For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുപ്പില്‍ പാല്‍ തിളച്ച് തൂവുന്നത് ശുഭലക്ഷണമോ അശുഭലക്ഷണമോ?

|

പലപ്പോഴും പാല്‍ അടുപ്പില്‍ വെച്ച് മറന്ന് പോവുന്നത് സാധാരണമാണ്. അതിന്റെ ഫലമായി പാല്‍ തിളച്ച് തൂവുന്നതും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഗൃഹപ്രവേശന ദിനത്തില്‍ പാല്‍ തിളച്ച് തൂവുന്നത് ഐശ്വര്യമാണ് എന്നാണ് പറയപ്പെടുന്നത്. പാല്‍ തിളച്ച് തൂവുന്നത് മാത്രമല്ല അതുമായി ബന്ധപ്പെട്ട് നിരവധി അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പൂച്ചകളെ മറികടക്കരുത്, രാത്രിയില്‍ നഖം വെട്ടരുത്, ഒരുസ്ഥലത്തേക്ക് ഇറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് വിളിക്കരുത്. പൊട്ടിയ ഗ്ലാസ്സ് പാത്രങ്ങള്‍ എന്നിവ വീട്ടില്‍ സൂക്ഷിക്കരുത് തുടങ്ങി നിരവധി കാര്യങ്ങള്‍ ഉണ്ട്. ഇത്തരം അന്ധവിശ്വാസങ്ങളെ ഇന്നും വിശ്വസിക്കുന്നവരും നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ ഇതിനെല്ലാം ഒരു ശാസ്ത്രീയ വശവും ഉണ്ട് എന്നാണ് പറയുന്നത്. രാത്രിയില്‍ നഖം വെട്ടുമ്പോള്‍ കൈമുറിയുന്നതും പൊട്ടിയ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ അപകടം സംഭവിക്കുന്നതും എല്ലാം സാധാരണമാണ്. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കണം എന്ന് പറയുന്നത്.

Spilled Boiling Milk

എന്നാല്‍ പാല്‍ തിളച്ച് തൂവരുത് എന്നത് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് ശരിയാണോ ഇത്തരം കാര്യങ്ങള്‍ ദൗര്‍ഭാഗ്യം കൊണ്ട് വരുമോ എന്നുള്ളതിനെക്കുറിച്ചാണ് പലര്‍ക്കും അറിയേണ്ടത്. പാല്‍ തിളപ്പിക്കാന്‍ വെച്ചാല്‍ അത് തിളച്ച് തൂവുന്നത് സാധാരണ സംഭവിക്കുന്ന ഒന്നാണ്. പലപ്പോഴും പാല്‍ വെച്ച് കഴിഞ്ഞാല്‍ മറ്റേതെങ്കിലും ജോലിയില്‍ ഏര്‍പ്പെടുന്നത് വഴിയാണ് ഇത്തരത്തില്‍ പാല്‍ തിളച്ച് തൂവുന്നത്. മിക്ക ആളുകളും ഇത് ഒരു നല്ല ശകുനമായി കണക്കാക്കുന്നു, ചിലര്‍ ഇത് മോശം ശകുനമായും കണക്കാക്കുന്നു. എന്തൊക്കെയാണ് പാലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദു:ശ്ശകുനങ്ങള്‍ എന്ന് നമുക്ക് നോക്കാം.

