For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12 രാശിക്കാര്‍ക്കും അനുയോജ്യം ഈ യോഗ പോസുകള്‍

|

യോഗ എന്നത് ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ ശരീരത്തിനും മനസ്സിനും നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ ഓരോ യോഗയും നമ്മുടെ ആരോഗ്യത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന കാര്യവും അറിഞ്ഞിരിക്കണം. പ്രധാനമായും മാനസികാരോഗ്യത്തിനും സമാധാനവും സന്തോഷവും നല്‍കുന്നതിനും യോഗ സഹായിക്കുന്നുണ്ട്. ശ്വസനവ്യായാമം, വ്യത്യസ്ത ശൈലികള്‍, ശാരീരിക ഭാവങ്ങള്‍ എന്നിവയെല്ലാം യോഗയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവും സന്തോഷവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

Best Yoga Pose Based On Your Zodiac

എന്നാല്‍ നിങ്ങളുടെ രാശിപ്രകാരം ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന യോഗാസനങ്ങള്‍ ഉണ്ട്. ഇവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം എന്നത് കുറച്ച് കൂടി എളുപ്പമാവും. ഓരോ രാശിക്കാര്‍ക്കും ഏതൊക്കെ യോഗ പോസുകളാണ് ആരോഗ്യം നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി - നവാസനം

മേടം രാശി - നവാസനം

മേടം രാശിക്കാര്‍ക്ക് അനുയോജ്യമായിട്ടുള്ളത് നവാസനം ആണ്. ഇവര്‍ അഗ്നിചിഹ്നമാണ്. അതുകൊണ്ട് തന്നെ ഊര്‍ജ്ജത്തിന്റെ ചിഹ്നമായാണ് ഇവരെ കണക്കാക്കുന്നത്. ഇവരില്‍ ശാരീരികവും വൈകാരികവുമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ട്. നവാസനം ചെയ്യുന്നതാണ് ഇവര്‍ക്ക് അനുയോജ്യമായ യോഗ പോസ്. കാരണം ഇവര്‍ക്ക് അവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളേയും മാനസിക പ്രശ്‌നങ്ങളേയും മറികടക്കുന്നതിനും നവാസനം സഹായിക്കുന്നു.

ഇടവം രാശി - വൃക്ഷാസനം

ഇടവം രാശി - വൃക്ഷാസനം

ഇടവം രാശിക്കാര്‍ക്ക് അനുയോജ്യമായ യോഗ പോസ് എന്ന് പറയുന്നത് വൃക്ഷാസനം ആണ്. ഈ ആസനം ചെയ്യുന്നതിലൂടെ ഇവര്‍ക്ക് അവരുടെ ക്ഷമയെ നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ ഭൂമിയാണ് ഇവരുടെ ഗ്രഹം. സമനിലയും ധൈര്യവും ലഭിക്കുന്നതിന് വൃക്ഷാസനം ചെയ്യുന്നത് ഇടവം രാശിക്കാര്‍ക്ക് നല്ലതാണ്. ഇത് മാനസികമായും ശാരീരികമായും ഇടവം രാശിക്കാര്‍ക്ക് മികച്ച ഫലം നല്‍കുന്നു.

മിഥുനം രാശി -ഗരുഡാസനം

മിഥുനം രാശി -ഗരുഡാസനം

മിഥുനം രാശി ഒരു വായു മൂലകമാണ്. ഇവര്‍ക്ക് പല കഴിവുകളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെയെല്ലാം കൈപ്പിടിയില്‍ ഒതുക്കുന്നതിനും ജീവിതത്തില്‍ അവ കൈമോശം വരാതിരിക്കുന്നതിനും ഗരുഡാസനം ചെയ്യാനുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ മാനസികമായ ഊര്‍ജ്ജത്തേയും ശ്രദ്ധയേയും ഇവര്‍ക്ക് സ്വയം കണ്ടെത്താന്‍ സാധിക്കുന്നു. ശാരീരികവും മാനസികവുമായ നിങ്ങളുടെ ഊര്‍ജ്ജനില ഉയര്‍ത്തുന്നതിന് ഈ പോസ് സഹായിക്കുന്നു.

