Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
രാശിപ്രകാരം ഇവരാണ് ഏറ്റവും മികച്ച അധ്യാപകര്‍
ഒരു നല്ല അധ്യാപകന് നിങ്ങളുടെ ജീവിതം മാറ്റാന്‍ കഴിയും. എന്താ വിശ്വാസം വരുന്നില്ലേ? സത്യമാണ്. ഒരു മികച്ച അധ്യാപകനാണ് എന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും വരുത്താന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇപ്പോഴും പല അധ്യാപകരോടും നമ്മള്‍ കടപ്പെട്ടിരിക്കുന്നതും. ഒരു നല്ല അദ്ധ്യാപകന് നിങ്ങളെ പ്രചോദിപ്പിക്കാനും മികച്ചത് ചെയ്യാന്‍ പ്രേരിപ്പിക്കാനും കഴിയും. വളരെ സൗഹാര്‍ദ്ദപരമായി ഇടപെടുന്നവരും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നവരും ഒക്കെയായിരിക്കും ഇതിലുള്ളത്.

അധ്യാപകര്‍ മാതാപിതാക്കള്‍, സുഹൃത്തുക്കള്‍, ഉപദേശകര്‍ എല്ലാവരും ഒന്നായി മാറുന്നതാണ് അധ്യാപകരുടെ ദൗത്യം. സമൂഹത്തിലേക്ക് നല്ല മനുഷ്യരെ വാര്‍ത്തെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സംസ്‌കാരവും അറിവും ാെരുമിക്കുമ്പോള്‍ എന്തുകൊണ്ടും ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്നുണ്ട്. ഇതിന് രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നവരാണ് ഓരോ അധ്യാപകരും. ഒരു നല്ല അധ്യാപകനെന്നതിനെക്കുറിച്ച് ജ്യോതിഷത്തിന് ധാരാളം കാര്യങ്ങള്‍ പറയാന്‍ കഴിയും. നിങ്ങളുടെ രാശിപ്രകാരം 12 രാശിക്കാരില്‍ മികച്ച ചില അധ്യാപകരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ അധ്യാപനം ഇഷ്ടപ്പെടുന്നവരാണ്. കാരണം അവര്‍ കുട്ടികള്‍ക്ക് ചുറ്റുമുള്ള ഊര്‍ജ്ജവും ആവേശവും ഇഷ്ടപ്പെടുന്നു. അവര്‍ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ അവര്‍ അങ്ങേയറ്റം അഭിനിവേശമുള്ളവരാകുകയും ഓരോ വിദ്യാര്‍ത്ഥിയും മികവ് പുലര്‍ത്താന്‍ വേണ്ടി ഇവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള അവരുടെ ധാരണ അളക്കാന്‍ അവര്‍ ക്ലാസിനൊപ്പം ഇടപഴകുകയും അവരിലൊരാളായി മാറുകയും ചെയ്യുന്നുണ്ട്. പ്രായോഗിക അനുഭവങ്ങളിലൂടെ പഠിക്കാനും അവര്‍ക്ക് ഓരോ പഠനവും രസകരമാക്കാനും സാധിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാരായ അധ്യാപകര്‍ അസാധാരണരാണ്, കാരണം അവര്‍ അവരുടെ അധ്യാപന രീതികളില്‍ പ്രവര്‍ത്തിക്കുകയും മികച്ച പഠനത്തെക്കുറിച്ചും അതെങ്ങനെ വേണം എന്നതിനെക്കുറിച്ചും മനസ്സിലാക്കുകയും ചെയ്യുന്നവരാണ്. അവര്‍ പഠിപ്പിക്കുന്ന വിഷയത്തില്‍ അപൂര്‍വ്വമായി മാത്രമേ ഇവര്‍ കാര്‍ക്കശ്യം കാണിക്കാറുള്ളൂ. അല്ലാത്ത അവസ്ഥകളില്‍ എല്ലാം ഇവര്‍ മികച്ച അധ്യാപകര്‍ തന്നെയായിരിക്കും. ഒരു അധ്യാപകന്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഇവര്‍ക്ക് കൃത്യമായ ധാരണയുണ്ടാവുന്നു. അവര്‍ അങ്ങേയറ്റം ക്ഷമയുള്ള അധ്യാപകരാണ്, അവര്‍ക്ക് ആവശ്യമായതില്‍ കൂടുതല്‍ ശ്രദ്ധ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്.

