For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Solar & Lunar Eclipses 2022: 2022ലെ സൂര്യ, ചന്ദ്ര ഗ്രഹണങ്ങള്‍; അറിയാം തീയതിയും സമയവും

|

2022ല്‍ ആകെ നാല് ചന്ദ്രഗ്രഹണങ്ങളും സൂര്യഗ്രഹണങ്ങളും ഉണ്ടാകും. ഹിന്ദു കലണ്ടര്‍ പ്രകാരം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും വളരെ പ്രധാനപ്പെട്ട സംഭവങ്ങളായി കണക്കാക്കപ്പെടുന്നു. രണ്ട് സൂര്യഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങളുമാണ് 2022 വര്‍ഷത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ആദ്യത്തെ സൂര്യഗ്രഹണം 2022 ഏപ്രില്‍ 30-ന് ആയിരിക്കും. 15 ദിവസങ്ങള്‍ക്ക് ശേഷം, മെയ് 15-ന്, 2022 ആദ്യത്തെ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. 2021 ലെ അവസാന സൂര്യഗ്രഹണം ഡിസംബര്‍ 4 ന് ദൃശ്യമാകും.

Most read: പുതുവര്‍ഷത്തില്‍ വിജയം തൊടാന്‍ വാസ്തുപ്രകാരം ശ്രദ്ധിക്കേണ്ടത്Most read: പുതുവര്‍ഷത്തില്‍ വിജയം തൊടാന്‍ വാസ്തുപ്രകാരം ശ്രദ്ധിക്കേണ്ടത്

ജ്യോതിഷികളുടെ അഭിപ്രായത്തില്‍, 18 വര്‍ഷത്തിനുള്ളില്‍ മൊത്തം 41 സൂര്യഗ്രഹണങ്ങള്‍ സംഭവിക്കുന്നു, എന്നാല്‍ ഒരു വര്‍ഷത്തില്‍ പരമാവധി അഞ്ച് ഗ്രഹണങ്ങള്‍ സംഭവിക്കാം. അതിനാല്‍ വരാനിരിക്കുന്ന ഗ്രഹണങ്ങളുടെ തീയതിയുടെയും സമയത്തിന്റെയും വിശദാംശങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

2022ലെ സൂര്യഗ്രഹണം

2022ലെ സൂര്യഗ്രഹണം

2022-ലെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രില്‍ 30 ശനിയാഴ്ച സംഭവിക്കും. ഉച്ചയ്ക്ക് 12:15 മുതല്‍ വൈകിട്ട് 04:07 വരെയാണ് സമയം. ഇത് ഭാഗിക ഗ്രഹണമായിരിക്കും, ഇതിന്റെ ഫലം തെക്ക്, പടിഞ്ഞാറന്‍ അമേരിക്ക, പസഫിക് അറ്റ്‌ലാന്റിക്, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളില്‍ ദൃശ്യമാകും.

രണ്ടാമത്തെ സൂര്യഗ്രഹണം

രണ്ടാമത്തെ സൂര്യഗ്രഹണം

2022 ലെ രണ്ടാമത്തെ സൂര്യഗ്രഹണം ഒക്ടോബര്‍ 25 ചൊവ്വാഴ്ച സംഭവിക്കും. ഇതും ഒരു ഭാഗിക ഗ്രഹണം ആയിരിക്കും. ഒക്ടോബര്‍ 25 ചൊവ്വാഴ്ച 16:29:10 ന് ആരംഭിച്ച് 17:42:01 വരെ യൂറോപ്പ്, തെക്ക്,പടിഞ്ഞാറന്‍ ഏഷ്യ, ആഫ്രിക്ക, അറ്റ്ലാന്റിക്ക എന്നിവിടങ്ങളില്‍ ദൃശ്യമാകും. ഈ ഗ്രഹണം ഇന്ത്യയില്‍ കാണില്ല.