വാസ്തുപറയുന്നത്

വാസ്തുപറയുന്നത്

ഗൃഹപ്രവേശന ചടങ്ങു നടക്കുമ്പോള്‍ പാല്‍ തിളച്ച് തൂവുന്നത് നല്ലതാണ് എന്നും അത് ശുഭലക്ഷണമാണ് എന്നുമാണ് കണക്കാക്കുന്നത്. വാസ്തുശാസ്ത്രപ്രകാരം കിഴക്ക് ദിശയില്‍ വേണം പാല്‍ തിളച്ച് തൂവുന്നതിന് എന്നാണ് വിശ്വാസം. ഇത് ശുഭലക്ഷണമായി കണക്കാക്കുന്നു. ഇതിന് വേണ്ടി ചിലര്‍ പാല്‍പ്പാത്രം കിഴക്ക് ഭാഗത്തേക്ക് ചരിച്ച് വെക്കുന്നവരും ഉണ്ട്. കിഴക്കോട്ടാണ് പാല്‍ തിളച്ച് തൂവുന്നത് എന്നുണ്ടെങ്കില്‍ അത് ചില ശുഭകരമായ ഫലങ്ങള്‍ നല്‍കും എന്നാണ് വിശ്വാസം. എന്നാല്‍ ചില അവസരങ്ങളില്‍ പാല്‍ തിളച്ച് പോവുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അത് ദൗര്‍ഭാഗ്യകരമായാണ് കണക്കാക്കുന്നത്.

പാല്‍ തിളക്കുന്നത്

പാല്‍ തിളക്കുന്നത്

പാല്‍ തിളച്ച് കിഴക്ക് ഭാഗത്തേക്കാണ് ഒഴുകുന്നത് എന്നുണ്ടെങ്കില്‍ അതിന് അര്‍ത്ഥം നിങ്ങളില്‍ സമാധാനം, ഐശ്വര്യം, ഭാഗ്യം, നല്ല ആരോഗ്യം എന്നിവ ഉണ്ടാവും എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഗൃഹപ്രവേശന ദിനത്തില്‍ പാല്‍ തിളച്ച് തൂവുന്നത് വളരെയധികം ശുഭകരമായി കാണുന്നു. അതോടൊപ്പം തന്നെ കിഴക്ക് ദിശയില്‍ പാല്‍ ഒഴുകുന്നത് നിങ്ങളുടെ വീട്ടിലെ ശുഭാരംഭത്തെ പ്രതീകപ്പെടുത്തുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് ഗൃഹപ്രവേശന ദിനത്തില്‍ പാല്‍ തിളപ്പിച്ച് തന്നെ ചടങ്ങ് ആരംഭിക്കുന്നത്. ഇത് ശുഭാരംഭത്തെ കുറിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു ചടങ്ങ് ഉള്ളത് തന്നെ.

വിവാഹദിനത്തിന് മുന്‍പ്

വിവാഹദിനത്തിന് മുന്‍പ്

നിങ്ങള്‍ക്ക് വിവാഹ ദിനത്തിന് മുന്‍പോ ശേഷമോ പാല്‍ തിളച്ച് തൂവുന്നത് ദൗര്‍ഭാഗ്യമായാണ് കണക്കാക്കുന്നത്. ഈ സമയം പാല്‍ തിളച്ച് തൂവുന്നത് മോശം സമയം നിങ്ങളില്‍ ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ജീവിതത്തില്‍ എന്തോ മോശമുള്ളത് സംഭവിക്കാന്‍ പോവുന്നു എന്നതിന്റെ സൂചനകൂടിയാണ് ഇത്. സമൃദ്ധിയുടെയും സമ്പത്തിന്റേയും അടയാളമാണ് പാല്‍. ഇത് പോസിറ്റിവിറ്റി, നന്മ, സമൃദ്ധി, ഭാഗ്യം, ഊര്‍ജ്ജം എന്നിവയെ സൂചിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ യാദൃശ്ചികമായി പാല്‍ തിളച്ച് മറിഞ്ഞ് പോവുന്നത് പൊതുവേ ശുഭകരമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് ജീവിതത്തില്‍ എപ്പോഴും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കരുത്. കാരണം അത് നമ്മളുടെ സാമ്പത്തിക ഭദ്രതക്ക് പ്രശ്‌നം ഉണ്ടാക്കുന്നു.

