For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എച്ചില്‍പാത്രങ്ങള്‍ അപ്പപ്പോള്‍ കഴുകണം; നെഗറ്റീവ് എനര്‍ജി ക്ഷണിച്ച് വരുത്തും കാര്യങ്ങള്‍

|

നെഗറ്റീവ് എനര്‍ജി നമുക്ക് ചുറ്റും ഉണ്ടോ ഇല്ലയോ എന്നുള്ളത് പലപ്പോഴും തിരിച്ചറിയാന്‍ പ്രയാസം നേരിടുന്ന അവസ്ഥയാണ് ഉള്ളത്. നെഗറ്റീവ് പോസിറ്റീവ് എനര്‍ജി പലപ്പോഴും നമ്മുടെ ജീവിതത്തെ വളരെയധികം പ്രതിസന്ധികളിലേക്ക് എത്തിക്കുന്നുണ്ട്. ഇതിന് നമ്മുടെ ജീവിതത്തില്‍ വളരെ വലിയ പങ്ക് തന്നെയാണ് ഉള്ളത്. നെഗറ്റീവ് ഊര്‍ജ്ജം എന്തുകൊണ്ടും നമ്മുടെ ജീവിതത്തെ വളരെ ദോഷകരമായി തന്നെ ബാധിക്കും എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും.

ഇവ പൂജാമുറിയിലെങ്കില്‍ ദോഷം ഫലം!!ഇവ പൂജാമുറിയിലെങ്കില്‍ ദോഷം ഫലം!!

Steps To Remove Negativity And Purify Your Home

വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്, ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും എന്നകാര്യത്തില്‍ സംശയം വേണ്ട്. വീട്ടില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഒരു പരിധി വരെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാം.

നിലത്തു തുപ്പുന്നത്

നിലത്തു തുപ്പുന്നത്

പലപ്പോഴും നമ്മളില്‍ പലരും നില്‍ക്കുന്നിടത്ത് തന്നെ തുപ്പുന്നവ ശീലമുള്ളവരാണ്. എന്നാല്‍ നിലത്തു തുപ്പുന്ന ശീലം നിര്‍ത്തുന്നതാണ് നല്ലത്. ഇതൊരു മോശം ശീലമെന്നതു മാത്രമല്ല, ഇത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരുന്ന ഒന്നാണ്. ഇത് അഭിമാനക്ഷതത്തിന് വഴിയൊരുക്കും. അപകീര്‍ത്തിപരമായ കാര്യങ്ങളുണ്ടാകും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ നിലത്ത് തുപ്പുന്നത് ഇനി അല്‍പം സൂക്ഷിച്ച് വേണം.

ഭക്ഷണം ബാക്കി വെക്കുന്നത്

ഭക്ഷണം ബാക്കി വെക്കുന്നത്

അവനവന് ആവശ്യമുള്ള ഭക്ഷണം മാത്രം കഴിക്കാന്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം. നമ്മുടെ ലോകത്ത് നിരവധി പേരാണ് ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നത്. എന്നാല്‍ അത് മനസ്സിലാക്കാതെ നമ്മള്‍ ഭക്ഷണം പാത്രത്തില്‍ ബാക്കി വെക്കുന്നത് ഒട്ടു നല്ല ശീലമല്ല. ഇത് വാസ്തുപ്രകാരം സാമ്പത്തികനഷ്ടങ്ങള്‍ക്കു കാരണമാകും എന്നും പറയുന്നുണ്ട്. ഇത് കുട്ടികളാണെങ്കില്‍ പോലും പാത്രത്തില്‍ ഭക്ഷണം ബാക്കി വെക്കാന്‍ സമ്മതിക്കരുത്.

അതിഥികള്‍ക്ക് വെള്ളം

അതിഥികള്‍ക്ക് വെള്ളം

വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കാന്‍ നല്‍കേണ്ടതാണ്. ഇത് ആര് വന്നാലും കൊടുക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. വീട്ടില്‍ വരുന്നവരുടെ ശരീരത്തിലെ നെഗറ്റീവ് ഊര്‍ജവും ചൂടുമൊന്നും വീടിനെ ബാധിയ്ക്കാതിരിയ്ക്കാനാണ് ഇത്തരം ഒരു ശീലം ഉള്ളത്. വെള്ളം കൊടുക്കുമ്പോള്‍ ശരീരത്തിനൊപ്പം അവരുടെ മനസും തണുക്കുമെന്നാണ് വിശ്വാസം. ഇത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കും എന്നാണ് പറയുന്നത്.

