Latest Updates
-
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം ഉറപ്പ്! -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്!
ഈ മൂന്ന് രാശിക്കാരോട് ഇടപെടുമ്പോള്‍ കരുതല്‍ വേണം: അല്പം അപകടമാണ്
സൂര്യ രാശിപ്രകാരം ഓരോരുത്തരിലും ജന്മനാ ഓരോ സ്വഭാവം ഉണ്ടായിരിക്കും. ഇത് പിന്നീട് നാം വളര്‍ന്ന് വരുന്ന ചുറ്റുപാടും ഇടപെടുന്ന ആളുകളും ആണ് പിന്നീട് നമ്മുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നത്. എന്നാല്‍ ഇതില്‍ തന്നെ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വളരെ ടോക്സിക് ആയി ഇടപെടുന്ന ചില രാശിക്കാരുണ്ട്. എല്ലാവരിലും നന്മയും തിന്മയും ഉണ്ടായിരിക്കും. എന്നാല്‍ ചില രാശിക്കാരുടെ ഇടപെടല്‍ പലപ്പോഴും നമുക്ക് അരോചകമായി മാറുന്നു. 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്ക് ഇത്തരം സ്വഭാവ സവിശേഷതകള്‍ കൂടുതലായിരിക്കും. ഇവര്‍ പലപ്പോഴും മറ്റുള്ളവരോട് അല്പം മോശമായ രീതിയിലും അവരോടുള്ള സമീപനത്തില്‍ അല്പം ക്രൂരത കാണിച്ചും ഇടപെടുന്നു.

ഓരോ വ്യക്തിയും കുറവുകളും കൂടുതലും എല്ലാം ഉള്ളവരാണ്. അത് ചെറുതായാലും വലുതായാലും എല്ലാം പരസ്പരം മനസ്സിലാക്കേണ്ടതാണ് എന്നതാണ് സത്യം. എന്നാല്‍ നാം എത്രയൊക്കം ഒതുക്കി വെക്കാന്‍ ശ്രമിച്ചാലും ചില സ്വഭാവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ അസ്വസ്ഥതകള്‍ നിറക്കുന്നു. നമ്മുടെ ജീവിതത്തില്‍ മാത്രമല്ല ഇത് മറ്റുള്ളവരുടെ ജീവിതത്തിലും അസ്വസ്ഥതകള്‍ നിറക്കുന്നു. അത് അവരുടെ ഏറ്റവും മോശം സ്വഭാവത്തെ പുറത്തേക്ക് കൊണ്ട് വരുന്നു. നമുക്കിടയിലും ഉണ്ട് അത്തരത്തില്‍ ചില രാശിക്കാര്‍. ജ്യോതിഷ പ്രകാരം അല്പം ടോക്സിക് ആയ ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

കന്നി രാശി
കന്നി രാശിക്കാരാണ് ഈ ലിസ്റ്റില്‍ ആദ്യം വരുന്നത്. ഇവര്‍ വളരെയധികം വിശ്വസ്തതയോടെ കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കുമെങ്കിലും ഇവര്‍ക്ക് ചില നെഗറ്റീവ് സ്വഭാവങ്ങള്‍ ഉണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം ഇവര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഒരേ സമയം ഉണ്ടാവുന്നു. ഇവര്‍ വളരെയധികം ധാര്ഷ്ട്യമുള്ളവരായിരിക്കും. അതുപോലെ തന്നെ പല കാര്യങ്ങളും ചെയ്യുന്നതിന് ഇവര്‍ക്ക് പലപ്പോഴും വഴക്കമുണ്ടായിരിക്കില്ല. ഇവരുടെ കാഴ്ചപ്പാടിലൂടെ മാത്രമേ ഇവര്‍ കാര്യങ്ങളെ നോക്കിക്കാണുകയുള്ളൂ. അത് പലപ്പോഴും മറ്റുള്ളവര്‍ക്ക് വളരെയധികം പ്രയാസമുണ്ടാക്കുന്ന അവസ്ഥയുണ്ടാവും. വഴക്കുകള്‍ ഇവരോടൊപ്പം ചേര്‍ന്നാല്‍ സര്‍വ്വ സാധാരണമായി മാറുന്നു.

