Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
വൈകാരിക പിന്തുണ ഏറ്റവും കൂടുതല്‍ ആവശ്യം ഈ രാശിക്കാര്‍ക്ക്
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവമാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ നിരവധി ഉണ്ടാവുന്നു. സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും മറ്റുള്ളവരെ ആശ്രയിക്കുന്ന ചില രാശിക്കാരുണ്ട്. വൈകാരിക പിന്തുണയ്ക്കായി മറ്റുള്ളവരെ ആശ്രയിക്കുന്നത് ഓരോ രാശിക്കാരും പല കാരണങ്ങള്‍ കൊണ്ടും ആവാം. പലപ്പോഴും നിങ്ങള്‍ക്ക് അതിനെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കാതെ വരുന്നത് കൊണ്ടും അതിലൂടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളെ നേരിടാന്‍ സാധിക്കാത്തതും എല്ലാം ഇതിന്റെ ഫലമായാണ്.

എന്നാല്‍ ഇത്തരത്തിലുള്ള ചില രാശിക്കാര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നും നമുക്ക് നോക്കാം. മറ്റുള്ളവരോട് ഇടപെടുമ്പോള്‍ അത് എപ്രകാരം നിങ്ങളെ ബാധിക്കുന്നു എന്നുള്ളതെല്ലാം ശ്രദ്ധിക്കേണ്ടതാണ്. 12 രാശിക്കാരില്‍ അഞ്ച് രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്ന സ്വഭാവമുള്ളത്. ഇവരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ വളരെയധികം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അത് സ്ത്രീകളായാലും പുരുഷന്മാരായാലും അ്പ്രകാരം തന്നെയാണ്. എന്നാല്‍ സന്തോഷത്തിനായി ഇവര്‍ പലപ്പോഴും മറ്റുള്ളവരെ ആശ്രയിക്കുന്നു. അത് നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ കൊണ്ട് വരാം. പലപ്പോഴും പല കാര്യങ്ങളും നിങ്ങളേക്കാള്‍ മറ്റുള്ളവരുടെ സൗകര്യത്തിന് വേണ്ടി കൂടി ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു. മറ്റുള്ളവര്‍ക്ക് ശരി എന്ന് തോന്നുന്ന കാര്യം ചെയ്യുന്നതിനായിരിക്കും ഇവര്‍ കൂടുതല്‍ താല്‍പ്പര്യപ്പെടുന്നത്. ഈ ഒരു സ്വഭാവം കൊണ്ട് തന്നെ ഇവര്‍ പലപ്പോഴും വഞ്ചിക്കപ്പെടാം. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ കൊണ്ട് വരാം. എപ്പോഴും ഏത് കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്ന സ്വഭാവം പൂര്‍ണമായും നിര്‍ത്തുന്നതിന് നിങ്ങള്‍ തയ്യാറാവണം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇത്തരം സ്വഭാവം അല്പം കൂടുതലായിരിക്കും. ഇവര്‍ പല കാര്യങ്ങള്‍ക്കും പലരേയും ആശ്രയിക്കുന്നു. എളിമയുള്ളവരായിരിക്കുക എന്നത് തന്നെയാണ് ഇവരുടെ മുഖമുദ്ര.. എന്നാല്‍ സന്തോഷമായാലും സങ്കടമായാലും ഇവര്‍ മറ്റുള്ളവരെ ആശ്രയിക്കുന്നവരായിരിക്കും. ഇവര്‍ അങ്ങേയറ്റം സെന്‍സിറ്റീവ് ആയിരിക്കും എന്നാല്‍ ഇവരില്‍ എപ്പോഴും ാെരു പ്രതികാര മനോഭാവം ഉണ്ടാവുന്നു. എളുപ്പത്തില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിന് കര്‍ക്കിടകം രാശിക്കാര്‍ക്ക് സാധിക്കുന്നു. എങ്കിലും ഇവര്‍ മറ്റുള്ളവരുടെ അഭ്യര്‍ത്ഥനകള്‍ മാനിക്കുന്നതിനും അതിന് വേണ്ടി പ്രയത്നിക്കുന്നതിനും തയ്യാറാവുന്നു. കാരണം മറ്റുള്ളവരുടെ സന്തോഷമാണ് അവര്‍ക്ക് ഏറ്റവും പ്രധാനം. എങ്കിലും ഇവര്‍ക്ക് സങ്കടം വന്നാല്‍ ഇവര്‍ മറ്റൊരാളെ കൂടുതല്‍ ആശ്രയിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ ഈ പട്ടികയില്‍ അടുത്തതായി വരുന്നവരാണ്. ഇവര്‍ വളരെയധികം കഠിനമനസ്സുള്ളവരായിരിക്കും. എങ്കിലും പെട്ടെന്നൊരു തോല്‍വിയോ പരാജയമോ ഇവര്‍ക്ക് പിടിച്ച് നില്ക്കാന് സാധിക്കുകയില്ല. പലപ്പോഴും തര്‍ക്കമുണ്ടായാല്‍ അതില്‍ വിജയിക്കുന്നതിന് മറ്റൊരാളുടെ സഹായം ഇവര്‍ക്ക് അനിവാര്യമാണ്. മത്സരിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയം വേണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പലപ്പോഴും അതിന് ഇവര്‍ക്ക് സാധിക്കാതെ വരുമ്പോള്‍ അതില്‍ ഇവര്‍ തളര്‍ന്ന് പോവുന്നു. പ്രിയപ്പെട്ടവരെ പ്രീതിപ്പെടുത്തുന്നതിന് ഇവല് എപ്പോഴും ശ്രമിക്കും. ഇതിലൂടെ മതിപ്പുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. അവരുടെ ജീവിതം എപ്രകാരം വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. എന്നാല്‍ അതിനെല്ലാം ഒരാളുടെ പിന്തുണ എപ്പോഴും ആവശ്യമായി വരുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരായ സ്ത്രീപുരുഷന്മാര് ഇത്തരത്തില്‍ ആളുകളെ പല കാര്യങ്ങള്‍ക്കും ആശ്രയിക്കുന്നവരാണ്. ഈ ആളുകള്‍ വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. ഇവര്‍ എപ്പോഴും വളരെയധികം ആധിപത്യം ആഗ്രഹിക്കുന്നു. എങ്കിലും പല കോണില്‍ നിന്നും ഇവര്‍ തഴയപ്പെടുന്നു. സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും ഒരുപോലെ കാണുന്നവരായിരിക്കും. ഇവര്‍ക്ക് എന്തും തുറന്ന് പറയാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ അതിവൈകാരികത ഇവരെ എപ്പോഴും പിടി കൂടുന്നു. ഇവര്‍ പല കാര്യങ്ങളിലും മറ്റുള്ളവരെ കൂടുതല്‍ ആശ്രയിക്കുന്നു. ഒരു താഴ്ചയുണ്ടായാലോ കയറ്റമുണ്ടായാലോ ജീവിതത്തില്‍ വളരെയധികം തളര്‍ന്ന് പോവുന്നവരും ഇവരായിരിക്കും. അതുകൊണ്ട് തന്നെ ഇവരെ താങ്ങി നിര്‍ത്താന്‍ ഒരാള്‍ എപ്പോഴും ഇവരോടൊപ്പം വേണം എന്നതാണ് സത്യം.

