For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളും

|

വാസ്തു ശാസ്ത്രം അനുസരിച്ച്, ഒരു വീടിന്റെയോ വാണിജ്യ സ്ഥാപനത്തിന്റെയോ കൃത്യമായ മധ്യഭാഗത്തെ ബ്രഹ്‌മസ്ഥനം എന്ന് വിളിക്കുന്നു. ഏതൊരു വസ്തുവിലും ഊര്‍ജ്ജത്തിന്റെ മൊത്തത്തിലുള്ള ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ ഈ സ്ഥാനത്തിന് നിര്‍ണായക പ്രാധാന്യമുണ്ട്. ബ്രഹ്‌മസ്ഥാനം എന്ന വാക്ക് രണ്ട് വ്യത്യസ്ത പദങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

Most read: പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതംMost read: പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതം

ഹിന്ദു പുരാണമനുസരിച്ച് 'ബ്രഹ്‌മ' എന്ന വാക്ക് പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ബ്രഹ്‌മാവിനെ പ്രതിനിധീകരിക്കുന്നു. 'സ്ഥാനം' എന്നത് സ്ഥലം എന്നും അര്‍ത്ഥമാക്കുന്നു. അതിനാല്‍ 'ബ്രഹ്‌മസ്ഥാനം' എന്ന വാക്ക് ബ്രഹ്‌മാവിന്റെ സ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. വാസ്തു ശാസ്ത്രത്തില്‍, വസ്തുവിന്റെ നാഭി അല്ലെങ്കില്‍ സുപ്രധാന ബിന്ദുവായി ബ്രഹ്‌മസ്ഥാനത്തെ കണക്കാക്കുന്നു. വാസ്തു പ്രകാരം ബ്രഹ്‌മസ്ഥാനത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഒരു വസ്തുവിന്റെ ബ്രഹ്‌മസ്ഥാനം എങ്ങനെ കണ്ടെത്താം

ഒരു വസ്തുവിന്റെ ബ്രഹ്‌മസ്ഥാനം എങ്ങനെ കണ്ടെത്താം

ഒരു വസ്തുവിന്റെ ബ്രഹ്‌മസ്ഥാനം കണ്ടെത്തുന്നത് വളരെ എളുപ്പമുള്ള പ്രക്രിയയാണ്. ഇതിനായി നിങ്ങള്‍ വീടിന്റെ ലേഔട്ട് അല്ലെങ്കില്‍ പ്ലാന്‍ എടുക്കണം, തുടര്‍ന്ന് ലേഔട്ട് ചതുരാകൃതിയിലാണോ എന്ന് പരിശോധിക്കുക. ലേഔട്ട് ചതുരാകൃതിയില്‍ അല്ലെങ്കില്‍, ഒരു ചതുരമോ ദീര്‍ഘചതുരമോ രൂപപ്പെടുത്തുന്നതിന് നിങ്ങള്‍ ഘടനയുടെ പുറം വരകള്‍ നീട്ടേണ്ടതുണ്ട്. എല്ലാ പുറം ഭിത്തികളും നേര്‍രേഖകളോടെ കൂട്ടിച്ചേര്‍ക്കുക, ലേഔട്ടിന് ഒരു ചതുരാകൃതിയുടെയോ ദീര്‍ഘചതുരാകൃതിയുയെടോ രൂപം നല്‍കുക. ഇപ്പോള്‍ വീടിന്റെ മധ്യഭാഗം അല്ലെങ്കില്‍ ബ്രഹ്‌മസ്ഥാനം നിര്‍ണ്ണയിക്കാന്‍ ചതുരാകൃതിയിലോ ദീര്‍ഘചതുരാകൃതിയിലോ ഉള്ള ലേഔട്ട് എടുക്കുക. തുടര്‍ന്ന് ചതുരത്തിന്റെയോ ദീര്‍ഘചതുരത്തിന്റെയോ ലേഔട്ടിന്റെ ഡയഗണലായി എതിര്‍ പോയിന്റുകള്‍ പരസ്പരം കൂട്ടിച്ചേര്‍ക്കുക. ഇത് ശരിയായി ചെയ്തുകഴിഞ്ഞാല്‍, വസ്തുവിന്റെ മധ്യത്തില്‍ നിങ്ങള്‍ക്ക് ഒരു വിഭജന പോയിന്റ് ലഭിക്കും. ഈ വിഭജന പോയിന്റാണ് വീടിന്റെ മധ്യഭാഗം അഥവാ വാസ്തു പ്രകാരം 'ബ്രഹ്‌മസ്ഥാനം'.

