Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
മഞ്ഞള്‍ വീട്ടുവാതില്ക്കല് കിഴികെട്ടി തൂക്കിയാല്‍ കഷ്ടകാലമില്ല
വിശ്വാസവും അന്ധവിശ്വാസവും നമ്മളില്‍ പലരിലും ഉണ്ട്. എന്നാല്‍ പല അവസരങ്ങളിലും വിശ്വാസത്തേക്കാള്‍ നമ്മെ നയിക്കുന്നത് അന്ധവിശ്വാസമാണ്. എന്നാല്‍ വിശ്വാസങ്ങള്‍ നമ്മുടെ നാട്ടില്‍ ഒരു കുറവുമില്ലാത്ത ഒന്നാണ്. എന്നാല്‍ വിശ്വാസം അമിതമാവുമ്പോഴാണ് അത് പല വിധത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും. വിശ്വാസവും വിശ്വാസക്കേടും എല്ലാം ഓരോരുത്തരുടേയും ഇഷ്ടമാണ്. അതെല്ലാം വ്യക്തിപരമായ കാര്യങ്ങള്‍ തന്നെയാണ്. നമ്മുടെ നാട്ടിന് പുറങ്ങളിലെ സ്ഥിരസാന്നിധ്യമാണ് മഞ്ഞള്‍. മഞ്ഞളിന് ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെങ്കിലും സൗന്ദര്യ ഗുണങ്ങളുടെ കാര്യത്തിലും ഇത് പിന്നിലല്ല. എന്നാല്‍ ഇത് വിശ്വാസത്തിന്റെ കാര്യത്തില്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ് എന്നുള്ളതാണ് സത്യം.
മഞ്ഞള്‍ ഇനി പറയുന്ന രീതിയില്‍ ഉപയോഗിച്ചാല്‍ അത് നമുക്ക് ഭാഗ്യം കൊണ്ട് വരും എന്നാണ് വിശ്വാസം. മഞ്ഞള്‍ വൃത്തിയായി കഴുകി കെട്ട് വൃത്തിയുള്ള ഒരു വെള്ളത്തുണിയില്‍ വീട്ടില്‍ ശുദ്ധമായ സ്ഥലത്ത് സൂക്ഷിക്കൂ. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ ഗുണങ്ങളാണ് വര്‍ദ്ധിപ്പിക്കുന്നത്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രയാസങ്ങളേയും അകറ്റി ഐശ്വര്യവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് മഞ്ഞള്‍. ഇതിലൂടെ എന്തൊക്കെ നേട്ടങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം.

ഉപയോഗിക്കുന്നതിനു മുന്‍പ് ശ്രദ്ധിക്കാന്‍
ഉപയോഗിക്കുന്നതിനു മുന്‍പ് മഞ്ഞള്‍ ഇപ്രകാരം ആത്മീയ കാര്യങ്ങള്‍ക്കായി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. 108 തവണ സൂര്യഭഗവാനെ മനസ്സില്‍ ധ്യാനിച്ച് തലക്ക് ചുറ്റും മഞ്ഞള്‍ ചുറ്റണം. അതിനു ശേഷം നിങ്ങള്‍ക്കത് ഉപയോഗിക്കാം. എന്നാല്‍ മാത്രമേ നമ്മള് വിചാരിക്കുന്നതു പോലെ പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കുകയുള്ളൂ.

തുണിയില്‍ പൊതിഞ്ഞ് വെക്കാം
മഞ്ഞള്‍ നല്ല വൃത്തിയുള്ള വെള്ളത്തുണിയില്‍ കഴുകി വൃത്തിയാക്കിയ ശേഷം പൊതിഞ്ഞ് വെക്കണം. മഞ്ഞള്‍ വീട്ടില്‍ ഏറ്റവും ശുദ്ധമായ സ്ഥലത്ത് സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. ഉണങ്ങിക്കഴിഞ്ഞാലും ഇത് വീട്ടില്‍ നിന്ന് മാറ്റരുത്. ഇത് നിങ്ങള്‍ക്ക് ചുറ്റും ഭാഗ്യം കൊണ്ടു വരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍
പലരേയും വലക്കുന്ന ഒന്നാണ് നെഗറ്റീവ് എനര്‍ജി. ഇതിനെ പ്രതിരോധിക്കുന്നതിനും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും വേണ്ടി മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്. ജീവിതത്തില്‍ കഷ്ടപ്പാടും നെഗറ്റീവിറ്റിയും മാത്രമാണ് ഇതിലൂടെ നമുക്ക് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ പ്രതിരോധിക്കുന്നതിന് മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്.
നെഗറ്റീവ് എനര്‍ജിയുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ മഞ്ഞള്‍ കഷ്ണം.