കര്‍ക്കിടകം രാശി- ബാലാസനം

കര്‍ക്കിടകം രാശി- ബാലാസനം

കര്‍ക്കിടകം രാശിക്കാര്‍ ഒരു ജലമൂലകമായ രാശിയാണ്. ഇവര്‍ക്ക് സ്ഥലം ധാരാളം ആവശ്യമായി വരുന്നുണ്ട്. ഈ രാശിക്കാര്‍ക്ക് ബാലാസനം തന്നെയാണ് ഏറ്റവും മികച്ചത്. ഇവര്‍ക്ക് ജീവിതത്തില്‍ ഒരുപാട് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കേണ്ടതായി വരുന്നു. ഈ അവസ്ഥയില്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും ജീവിതത്തില്‍ സമാധാനത്തോടെ മുന്നോട്ട് പോവുന്നതിനും ബാലാസനം സഹായിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തിലേക്ക് സമാധാനവും ശാന്തിയും കൊണ്ട് വരുന്നു.

ചിങ്ങം രാശി - സലംബ ഭുജംഗാസനം

ചിങ്ങം രാശി - സലംബ ഭുജംഗാസനം

രാശികളുടെ രാജാവ് എന്നാണ് ചിങ്ങം രാശിക്കാരെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് അല്‍പം ശ്രദ്ധിച്ച് വേണം ഓരോ യോഗാസനവും ചെയ്യുന്നത്. കാരണം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. ഇവര്‍ക്ക് സലംബ ഭുജംഗാസനം ചെയ്യാവുന്നതാണ്. ഇത് നട്ടെല്ലിനും പ്രത്യുല്‍പാദന അവയവങ്ങള്‍ക്കും മികച്ച ഗുണങ്ങള്‍ നല്‍കുന്നു. അത് കൂടാതെ എല്ലാവരിലും ഒരുപോലെ സന്തോഷം കൊണ്ട് വരുന്നതിനും സാധിക്കുന്നു.

കന്നിരാശി - ഉത്കട കോണാസനം

കന്നിരാശി - ഉത്കട കോണാസനം

കന്നി രാശിക്കാര്‍ക്ക് ഭൂമിയാണ് ഇവരുടെ മൂലകം. ഇവര്‍ക്ക് ഏത് കാര്യവും അതുകൊണ്ട് തന്നെ മികച്ച രീതിയില്‍ അനുഭവിച്ചറിയുന്നതിന് സാധിക്കുന്നു. ഇവര്‍ക്ക് ഏറ്റവും അനുയോജ്യമായ യോഗാസനം എന്ന് പറയുന്നത് ഉത്കട കോണാസനം തന്നെയാണ്. അടിസ്ഥാനപരമായും ക്ഷമയോടെയും സ്‌നേഹത്തോടെയും ശക്തിയോടെയും നിലകൊള്ളാന്‍ ദേവിയുടെ പോസ് നിങ്ങളെ സഹായിക്കുന്നു.

തുലാം രാശി: അര്‍ദ്ധ ചന്ദ്രാസനം

തുലാം രാശി: അര്‍ദ്ധ ചന്ദ്രാസനം

തുലാം രാശി ഒരു വായു മൂലകമാണ്. ഇവര്‍ക്ക് രാജാവിന്റെ ജീവിതമാണ് ലഭിക്കുന്നത്. ഈ ആസനം ചെയ്യുന്നതിലൂടെ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും സംഭവിക്കുന്നു. ഇവര്‍ക്ക് എല്ലാ യോഗപോസുകളും അനുയോജ്യമാണെങ്കിലും ഹാഫ് മൂണ്‍ പോസ് അഥവാ അര്‍ദ്ധചന്ദ്രാസനം ആണ് ഇവര്‍ക്ക് ഏറ്റവും ഫലപ്രദം. ഇത് ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും നിങ്ങള്‍ക്ക് നല്‍കുന്നു.

വൃശ്ചികം രാശി: ശലഭാസനം

വൃശ്ചികം രാശി: ശലഭാസനം

വൃശ്ചിക രാശി ഒരു ജല ഘടകമായതിനാല്‍, ഇവര്‍ വളരെയധികം ശാന്തതയോടെ മുന്നോട്ട് പോവാന്‍ ആഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ക്കായി നട്ടെല്ല്, ടെയില്‍ബോണ്‍, പെല്‍വിക് ഫ്‌ലോര്‍, കോര്‍ പേശികള്‍, കാലുകള്‍ എന്നിവയെ ശക്തിപ്പെടുത്തുന്നതിന് ഈ യോഗാസനം സഹായിക്കുന്നു. ഇത് എല്ലാ പേശികളേയും സജീവമാക്കുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ധനു രാശി: വിപരിത വീരഭദ്രാസനം

