പുതുവര്‍ഷഫലം 2023: 12 രാശിക്കും ഭാവിയെക്കുറിച്ച് കൃത്യസൂചനകള്‍ നല്‍കും

Tarot Reading Prediction 2023

ടാരറ്റ് റീഡിംഗ് എന്നത് നമ്മുടെ നാട്ടില്‍ അത്ര പ്രചാരത്തിലുള്ള ഒന്നല്ല. എന്നാല്‍ ചില അവസരങ്ങളില്‍ കാര്‍ഡ് നോക്കി ഭാവി പറയുക എന്നത് എല്ലാവര്‍ക്കും അറിയുന്ന ഒന്നായിരിക്കും. 2023-ലേക്ക് കടക്കാന്‍ ഇനി അധികസമയമില്ല എന്നതാണ് സത്യം. എന്നാല്‍ 2023-ല്‍ നിങ്ങളുടെ ഭാവിയെക്കുറിച്ചും കരിയറിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഭാഗ്യനിര്‍ഭാഗ്യങ്ങളെക്കുറിച്ചും അറിയുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.

എന്താണ് ടാരറ്റ് റീഡിംങ്?

എന്താണ് ടാരറ്റ് റീഡിംങ്?

എന്താണ് ടാരറ്റ് റീഡിംഗ് എന്നാണ് ആ്ദ്യം മനസ്സിലാക്കേണ്ടത്. ചിത്രങ്ങളും ചിഹ്നങ്ങളും അടങ്ങിയ 78 കാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് ടാരറ്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭാവിയെക്കുറിച്ച് കൃത്യമായ സൂചനകള്‍ നല്‍കുക എന്നതാണ് ഇത് ചെയ്യുന്നത്. ഇന്ത്യയില്‍ പലയിടങ്ങളിലും ടാരറ്റ് റീഡിംഗ് ചെയ്യുന്നവരുണ്്. നിങ്ങള്‍ക്ക് വേണ്ടി ഈ വര്‍ഷം എന്താണ് ഓരോ കാര്‍ഡിലും ഒളിപ്പിച്ച് വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ മേടം രാശിക്കാരെ ഭരിക്കുന്നത് ചൊവ്വയാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ശാരീരികമായു മാനസികമായും ഊര്‍ജ്ജം അല്‍പം കൂടുതലായിരിക്കും. ഏത് കാര്യത്തിനും ഇവര്‍ റിസ്‌ക് എടുക്കുന്നു. മാത്രമല്ല ആത്മവിശ്വാസത്തിന്റെ കാര്യത്തിലും ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. സമൂഹത്തില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ വേണ്ടി ഇവര്‍ പ്രവര്‍ത്തിക്കുന്നു. 2023-ല്‍ സാമ്പത്തികമായി ഇവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ഈ വര്‍ഷം സ്വത്തുക്കള്‍ സ്വന്തമാക്കുന്നതിനുള്ള സാധ്യത കാണുന്നു. വിശ്വാസത്തില്‍ എല്ലാം നേടിയെടുക്കുന്നതിന് സാധിക്കുന്ന ഒരു വര്‍ഷം കൂടിയാണ് 2023. യാത്രകള്‍ക്ക് വേണ്ടി ധാരാളം പണം ചിലവഴിക്കുന്നതിന് സാധിക്കുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് നിശ്ചയദാര്‍ഢ്യം അല്‍പം കൂടുതലായിരിക്കും. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പ്രായോഗികമായി പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് ഈ വര്‍ഷം പുരോഗതി വളരെ പതിയെയാരിക്കും സംഭവിക്കുക. പല കാര്യങ്ങളിലും മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിക്കുമെങ്കിലും പലപ്പോഴും അത് പതിയെ സംഭവിക്കുന്ന മാറ്റമായിരിക്കും. പ്രതിബദ്ധത വളരെ കൂടുതലായിരിക്കും. അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. എന്ത് കാര്യത്തേയും പരമ്പരാഗതമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു വര്‍ഷമാണ്. കരിയറില്‍ പെട്ടെന്ന് മാറ്റം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ജോലിയില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് അനുകൂല ഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. മിഥുനം രാശിക്കാര്‍ ചില മാറ്റങ്ങള്‍ക്ക് തയ്യാറാവുന്ന സമയം കൂടിയാണ് 2023. നിങ്ങളെ കാത്തിരിക്കുന്ന ഗോസിപ്പുകള്‍ പലപ്പോഴും പല വിധത്തില്‍ പ്രചരിക്കുന്ന സമയം കൂടിയാണ് ഇത്. എന്നാല്‍ മറ്റുള്ളവരോടൊപ്പം ചേര്‍ന്ന് ഗോസിപ്പ് പറയുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. ഇത് നിങ്ങള്‍ക്ക് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാരെ ഭരിക്കുന്നത് ചന്ദ്രനാണ്. ഈ രാശിക്കാര്‍ക്ക് അവരുടെ ചുറ്റുപാടുകള്‍ അനുസരിച്ച് ജീവിക്കുന്നതിന് സാധിക്കുന്നു. വളരെ സെന്‍സിറ്റീവ് ആയി പെരുമാറുന്നവരായിരിക്കും ഈ രാശിക്കാര്‍. പൊതുവേ നാണം കുണുങ്ങി സ്വഭാവം ഇവര്‍ക്കുണ്ടാവും. എന്നാല്‍ 2023 നിങ്ങള്‍ക്ക് ധാരാളം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ഒരു വര്‍ഷമായിരിക്കാം. നിങ്ങള്‍ താഴ്ന്ന നിലയില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഒരു ഉയര്‍ച്ച ജീവിതത്തില്‍ ഉണ്ടാവുന്നു. യാത്ര ചെയ്യുന്നത് സാമ്പത്തികമായി മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ന്യായത്തിന്റെ ഭാഗത്ത് നിന്ന് വേണം കാര്യങ്ങള്‍ ചെയ്യുന്നതിനും തീരുമാനിക്കുന്നതിനും.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ഈ വര്‍ഷം ടാരറ്റ് റീഡിംഗ് അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിരിക്കാം. ശുഭകരമായ ഫലമാണ് ഇവര്‍ക്ക് ഉണ്ടാവുന്നത്. മാറ്റങ്ങള്‍ പല വിധത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അതെല്ലാം ധാരാളം പോസിറ്റീവ് ഫലങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു. എല്ലാ ജോലികളേയും നിര്‍ഭയത്തോടെയാണ് നിങ്ങള്‍ സമീപിക്കുന്നത്. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നേട്ടങ്ങള്‍ സാമ്പത്തികപരമായും നിങ്ങളെ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമ്പൂര്‍ണ മാറ്റം കൊണ്ട് വരാന്‍ സാധിക്കുന്നു.