ഭാഗ്യം കൊണ്ട് വരുന്നു
മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം കൊണ്ട് വരുന്നു. മഞ്ഞളിന്റെ 9 കഷ്ണങ്ങള്‍ എടുത്ത് അത് ഉണക്കി മാലയാക്കി കോര്‍ത്ത് കൈത്തണ്ടയില്‍ കിടക്കുമ്പോള്‍ കെട്ടിയാല്‍ അത് വളരെയധികം ഭാഗ്യം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. മാത്രമല്ല ദുഷ്ടശക്തികളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നതിനും മഞ്ഞളിന് കഴിയും എന്നാണ് വിശ്വാസം.

ജോലിക്കാര്യത്തിലെ തടസ്സം
ജോലിക്കാര്യത്തില്‍ തടസ്സം ഉണ്ടാവുന്നത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഈ അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ടത് അതിനെ പ്രതിരോധിക്കാന്‍ മഞ്ഞളിന് സാധിക്കും എന്നതാണ്. ഉണക്കി മാറ്റി വെച്ച മഞ്ഞള്‍ കൊണ്ട് നെറ്റിയില്‍ കുറി ചാര്ത്തിയാല് എല്ലാ തരത്തിലുള്ള ദോഷങ്ങളും മാറും എന്നാണ് വിശ്വാസം. മാത്രമല്ല ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റത്തിനും ഇത് സഹായിക്കുന്നു.

കരിങ്കണ്ണ്
കരിങ്കണ്ണും നാവേറും നമുക്കെല്ലാം സുപരിചിതമാണ്. നമ്മുടെ നാട്ടില്‍ സാധാരണ പ്രചാരത്തിലുള്ള ഒന്നാണ് കരിങ്കണ്ണ്. കരിങ്കണ്ണ് മാറാന്‍ മഞ്ഞള്‍ കറുത്ത തുണിയില്‍ പൊതിഞ്ഞ് ഏഴ് പ്രാവശ്യം കരിങ്കണ്ണ് ബാധിച്ചിട്ടുള്ള വ്യക്തിയെ ഉഴിഞ്ഞ് മാറ്റി വെച്ചാല്‍ കരിങ്കണ്ണ് മാറും എന്നാണ് പറയുന്നത്. ഇത് ജീവിതത്തില്‍ നിങ്ങള്‍ക്ക് വളരെയധികം നേട്ടങ്ങളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിലൂടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജവും വര്‍ദ്ധിക്കുന്നു.

രോഗശാന്തിയ്ക്ക് മഞ്ഞള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മഞ്ഞള്‍ മികച്ചതാണ്. എന്നാല്‍ രോഗശാന്തിക്ക് മഞ്ഞള്‍ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ശര്‍ക്കരയും മഞ്ഞളും മിക്സ് ചെയ്ത് രോഗിയെ ആപാദചൂഡം ഉഴിഞ്ഞ് അസുഖങ്ങളെ കളയുന്ന ഒരു കാര്യം പണ്ട് നിലവിലുണ്ടായിരുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് പെട്ടെന്ന് തന്നെ രോഗശാന്തി നല്കുന്നു എന്നതാണ് വിശ്വാസം.

സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം
സാമ്പത്തിക പ്രതിസന്ധിയെന്ന പ്രശ്നത്തെ പരിഹരിക്കുന്നതിന് നമുക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്യാവുന്നതാണ് എന്നൊരു വിശ്വാസം നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മാറ്റാനും ലക്ഷ്മീ സാന്നിധ്യത്തിനും മഞ്ഞളും സിന്ദൂരവും എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മീ ദേവിയ്ക്ക് നല്‍കുന്നത് നല്ലതാണ്. ഇത് എന്തുകൊണ്ടും മികച്ച നേട്ടങ്ങള്‍ നല്കുന്നു.

ബിസിനസ്സിലെ നഷ്ടങ്ങള്‍ക്ക് പരിഹാരം
ബിസിനസിലെ നഷ്ടങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മഞ്ഞ പ്രയോഗം നടത്താവുന്നതാണ്. അല്പം മഞ്ഞള്‍ മഞ്ഞത്തുണിയില്‍ പൊതിഞ്ഞ് ഓം വാസുദേവായ നമ: എന്ന മന്ത്രം ചൊല്ലി പൂജിയ്ക്കുന്നത് ബിസിനസ് മൂലമുണ്ടായ നഷ്ടത്തെ ഇല്ലാതാക്കി ലാഭം വര്‍ദ്ധിപ്പിക്കുന്നു. ഇത് മൂലം ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതകള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.

വീട്ടുവാതില്ക്കല് കിഴികെട്ടി
പ്രധാന വാതിലിന് മുന്നില്‍ മഞ്ഞള്‍ കിഴികെട്ടി സൂക്ഷിക്കുന്നത് എന്തുകൊണ്ടും വീട്ടിലേക്ക് നെഗറ്റീവ് ശ്ക്തികള്‍ കടക്കാതെ സൂക്ഷിക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്ന വീട്ടുവാതില്ക്കല് ഇത്തരത്തില്‍ മഞ്ഞള്‍ കിഴികെട്ടി സൂക്ഷിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നെഗറ്റീവ് എനര്‍ജി കളയുന്നതോടൊപ്പം എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും അകറ്റുന്നു.



Click it and Unblock the Notifications