For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

|

വളരെ എളുപ്പമുള്ള വഴിപാടുകളിലൂടെ പ്രസാദിക്കാന്‍ കഴിയുന്ന ദേവനായി പരമേശ്വരനെ കണക്കാക്കുന്നു. ശിവനെ പ്രസാദിപ്പിക്കാന്‍ നിങ്ങള്‍ ദിവസവും ശിവലിംഗത്തിന് വെള്ളം അര്‍പ്പിച്ചാല്‍ മാത്രം മതി. വളരെ നിഷ്‌കളങ്കനാണ് പരമേശ്വരന്‍. അതിനാലാണ് അദ്ദേഹം ഭോലേനാഥ് എന്നും അറിയപ്പെടുന്നത്. എന്നിരുന്നാലും, പരമശിവന്‍ ഒരിക്കലും ക്ഷമിക്കാത്ത ചില പാപങ്ങളുണ്ട്. ഹിന്ദുമതം ചില പ്രധാന പാപങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നു. അവ ചിന്തകളിലൂടെയോ സംസാരത്തിലൂടെയോ പ്രവൃത്തികളിലൂടെയോ ചെയ്യുന്നത് ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത പാപമായി കണക്കാക്കുന്നു.

Most read: മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌Most read: മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌

ഹിന്ദുമതത്തിലെ പുരാണങ്ങളും ശാസ്ത്രങ്ങളും വേദഗ്രന്ഥങ്ങളും ഒരു വ്യക്തിയെ ശരിയായ പാതയില്‍ ജീവിക്കാന്‍ വഴികാണിക്കുന്നു. അതിലൊന്നാണ് ശിവപുരാണം. ശിവന്‍ ഏറ്റവും കൂടുതല്‍ കോപിക്കുന്നത് എപ്പോഴാണെന്ന് ഇതില്‍ പറയുന്നു. ഇതനുസരിച്ച്, ലോകത്ത് അത്തരം ഏഴ് ഗുരുതരമായ പാപങ്ങളുണ്ട്. ഇവ ഏതെങ്കിലും ചെയ്താല്‍, മഹാദേവന്‍ വളരെ ദേഷ്യപ്പെടുകയും വ്യക്തിക്ക് കടുത്ത ശിക്ഷ നല്‍കുകയും ചെയ്യുന്നു. ഈ 7 പാപങ്ങളില്‍ ഏതെങ്കിലും ഒന്ന് ചെയ്താല്‍ പരമേശ്വരന്‍ തന്നെ നേരിട്ട് ശിക്ഷിക്കുമെന്ന് ശിവപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. അത്തരമൊരു വ്യക്തിയുടെ ജീവിതം നരകതുല്യമാകും. ജീവിതത്തില്‍ ഒരു പ്രവൃത്തിയിലും അയാള്‍ക്ക് വിജയം ലഭിക്കില്ല. ശിവപുരാണം പ്രകാരം പരമേശ്വരന്റെ അപ്രീതിക്ക് ഇരയാക്കുന്ന അത്തരം പ്രവൃത്തികള്‍ ഇതാ.

മോശം ചിന്ത, വിദ്വേഷം

മോശം ചിന്ത, വിദ്വേഷം

നിങ്ങളുടെ പ്രവൃത്തികളിലൂടെയോ വാക്കുകളിലൂടെയോ നിങ്ങള്‍ ആരെയെങ്കിലും ഉപദ്രവിച്ചാലും, മറ്റുള്ളവരോട് മോശമായി പെരുമാറുന്നത് ഗുരുതരമായ പാപമായി കണക്കാക്കപ്പെടുന്നു. നിങ്ങള്‍ ആരെയെങ്കിലു കുറിച്ച് മോശമായി ചിന്തിച്ചാലും നിങ്ങള്‍ പാപത്തിന്റെ പങ്കാളിയാകും. അതിനാല്‍ ആരെയും കുറിച്ച് മോശമായി ചിന്തിക്കുക പോലും ചെയ്യാതിരിക്കുക. ഒരിക്കലും ആരോടും വിദ്യേഷം പുലര്‍ത്തുകയോ ആരോടും മോശമായി പെരുമാറുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് നിങ്ങളെ ജീവിതത്തിലുടനീളം ദുരിതത്തിലാക്കും.