 കന്നിരാശി

കന്നിരാശി

കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. പൂര്‍ണത കൈവരിക്കുന്നതിന് വേണ്ടി നിങ്ങള്‍ എപ്പോഴും ശ്രമിക്കണം. അതിന് വേണ്ടി ജീവിതത്തില്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. ഈ വര്‍ഷം 2023-ല്‍, കന്നിരാശിക്ക് അവരുടെ ചുറ്റുപാടുകള്‍ മികച്ചതായിരിക്കും. അരക്ഷിതാവസ്ഥ ഉണ്ടാവുമെങ്കിലും അതിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ജീവിത്തതില്‍ വളരെയധികം പ്രതിസന്ധികള്‍ ഇവര്‍ക്ക് നേരിടേണ്ടി വരുമെങ്കിലും ജീവിത പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് അങ്ങേയറ്റം ഇവര്‍ക്ക് സാധിക്കുന്നു. കന്നിരാശിക്കാര്‍ക്ക് ഈ വര്‍ഷം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരമൊരു ചുറ്റുപാട് ഉള്ളതിനാല്‍ പരമാവധി അതില്‍ നിന്ന് പുറത്ത് കടക്കുന്നതിനുള്ള മാര്‍ഗ്ഗം തുടക്കത്തിലേ ആരംഭിക്കേണ്ടതുണ്ട്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് വളരെ മികച്ച മാറ്റം നല്‍കുന്ന ഒരു വര്‍ഷമാണ് 2023. സങ്കീര്‍ണതകള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അതില്‍ നിന്നെല്ലാം മാറ്റം വരുന്ന ഒരു വര്‍ഷമാണ് 2023. പ്രിയപ്പെട്ടവരുടെ സുഖസൗകര്യങ്ങള്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഏത് പ്രശ്‌നത്തേയും നിങ്ങള്‍ക്ക് ഇല്ലാതാക്കുന്നതിനും പരിഹരിക്കുന്നതിനും സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധാലുക്കളായിരിക്കണം. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് നിങ്ങള്‍ തന്നെ ശ്രമിക്കേണ്ടി വരുന്നു. പ്രണയ ജീവിതത്തിന് അനുകൂല സമയമാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ഊര്‍ജ്ജവം ശക്തിയും എപ്പോഴും കൂടെ ഉണ്ടാവുന്നതാണ്. രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ മിടുക്കരായത് കൊണ്ട് തന്നെ പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളെ സ്വാധീനിക്കുന്നു. വൈകാരികമായി ഇവര്‍ വളരെയധികം അടുപ്പത്തിലായിരിക്കും. സുഹൃത്തുക്കളുടെ കാര്യത്തില്‍ അതി തീവ്രമായ ബന്ധവും വിശ്വാസവും സൂക്ഷിക്കുന്ന ഒരു വര്‍ഷമായിരിക്കും 2023. ധാരാളം അവസരങ്ങള്‍ പ്രത്യക്ഷപ്പെടും. പൊതുവേ, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ചതായിരിക്കുമെന്ന് നമുക്ക് പറയാം. പല കാര്യങ്ങളും നിങ്ങള്‍ക്ക് പൊതുവേ മികച്ച ഫലങ്ങള്‍ നല്‍കുന്നതായിരിക്കും. