For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുഭാഷ് ചന്ദ്രബോസ്: അറിഞ്ഞിരിക്കണം ഓരോ ഇന്ത്യക്കാരനും

|

സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് നമ്മളെല്ലാവരും ധാരാളം കേട്ടിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ അറിയപ്പെടുന്ന രാജ്യസ്‌നേഹിയുമായിരുന്നു നേതാജി എന്ന് അറിയപ്പെട്ടിരുന്ന സുഭാഷ് ചന്ദ്രബോസ്. തുടര്‍ച്ചയായി രണ്ട് തവണയാണ് ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടീഷ് സൈന്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിനുള്ള മികച്ച മാര്‍ഗമായി അദ്ദേഹം ആദ്യത്തെ ഇന്ത്യന്‍ സായുധ സേന - ആസാദ് ഹിന്ദ് ഫൗജ് സ്ഥാപിച്ചു. ബോസിന്റെ ചരിത്ര നേട്ടങ്ങളും യാത്രയും പരിചയമില്ലാത്ത ആളുകള്‍ പോലും അദ്ദേഹത്തിന്റെ പ്രശസ്തമായ മുദ്രാവാക്യങ്ങള്‍ ഏറ്റ് പിടിച്ചിരുന്നു.

Subhas Chandra Bose birth anniversary

ജനുവരി - 2022 പുതുവര്‍ഷത്തിലെ സമ്പൂര്‍ണ ന്യൂമറോളജി ഫലംജനുവരി - 2022 പുതുവര്‍ഷത്തിലെ സമ്പൂര്‍ണ ന്യൂമറോളജി ഫലം

ദേശസ്‌നേഹം വളര്‍ത്തുന്ന മുദ്രാവാക്യങ്ങളായിരുന്നു ഇദ്ദേഹത്തിന്റേത്. ഏറ്റവും ആദരണീയനായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളില്‍ ഒരാളായി സ്മരിക്കപ്പെടുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ (23 ജനുവരി 1897 - 18 ഓഗസ്റ്റ് 1945) 126-ാം ജന്മദിനമാണ് വരുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. എന്തൊക്കെയാണ് നേതാജിയെക്കുറിച്ച് ഇത് വരെ പലരും അറിയാത്ത കാര്യങ്ങള്‍ എന്ന് നോക്കാം.

ജനനം

ബംഗാള്‍ പ്രവിശ്യയിലെ കട്ടക്കില്‍ ആണ് ഇദ്ദേഹം ജനിച്ചത്. ഇദ്ദേഹത്തിന് 14 സഹോദരങ്ങളാണ് ഉണ്ടായിരുന്നത്. സ്‌കൂളിലെ മെട്രിക്കുലേഷന്‍ പരീക്ഷയില്‍ രണ്ടാം സ്ഥാനം നേടിയ അദ്ദേഹം പഠനത്തില്‍ എപ്പോഴും മിടുക്കന്‍ തന്നെയായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി, കല്‍ക്കട്ട സര്‍വകലാശാലയുടെ കീഴിലുള്ള സ്‌കോട്ടിഷ് ചര്‍ച്ച് കോളേജില്‍ തത്ത്വശാസ്ത്രത്തില്‍ ബി.എ. ഇന്ത്യന്‍ സിവില്‍ സര്‍വീസസില്‍ (ഐസിഎസ്) തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ബ്രിട്ടീഷ് സര്‍ക്കാരിനെ സേവിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ 1921-ല്‍ അദ്ദേഹം തന്റെ സ്ഥാനം രാജിവെക്കുകയും ബ്രിട്ടീഷ് സര്‍ക്കാരിനെതിരേ പോരാടാന്‍ ഉറപ്പിക്കുകയും ചെയ്തു.

സ്വാമി വിവേകാനന്ദനില്‍ ആകൃഷ്ടനാവുന്നു

Subhas Chandra Bose birth anniversary

സ്വാമി വിവേകാനന്ദന്റെ തത്വങ്ങളിലും കൃതികളിലും ആകൃഷ്ടനായി ഇദ്ദേഹം 16-ാം വയസ്സില്‍ വിവേകാനന്ദന്റെ തത്വങ്ങള്‍ ഇദ്ദേഹം പിന്തുടരാന്‍ തീരുമാനിച്ചു. സാമൂഹിക സേവനങ്ങളിലും പരിഷ്‌കരണങ്ങളിലും വിവേകാനന്ദന്‍ നല്‍കിയ ഊന്നല്‍ ബോസിനെ പ്രചോദിപ്പിക്കുകയും അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ സ്വാധീനിക്കുകയും ചെയ്തു.