കന്നി രാശി
ബന്ധങ്ങളുടെ കാര്യത്തിലും ഇവര്‍ സമ്മിശ്ര സ്വഭാവക്കാരായിരിക്കും. അത് പലപ്പോഴും നിങ്ങളുടെ ദീര്‍ഘകാല ബന്ധങ്ങള്‍ പോലും തകരുന്നതിലേക്ക് എത്തിക്കുന്നു. എല്ലാവരോടും ഇവര്‍ക്ക് അനുകമ്പയോ ദയയോ സ്നേഹമോ തോന്നണം എന്നില്ല. മറ്റുള്ളവരെ യാതൊരു വിധത്തിലുള്ള പ്രശ്നവും ഇല്ലാതെ വിമര്‍ശിക്കുന്നതിന് ഇവര്‍ പലപ്പോഴും തയ്യാറാവുന്നു. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിച്ച് വരെര വിമര്‍ശിക്കാന്‍ കിട്ടുന്ന ഒരു അവസരവും കന്നി രാശിക്കാര്‍ പാഴാക്കിക്കളയുകയില്ല. ഇവര്‍ക്ക് ദേഷ്യം വരുമ്പോള്‍ എന്താണ് സംസാരിക്കുന്നത് എന്നോ എന്താണ് സംസാരിക്കാന്‍ പാടില്ലാത്തത് എന്നോ ചിന്തിക്കുന്നില്ല. അതുകൊണ്ട് കന്നി രാശിക്കാരോട് ഇടപെടുമ്പോള്‍ അല്പം മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പെട്ടെന്ന് ദേഷ്യം വരുന്നവരായിരിക്കും. അഗ്നി ച്ഹ്നമായത് കൊണ്ട് തന്നെ ഏത് സമയത്താണ് പൊട്ടിത്തെറിക്കുക എന്നത് പറയാന്‍ സാധിക്കുകയില്ല. പലപ്പോഴും ഇവര്‍ ടോക്സിക് സ്വഭാവത്തിന്റെ കാര്യത്തില്‍ കന്നി രാശിക്കാരുടെ തൊട്ടു പുറകിലുണ്ട്. കാരണം ഇവര്‍ക്ക് ഇത്തരം സ്വഭാവം എത്രയൊക്കെ മറച്ച് വെച്ചാലും അതിന് സാധിക്കുകയില്ല. ദേഷ്യം നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇവര്‍ പലപ്പോഴും പെടാപാടു പെടുന്ന അവസ്ഥയുണ്ടാവുന്നു. മത്സരബുദ്ധിയോടെ എല്ലാത്തിലും ഇടപെടുന്നതിലൂടെ ജീവിതത്തില്‍ ഇവര്‍ക്ക് വിയോജിപ്പുള്ളവര്‍ ധാരാളം ഉണ്ടായിരിക്കും. മാത്രമല്ല പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അതിനെയൊന്നും ഉള്‍ക്കൊള്ളുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇവരില്‍ പലപ്പോഴും സ്വാര്‍ത്ഥത വളരെ കൂടുതലായിരിക്കും. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇവരോട് ഇടപെടുമ്പോള്‍ അതുകൊണ്ട് തന്ന ഒരു അകലം സൂക്ഷിക്കുന്നത് നല്ലതാണ്. ഇവര്‍ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളെ ഒരിക്കലും മനസ്സിലാക്കുകയില്ല. തന്റെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മാത്രം മുന്‍കൈ കൊടുക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. അസൂയയും അസ്വസ്ഥതതയും ഇവരുടെ കൂടപ്പിറപ്പാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരെക്കുറിച്ച് പറയുകയാണെങ്കില്‍ ഇവര്‍ ടോക്സിക് സ്വഭാവക്കാരുടെ കാര്യത്തില്‍ കന്നി രാശിക്കാരെ കടത്തി വെട്ടും എന്നതാണ് സത്യം. ഇവരുടെ വികാരങ്ങള്‍ വളരെയധികം തീവ്രമായിരിക്കും. മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സങ്കടവും ഇവര്‍ക്കൊപ്പം ഉണ്ടാവുന്നു. അതിനെ പക്ഷേ ഇവര്‍ നല്ല രീതിയില്‍ ഒരിക്കലും കൈകാര്യം ചെയ്യുകയില്ല. തീവ്രമായി എന്തിനേയും കൈകാര്യം ചെയ്യുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. തങ്ങളുടെ ചുറ്റുമുള്ളതിനെക്കുറിച്ച് ചിന്തിക്കാതെ തന്റെ കാര്യം നടത്തിയെടുക്കുന്നതിനാണ് ഇവര്‍ എപ്പോഴും ശ്രമിക്കുന്നത്. ഇവര്‍ മറ്റുള്ളവരെ പരിഗണിക്കുക എന്നത് വളരെയധികം ആശ്ചര്യത്തോടെ പറയേണ്ട കാര്യമാണ്. കാരണം ഇവര്‍ ഒരിക്കലും മറ്റുള്ളവരെ ഒരു കാര്യത്തിലും പരിഗണിക്കുകയില്ല. പലപ്പോഴും അസൂയയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. തനിക്കില്ലാത്തത് മറ്റുള്ളവര്‍ക്ക് ഉണ്ടെന്ന് കാണുമ്പോള്‍ ഉള്ള പ്രശ്നമായിരിക്കും ഇവരില്‍ ഇത്തരം അസൂയ വളര്‍ത്തുന്നത്. ടോക്സിക് ആയ പല സ്വഭാവങ്ങളും ഇവര്‍ കാണിക്കുന്നു. ഇവരുടെ കൈയ്യില്‍ എല്ലാ തരത്തിലുള്ള നിയന്ത്രണവും വരുന്നതിന് വളരെയധികം ശ്രദ്ധിക്കുന്നു. ബന്ധങ്ങളില്‍ പോലും ആ നിയന്ത്രണം കൊണ്ട് വരുന്നതിന് ഇവര്‍ ശ്രമിക്കുന്നു.
Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications