Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
അറിയാതെപോലും ഇത്തരക്കാര്‍ ചുവന്ന തിലകം ചാര്‍ത്തരുത്; ജീവിതത്തില്‍ പ്രശ്നങ്ങളും കഷ്ടപ്പാടും
പലരും തിലകക്കുറി ചാര്‍ത്തുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ദൈവത്തിലുള്ള വിശ്വാസത്തിന്റെ പ്രതീകമായി ഇതിനെ വിശേഷിപ്പിച്ചിക്കുന്നു. അതുകൊണ്ടാണ് എല്ലാ ശുഭകാര്യങ്ങള്‍ക്കും മുമ്പായി പലരും തിലകം ചാര്‍ത്തുന്നത്. നെറ്റിയില്‍ തിലകം പുരട്ടുന്നത് ശാന്തിയും ഊര്‍ജവും കൈവരുത്തുമെന്നാണ് വിശ്വാസം.
ചന്ദന തിലകം, ഗോപീചന്ദനം, കുങ്കുമ തിലകം, ഭസ്മം തുടങ്ങി നിരവധി തരം തിലകങ്ങള്‍ പ്രചാരത്തിലുണ്ട്. ഇതില്‍ ചുവന്ന തിലകം ചാര്‍ത്തുമ്പോള്‍ അല്പമൊന്ന് ശ്രദ്ധിക്കണം. ചുവന്ന നിറത്തിലുള്ള തിലകം എല്ലാവര്ക്കും ചാര്‍ത്താനുള്ള ഒന്നല്ല. ഏതൊക്കെ ആളുകളാണ് ചുവപ്പ് നിറത്തിലുള്ള തിലകം വയ്ക്കാന്‍ പാടില്ലാത്തത് എന്നറിയാന്‍ ലേഖനം വായിക്കൂ.

ചുവപ്പ് നിറവും ഗ്രഹങ്ങളുമായുള്ള ബന്ധവും
മനുഷ്യ ജീവിതത്തില്‍ സന്തോഷത്തിന്റെ വരവും പോക്കും ഗ്രഹങ്ങളുടെ ചലനത്തെ ആശ്രയിച്ചിരിക്കുന്നു. ഗ്രഹങ്ങളുടെ ഉയര്‍ച്ച താഴ്ചകള്‍ കൂടാതെ അവയുമായി ബന്ധപ്പെട്ട നിറങ്ങളും നമ്മുടെ ജീവിതത്തെ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ബാധിക്കുന്നു. എല്ലാ നിറങ്ങളിലും വച്ച് ഏറ്റവും ശക്തമായ നിറമാണ് ചുവപ്പ്. ചുവപ്പ് നിറവുമായി ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹമാണ് ചൊവ്വ. ധൈര്യത്തിന്റെയും ധീരതയുടെയും ഗ്രഹമാണ് ചൊവ്വ. അതിനാല്‍ ഈ നിറത്തിനും ചൊവ്വയെപ്പോലെ ഒരു പ്രഭാവം ഉണ്ടെന്ന് പറയപ്പെടുന്നു. ചുവപ്പ് നിറം ആവേശത്തെയും കോപത്തെയും പ്രതിനിധീകരിക്കുന്നു.

ഇത്തരക്കാര്‍ ചുവപ്പ് നിറം ധരിക്കരുത്
ജ്യോതിഷപ്രകാരം മേടം, വൃശ്ചികം രാശികളുടെ അധിപനാണ് ചൊവ്വ. ചൊവ്വയുടെ നിറം ചുവപ്പാണ്. അതിനാല്‍ ഈ രാശിക്കാര്‍ക്ക് ചുവപ്പ് നിറം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ഈ രണ്ട് രാശിക്കാരുടെ ജാതകത്തിലും ചൊവ്വ താഴ്ന്നതും അശുഭകരവുമാണെങ്കില്, അവര്‍ ചുവപ്പ് നിറം ഒഴിവാക്കണം. ഈ അവസ്ഥയില്‍ ചുവപ്പ് നിറം ഇത്തരക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കില്ല.

