Latest Updates
-
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
ഉറങ്ങും പൊസിഷന്‍ വെളിപ്പെടുത്തും രഹസ്യം
ഉറങ്ങും പൊസിഷന്‍ വെളിപ്പെടുത്തും രഹസ്യം
ഒരാളെക്കുറിച്ചു പറയുവാന്‍ പല രീതികളുണ്ട്. ഇതില്‍ ഹസ്തരേഖാ ശാസ്ത്രം, ലക്ഷണ ശാസ്ത്രം തുടങ്ങിയ പല രീതികളുമുണ്ട്.
നാം കിടന്നുറങ്ങുന്ന രീതിയും നമ്മെക്കുറിച്ചു ചിലതു പറയുന്നുണ്ട്. നാം ഓരോരുത്തരും ഉറങ്ങുന്ന രീതികളും വ്യത്യസ്തമായിരിയ്ക്കും. ചിലര്‍ കമഴ്ന്നു കിടന്ന്, ചിലര്‍ മലര്‍ന്നു കിടന്ന്, ചിലര്‍ വശം തിരിഞ്ഞ് ഇങ്ങനേ പോകുന്നു ഇത്.
ആളുകളുടെ ഉറക്കത്തിന്റെ രീതി പറയുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ.

ഫീറ്റസ് പൊസിഷന്‍
ലോകത്തിലെ മിക്കവാറും പേര് ഉറങ്ങാന്‍ കിടക്കാറ് ഫീറ്റസ് പൊസിഷന്‍ എന്ന രീതിയിലാണ്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന രീതി. രണ്ടു കാലുകളും നെഞ്ചിനോട് ചേര്‍ത്ത് വളഞ്ഞ് ഉറങ്ങാന്‍ കിടക്കുന്ന രീതിയാണിത്. 41 ശതമാനം പേരും ഇങ്ങനെയാണ് ഉറങ്ങുക. കണ്ടാല്‍ പുറത്തേയ്ക്കു കാര്‍ക്കശ്യം തോന്നുമെങ്കില്‍ ഉള്ളില്‍ പാവമാകും. സെന്‍സിറ്റീവായ, ചെറിയ കാര്യങ്ങള്‍ക്കു മുറിവേല്‍ക്കുന്ന രീതിയിലെ ആളുകള്‍ എന്നു വേണം, പറയുവാന്‍. പലപ്പോഴും അനാവശ്യ ചിന്തകള്‍ കൊണ്ടു നിറഞ്ഞവര്‍ എന്നു പറയാം. വളരെ നാണമുള്ള, പുതിയ ആളുകളുമായി അടുത്തിടപഴകുവാന്‍ മടിയുള്ള കൂട്ടരും.

ലോഗ് പൊസിഷന്‍
അടുത്തത് ലോഗ് പൊസിഷന്‍ എന്നു പറയാം. വശത്തേയ്ക്കു തിരിഞ്ഞ് കയ്യുകളും ഇരു സൈഡിലും വച്ചുറങ്ങുന്ന കൂട്ടര്. വളരെ നിഷ്കളങ്കരായ, പച്ച മനുഷ്യരാണ് ഇവര്‍. ഇവരെ പലരും ചതിയ്ക്കുമെങ്കിലും ഇവര്‍ ആരേയും ചതിയ്ക്കുന്നവരല്ല. എല്ലാവരോടും തുറന്നിടപഴകുന്നവര് എന്നു പറയാം. വിശ്വസിച്ചു കൂടെ കൂട്ടാവുന്നവര്‍.

യേണര്‍ പൊസിഷന്‍
യേണര്‍ പൊസിഷന്‍ എന്നതാണ് മറ്റൊരു പൊസിഷന്‍. അവര്‍ പൊതുവേ സംശയാലുക്കളാകും. മ്റ്റുള്ളവരുടെ സങ്കടത്തില്‍ സന്തോഷം കണ്ടെത്തുന്ന, മറ്റുളളവരില്‍ കുറ്റങ്ങള്‍ കണ്ടെത്തുന്ന വിഭാഗത്തില്‍ പെടുന്നവര്‍.

സോള്‍ജിയര്‍ ടൈപ്പ്
സോള്‍ജിയര്‍ ടൈപ്പ് എന്നാണ് അടുത്ത രീതി അറിയപ്പെടുന്നത്. മലര്‍ന്നു കിടന്ന് രണ്ടു കൈകളും നേരെയാക്കി തുടയോടു ചേര്‍ത്ത് മലര്ക്കുന്ന കിടക്കുന്ന ഇവര്‍ കുറവു സംസാരവും കൂടുതല്‍ പ്രവൃത്തിയുമാകും. അല്പം റിസര്‍വ്ഡ് ആയ, ആത്മവിശ്വാസമുളള കൂട്ടര്. ഉയര്‍ന്ന സൈക്കോളജിക്കല്‍ പവറുള്ളവര്‍ കൂടിയാണിവര്‍. ലോകത്ത് എട്ടു ശതമാനം പേര് ഇതില്‍ പെടുന്നു. ജീവിതത്തില്‍ ചിട്ടയുള്ള, പ്രതീക്ഷയുള്ള, ധൈര്യമുള്ള കൂട്ടരുമാകും. നിത്യം ചെയ്യുന്ന കാര്യങ്ങള്‍ അതേ രീതിയില്‍ ചെയ്യുന്നവരാണ്. പറയുന്നതിനേക്കാള്‍ കേള്‍ക്കാന്‍ താല്പര്യപ്പെടുന്നവര്. ആരുമായും അഡ്ജസ്റ്റ് ചെയ്യാന്‍ സാധിയ്ക്കുന്നവര്‍.

ഫ്രീ ഫോളേഴ്സ്
ഫ്രീ ഫോളേഴ്സ് എന്നാണ് അടുത്ത വിഭാഗക്കാര്‍ കമഴ്ന്നടിച്ചു കിടക്കുന്ന തരക്കാരെന്നു വേണം, പറയുവാന്‍. താഴേയ്ക്കു വീഴുന്ന രീതിയിലെ ആളുകള്‍. ധൈര്യമുള്ള തരക്കാരെങ്കിലും ഉത്കണ്ഠാകുലര് കൂടിയാണിവര്‍. അതേ സമയം ആരെങ്കിലും വിമര്‍ശിച്ചാല്‍ അസ്വസ്ഥരാകുന്നവര്‍.

സ്റ്റാര്‍ഫിഷ്
സ്റ്റാര്‍ഫിഷ് ആകൃതിയില്‍ കിടക്കുന്നവരുണ്ട്. അതായത് മലര്‍ന്നു കിടന്ന് കയ്യുകള്‍ മുകളിേേലയ്ക്കു നീട്ടി വച്ചു കിടക്കുന്ന രീതിയിലുള്ളവര്‍. ഇവര്‍ നല്ല സുഹൃത്തുക്കളായിരിയ്ക്കും. നല്ല കേള്വിക്കാരുമാകും ഇവര്‍. ഈ ഷേപ്പില്‍ കിടന്നാല്‍ കൂര്‍ക്കംവലി കൂടുതലാകും. ധാരാളം സൗഹൃദങ്ങളുണ്ടാകും. നല്ല വിശ്വസ്തതയുള്ള കൂട്ടുകാരാകും.

സ്റ്റാര്‍ ഗേസര്‍
സ്റ്റാര്‍ ഗേസര്‍ എന്നൊരു വിഭാഗം കൂടിയുണ്ട്. മലര്‍ന്നു കിടന്ന് കൈക്ള് രണ്ടും തലയ്ക്കടിയില്‍ വച്ച് നക്ഷത്രങ്ങളെ നോക്കുന്ന രീതിയില്‍ കിടക്കുന്നവര്‍ എന്നു വേണം, പറയുവാന്‍. മറ്റുള്ളവരെ സഹായിക്കുന്ന മനസ്ഥിതിയുള്ളവരാകും. നല്ല സൗഹൃദങ്ങളുള്ളവര്‍. പത്തു പേര് കൂടുന്നിടത്ത് ആകര്‍ഷണം ലഭിയ്ക്കുന്നവര്.

പില്ലോ ഹഗര്
പില്ലോ ഹഗര് എന്നതാണ് അടുത്ത വിഭാഗക്കാര്‍. തലയിണ കെട്ടിപ്പിടിച്ചു കിടക്കുന്നവര്‍. സ്വയം സ്നേഹിയ്ക്കപ്പെടാന്‍ ആശിയ്ക്കുന്ന, മറ്റുള്ളവരെ സ്നേഹിയ്ക്കുന്നവര്‍. ബന്ധങ്ങള്‍ക്ക് ഏറെ വില കല്‍പ്പിയ്ക്കുന്ന, ഇതിനെ മുറുകെപ്പിടിയ്ക്കുന്നവര്‍.
തിങ്ക് പൊസിഷന്‍ എന്നൊരു പൊസിഷനുണ്ട്. താടിയിലോ തലയിലോ കൈ വരുന്നവരാണ്. ചിന്ത കൂടുതലുള്ളവര്‍. പെട്ടെന്നു വികാരം കൊള്ളുന്നവര്‍. കാര്യങ്ങള്‍ ആഴത്തില്‍ പഠിയ്ക്കുന്നവര്‍. ജീവിതത്തെ ഇഷ്ടപ്പെടുന്നവര്‍. പൊസറ്റീവായി ജീവിതത്തെ നോക്കിക്കാണുന്നവര്‍.



Click it and Unblock the Notifications