Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തുടക്കം ശ്വാസംമുട്ടലോടെ, കൊറോണ വന്ന വഴി
ലോകം മുഴുവന്‍ കൊറോണവൈറസ് എന്ന വ്യാധി പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ലോകത്ത് കൊറോണബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.അതിലുപരി മരണസംഖ്യയും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇന്നത്തെ അവസ്ഥയില്‍ തന്റെ അനാരോഗ്യകരമായ സാഹചര്യത്തില്‍ പോലും കൊറോണവൈറസിനെ തോല്‍പ്പിച്ച തന്റെ അനുഭവം പങ്കു വെക്കുകയാണ് ഇവിടെ ഒരു ടീച്ചര്‍. ഹൈസ്കൂള്‍ ടീച്ചറായ സാറയാണ് ഇത്തരത്തില്‍ രോഗത്തില്‍ നിന്ന് മുക്തി നേടി ഇപ്പോള്‍ എത്തിയിരിക്കുന്നത്.
തുടക്കത്തില്‍ വളരെ ചെറിയ രീതിയില്‍ ഉള്ള ജലദോഷമായിരുന്നു. എന്നാല്‍ പിന്നീട് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ജലദോഷത്തോടൊപ്പം തന്നെ ചുമയും അനുഭവപ്പെട്ടത്.
ഇതിനെത്തുടര്‍ന്ന് വീട്ടില്‍ തന്നെ 14 ദിവസം ഐസൊലേഷനില്‍ കഴിയാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സാധാരണയായി ഉണ്ടാവുന്ന ചുമയാണ് എന്ന് കരുതിയാണ് ഇരുന്നതെന്നും പിന്നീട് ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയും ആയിരുന്നു.

ഓരോ ദിവസം കഴിയുന്തോറും ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നാണ് സാറ പറയുന്നത്. അമിതമായി ജലദോഷവും ക്ഷീണവും അതോടൊപ്പം തന്നെ തലചുറ്റലും തൊണ്ട വേദനയും ഇവര്‍ക്ക് അനുഭവപ്പെട്ടു. പിന്നീട് അതെല്ലാം ഛര്‍ദ്ദിയിലേക്കും എത്തുകയായിരുന്നു. പിന്നീട് അമിത ക്ഷീണത്തിലായ ഇവര്‍ സുഹൃത്തിനോടൊപ്പം ആശുപത്രിയില്‍ എത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിയ ഉടനേ തന്നെ ഡോക്ടര്‍ കൊറോണ ടെസ്റ്റ് നടത്തുന്നതിന് വേണ്ടി തയ്യാറായി. ഫലം വന്നപ്പോള്‍ പോസിറ്റീവ് ആയിരുന്നു.

പിന്നീട് ആഴ്ചകളോളം സാറ ആശുപത്രി വാസത്തിലായിരുന്നു. അതിന് ശേഷം ഇവര്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. തുടക്കത്തില്‍ നിസ്സാരമെന്ന് കരുതി തള്ളിക്കളഞ്ഞ പല ലക്ഷണങ്ങളും പിന്നീട് ഗുതുതരമായി മാറുകയായിരുന്നു ഇവര്‍ക്ക് സംഭവിച്ചത്. മരണത്തെ മുഖാമുഖം കണ്ടതു പോലെയായിരുന്നു എന്നാണ് ഇവര്‍ പിന്നീട് പറഞ്ഞത്. അതുകൊണ്ട് തന്നെ നമുക്കാണെങ്കില്‍ പോലും തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങള്‍ ഒരു കാരണവശാലും അവഗണിക്കാന്‍ പാടുള്ളതല്ല. കൂടാതെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാം തന്നെ പാലിച്ച് കൃത്യമായി മു്ന്നോട്ട് പോയാല്‍ രോഗത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.



Click it and Unblock the Notifications