Most read:രാഹു-കേതു ദോഷം, ശനിദോഷം പരിഹാരം; നായ്ക്കളെ പരിപാലിച്ചാല്‍ നടക്കുന്നത് ഇത്‌Most read:രാഹു-കേതു ദോഷം, ശനിദോഷം പരിഹാരം; നായ്ക്കളെ പരിപാലിച്ചാല്‍ നടക്കുന്നത് ഇത്‌

2022-ലെ ചന്ദ്രഗ്രഹണം

2022-ലെ ചന്ദ്രഗ്രഹണം

2022-ലെ ആദ്യ ചന്ദ്രഗ്രഹണം മെയ് 15, 16 തീയതികളില്‍ രാവിലെ 7.02 മുതല്‍ ആരംഭിച്ച് 12.20 വരെ നീണ്ടുനില്‍ക്കും. ഈ രണ്ട് ഗ്രഹണങ്ങളും പൂര്‍ണ ചന്ദ്രഗ്രഹണമായിരിക്കും. ഇന്ത്യയിലും കാണാവുന്ന ചന്ദ്രഗ്രഹണമായിരിക്കും ഇത്. തെക്കന്‍/പടിഞ്ഞാറന്‍ യൂറോപ്പ്, തെക്ക്/പടിഞ്ഞാറന്‍ ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്ക് എന്നിവിടങ്ങളിലും ഇതിന്റെ പ്രഭാവം ദൃശ്യമാകും.

അവസാനത്തെ ചന്ദ്രഗ്രഹണം

അവസാനത്തെ ചന്ദ്രഗ്രഹണം

2022-ലെ രണ്ടാമത്തെ അവസാനത്തെ ചന്ദ്രഗ്രഹണം നവംബര്‍ 8-ന് ഉച്ചയ്ക്ക് 1:32 മുതല്‍ രാത്രി 7.27 വരെ നീണ്ടുനില്‍ക്കും. ഇത് പൂര്‍ണ ചന്ദ്രഗ്രഹണമായിരിക്കും. ഈ സമയത്ത്, സൂതക് കാലഘട്ടം കൂടുതല്‍ ഫലപ്രദമാകും. ഇന്ത്യ ഉള്‍പ്പെടെ തെക്കന്‍/കിഴക്കന്‍ യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലും ഇതിന്റെ പ്രഭാവം ദൃശ്യമാകും.

Most read:2021ലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വ്യക്തികള്‍ ഇവര്‍Most read:2021ലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വ്യക്തികള്‍ ഇവര്‍

സൂര്യഗ്രഹണം

സൂര്യഗ്രഹണം

ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ പൂര്‍ണ്ണമായോ മറയുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം എന്ന് പറയുന്നത്. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും കണ്‍ജങ്ഷനില്‍ ആവുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ഓരോ വര്‍ഷവും രണ്ടു മുതല്‍ അഞ്ചു വരെ സൂര്യഗ്രഹണങ്ങള്‍ സംഭവിക്കാറുണ്ട്.

ചന്ദ്രഗ്രഹണം

ചന്ദ്രഗ്രഹണം

സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കാറ്. ഈ സന്ദര്‍ഭത്തില്‍ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ചന്ദ്രന്‍ ഭൂമിയുമായുള്ള ദിശയില്‍ സൂര്യനു നേരെ എതിര്‍ദിശയില്‍ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. വെളുത്തവാവ് ദിവസമായിരിക്കും ചന്ദ്രഗ്രഹണം. ഭാഗിക സൂര്യഗ്രഹണമെന്നപോലെ ഭാഗിക ചന്ദ്രഗ്രഹണവും സംഭവിക്കാറുണ്ട്.

English summary

Surya and Chandra Grahan, Check Solar and Lunar Eclipses 2022 Dates, Timings and Visibility in India

Surya and Chandra Grahan 2022 Dates: There will be a total of 4 lunar and solar eclipses in 2022. Check 2022 Surya and Chandra Grahan Dates, Timings, Visibility in India and other details in Malayalam. Read on.
Story first published: Thursday, December 23, 2021, 9:51 [IST]
X
Desktop Bottom Promotion