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടരുത്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. അഗ്നി ചിഹ്നമായ ധനുരാശിക്കാരെ ഭരിക്കുന്നത് വ്യാഴമാണ്. ജീവിതത്തില്‍ പൊരുത്തത്തോടെ മുന്നോട്ട് പോവുന്ന രാശിക്കാരാണ് ഇവര്‍. പെട്ടെന്നുള്ള മാറ്റങ്ങള്‍ പല വിധത്തിലാണ് ബാധിക്കുന്നത്. പക്ഷേ ഈ വര്‍ഷം തുടക്കത്തില്‍ തന്നെ നിങ്ങളെ സാമ്പത്തികമായി മികച്ച അവസ്ഥയിലാണ് കാണാന്‍ സാധിക്കുന്നത്. മാറ്റങ്ങള്‍ ഏത് മേഖലയിലും വേണം എന്നത് നിങ്ങള്‍ തീരുമാനിച്ച് ഉറപ്പിക്കുന്നു. പ്രശ്‌നങ്ങളെല്ലാം തന്നെ ഇല്ലാതാക്കുന്നതിനും അതിന് വേണ്ടി പ്രയത്‌നിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ശനിയാണ് അവരെ ബാധിക്കുന്നത്. കഠിനാധ്വാനം നിങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനമാണ്. പലപ്പോഴും ഉത്തരവാദിത്വത്തോടെ പെരുമാറുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ നിങ്ങളുടെ സ്വഭാവത്തില്‍ നേരിയ മാറ്റം വരുന്നു. വെല്ലുവിളികളും പോരാട്ടങ്ങളും നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാക്കുമെങ്കിലും അതിനെയെല്ലാം അതിജീവിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നില്ല. അത് പലപ്പോഴും പിന്നീട് ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. വ്യക്തി ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ശനി വളരെ സ്വതന്ത്രമായും അച്ചടക്കത്തോടെയും ഇവരോട് ചേര്‍ന്ന് നില്‍ക്കുന്നു. ഏത് ചുറ്റുപാടിലും ഇവര്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നു. കുടുംബത്തോടൊപ്പം തന്നെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കാന്‍ ഈ രാശിക്കാര്‍ ശ്രമിക്കുന്നു. പ്രൊഫഷണല്‍ മാറ്റങ്ങള്‍ നിങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. ഓരോ കാര്യത്തിനും നിങ്ങള്‍ സ്വന്തമായി പരിശ്രമിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നചെറിയ രീതിയില്‍ മാറ്റി നിക്ഷേപിക്കുന്നതിനും അതില്‍ നിന്ന് ലാഭത്തിന് വേണ്ടിയും നിങ്ങള്‍ ശ്രമിക്കുന്നു. നിങ്ങളുടെ പദ്ധതികള്‍ എല്ലാം തന്നെ ഈ വര്‍ഷം അനുകൂലമായിരിക്കും.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു വര്‍ഷമാണ് 2023. കലാപരമായ കഴിവുകള്‍ ഇവര്‍ക്ക് കൂടുതലായിരിക്കും. ജീവിതത്തില്‍ സഹാനുഭൂതിയില്‍ മുന്നോട്ട് പോവുന്നതിന് ഇവര്‍ ആഗ്രഹിക്കുന്നു. പലപ്പോഴും ജീവിതത്തേയും മരണത്തേയും കുറിച്ച് കൃത്യമായ ധാരണ ഇവര്‍ക്കുണ്ടാവുന്നു. ജോലിയുടെ കാര്യത്തില്‍ 2023 മീനം രാശിക്കാര്‍ക്ക് അല്‍പം പ്രയാസം നല്‍കുന്ന സമയമായിരിക്കും. ജോലി കൃത്യസമയം പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും തെറ്റാണോ ശരിയാണോ എന്നത് ആദ്യം ചിന്തിക്കേണ്ടതാണ്. തിടുക്കത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നല്ലതുപോലെ ആലോചിച്ച് എടുക്കണം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Friday, December 16, 2022, 18:08 [IST]
X
Desktop Bottom Promotion