പണം തട്ടിപ്പ്

പണം തട്ടിപ്പ്

ശിവപുരാണത്തില്‍ പറയുന്ന പാപങ്ങളില്‍ രണ്ടാമത്തേത് പണവുമായി ബന്ധപ്പെട്ട തട്ടിപ്പാണ്. പണവുമായി ബന്ധപ്പെട്ട് ഒരാളെ വഞ്ചിക്കുന്നത് വലിയ പാപമായി കണക്കാക്കപ്പെടുന്നു. അത്യാഗ്രഹം ഉണ്ടാകുമ്പോള്‍ പലരും സ്വന്തക്കാരെയും ബന്ധക്കാരെയും വഞ്ചിക്കുന്നു. ഏതൊരു വ്യക്തിയും തന്റെ കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് പണം സമ്പാദിക്കണം. പണം ഉപയോഗിച്ച് കൃത്രിമം നടത്തുന്നത് വളരെ മോശമായ കാര്യമാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് മരണാനന്തരം നരകത്തിലായിരിക്കും സ്ഥാനം. അതിനാല്‍, ഓരോ വ്യക്തിയും തന്റെ അധ്വാനത്താല്‍ മാത്രം പണം സമ്പാദിക്കാന്‍ ചിന്തിക്കണം.

Most read:ഓഗസ്റ്റ് മാസം അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ഫലങ്ങള്‍Most read:ഓഗസ്റ്റ് മാസം അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ഫലങ്ങള്‍

ദാമ്പത്യം തകര്‍ക്കാന്‍ ശ്രമിക്കുന്നത്

ദാമ്പത്യം തകര്‍ക്കാന്‍ ശ്രമിക്കുന്നത്

ശിവപുരാണമനുസരിച്ച്, ഏതെങ്കിലും പുരുഷനോ സ്ത്രീയോ മറ്റൊരാളുടെ ഭര്‍ത്താവിനെയോ ഭാര്യയെയോ ഒരു ദുഷിച്ച കണ്ണോടെ സമീപിച്ചാല്‍ പരമേശ്വരന്‍ ഒരിക്കലും ക്ഷമിക്കില്ല. ശിവപുരാണത്തില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങള്‍ അനുസരിച്ച് തങ്ങളുടെ ഇണയുമായി വിശ്വസ്തത പുലര്‍ത്താത്ത സ്ത്രീകളോ പുരുഷന്മാരോ പാപത്തിന്റെ പങ്കാളികളാകും. തങ്ങളുടെ പങ്കാളിയുമായി സത്യസന്ധമായ ബന്ധം പുലര്‍ത്താത്ത പുരുഷന്മാരെയും സ്ത്രീകളെയും പരമേശ്വരന്‍ ശിക്ഷിക്കുന്നു.

ഗര്‍ഭിണിയോടുള്ള മോശം പെരുമാറ്റം

ഗര്‍ഭിണിയോടുള്ള മോശം പെരുമാറ്റം

ഗര്‍ഭിണിയായ സ്ത്രീയോട് ഉച്ഛത്തില്‍ സംസാരിക്കുന്ന വ്യക്തിക്ക് നരകത്തില്‍ പോലും ഇടം ലഭിക്കില്ല. ഗര്‍ഭിണികളായ സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് പാപമായി കണക്കാക്കപ്പെടുന്നു. അത് നിങ്ങളുടെ ഭാര്യയാണെങ്കിലും, മറ്റൊരു സ്ത്രീയാണെങ്കിലും ഒരിക്കലും മോശമായി സംസാരിക്കരുത്. ഗര്‍ഭിണിയോട് ചീത്തയായി സംസാരിക്കുന്നത് കുഞ്ഞിനെയും മോശമായി ബാധിക്കുന്നു, അങ്ങനെ ചെയ്യുന്ന വ്യക്തിയെ മഹാദേവന്‍ കഠിനമായി ശിക്ഷിക്കുന്നു.

