Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന ഗുരുനാഥന്
'വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം' എന്നു ചൊല്ലിപ്പടിച്ചത് ഓര്‍മ്മയില്ലേ? അതെ, വിദ്യ നേടുക അഥവാ ജ്ഞാനം ആര്‍ജ്ജിക്കുക എന്നതാണ് ഒരു നല്ല മനുഷ്യനാവാന്‍ വേണ്ട ഒന്നാമത്തെ ഗുണം. ആരു വിചാരിച്ചാലും അപഹരിക്കാനാവാത്തതാണ് വിദ്യയാകുന്ന ധനം. ജീവിതത്തില്‍ എല്ലാവിധ ഐശ്വര്യങ്ങളും സുഖസൗകര്യങ്ങളും വിദ്യകൊണ്ട് നേടിയെടുക്കാം. അതിനാല്‍, ഈ അദ്ധ്യാപക ദിനത്തില്‍ ഓര്‍ത്തെടുക്കാവുന്ന ഏറ്റവും മഹത്തരമായ സൂക്തമാണിത്, ' വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം'.

ഒക്ടോബര്‍ അഞ്ചും സെപ്റ്റംബര്‍ അഞ്ചും
ആഗോളതലത്തില്‍, എല്ലാ വര്‍ഷവും ഒക്ടോബര്‍ 5നാണ് അധ്യാപക ദിനം ആഘോഷിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത് സെപ്റ്റംബര്‍ അഞ്ചിനാണ്. വിദ്യാര്‍ത്ഥികളുടെ ജീവിതം രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ നല്കിയ സമഗ്ര സംഭാവനകളെ മാനിച്ചും ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ: എസ്. രാധാകൃഷ്ണനോടുള്ള ആദരസൂചകമായും ഈ ദിനം അദ്ധ്യാപക ദിനമായി ആചരിച്ചുപോരുന്നു.

എന്തുകൊണ്ട് ഇന്ത്യയില്‍ സെപ്റ്റംബര്‍ 5
ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്റ്റംബര്‍ അഞ്ച്. 1962ല്‍ അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിയായി. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മുന്‍ വിദ്യാര്‍ത്ഥികളും ഒരിക്കല്‍ അദ്ദേഹത്തെ സമീപിച്ച് സെപ്റ്റംബര്‍ 5ന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി, സെപ്റ്റംബര്‍ 5 അധ്യാപക ദിനമായി ആചരിക്കുകയാണെങ്കില്‍ അത് തന്നോടുള്ള ബഹുമാനമായി കണക്കാക്കുന്നുവെന്നായിരുന്നു.

ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്
പണ്ഡിതനും ഭാരത് രത്ന ജേതാവും ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതിയും സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു ഡോ. എസ്. രാധാകൃഷ്ണന്. 1888 സെപ്റ്റംബര്‍ 5 നാണ് അദ്ദേഹം ജനിച്ചത്. ഒരു വിദ്യാഭ്യാസ വിദഗ്ദ്ധനെന്ന നിലയില്‍ പരിഷ്കരണത്തിന്റെ വക്താവായിരുന്നു അദ്ദേഹം. അധ്യാപകരോടുള്ള അദ്ദേഹത്തിന്റെ അടുപ്പവും സമര്‍പ്പണവും പ്രകടമാക്കിയുള്ള ഈ അഭ്യര്‍ത്ഥന മാനിച്ച് 1962 മുതല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 5ന് ഇന്ത്യയില്‍ അധ്യാപക ദിനം ആഘോഷിച്ചുവരുന്നു. ഡോ. രാധാകൃഷ്ണന് ഇന്ത്യന്‍ രാഷ്ട്രപതിയായി സ്ഥാനമേറ്റതും 1962ലാണ്. അധ്യാപകര്‍ രാജ്യത്തെ ഏറ്റവും മികച്ച വ്യക്തികളാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

അദ്ധ്യാപക ദിനത്തിന്റെ പ്രാധാന്യം
ഒരു രാജ്യത്തിന്റെ ഭാവി കുട്ടികളുടെ കൈകളിലാണെന്ന് എല്ലായ്പ്പോഴും വിലയിരുത്തപ്പെടുന്നു. അദ്ധ്യാപകര്‍ക്ക്, ഉപദേഷ്ടാക്കളെന്ന നിലയില്‍, വിദ്യാര്‍ത്ഥികളെ ഭാവിയിലെ നേതാക്കളാക്കി മാറ്റാനും തുടര്‍ന്ന് രാജ്യത്തിന്റെ വിധിതന്നെ നിര്‍ണയിക്കുന്ന വിധത്തില്‍ രൂപപ്പെടുത്തിയെടുക്കാനും സാധിക്കുന്നു. ഓരോരുത്തരുടെയും ഭാവിയിലും കരിയറിലും വിജയിക്കാന്‍ സഹായിച്ച് അദ്ധ്യാപകര്‍ ഓരോ വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു കുട്ടിയെ ഭാവിയില്‍ നല്ല മനുഷ്യരായി വാര്‍ത്തെടുക്കാനും സമൂഹത്തിലെ മികച്ച വ്യക്തികളാക്കി മാറ്റാനും അദ്ധ്യാപകര്‍ അവരുടെ ശിക്ഷണത്തിലൂടെ പങ്കുവഹിക്കുന്നു. ഓരോരുത്തരുടെയും ജീവിതത്തില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്കിനെ അംഗീകരിക്കുന്നതിനുള്ള ഒരു ആഘോഷമാണ് ഓരോ അധ്യാപക ദിനവും.

അദ്ധ്യാപക ദിനം : ചില വസ്തുതകള്‍
- സമൂഹത്തില്‍ അധ്യാപകര്‍ നല്കിയ സംഭാവനകള്‍ മാനിച്ച് ലോകമെമ്പാടും അധ്യാപക ദിനം ആഘോഷിക്കുന്നു.
- ഒക്ടോബര്‍ 5നാണ് ലോക അധ്യാപക ദിനം ആഘോഷിക്കുന്നത്, എന്നാല്‍ അധ്യാപക ദിനം വിവിധ രാജ്യങ്ങളില്‍ വിവിധ തീയതികളിലായി ആഘോഷിക്കുന്നു.
- ഓരോ രാജ്യങ്ങളിലെയും ആഘോഷം പ്രമുഖ വ്യക്തികളുമായോ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളുമായോ നാഴികക്കല്ലുകളുമായോ ബന്ധപ്പെട്ടിരിക്കുന്നു.
- ഡോ. സര്‍വേപള്ളി രാധാകൃഷ്ണന് 1962ല്‍ ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രപതിയായി. ഉന്നതനായ വിദ്യാഭ്യാസ വിദഗ്ധനും പ്രശസ്ത നയതന്ത്രജ്ഞനും എല്ലാറ്റിനുമുപരിയായി ഒരു മികച്ച അദ്ധ്യാപകനുമായിരുന്നു അദ്ദേഹം.
- അധ്യാപകര്‍ രാജ്യത്തെ ഏറ്റവും മികച്ച സമ്പത്താണെന്ന് ഡോ. എസ്. രാധാകൃഷ്ണന് എപ്പോഴും വിശ്വസിച്ചിരുന്നു.

അദ്ധ്യാപക ദിനം : ചില വസ്തുതകള്‍

അദ്ധ്യാപക ദിനം: ആഘോഷം
അധ്യാപക ദിനത്തില്‍, സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ ആദരിക്കുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങളും പരിപാടികളുമൊക്കെ സംഘടിപ്പിക്കുന്നു. അദ്ധ്യാപകര്‍ക്കായി ആശംസകളും സന്ദേശങ്ങളും സമ്മാനങ്ങളും കൈമാറുന്നു. ഇതെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഊഷ്മളമായ ബന്ധം ആഘോഷിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള ഒരു മികച്ച അവസരമാണ് അധ്യാപക ദിനം.

കോവിഡ് കാലത്തെ ആഘോഷം
ഈ വര്‍ഷം കോവിഡ് 19 മഹാമാരി കാരണം രാജ്യത്തെ സ്കൂളുകളും കോളേജുകളുമൊക്കെ അടഞ്ഞു കിടക്കുകയാണ്. എങ്കിലും സ്മാര്‍ട്ട് ഫോണുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നിങ്ങള്‍ക്ക് വീട്ടിലിരുന്നു തന്നെ നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ ഈ ദിവസം ബന്ധപ്പെടാനും ആശംസിക്കാനും സാധിക്കും. നിങ്ങളുടെ അധ്യാപകരുമായും ക്ലാസ്സിലെ സുഹൃത്തുക്കളുമായും ഈ ദിവസം ആഘോഷിക്കാന്‍ വീഡിയോ കോള്‍ പോലുള്ളവ പ്രയോജനപ്പെടുത്താവുന്നതാണ്.



Click it and Unblock the Notifications











