Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
പ്രണയ ദിന സമ്മാനം രാശിപ്രകാരമെങ്കില് ബന്ധം ശക്തമാവും: 12 രാശിക്കാരും നല്‍കേണ്ടത്
പ്രണയ ദിനം അഥവാ വാലന്റൈന്‍സ് ദിനത്തില്‍ പങ്കാളിക്ക് പരസ്പരം സമ്മാനങ്ങള്‍ നല്കാന് നമ്മള് തീരുമാനിക്കുന്നു. എന്നാല്‍ ഈ സമ്മാനങ്ങള്‍ എപ്രകാരം നമ്മുടെ ബന്ധത്തെ നിര്‍വ്വചിക്കുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? ഓരോ രാശിചിഹ്നങ്ങളും അനുസരിച്ച് നിങ്ങള്‍ എപ്രകാരമാണ് ഇത്തരം സമ്മാനങ്ങള്‍ നല്‍കേണ്ടത് എന്ന് നമുക്ക് നോക്കാം.

പരസ്പരം സമ്മാനങ്ങള്‍ നല്കുമ്പോള് അത് ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ബന്ധങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുന്നു. രാശിപ്രകാരം പ്രണയ ദിനത്തില്‍ അഥവാ വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് നല്കാവുന്ന ചില സമ്മാനങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ സമ്മാനങ്ങള്‍ നല്കുമ്പോഴും തിരഞ്ഞെടുക്കുമ്പോളും അല്പം ശ്രദ്ധിക്കണം. ഇവര്‍ അല്പം സാഹസികത ഇഷ്ടപ്പെടുന്ന വ്യക്തികളായത് കൊണ്ട് തന്നെ ആവേശമുണര്‍ത്തുന്ന സമ്മാനത്തിന് വേണ്ടിയാണ് മേടം രാശിക്കാര്‍ കാത്തിരിക്കുന്നത്. സാഹസികത ഉയര്‍ത്തുന്ന സമ്മാനങ്ങള്‍ നല്കി അവരെ ത്രസിപ്പിക്കാന്‍ ശ്രമിക്കൂ. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ബന്ധം എക്കാലവും നിലനില്‍ക്കുന്നതിന് സഹായിക്കുകയും ചെയ്യും.

ഇടവം രാശി
ഇടവം രാശിക്കാര്‍ അല്പം ആഢംബര പ്രിയരാണ്. അതുകൊണ്ട് തന്നെ അവര്‍ക്കുള്ള സമ്മാനവും അത്തരത്തില്‍ ആയിരിക്കുന്നതാണ് നല്ലത്യ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ ഇവര്‍ക്ക് എപ്പോഴും പ്രിയപ്പെട്ടത് തന്നെയാണ്. അല്പം വില കൂടിയ സമ്മാനങ്ങളാണ് ഇവര്‍ നല്‍കുന്നതിനും സ്വീകരിക്കുന്നതിനും ഇഷ്ടപ്പെടുന്നത്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ എപ്പോഴും വെറൈറ്റിയായിട്ടുള്ള സമ്മാനങ്ങള്‍ക്ക് വേണ്ടിയാണ് താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. അത് ചെറിയ സമ്മാനമാണെങ്കില്‍ പോലും അതില്‍ വ്യത്യസ്തത കണ്ടെത്തുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇവര്‍ക്ക് പുതിയ തരത്തിലുള്ള ഗാഡ്ജറ്റുകള്‍ പോലുള്ളവ താല്‍പ്പര്യമുള്ളതായിരിക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ നല്‍കുന്നതും ആഗ്രഹിക്കുന്നതും എപ്പോഴും സുരക്ഷിതമായ സമ്മാനങ്ങളായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും വീട്ടിലെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സമ്മാനങ്ങളില്‍ താല്‍പ്പര്യമുള്ളവരായിരിക്കും. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. വീട്ടിലെ സുഖസൗകര്യം തന്നെയാണ് ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നതും.

ചിങ്ങം രാശി
എല്ലാ രാശിക്കാരേക്കാള്‍ അല്പം പ്രത്യേകത ഇഷ്ടപ്പെടുന്നവരായിരിക്കും ചിങ്ങം രാശിക്കാര്‍. അതുകൊണ്ട് തന്നെ എപ്പോഴും സമ്മാനം വാങ്ങിക്കുമ്പോള്‍ അല്പം പ്രത്യേകതകള്‍ നിറഞ്ഞതാണ് ഇവര്‍ താല്‍പ്പര്യപ്പെടുന്നത്. പലപ്പോഴും സണ്‍ഗ്ലാസുകള്‍ ആഭരണങ്ങള്‍ എന്നിവ ഇവര്‍ക്ക് സമ്മാനമായി നല്‍കുന്നത് അവരുടെ ചുണ്ടില്‍ പുഞ്ചിരി നിറക്കും.