ധനു രാശി: വിപരിത വീരഭദ്രാസനം

ധനു രാശി അഗ്‌നി മൂലകമാണ്. ഇവര്‍ ഏത് കാര്യത്തിനെതിരേയും പോരാടുന്നതിന് താല്‍പ്പര്യവും ഇഷ്ടവും പ്രകടിപ്പിക്കുന്നവരാണ്. പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍, സന്തോഷം, ശുഭാപ്തിവിശ്വാസം, ഭക്തി എന്നിവക്ക് പ്രാധാന്യം നല്‍കുന്നവരാണ് ഈ രാശിക്കാര്‍. അതുകൊണ്ട് തന്നെ ഇത് അടിസ്ഥാനപരമായി ഇവര്‍ക്ക് ഒരു ഇച്ഛാശക്തി നല്‍കുന്നു. ലക്ഷ്യസ്ഥാനത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ഇവര്‍ വളരെയധികം ബോധവാന്‍മാരായിരിക്കും.

മകരം രാശി: തഡാസനം

മകരം രാശി: തഡാസനം

മകരം രാശി ഒരു ഭൂമി മൂലകമാണ്. ഇവര്‍ക്ക് ഏത് ഊര്‍ജ്ജവും സ്വന്തമാക്കുന്നതിനുള്ള ത്വര ഉണ്ടായിരിക്കും. അതിന് ഇവരെ പ്രാപ്തമാക്കുന്നതാണ് തഡാസനം എന്ന് പറയുന്നത്. ഇത് എല്ലാ യോഗാസനങ്ങളുടേയും അടിസ്ഥാനമാണ് എന്നതാണ് സത്യം. ജീവിതത്തില്‍ അടിസ്ഥാനപരമായി നമ്മളെ പുറകിലേക്ക് വലിക്കുന്ന എന്തിനേയും എതിരേ പോരാടുന്നതിന് മാനസികമായും ശാരീരികമായും നമ്മളെ കരുത്തരാക്കുന്നതാണ് ഈ ആസനം.

കുംഭം രാശി: ഊര്‍ധ്വ ധനുരാസനം

കുംഭം രാശി: ഊര്‍ധ്വ ധനുരാസനം

കുംഭംരാശി ഒരു വായു ഘടകമാണ്. ഇവര്‍ എപ്പോഴും വളരെയധികം ശക്തരായിരിക്കും. ഒരിക്കലും ഇവരുടെ ജീവിതത്തില്‍ നിന്ന് പുറകോട്ട് പോവേണ്ടതായി വരുന്നില്ല. സമര്‍ത്ഥരായത് കൊണ്ട് തന്നെ ചെയ്യുന്ന കാര്യവും അതുപോലെയായിരിക്കണം എന്ന് ഇവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ വീല്‍ പോസ് അഥവാ ഊര്‍ധ്വ ധനുരാസനം ഇവര്‍ക്ക് ഏറ്റവും അനുയോജ്യം. ഇത് ഊര്‍ജ്ജം നല്‍കുന്ന ഒരു പോസ് ആണ്.

മീനം രാശി: മത്സ്യാസനം

മീനം രാശി: മത്സ്യാസനം

മീനം രാശിക്കാര്‍ക്കുള്ള ഒരു പോസാണ് മത്സ്യാസനം. കാരണം ഇവര്‍ ഒരു ജല ഘടകമാണ്. ആത്മീയവും ഭൗതികവുമായി കാര്യങ്ങളെ വേര്‍തിരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഇവരുടെ വികാരങ്ങളപും വിചാരങ്ങളും വളരെയധികം ആഴത്തില്‍ ഉള്ളതാണ്. ഫിഷ് പോസ് നിങ്ങളുടെ ഹൃദയവും തൊണ്ടയും തുറക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങള്‍ക്ക് ആരോഗ്യത്തോടൊപ്പം ബുദ്ധിക്ക് ഉണര്‍വ്വും നല്‍കുന്നു.

ഈ രാശിക്കാര്‍ ശാരീരികമായും മാനസികമായും കരുത്തരാണ്: ഒരിടത്തും തോല്‍ക്കില്ലഈ രാശിക്കാര്‍ ശാരീരികമായും മാനസികമായും കരുത്തരാണ്: ഒരിടത്തും തോല്‍ക്കില്ല

ചൊവ്വയുടെ രാശിമാറ്റത്തില്‍ ഈ നാല് രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടംചൊവ്വയുടെ രാശിമാറ്റത്തില്‍ ഈ നാല് രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം

English summary

The Best Yoga Pose Based On Your Zodiac Sign In Malayalam

Here in this article we are sharing some yoga poses based on your zodiac sign in malayalam. Take a look.
Story first published: Friday, June 24, 2022, 14:17 [IST]
X
Desktop Bottom Promotion