Most read: ജീവിതാഭിലാഷം നിറവേറണോ? ശ്രാവണ മാസത്തില്‍ ശിവനെ രാശിപ്രകാരം ആരാധിക്കൂMost read: ജീവിതാഭിലാഷം നിറവേറണോ? ശ്രാവണ മാസത്തില്‍ ശിവനെ രാശിപ്രകാരം ആരാധിക്കൂ

തെറ്റായ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത്

തെറ്റായ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത്

ഒരു വ്യക്തിയെക്കുറിച്ചോ അവന്റെ മതത്തെക്കുറിച്ചോ ആരെങ്കിലും തെറ്റായ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെങ്കില്‍, അത്തരമൊരു വ്യക്തി പരമേശ്വരന്റെ കോപത്തിന് ഇരയാകും. അത്തരം ആളുകളോട് ദൈവം ഒരിക്കലും ക്ഷമിക്കില്ല. ഒരു വ്യക്തിയുടെ മറവില്‍ തിന്മകള്‍ ചെയ്യുന്നതും സമൂഹത്തില്‍ അവരുടെ പ്രതിച്ഛായ തകര്‍ക്കുന്നതും പാപത്തിന്റെ കണക്കില്‍ പെടുന്നു.

ധര്‍മ്മത്തിനെതിരെ പ്രവര്‍ത്തിക്കുന്നത്

ധര്‍മ്മത്തിനെതിരെ പ്രവര്‍ത്തിക്കുന്നത്

ധര്‍മ്മത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന വ്യക്തിയെ പാപത്തിന്റെ പങ്കാളിയെന്ന് വിളിക്കുന്നു. മതവിശ്വാസത്തില്‍ നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്യുന്ന ഒരാള്‍ക്ക് പരമേശ്വരന്‍ കടുത്ത ശിക്ഷ നല്‍കുന്നു. മതത്തില്‍ നിഷിദ്ധമെന്ന് പറയപ്പെടുന്ന പ്രവൃത്തികള്‍ ചെയ്യുന്നതിനെ പാപം എന്ന് വിളിക്കുന്നു. നിങ്ങള്‍ നരകത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് നിങ്ങള്‍ വിട്ടുനില്‍ക്കണം. സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ നേരെയുള്ള ലൈംഗിക ദുരുപയോഗവും ധര്‍മ്മത്തിനെതിരായ പ്രവൃത്തികളില്‍ ഉള്‍പ്പെടുന്നു. അങ്ങനെ ചെയ്യുന്നതിനെ വലിയ പാപം എന്ന് വിളിക്കുന്നു.

Most read:മൂങ്ങയെ കണ്ടാല്‍ നല്ലതോ ചീത്തയോ; ശകുനം പറയുന്നത് ഇതാണ്Most read:മൂങ്ങയെ കണ്ടാല്‍ നല്ലതോ ചീത്തയോ; ശകുനം പറയുന്നത് ഇതാണ്

മൃഗങ്ങളെ കൊല്ലുന്നത്

മൃഗങ്ങളെ കൊല്ലുന്നത്

ഹിന്ദുമതം അനുസരിച്ച് ഉപഭോഗത്തിനായി മൃഗങ്ങളെ കൊല്ലുന്നത് പോലുള്ള പ്രവര്‍ത്തികള്‍ ശിവന്റെ ദൃഷ്ടിയില്‍ മറ്റൊരു പാപമാണ്. ഉപഭോഗത്തിനായി മൃഗങ്ങളെ കൊല്ലുന്നത് പരമേശ്വരന്റെ അപ്രീതിക്ക് ഇരയാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുപോലുള്ള അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ ശിവന്‍ ഇഷ്ടപ്പെടുന്നില്ല.

English summary

These Are The Biggest Sins According To Shiva Purana in Malayalam

It is told in Shiv Purana that Shiva himself punishes for committing any one of these 7 sins. Let us know which they are.
Story first published: Monday, August 2, 2021, 17:54 [IST]
X
Desktop Bottom Promotion