കോളേജില്‍ നിന്ന് പുറത്താക്കുന്നു

സുഭാഷ് ചന്ദ്രബോസിനെ കോളേജില്‍ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ സത്യമാണ്, ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയും ചെയ്ത പ്രൊഫസര്‍ ഔട്ടന്‍ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഇത്. ബ്രിട്ടീഷുകാര്‍ക്കെതിരായ സുഭാഷ് ചന്ദ്രബോസിന്റെ ആദ്യ പ്രതിരോധം പ്രസിഡന്‍സി കോളേജിലായിരുന്നു. താന്‍ യഥാര്‍ത്ഥത്തില്‍ ആക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ഔദ്യോഗികമായി ഇദ്ദേഹം പറഞ്ഞെങ്കിലും ഇദ്ദേഹത്തെ കോളേജില്‍ നിന്ന് പുറത്താക്കി.

1923ല്‍ നേതാജി എഐവൈസി അധ്യക്ഷനായി

1923-ല്‍, ബോസ് അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി, തുടര്‍ന്ന് 1938-ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി. 1939-ല്‍ കോണ്‍ഗ്രസില്‍ നിന്ന് ഇദ്ദേഹം പുറത്തേക്ക് വന്നു. ഗാന്ധിജിയുടെ സമീപനങ്ങളില്‍ അദ്ദേഹത്തിന് വ്യത്യാസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്യുകയും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധ വിപ്ലവത്തിന് വേണ്ടി അദ്ദേഹം വാദിച്ചപ്പോള്‍, ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് അഹിംസാത്മകമായ സാങ്കേതിക വിദ്യകള്‍ മാത്രമേ പാടൂ എന്ന നിലയില്‍ ഗാന്ധിജി ഉറച്ച് നിന്നു.

ജയില്‍ വാസം

സ്വാതന്ത്ര്യ സമരത്തിനിടെ 11 തവണ ബോസ് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരായ അദ്ദേഹത്തിന്റെ സമൂലമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ പലപ്പോഴും തടവിലാക്കിയെങ്കിലും ഒരിക്കലും ഇതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിന് വേണ്ടി അങ്ങേയറ്റം ഇദ്ദേഹം പ്രവര്‍ത്തിച്ച് കൊണ്ടിരുന്നു.

ബോസ് 'സ്വരാജ്' പത്രം തുടങ്ങി

INC യില്‍ പ്രസിഡന്റാകുന്നതിന് മുമ്പ്, ബോസ് പത്രപ്രവര്‍ത്തനത്തിലേക്ക് കടക്കുകയും 'സ്വരാജ്' എന്ന പത്രം ആരംഭിക്കുകയും പിന്നീട് ബംഗാളില്‍ നിന്നുള്ള സഹ ദേശീയവാദിയായ ചിത്തരഞ്ജന്‍ ദാസിന്റെ 'ഫോര്‍വേഡ്' എന്ന പത്രത്തിന്റെ എഡിറ്ററായി മാറുകയും ചെയ്തു. ഇത് വലിയ വിപ്ലവത്തിലേക്കും മാറ്റത്തിലേക്കും ആണ് നയിച്ചത്. സ്ത്രീകള്‍ ഐഎന്‍എയില്‍ ചേരണമെന്ന് നേതാജി ആഗ്രഹിച്ചിരുന്നു. പുരോഗമന ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം. തങ്ങളുടെ രാജ്യത്തിന് വേണ്ടി പോരാടാന്‍ സ്ത്രീകള്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേരണമെന്ന് ആഗ്രഹിച്ചു. ഇേ

മരണം

1945 ഓഗസ്റ്റ് 18 ന് വിമാനാപകടത്തില്‍ ഗുരുതരമായ പൊള്ളലും പരിക്കും കാരണം സുഭാഷ് ചന്ദ്രബോസ് അകാലത്തില്‍ മരിച്ചു. വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചുവെന്ന് വിശ്വസിക്കാന്‍ അദ്ദേഹത്തിന്റെ പിന്തുണക്കാരില്‍ പലരും വിസമ്മതിച്ചതിനാല്‍ അദ്ദേഹത്തിന്റെ മരണം ദുരൂഹമാണ്. ഗുരുതരമായി പരിക്കേറ്റിട്ടും ആശുപത്രിയിലെത്തുമ്പോള്‍ ബോസ് ബോധവാനായിരുന്നുവെന്നും എന്നാല്‍ പിന്നീട് കോമയിലായതിനെ തുടര്‍ന്ന് മരിച്ചുവെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്.

English summary

Subhas Chandra Bose birth anniversary: Interesting Facts About Netaji In Malayalam

Here in this article we are sharing Subhas interesting Facts About Netaji in malayalam on his birth anniversary. Take a look.
X
Desktop Bottom Promotion