ചെടികള്‍ വളര്‍ത്തണം

ചെടികള്‍ വളര്‍ത്തണം

നമ്മുടെ വീട്ടില്‍ ചെടികള്‍ വളര്‍ത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. പലപ്പോഴും ഇതിന് സമയമില്ലാത്തവര്‍ ഒന്നോ രണ്ടോ ചെടികള്‍ എങ്കിലും വളര്‍ത്താന്‍ ശ്രദ്ധിക്കണം. കാരണം വീട്ടില്‍ വളര്‍ത്തുന്ന ചെടികള്‍ നെഗറ്റീവ് ഊര്‍ജം വലിച്ചെടുക്കാന്‍ കഴിയുന്നവയാണ്. ഇത് നിങ്ങളുടെ വീട്ടില്‍ വളരെയധികം സന്തോഷവും പോസിറ്റീവ് എനര്‍ജിയും കൊണ്ട് വരുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ചെടികള്‍ വളര്‍ത്തുന്നതിന് വളരെയധികം ശ്രദ്ധിക്കണം.

ഷൂസും ചെരിപ്പും വീട്ടിനുള്ളില്‍

ഷൂസും ചെരിപ്പും വീട്ടിനുള്ളില്‍

ഒരു കാരണവശാലും പുറത്തിടുന്ന ഷൂസും ചെരിപ്പും എല്ലാം അകത്തിടരുത്. ഇത് മാത്രമല്ല ഇത്തരത്തിലുള്ള ഷൂസും ചെരിപ്പുമൊന്നും വീടിനുള്ളില്‍ അവിടെയുമിവിടെയും വലിച്ചിടരുത്. അത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരാനുള്ള ഒരു പ്രധാന കാരണമാകും. അതുകൊണ്ട് തന്നെ വീട്ടില്‍ എപ്പോഴും പോസിറ്റീവ് കാര്യങ്ങള്‍ മാത്രം നിറക്കുന്നതിനുള്ള വഴി നോക്കേണ്ടതാണ്. ഒരു കാരണവശാലും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യരുത്.

കിടക്കവിരി വൃത്തിയാക്കുക

കിടക്കവിരി വൃത്തിയാക്കുക

കിടക്കവിരി വൃത്തിയായി വിരിച്ചിടുന്നതിന് ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ഇത് നെഗറ്റീവ് ഊര്‍ജത്തിനുള്ള കാരണമാകും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കേണ്ടതാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കിടക്കവിരി വൃത്തിയായി വിരിച്ചിടുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ നെഗറ്റീവ് ഊര്‍ജ്ജത്തെ നിങ്ങളുടെ അടുത്തേക്ക് എത്തിക്കുന്നു.

എച്ചില്‍ പാത്രങ്ങള്‍

എച്ചില്‍ പാത്രങ്ങള്‍

ഭക്ഷണം കഴിച്ച് കഴിഞ്ഞ പാത്രങ്ങള്‍ എല്ലാം വൃത്തിയായി കഴുകി വെക്കുന്നതിന് ശ്രദ്ധിക്കണം. പാകം ചെയ്ത പാത്രങ്ങള്‍, എച്ചില്‍ പാത്രങ്ങള്‍ എന്നിവയെല്ലാം കഴുകി വെയ്‌ക്കേണ്ടതാണ്. എച്ചില്‍ പാത്രങ്ങള്‍ സിങ്കില്‍ കൂട്ടി വെക്കുന്നത് നെഗറ്റീവ് ഊര്‍ജ്ജത്തിന് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം പാത്രങ്ങള്‍ ഉണങ്ങുകയുമരുത്. അല്‍പം വെള്ളമൊഴിച്ചു വേഗം തന്നെ കഴുകിയെടുക്കേണ്ടതാണ്.

കാല്‍ വൃത്തിയായി വെക്കുക

കാല്‍ വൃത്തിയായി വെക്കുക

നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് നമ്മള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം കാല്‍ വൃത്തിയാക്കി വെക്കുക എന്നുള്ളത് തന്നെയാണ്. അതിന് വേണ്ടി പുറത്തുപോയി വന്നാല്‍ കാല്‍ കഴുകുക. കിടക്കും മുന്‍പും ചെളിയോടെ കിടക്കരുത്. ഇതെല്ലാം നിങ്ങളുടെ വീട്ടിലേക്ക് നെഗറ്റീവ് എനര്‍ജി കൊണ്ട് വരുന്നതിന് കാരണമാകുന്നു.

English summary

Vastu Tips: Steps To Remove Negativity And Purify Your Home

Here in this article we are discussing about some easy and simple ways to clear negative energy and purify your home. Take a look.
X
Desktop Bottom Promotion