മീനം രാശി
മീനം രാശിക്കാര്‍ അതിവൈകാരികമായി ഇടപെടുന്നവരാണ്. ഇവര്‍ ജീവിതത്തിന്റെ ഒഴുക്കിന് അനുസരിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടാത്തവരായിരിക്കും. അത് മാത്രമല്ല എപ്പോഴും സുരക്ഷിതത്വം ആഗ്രഹിക്കുന്നവരും ആയിരിക്കും. എന്നാല്‍ ഇവര്‍ മറ്റുള്ളവരോട് പലപ്പോഴും കൂടുതല്‍ ആശ്രയിക്കുന്നവരായിരിക്കും. ഏത് കാര്യത്തിനും മറ്റൊരാളുടെ പിന്തുണയില്ലാതെ നിങ്ങള്‍ക്ക് പൂര്‍ണമായും പൂര്‍ത്തിയാക്കാന്‍ സാധിക്കുകയില്ല. പുരുഷന്മാരും സ്ത്രീകളും ഇത്തരം സ്വഭാവക്കാരാണ്. സന്തോഷമായാലും സങ്കടമായാലും നിങ്ങള്‍ അതിനെല്ലാം മറ്റൊരാളെ ആശ്രയിക്കുന്നു. ഇവര്‍ ദു:ഖിതരാണെങ്കില് പോലും സന്തോഷത്തിന് വേണ്ടി ഏതറ്റം വരേയും പോവുന്നു. ഇവര്‍ സ്വപ്ന ജീവികളാണ് എന്നതാണ് സത്യം.



Click it and Unblock the Notifications