For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതം

|

ഹിന്ദുമതത്തില്‍ ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പ്രര്‍ത്ഥനയിലും പൂജയിലും ആരാധനയിലും ഒരു വ്യക്തിയുടെ മനസ്സ് ശാന്തമാകുമെന്നാണ് വിശ്വാസം. എല്ലാവരും വീട്ടില്‍ പൂജാമുറി സ്ഥാപിക്കുകയും അവിടെ പതിവായി പൂജ നടത്തുകയും ചെയ്യുന്നു. ആരാധനയിലൂടെ ദേവന്മാരുടെ അനുഗ്രഹം എപ്പോഴും ഭക്തരില്‍ നിലനില്‍ക്കുമെന്നാണ് വിശ്വാസം. ആരാധനയിലൂടെ ദൈവത്തെ പ്രീതിപ്പെടുത്താനും ആളുകള്‍ ആഗ്രഹപൂര്‍ത്തിക്കായി ശ്രമിക്കുന്നു.

Most read: 2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളുംMost read: 2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും

ആരാധനയിലൂടെ ദൈവം തന്റെ ഭക്തരില്‍ പ്രസാദിക്കുകയും അവര്‍ ആഗ്രഹിക്കുന്ന ഏത് അനുഗ്രഹവും നല്‍കുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. പതിവായി ദേവതകളെ ആരാധിക്കുന്ന ഭവനത്തിലാണ് ദൈവം കുടികൊള്ളുന്നത്. എന്നാല്‍ ആരാധന നടത്തുമ്പോള്‍ ചെറിയ പിഴവ് സംഭവിച്ചാല്‍ ആ പൂജയുടെ ഫലം കാണില്ല എന്നും പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ ആരാധനാ സമയത്ത് ചില തെറ്റുകള്‍ മിക്കവരും വരുത്തുന്നു, അത് വളരെ ദോഷകരമാണ്. ചില ലോഹങ്ങളുടെ പാത്രങ്ങള്‍ പൂജാദ്രവ്യങ്ങളില്‍ ഉപയോഗിക്കരുത്. ഈ ലോഹങ്ങള്‍ ആരാധനയില്‍ ഉപയോഗിക്കുന്നത് നിഷിദ്ധമാണെന്നു പറയുന്നു. ആരാധനയില്‍ മനസ്സില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ ഇതാ.

ആരാധന സമയത്ത് ഇരുമ്പ് ഉപയോഗിക്കരുത്

ആരാധന സമയത്ത് ഇരുമ്പ് ഉപയോഗിക്കരുത്

പൂജാവേളകളില്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. ഇരുമ്പ് തുരുമ്പെടുക്കുന്നതിനാല്‍ അവ ശുദ്ധമായി കണക്കാക്കപ്പെടുന്നില്ല. അതുകൊണ്ട് ആരാധനയില്‍ ഇരുമ്പ് പാത്രങ്ങള്‍ ഉപയോഗിക്കരുത്. എന്നാല്‍, ശനിദേവന്റെ ആരാധനയില്‍ നിങ്ങള്‍ക്ക് ഇരുമ്പ് പാത്രങ്ങള്‍ ഉപയോഗിക്കാം.

ഇവ ഉപയോഗിക്കരുത്

ഇവ ഉപയോഗിക്കരുത്

ആരാധനയിലും മതപരമായ പ്രവര്‍ത്തനങ്ങളിലും ഇരുമ്പ്, ഉരുക്ക്, അലുമിനിയം എന്നിവ അശുദ്ധ ലോഹങ്ങളായി കണക്കാക്കപ്പെടുന്നു. ഈ ലോഹങ്ങള്‍ കൊണ്ടല്ല ശില്‍പങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ, വായുവും വെള്ളവും തട്ടി ഇരുമ്പ് തുരുമ്പെടുക്കുന്നു. അതിനാല്‍ ഈ ലോഹങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുത്.