കന്നിരാശി
കന്നി രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനാണ് സമയം ഉണ്ടായിരിക്കുക. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് കൂടി മുതല്‍ക്കൂട്ടാവുന്ന തരത്തിലുള്ള സമ്മാനങ്ങളാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഹെര്‍ബല്‍ പ്രോഡക്റ്റ് പോലുള്ളവക്ക് ഇവര്‍ വളരെയധികം ആഗ്രഹിക്കുന്നു. ഇത്തരം സമ്മാനങ്ങള്‍ ഇവര്‍ക്ക് നല്‍കാം.

തുലാം രാശി
പ്രണയമാണ് തുലാം രാശിക്കാര്‍ക്ക് എല്ലാം. അതുകൊണ്ട് തന്നെ പ്രണയത്തിന്റെ ഓര്‍മ്മകള്‍ നിറക്കുന്ന നൊസ്റ്റാള്‍ജിക്കായ വസ്തുക്കളാണ് ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നത്. പലപ്പോഴും അതിന്റെ വിലയല്ല പ്രാധാന്യമാണ് ഇവര്‍ കണക്കിലെടുക്കുന്നത്. അതുകൊണ്ട് തന്നെ ഒരു ബൊക്കെ, ആശംസാകാര്‍ഡ് എന്നിവയാണ് ഇവര്‍ ആഗ്രഹിക്കുന്നത്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരുടെ ജീവിതം എപ്പോഴും അല്പംപ നിഗൂഢതകള്‍ നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ സര്‍പ്രൈസുകള്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍ ഓരോരുത്തരും. ഇവര്‍ക്ക് പ്രിയപ്പെട്ട സമ്മാനം നല്‍കുക എന്നത് അല്പം വെല്ലുവിളി നിറഞ്ഞത് തന്നെയാണ്. എങ്കിലും ഇവരെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള വസ്തുക്കളും കണ്ടെത്തേണ്ടതുണ്ട്.

ധനു രാശി
ധനു രാശിക്കാര്‍ ജീവിതം വളരെയധികം സാഹസികമായി കണക്കാക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് എപ്പോഴും യാത്രകള്‍ അഡ്വഞ്ചറസ് ട്രിപ്പുകള്‍ എന്നിവയോടായിരിക്കും താല്‍പ്പര്യം. ഇത് മനസ്സിലാക്കി പങ്കാളി ഇവരെ അതനുസരിച്ചുള്ള ട്രിപ്പിന് കൊണ്ട് പോയി നോക്കൂ. നിങ്ങളും ഹാപ്പി അവരും ഹാപ്പി.

മകരം രാശി
മകരം രാശിക്കാര്‍ എന്ത് സമ്മാനത്തിലും തൃപ്തിപ്പെടുന്നവരാണ്. അത് എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും ഇവര്‍ക്ക് പ്രിയപ്പെട്ടത് തന്നെയാണ്. വസ്ത്രങ്ങളും ആഭരണങ്ങളും മുതല്‍ ചെറിയ സമ്മാനം വരെ ഇവരെ സന്തോഷിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്ക്കിഷ്ടപ്പെട്ട് നല്കുന്ന എല്ലാ സമ്മാനവും അവര്‍ക്ക് എന്നെന്നും പ്രിയപ്പെട്ടതായിരിക്കും.

കുംഭം രാശി
കുംഭം രാശിക്കാര്‍ നല്കുന്ന സമ്മാനം എന്തുകൊണ്ടും അവരുടെ ഹൃദയത്തില്‍ ചേര്‍ത്ത് വെക്കുന്നതാണ്. ജീവിതത്തില്‍ ഇത്തരം സമ്മാനങ്ങളെ ഇവര്‍ ഒരിക്കലും മറക്കുകയില്ല. വായിക്കാന്ഏറെ ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് ഒരു പുസ്തകം സമ്മാനമായി നല്കുന്നതില് കവിഞ്ഞ് ഒന്നുമില്ല എന്നതാണ് സത്യം.

മീനം രാശി
മീനം രാശിക്കാര്‍ വളരെ പ്രാക്ടിക്കലായി ചിന്തിക്കുന്നവരാണ്. ഇവര്‍ പ്രണയത്തിന് നല്കുന്ന അതേ പ്രാധാന്യം തന്നെ മുന്നോട്ടുള്ള ജീവിതത്തിനും നല്കുന്നു. അതുകൊണ്ട് തന്നെ ആശംസാകാര്‍ഡുകളോ അല്ലെങ്കില്‍ അലങ്കര വസ്തുക്കളോ കൊണ്ട് തൃപ്തിപ്പെടുന്നവരായിരിക്കും മീനം രാശിക്കാര്‍.



Click it and Unblock the Notifications