പാല്‍ തിളക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

പാല്‍ തിളക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

എന്നാല്‍ ഗൃഹപ്രവേശന ചടങ്ങില്‍ തന്നെ പാല്‍ തിളച്ച് തൂവുന്നത് ശരിയല്ല എന്നുള്ളവരും ഉണ്ട്. ഇവര്‍ പാല്‍ തിളച്ച ഉടനേ തന്നെ അല്‍പം എടുത്ത് പുറത്തേക്ക് പോവാന്‍ അനുവദിക്കാതെ മൂന്ന് തവണ അടുപ്പിലൊഴിച്ച് അഗ്നിദേവന് സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറയും എന്നും ശുഭാരംഭത്തിന് കാരണമാകും എന്നുമാണ് പറയുന്നത്. കാച്ചിയ പാല്‍ ചടങ്ങിനെത്തിയവര്‍ക്ക് വിതരണം ചെയ്യുന്നതും ശുഭകരമായാണ് കണക്കാക്കുന്നത്.

 പാല്‍കാച്ചുന്ന സമയം

പാല്‍കാച്ചുന്ന സമയം

വിവാഹത്തിന് മുഹൂര്‍ത്തം കുറിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഗൃഹപ്രവേശന ദിനത്തില്‍ പാല്‍ കാച്ചുന്ന സമയവും. കാരണം ഈ സമയം വളരെയധികം പ്രധാനപ്പെട്ടതാണ്. ഗണപതിഹോമം കഴിഞ്ഞ് അടുത്ത മുഹൂര്‍ത്തത്തില്‍ തന്നെ പാലുകാച്ചലും നടത്തുന്നതിന് ശ്രദ്ധിക്കണം. ഇതുമായി ബന്ധപ്പെട്ട് നിരവധി ചടങ്ങുകളും ഈ സമയം ഉണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. എന്നാല്‍ ഇതിനെല്ലാം പിന്നില്‍ ചില ശാസ്ത്രീയ കാരണങ്ങളും ഉണ്ടായിരിക്കും എന്നതാണ് വസ്തുത.

ദോഷം നല്‍കുന്നത്

ദോഷം നല്‍കുന്നത്

വാസ്തു ശാസ്ത്രമനുസരിച്ച്, പാല്‍ തിളച്ച് തൂവി പുറത്ത് പോവുന്നത് വീട്ടിലെ സന്തോഷവും ഐശ്വര്യവും ഇല്ലാതാക്കും എന്നാണ് പറയപ്പെടുന്നത്. ഇത് എപ്പോഴും സംഭവിക്കുകയാണെങ്കില്‍, കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധികളും വര്‍ദ്ധിക്കുകയും അതോടൊപ്പം തന്നെ ഗൃഹനാഥന് ദോഷകാലം ആരംഭിക്കുകയും ചെയ്യുന്നു. ഗൃഹനാഥന്റെ ചന്ദ്രരാശി ദുര്‍ബലമാകുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നതെന്നാണ് വിശ്വാസം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ഈ ലേഖനം പൊതുവായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്.

സെപ്റ്റംബറില്‍ ബുധന്റെ മാറ്റം അനുസരിച്ച് ന്യൂമറോളജി സമ്പൂര്‍ണഫലംസെപ്റ്റംബറില്‍ ബുധന്റെ മാറ്റം അനുസരിച്ച് ന്യൂമറോളജി സമ്പൂര്‍ണഫലം

ഓണം പോലെ സുന്ദരമാണ് ഓണവില്ല്: അറിയാം ഐതിഹ്യവും ചരിത്രവുംഓണം പോലെ സുന്ദരമാണ് ഓണവില്ല്: അറിയാം ഐതിഹ്യവും ചരിത്രവും

English summary

Superstition Of Spilled Boiling Milk In Malayalam

Here in this article we are sharing some superstition of spilled boiling milk in malayalam. Take a look.
Story first published: Saturday, August 27, 2022, 10:12 [IST]
X
Desktop Bottom Promotion