Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പുരുഷന് ഭാഗ്യ ലക്ഷണം ഈ സ്ത്രീ
പുരുഷന് ഭാഗ്യ ലക്ഷണം ഈ സ്ത്രീ
സ്ത്രീ പുരുഷനും പുരുഷന് സ്ത്രീയ്ക്കും ഭാഗ്യമാകുന്ന ചില പ്രത്യേക സാഹചര്യങ്ങളുണ്ട്. ഇതെക്കുറിച്ചു ലക്ഷണ ശാസ്ത്രം വിശദീകരിയ്ക്കുന്നുമുണ്ട്.
ചില പ്രത്യേക ലക്ഷണങ്ങളുള്ള സ്ത്രീ പുരുഷന് ഭാഗ്യമാണ്. സാമുദ്രിക ശാസ്ത്രം അഥവാ ലക്ഷണ ശാസ്ത്രം പറയുന്ന ഒന്നാണിത്. ലക്ഷണ ശാസ്ത്രം ശരീരം നോക്കി ലക്ഷണങ്ങളും ഭാഗ്യ നിര്ഭാഗ്യങ്ങളും ഭാവി, ഭൂത, വര്‍ത്തമാനവുമെല്ലാം പറയുന്ന ശാസ്ത്ര ശാഖയുമാണ്.
ലക്ഷണ ശാസ്ത്രം പ്രകാരം ഏതു സ്ത്രീ ലക്ഷണങ്ങളാണ് പുരുഷനെ ഭാഗ്യവാനാക്കുന്നതെന്നറിയൂ,

നെറ്റിയുടെ നടുവില്‍ മറുക്
നെറ്റിയുടെ നടുവില്‍ മറുക് സ്ത്രീകള്‍ക്കു വിവാഹ ശേഷം സൗഭാഗ്യങ്ങളുണ്ടാകും. ഇതു വഴി പുരുഷനും സൗഭാഗ്യമാകുമെന്നര്ത്ഥം. ധന ലാഭവും സന്താന ലാഭവുമെല്ലാം ഇതിനു ഫലമായി പറയുന്നു.

നെറ്റിയില്‍ തൃശൂല ചിഹ്നമുള്ള
നെറ്റിയില്‍ തൃശൂല ചിഹ്നമുള്ള സ്ത്രീകളുണ്ട്. നെറ്റിയില്‍ തൃശൂല ചിഹ്നമുള്ള സ്ത്രീകളുണ്ട്. പൊതുവേ സ്ത്രീകള്‍ക്കു ഭാഗ്യമാണിത്. ഇവര്‍ക്ക് സമൂഹത്തില്‍ സ്ഥാനവും ബഹുമാനവുമെല്ലാം ലഭിയ്ക്കുന്നുവെന്നാണ് ലക്ഷണ ശാസ്ത്രം പറയുന്നത്.

കണ്ണിന്റെ
കണ്ണിന്റെ കാര്യമെടുത്താന്‍ ബ്രൗണ്‍ നിറത്തില്‍ കൃഷ്ണമണിയുള്ള സ്ത്രീ ഭാഗ്യലക്ഷണമുള്ള സ്ത്രീയാണെന്നു പറയാം. ഇത്തരം സ്ത്രീകള്‍ക്ക് ഭര്‍തൃ സുഖവും സന്താന സുഖവും ഫലമാണ്.

കഴുത്തും
കഴുത്തും സ്ത്രീകള്‍ പുരുഷന് ഭാഗ്യമാകുന്ന രീതി ലക്ഷണ ശാസ്ത്രം വിവരിയ്ക്കുന്നു. കഴുത്തില്‍ മൂന്നു വരകളെങ്കില്‍ ഇത്തരം സ്ത്രീകള്‍ ധനവും ഭാഗ്യവും നേടുന്നവരും ഇതേ രീതിയില്‍ ഭര്‍ത്താവിനെ ഭാഗ്യവനാക്കുന്നവരുമാണ്.

നീണ്ട കാലുകളും
നീണ്ട കാലുകളും ഭര്‍ത്താവിന് ഭാഗ്യമാകുന്ന സ്ത്രീ ലക്ഷണമാണ്. വളരെ ക്ഷമയുള്ളവരും ധൈര്യമുള്ളവരുമാകും, ഇവര്‍. നീണ്ട കാലുകളുള്ള സ്ത്രീയെ വിവാഹം ചെയ്യുന്ന പുരുഷന് ഒരിക്കലും പണത്തിന് ക്ഷാമമുണ്ടാകില്ലെന്നു വേണം, പറയുവാന്‍. നീണ്ട കൈകളും പുരുഷന് ഭാഗ്യമാകുന്ന സ്ത്രീ ലക്ഷണമാണെന്നു പറയാം. ഇവര്‍ ശുദ്ധ മനസുള്ളവരും പ്രശ്നങ്ങളുണ്ടാക്കാത്തവരുമാണ്.

നീണ്ട ചെവിയും
നീണ്ട ചെവിയും സ്ത്രീയുടെ ഭാഗ്യ ലക്ഷണമായി കണക്കാക്കുന്നു.
നീളത്തിലുള്ള അതേ സമയം സര്‍കുലാര്‍ ആകൃതിയിലുള്ള ചെവി സ്ത്രീയെ സംബന്ധിച്ചിടത്തോളം ഭാഗ്യലക്ഷണമാണ്. പുരുഷന് ഭാഗ്യമാകുന്ന സ്ത്രീ ലക്ഷണമാണ് ഇത്.

കവിളും
കവിളും സ്ത്രീയുടെ ഭാഗ്യലക്ഷണമായി പറയാം. റൗണ്ട് ആകൃതിയില്‍ അല്പം ഉയര്‍ന്ന, മാംസളമായ കവിള്‍ത്തടമുള്ള സ്ത്രീകള്‍ ഭാഗ്യവതികളാണ്.



Click it and Unblock the Notifications
