Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ!
പേന പിടിക്കുന്നത് ഇങ്ങനെയോ, സ്വഭാവമറിയാം മുന്‍കൂട്ടി
നിങ്ങളുടെ സ്വഭാവ സവിശേഷതകള്‍ പല വിധത്തിലാണ്, ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവമായിരിക്കും ഉണ്ടാവുക. നമ്മള് ജീവിച്ച് വളരുന്ന ചുറ്റുപാടില്‍ നിന്നാണ് പലരുടേയും സ്വഭാവം രൂപീകരിക്കപ്പെടുന്നത്. നമ്മുടെ ചുറ്റും പല വിധത്തിലുള്ള സ്വഭാവക്കാരാണ് ഉള്ളത്. ഇതില്‍ തന്നെ പലപ്പോഴും ചില പ്രത്യേക സ്വഭാവക്കാരും നമുക്കിടയില്‍ ഉണ്ട്. നമ്മള് ചെയ്യുന്ന ചില കാര്യങ്ങളിലൂടെയാണ് പലപ്പോഴും നിങ്ങളുടെ പ്രത്യേകത മനസ്സിലാക്കുന്നത്. ഓരോ സമയത്തും നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഏതൊക്കെ തരത്തിലാണ് ജീവിതത്തില്‍ ബാധിക്കുന്നത് എന്ന് നോക്കണം.

എഴുതാന്‍ പേന പിടിക്കുന്നത് നോക്കി ഇത്തരം കാര്യം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. സൈക്കോളജിസ്റ്റുകള്‍ പറയുന്നത് പേന പിടിക്കുന്ന രീതി നോക്കി ഒരാളുടെ സ സ്വഭാവത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും എന്നാണ്. ഏതൊക്കെ രീതിയില്‍ പേന പിടിക്കുന്നത് നോക്കി നമുക്ക് എല്ലാവരുടേും സ്വഭാവം മനസ്സിലാക്കാം എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. ഇത് ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

ചിത്രത്തില്‍ കാണുന്നത് പോലെ
നിങ്ങള്‍ എഴുതാന്‍ പേന പിടിക്കുന്നതി ഈ ചിത്രത്തില്‍ കാണുന്നത് പോലെയാണോ എന്നാല്‍ അറിഞ്ഞിരിക്കാം ചില പ്രത്യേകതകള്‍. ചിത്രത്തില്‍ കാണുന്നത് പോലെയാണ് നിങ്ങള്‍ പേന പിടിക്കുന്നതെങ്കില്‍ നിങ്ങള്‍ സ്വപ്നത്തില്‍ ജീവിക്കുന്നവരായിരിക്കും. അതുകൊണ്ട് മാത്രമല്ല ജീവിതത്തില്‍ പോസിറ്റീവ് പ്രതീക്ഷകളിലൂടെയായിരിക്കും ഇവര്‍ ജീവിക്കുന്നത്. സ്നേഹമാണ് എല്ലാത്തിനും ഉപരി എന്ന് കരുതി ജീവിക്കുന്നവരായിരിക്കും ഇവര്‍. ഇവര്‍ക്കിടയില്‍ സാമ്പത്തിക പരാധീനതകള്‍ ഉണ്ടാവുമെങ്കിലും എല്ലാം ഇവര്‍ക്ക് മാനേജ് ചെയ്യാന്‍ സാധിക്കുന്നതായിരിക്കും.

നടുവിരലിനും ചുണ്ടുവിരലിനും ഇടയില്‍
നിങ്ങള്‍ നടുവിരലിനും ചൂണ്ടുവിരലിനും ഇടയിലാണോ പേന പിടിക്കുന്നത്? എന്നാല്‍ അതിനര്‍ത്ഥം സാമൂഹികമായി വളരെയധികം ആക്ടീവ് ആയിരിക്കുന്ന വ്യക്തിയായിരിക്കും എന്നതാണ്. ജീവിതത്തില്‍ വളരെയധികം സൗഹൃദങ്ങള്‍ ഇവരില്‍ ഉണ്ടായിരിക്കും. എന്നാല്‍ തങ്ങളുടെ അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടുന്നതിന് ഇവര്‍ക്ക് താല്‍പ്പര്യമുണ്ടാവില്ല. കൂടാതെ തിരഞ്ഞെടുത്ത് മാത്രം സൗഹൃദത്തിന് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും ഇവര്‍ എന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ പല അവസ്ഥയിലും അല്പം ശ്രദ്ധിച്ച് മാത്രം മുന്നോട്ട് പോവുന്നതിന് ഇവര്‍ ശ്രമിക്കും.

തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയില്‍
നിങ്ങള്‍ തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിലായാണ് പേന പിടിക്കുന്നതെങ്കില്‍ അവര്‍ ഏത് കാര്യത്തിനും വളഞ്ഞ വഴി പ്രതീക്ഷിക്കാതെ മുന്നോട്ട് പോവുന്നവരായിരിക്കും. മാത്രമല്ല വിശ്വാസ്യത തന്നെയായിരിക്കും അവരുടെ മുഖമുദ്ര. ഇതിലൂടെ ജീവിതത്തിലെ പല കാര്യങ്ങളിലും വ്യക്തമായ തീരുമാനവും അഭിപ്രായവും ഇവര്‍ക്കുണ്ടായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഇവരോട് ഇടപെടുന്നതിന്. ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഇവരെ കാത്തിരിക്കുന്നുണ്ട്.

തള്ളവിരല്‍ മറച്ച് വെച്ച്
നിങ്ങള്‍ തള്ളവിരല്‍ മറച്ച് പിടിച്ച് ചിത്രത്തില്‍ കാണുന്നത് പോലെയാണ് എഴുതുന്നതെങ്കില്‍ നിങ്ങള്‍ വളരെ ബോള്‍ഡ് ആയി ജീവിതത്തില്‍ മുന്നേറുന്ന വ്യക്തിയായിരിക്കും എന്നുള്ളതാണ് കാണിക്കുന്നത്. ഇത് കൂടാതെ ജീവിതത്തില്‍ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നവരായിരിക്കും ഇവര്‍. ഏത് വികാരമായാലും അതിനെ നിയന്ത്രിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഏത് വിധത്തിലുള്ള പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നേറുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.

തള്ളവിരല്‍ മൂന്ന് വിരലിന് മുകളില്‍
നിങ്ങള്‍ എഴുതുമ്പോള്‍ തള്ളവിരല്‍ നിങ്ങളുടെ മൂന്ന് വിരല്‍ കൊണ്ട് മറച്ച് വെച്ച് ചിത്രത്തില്‍ കാണുന്നത് പോലെയാണ് പേന പിടിക്കുന്നതെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാമാണ്. നിങ്ങള്‍ എല്ലാറ്റിനോടും വളരെയധികം സോഫ്റ്റ് ആയി ഇടപെടുന്ന വ്യക്തിയായിരിക്കും. പല മോശം അവസ്ഥകളിലൂടെ കടന്നു പോവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യാന്‍ ഇവര്‍ക്ക് കഴിവുണ്ടായിരിക്കും. ഒരിക്കലും ജീവിതത്തില്‍ ഇവര്‍ക്ക് തോറ്റു പോവേണ്ടി വരില്ല എന്നാണ് സൂചിപ്പിക്കുന്നത്.



Click it and Unblock the Notifications