ബ്രഹ്‌മസ്ഥാനം വാസ്തു നുറുങ്ങുകള്‍

ബ്രഹ്‌മസ്ഥാനം വാസ്തു നുറുങ്ങുകള്‍

പവിത്രവും മംഗളകരവും ശക്തവുമായ മേഖലകളിലൊന്നാണ് ബ്രഹ്‌മസ്ഥാനം. സന്തോഷകരവും ആരോഗ്യകരവും സമാധാനപരവുമായ ജീവിതത്തിനായി ഈ പ്രദേശം ശരിയായി പരിപാലിക്കേണ്ടതാണ്. വീടിന്റെയോ ജോലിസ്ഥലത്തെയോ ബ്രഹാമസ്ഥാനം നല്ല വൃത്തിയായി വേണം സൂക്ഷിക്കാന്‍. അഞ്ച് മൂലകങ്ങളില്‍ ബ്രഹ്‌മസ്ഥാനം ആകാശ ഘടകവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ബ്രഹ്‌മസ്ഥാനം വെളിച്ചം തട്ടുന്ന വിധത്തില്‍ തുറന്ന് സൂക്ഷിക്കുന്നതാണ് ഉചിതം. പണ്ടുകാലത്തെ വീടുകളില്‍ തുറസ്സായ മുറ്റങ്ങള്‍ നിര്‍മ്മിക്കുന്നതിന് വീടിന്റെ ഈ ഭാഗം ഉപയോഗിച്ചിരുന്നു.

Most read:വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍Most read:വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍

ബ്രഹ്‌മസ്ഥാനത്ത് ഇവ പാടില്ല

ബ്രഹ്‌മസ്ഥാനത്ത് ഇവ പാടില്ല

വാസ്തു ശാസ്ത്രമനുസരിച്ച്, വാസ്തുപുരുഷന്റെ ആമാശയം, പൊക്കിള്‍, നട്ടെല്ല് എന്നിവ ബ്രഹ്‌മസ്ഥാന പ്രദേശത്ത് ഉള്‍ക്കൊള്ളുന്നു. ജനറേറ്ററുകള്‍, എയര്‍ പ്രോസസ്സിംഗ് യൂണിറ്റുകള്‍, ലിഫ്റ്റുകള്‍ തുടങ്ങിയ ഭാരമേറിയ ഉപകരണങ്ങള്‍ ബ്രഹ്‌മസ്ഥാനത്ത് സ്ഥാപിക്കാന്‍ പാടില്ല. ഇത് ഉടമകള്‍ക്ക് സാമ്പത്തികമായി നഷ്ടമുണ്ടാക്കും. ഈ സ്ഥലം വീട്ടില്‍ പൂജാമുറിയോ പ്രാര്‍ത്ഥനാസ്ഥലമോ ഉണ്ടാക്കാന്‍ ഉപയോഗിക്കാം. ഈ സ്ഥലം ഐശ്വര്യപ്രദമാണ്, ഇത് വീട്ടിലെ പവിത്രമായ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഉപയോഗിക്കാം. വീടിനുള്ളിലെ ഊര്‍ജ പ്രവാഹത്തിന്റെ കേന്ദ്ര കേന്ദ്രമാണ് ബ്രഹ്‌മസ്ഥാനം. ഇത് ഒരു വലിയ ഊര്‍ജ്ജ സ്രോതസ്സാണ്, ഏതൊരു വസ്തുവിന്റെയും ഊര്‍ജ്ജത്തിന്റെ മൊത്തത്തിലുള്ള ഒഴുക്ക് ആ വസ്തുവിന്റെ ബ്രഹ്‌മസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ബ്രഹ്‌മസ്ഥാനത്ത് ഒഴിവാക്കേണ്ട കാര്യങ്ങള്‍