ഇത്തരക്കാര്‍ ചുവന്ന തിലകം ചാര്‍ത്തരുത്
ജ്യോതിഷത്തില്‍ ശനിയും ചൊവ്വയും പരസ്പരം ശത്രു ഗ്രഹങ്ങളായി കണക്കാക്കപ്പെടുന്നു. ജ്യോതിഷപ്രകാരം ശനിയുടെ പ്രിയപ്പെട്ട നിറം കറുപ്പാണ്. ശനി ചുവപ്പിനെ വെറുക്കുന്നു. മകരം, കുംഭം രാശികളുടെ അധിപനായി ശനിയെ കണക്കാക്കപ്പെടുന്നു. അതിനാല്‍ മകരം, കുംഭം രാശിക്കാര്‍ക്ക് ചുവപ്പ് നിറം അശുഭകരമാണെന്ന് പറയപ്പെടുന്നു. ഇവര്‍ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ചുവന്ന തിലകം ചാര്‍ത്തുന്നത് ശനിദേവനെ കോപിപ്പിക്കും.

തിലകം തൊടുന്ന സ്ഥാനം
യോഗഗ്രന്ഥങ്ങള് അനുസരിച്ച് ശരീരത്തിന്റെ മധ്യഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഏഴ് പ്രധാന ചക്രങ്ങളുണ്ട്. അവ ഓരോന്നും ഒരു വ്യക്തിയുടെ ശാരീരികവും വൈകാരികവും മാനസികവുമായ ചില വശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആജ്ഞ ചക്രം സ്ഥിതി ചെയ്യുന്ന പുരികങ്ങള്‍ക്ക് ഇടയില്‍ നെറ്റിയിലാണ് സാധാരണയായി തിലകം ചാര്‍ത്താറ്. ആജ്ഞ ചക്രം 'അവബോധത്തിന്റെ കണ്ണ്' ആയി കണക്കാക്കപ്പെടുന്നു. അതിലൂടെ ഒരു വ്യക്തിക്ക് ഒരാളുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത വിവരങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. ഈ 'മൂന്നാം കണ്ണ്' ഒരാളുടെ അസ്തിത്വത്തിന്റെ ആത്മീയശക്തിയായ ഒരു ഭാഗമാണ്. അത് ദൈവികതയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ദിവ്യശക്തിയെ ആവാഹിക്കുന്നതിനായി ആജ്ഞ ചക്രത്തില്‍ തിലകം ചാര്‍ത്തുന്നു.

ശരീരമെന്ന ക്ഷേത്രം
എല്ലാവരുടെയും ഉള്ളില്‍ ഈശ്വരന് വസിക്കുന്നുവെന്ന് വിശ്വസിക്കുന്നു. അതിനാല്‍ ഓരോ വ്യക്തിയുടെയും ശരീരം ദൈവത്തിന്റെ ഒരു പുണ്യക്ഷേത്രമാണെന്നും അതിനാല്‍ അതിനെ അങ്ങനെ തന്നെ പരിപാലിക്കണമെന്നും ഹിന്ദു പുരാണങ്ങള്‍ അനുശാസിക്കുന്നു. തിലകം ചാര്‍ത്തുന്നത് ഈ ക്ഷേത്രത്തിന്റെ ഒരു അലങ്കാരമായി പ്രവര്‍ത്തിക്കുന്നു. ജീവിതത്തിന്റെ ഉന്നതമായ ലക്ഷ്യത്തില്‍ നിന്ന് പലപ്പോഴും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന അശ്രദ്ധകള്‍ നിറഞ്ഞ ഒരു ലോകത്ത്, ഒരാളുടെ ആത്മീയ ശ്രദ്ധ വീണ്ടും കേന്ദ്രീകരിക്കാന്‍ തിലകം നിങ്ങളെ സഹായിക്കുന്നു.

എപ്പോഴാണ് തിലകം ചാര്‍ത്തേണ്ടത്
എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് തിലകം ധരിക്കാം. എന്നാല്‍ പൊതുവെ പറഞ്ഞാല്‍ കുളിച്ചതിന് ശേഷം, ശരീരം ഏറ്റവും വൃത്തിയുള്ളപ്പോള്‍ തിലകം പുരട്ടുന്നതാണ് നല്ലത്. ഏതെങ്കിലും തരത്തിലുള്ള പൂജയില്‍ പങ്കെടുക്കുമ്പോള്‍, ഒരു ക്ഷേത്രത്തില്‍ പോകുമ്പോള്‍, അല്ലെങ്കില്‍ ഒരു ഉത്സവത്തില്‍ പങ്കെടുക്കുമ്പോഴെല്ലാം തിലകം പുരട്ടുന്നത് വളരെ നല്ലതാണ്.



Click it and Unblock the Notifications