കര്‍ക്കിടകം
നിങ്ങള്‍ക്ക് കര്‍ക്കിടകം രാശിക്കാരെ അടുത്തറിയാമെങ്കില്‍, അവര്‍ക്ക് ശക്തമായ രക്ഷാകര്‍തൃത്വമുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. അവര്‍ അവരുടെ വിദ്യാര്‍ത്ഥികളെ ആഴത്തില്‍ പഠിപ്പിക്കുകയും കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ക്കായി എപ്പോഴും കൂടെയുണ്ടാകാന്‍ ശ്രമിക്കുകയും ഇവര്‍ ശ്രമിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല, അല്ലാതെയും ഏത് കാര്യത്തിനും ഇവരോടൊപ്പം അധ്യാപകര്‍ ഉണ്ടായിരിക്കും. കുട്ടികളെ പഠിപ്പിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്തുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നവരാണ് ഇവര്‍. കൂടാതെ, അവരുടെ ക്ലാസുകള്‍ സജീവമായി നടത്താന്‍ അവര്‍ ഇഷ്ടപ്പെടുന്നു, ഒരിക്കലും വിരസമായി ഇവര്‍ ക്ലാസെടുക്കുകയില്ല.

കന്നി
കന്നി രാശിക്കാര്‍ തികഞ്ഞ അധ്യാപകരാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. ഇവര്‍ അവരുടെ അറിവ് മറ്റുള്ളവര്‍ക്ക് കൈമാറാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. കന്നി രാശിക്കാര്‍ ആശയങ്ങള്‍ വിശദീകരിക്കാന്‍ ഇഷ്ടപ്പെടുകയും അവരുടെ അധ്യാപന രീതി വിരസമാകാതിരിക്കാന്‍ ഓരോ സമയത്തും ശ്രദ്ധിക്കുകയും ചെയ്യുന്നു. ഇവര്‍ എന്തെങ്കിലും പഠിക്കുന്നതു പോലും വിദ്യാര്‍ത്ഥികളെ ആവേശഭരിതരാക്കുന്നു. അവര്‍ ഒരിക്കലും പഠനം നിര്‍ത്താത്തതിനാല്‍, അവര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നത്ര മികച്ച രീതിയില്‍ തന്നെ അറിവ് പകര്‍ന്ന് കൊടുക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ അധ്യാപനത്തില്‍ അഭിവൃദ്ധി പ്രാപിക്കുന്നവരാണ്. അവര്‍ക്ക് വളരെ ക്രിയേറ്റീവായാണ് കാര്യങ്ങളെ സമീപിക്കുന്നത്. കൂടാതെ ക്ലാസ്സില്‍ പഠിപ്പിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് അവരുടെ പാഠങ്ങള്‍ നന്നായി മനസ്സിലാക്കുകയും അതിന് വേണ്ടി വളരെയധികം കഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഏത് ക്ലാസ്സിലും അല്‍പം ക്ഷമവേണം എന്നുള്ളത് തന്നെയാണ് ഇവര്‍ ശ്രദ്ധിക്കേണ്ട കാര്യം. എങ്കിലും ഇവരുടെ ക്ലാസ്സുകള്‍ ഒരിക്കലും വിരസമാകില്ല. അവരുടെ അധ്യാപന സമീപനത്തില്‍ അവര്‍ സൂക്ഷ്മതയുള്ളവരും വളരെ അച്ചടക്കമുള്ളവരുമാണ്.

മീനം രാശി
മീനം രാശിക്കാര്‍ പലപ്പോഴും പല കാര്യങ്ങളിലും അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നവരാണ്. എന്നാല്‍ അധ്യാപനത്തിന്റെ കാര്യത്തില്‍ ഇവരെ വെല്ലാന്‍ ആരും ഇല്ല എന്ന് തന്നെ ഉറപ്പിക്കാം. മീനം, നമുക്കറിയാവുന്നതുപോലെ, ആഴത്തില്‍ അവബോധജന്യവും വിശദാംശങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നവരുമായിരിക്കും. ക്ലാസിലെ ഓരോ വിദ്യാര്‍ത്ഥിക്കും എന്താണ് വേണ്ടതെന്ന് അവര്‍ മനസ്സിലാക്കുകയും എല്ലാ വിദ്യാര്‍ത്ഥികളും ഒരേ വേഗതയില്‍ പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇവര്‍ ഓരോരുത്തര്‍ക്കും ഒരേ പ്രാധാന്യം കല്‍പ്പിക്കുകയും ചെയ്യുന്നു. കല അല്ലെങ്കില്‍ നാടകം പോലുള്ള വിഷയങ്ങള്‍ വരെ ഇവരുടെ കൈയ്യില്‍ ഭദ്രമായിരിക്കും.



Click it and Unblock the Notifications