ബ്രഹ്‌മസ്ഥാനത്ത് ഒഴിവാക്കേണ്ട കാര്യങ്ങള്‍

* ബ്രഹ്‌മസ്ഥാനത്ത് കനത്ത രീതിയില്‍ നിര്‍മ്മാണങ്ങള്ഡ പാടില്ല. ബ്രഹ്‌മസ്ഥാന പ്രദേശത്ത് ജലസ്രോതസ്സുകള്‍ ഉണ്ടാകരുത്.

* അടുക്കളയോ ഏതെങ്കിലും തരത്തിലുള്ള അഗ്‌നി സ്രോതസ്സുകളോ ബ്രഹ്‌മസ്ഥാനത്ത് പണിയരുത്. അത് താമസക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

* ബ്രഹ്‌മസ്ഥാനത്തോ വീടിന്റെ മധ്യഭാഗത്തോ ഒരു കാരണവശാലും ടോയ്ലറ്റും കുളിമുറിയും നിര്‍മ്മിക്കരുത്.

* ബ്രഹ്‌മസ്ഥാനത്ത് ഗോവണിയോ തൂണുകളോ ബീമുകളോ ഉണ്ടാകരുത്

* ഈ സ്ഥലത്ത് ഭാരമുള്ള വസ്തുക്കളോ ഫര്‍ണിച്ചറുകളോ സൂക്ഷിക്കാന്‍ പാടില്ല.

* ബ്രഹ്‌മസ്ഥാനത്ത് കിടപ്പുമുറി ഉണ്ടാക്കരുത്, കാരണം ഇത് ഈ മുറിയില്‍ താമസിക്കുന്നവരുടെ ജീവിതത്തില്‍ പ്രതിസന്ധി സൃഷ്ടിക്കും.

Most read:ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍Most read:ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍

ബ്രഹ്‌മസ്ഥാനം വാസ്തു ദോഷപരിഹാരം

ബ്രഹ്‌മസ്ഥാനം വാസ്തു ദോഷപരിഹാരം

വീട്ടില്‍ ഏതെങ്കിലും തരത്തിലുള്ള ബ്രഹ്‌മസ്ഥാന വാസ്തുദോഷം ഉണ്ടെങ്കില്‍ അത് താമസക്കാരുടെ ആരോഗ്യവും സമ്പത്തുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ബ്രഹ്‌മസ്ഥാനത്തെ തെറ്റായ നിര്‍മ്മാണം കാരണം ഈ വാസ്തു വൈകല്യങ്ങള്‍ ഉണ്ടാകാം. ബ്രഹ്‌മസ്ഥാനത്തിന്റെ വടക്കുകിഴക്ക് അല്ലെങ്കില്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭിത്തിയില്‍ ചെമ്പ് കൊണ്ട് നിര്‍മ്മിച്ച ഒരു ബ്രഹ്‌മ യന്ത്രം സ്ഥാപിക്കുന്നതിലൂടെ ഈ വാസ്തു ദോഷത്തെ മറികടക്കാന്‍ കഴിയും. ഈ പ്രതിവിധി വീട്ടില്‍ ബ്രഹ്‌മസ്ഥാനത്തിന്റെ ഊര്‍ജ്ജം സന്തുലിതമാക്കാന്‍ നിങ്ങളെ സഹായിക്കും.

English summary

The Importance Of Brahmasthan in House According To Vastu in Malayalam

Brahmasthan is the most important point of a building. Lets have a look at the importance of Brahmasthan in house according to vastu.
Story first published: Friday, July 15, 2022, 11:43 [IST]
X
Desktop Bottom Promotion