെയും രക്ഷിതാക്കളുടെയും അന്തസ്സ് ഉയര്‍ത്തുന്നു. വിദ്യാഭ്യാസം നേടി ജീവിതത്തില്‍ നല്ല നില കൈവരിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ വളരെയേറെ അഭിമാനിക്കുന്നു. എല്ലാത്തരം അന്ധകാരങ്ങളെയും അകറ്റാനുള്ള കഴിവ് അറിവിന് മാത്രമേ ഉള്ളൂയെന്ന് ചാണക്യന് അഭിപ്രായപ്പെടുന്നു.

വിവരമുള്ളവര്‍
ചാണക്യന്റെ അഭിപ്രായത്തില്‍, എല്ലാത്തരം അന്ധകാരങ്ങളെയും അകറ്റാനുള്ള കഴിവ് അറിവിന് മാത്രമേ ഉള്ളൂ. അറിവുള്ള കുട്ടികള്‍ അവരുടെ കഠിനാധ്വാനത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തില്‍ ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കുന്നു. അവര്‍ കുടുംബത്തിന് മഹത്വവും യശസ്സും കൊണ്ടുവരുന്നു.

സംസ്കാരമുള്ളവര്‍
കുട്ടികളുടെ നല്ല പെരുമാറ്റവും ശീലങ്ങളും അവരുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു. മാതാപിതാക്കളെയും അധ്യാപകരെയും മുതിര്‍ന്നവരെയും എപ്പോഴും ബഹുമാനിക്കുന്ന കുട്ടികള്‍ നല്ല സംസ്കാരമുള്ളവരായിരിക്കും. നല്ലതും ചീത്തയുമായ പ്രവൃത്തികള്‍ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നവരായിരിക്കണം കുട്ടികള്‍. അത്തരമൊരു കുട്ടി എപ്പോഴും കുടുംബത്തിന് മഹത്വം കൊണ്ടുവരുന്നു. അറിവിനും നൈപുണ്യത്തിനുമൊപ്പം കുട്ടികളില്‍ സംസ്കാരവും വേണം. അത്തരക്കാര്‍ക്ക് ഉയരങ്ങള്‍ കീഴടക്കുകയും എല്ലായിടത്തും ബഹുമാനം നേടുകയും ചെയ്യുന്നു.

വിശ്വസ്തരായവര്‍
കുട്ടിക്കാലം മുതല്‍ മക്കളെ നീതിയുടെയും നന്മയുടെയും പാതയില്‍ നടക്കാന്‍ മാതാപിതാക്കള്‍ പഠിപ്പിക്കണം. അത്തരം കുട്ടികള്‍ ഒരിക്കലും മാതാപിതാക്കളുടെ വാക്കുകള്‍ അവഗണിക്കില്ല. അനുസരണാശീലമുള്ള വിശ്വസ്തരായ കുട്ടികള്‍ വളരെ ഭാഗ്യവാന്മാരാണെന്ന് ചാണക്യന് പറയുന്നു. അത്തരം കുട്ടികള്‍ കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അന്തസ്സ് എപ്പോഴും ഉയര്‍ത്തിപ്പിടിക്കും.



Click it and Unblock the Notifications