Most read:ജൂലൈ മാസത്തില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ജീവിതത്തില്‍ മാറ്റങ്ങള്‍Most read:ജൂലൈ മാസത്തില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ജീവിതത്തില്‍ മാറ്റങ്ങള്‍

അലുമിനിയം പാത്രങ്ങള്‍ ഉപയോഗിക്കരുത്

അലുമിനിയം പാത്രങ്ങള്‍ ഉപയോഗിക്കരുത്

ആരാധനയ്ക്ക് അലുമിനിയം പാത്രങ്ങള്‍ ഉപയോഗിക്കരുത് എന്ന് മനുസ്മൃതിയില്‍ പറഞ്ഞിട്ടുണ്ട്. അലുമിനിയം പാത്രങ്ങള്‍ ആരാധനയ്ക്ക് അനുയോജ്യമല്ല, കാരണം അലൂമിനിയം ശരീരത്തിന് നല്ലതല്ല. ആരാധനയ്ക്ക് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പോലും ഉപയോഗിക്കരുത്. ഈ ലോഹങ്ങളുടെ വിഗ്രഹങ്ങളും നിര്‍മ്മിച്ചിട്ടില്ല. പ്രകൃതിദത്ത ലോഹമല്ലാത്തതിനാല്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അശുദ്ധമായി കണക്കാക്കപ്പെടുന്നു, അതിനാല്‍ ഇത് ആരാധനയുടെ കാര്യങ്ങളില്‍ ഉള്‍പ്പെടുത്തരുത്.

വെള്ളി പോലും ഉപയോഗിക്കരുത്

വെള്ളി പോലും ഉപയോഗിക്കരുത്

വെള്ളി ചന്ദ്രദേവനെ പ്രതിനിധീകരിക്കുന്നതായി പറയപ്പെടുന്നു. ചന്ദ്രദേവനെ ആരാധിക്കുന്ന സമയത്ത്, അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ നേടാന്‍ ഇത് ഉപയോഗിക്കാം. വെള്ളി വാങ്ങുന്നതിലൂടെ നിങ്ങള്‍ക്ക് ചന്ദ്രദേവന്റെ അനുഗ്രഹം ലഭിക്കുന്നു. ഇതൊക്കെയാണെങ്കിലും, ദൈവത്തിന്റെ പ്രവൃത്തിയില്‍ ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ദേവന്‍മാരുടെ ആരാധനാ സമയത്ത് വെള്ളി ഉപയോഗിക്കരുത്.

Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

ദേവന്മാര്‍ക്ക് ചെമ്പ് ഉപയോഗിക്കുക

ദേവന്മാര്‍ക്ക് ചെമ്പ് ഉപയോഗിക്കുക

ദേവന്മാര്‍ക്ക് ചെമ്പ് വളരെ പ്രിയപ്പെട്ടതാണെന്നാണ് വിശ്വാസം. അതുകൊണ്ട് ഏതെങ്കിലും ദേവനെ ആരാധിക്കുമ്പോള്‍ ചെമ്പ് പാത്രങ്ങള്‍ ഉപയോഗിക്കുന്നത് മംഗളകരമായി കണക്കാക്കുന്നു. ചെമ്പ് പാത്രത്തില്‍ എന്തെങ്കിലും അര്‍പ്പിച്ചാല്‍ അവര്‍ എളുപ്പത്തില്‍ പ്രസാദിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് ആരാധനാ സമയത്ത് ചെമ്പ് പാത്രങ്ങള്‍ ഉപയോഗിക്കാം.

ഈ ലോഹങ്ങള്‍ ഉപയോഗിക്കാം

ഈ ലോഹങ്ങള്‍ ഉപയോഗിക്കാം

കളിമണ്ണ്, ചെമ്പ്, സ്വര്‍ണ്ണം, പിച്ചള എന്നിവ നിങ്ങളുടെ ആരാധനയില്‍ ഉപയോഗിക്കുന്നത് ശുഭകരമാണെന്ന് പറഞ്ഞിട്ടുണ്ട്. ഇവ പ്രകൃതിദത്തവും ശുദ്ധവുമായ ലോഹങ്ങളാണ്. എന്നാല്‍ ഈ പാത്രങ്ങള്‍ പൊട്ടാത്തവയായിരിക്കാനും സ്വര്‍ണ്ണം, വെള്ളി പാത്രങ്ങളില്‍ മായം കലരാതിരിക്കാനും ശ്രദ്ധിക്കണം.

Most read:വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍Most read:വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍

English summary

These Metal Utensils Should Not be Used in Worship in Malayalam

Worship has a special significance in Hinduism. But some metal utensils should not be used in worship. Read on to know more.
Story first published: Friday, July 1, 2022, 15:43 [IST]
X
Desktop Bottom Promotion