For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുണ്യ മാസത്തിലെ സക്കാത്ത് എന്ന പുണ്യ കര്‍മ്മം

|

പുണ്യമാസം അവസാനിക്കുന്നതിന് വെറും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. റംസാനിലെ അവസാനത്തെ ദിവസമാണ് സക്കാത്ത് നല്‍കുന്നത്. വലിപ്പചെറുപ്പമില്ലാതെ എല്ലാവര്ക്കും സക്കാത്ത് നല്‍കാവുന്നതാണ്. ഒരു മാസത്തെ പുണ്യ നോമ്പ് ദിനങ്ങള്‍ക്ക് അവസാനം പെരുന്നാള്‍ ദിനത്തില്‍ എല്ലാവരും ഒരു പോലെ സന്തോഷിക്കുന്നതിനും പെരുന്നാള്‍ ആഘോഷിക്കുന്നതിനും വേണ്ടിയാണ് സക്കാത്ത് എന്ന ദാനം നിര്‍ബന്ധമാക്കിയത്. ഇസ്ലാം മത വിശ്വാസികള്‍ ആയവര്‍ നല്‍കേണ്ട മതപ്രകാരമുള്ള ദാനമാണ് സക്കാത്ത് എന്ന് അറിയപ്പെടുന്നത്. സക്കാത്ത് എന്ന പദത്തിന് ശുദ്ധീകരിക്കല്‍ എന്നും അര്‍ത്ഥമുണ്ട്.

Spiritual Significance Of Zakat

ആരൊക്കെ സക്കാത്ത് നല്‍കണം എന്നതും ആരൊക്കെ സക്കാത്ത് സ്വീകരിക്കണം എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. സക്കാത്ത് കൊടുക്കുക എന്നതിന്റെ ഉദ്ദേശ്യം എപ്പോഴും നല്ലതായിരിക്കണം. എന്നാല്‍ മാത്രമേ അത് നല്‍കുന്ന വ്യക്തിക്കും അത് കൊടുക്കുന്ന വ്യക്തിക്കും പുണ്യം ലഭിക്കുകയുള്ളൂ. ആഘോഷം അര്‍ത്ഥപൂര്‍ണമാക്കുന്നതിനെയാണ് സക്കാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്. നോമ്പിന്റെ പുണ്യം ഓരോ വ്യക്തിക്കും ലഭിക്കണമെങ്കില്‍ അത് സക്കാത്തിലൂടെയാണ് പൂര്‍ണമാവുന്നത് എന്നതാണ് വിശ്വാസം. വ്രതാനുഷ്ഠാനങ്ങള്‍ക്കിടയില്‍ ഉണ്ടാവുന്ന തെറ്റുകുറ്റങ്ങളെ സക്കാത്ത് നല്‍കുന്നതിലൂടെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഓരോ നാട്ടിലും ഓരോ തരത്തിലാണ് സക്കാത്ത് നല്‍കുന്നത്. അര്‍ഹതപ്പെട്ടവര്‍ ഒരിക്കലും മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈ നീട്ടാതെ സക്കാത്ത് അവരവരുടെ വീടുകളില്‍ എത്തിച്ച് കൊടുക്കേണ്ടതാണ്.

Spiritual Significance Of Zakat

സക്കാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം. സ്വയം ആത്മസംസ്‌കരണമാണ് സക്കാത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് കൂടാതെ സമ്പന്നനെന്നോ ദരിദ്രനെന്നോ നോക്കാതെ പരസ്പരം സ്‌നേഹം പങ്ക് വെക്കുന്നതിനും സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ നിന്ന് ദാരിദ്ര്യത്തെ ഇല്ലാതാക്കുന്നതിനും മനുഷ്യനെ അവനവന്റെ പാപങ്ങളില്‍ നിന്ന് മുക്തി നല്‍കുന്നതിനും ആണ് ഈ ദിനം സക്കാത്തിന്റെ പ്രാധാന്യം. ആരൊക്കെയാണ് സക്കാത്തിന് അര്‍ഹതപ്പെട്ടവര്‍ എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. അര്‍ഹതയില്ലാത്തവര്‍ക്ക് സക്കാത്ത് നല്‍കുന്നത് എന്തുകൊണ്ടും നല്ലതല്ല. എന്നാല്‍ ജീവിത ചിലവിന് തീരെ നിവൃത്തിയില്ലാത്തവര്‍, പ്രാഥമിക ആവശ്യം പോലും നിറവേറ്റാന്‍ സാധിക്കാത്തവര്‍, ഇസ്ലാം മതം പുതിയതായി സ്വീകരിച്ചവര്‍, കടബാധ്യതയുള്ളവര്‍, ദൈവമാര്‍ഗ്ഗത്തില് സഞ്ചരിക്കുന്നവര്‍, വഴിയാത്രക്കാര്‍ എന്നിവര്‍ക്കെല്ലാമാണ് സക്കാത്ത് നല്‍കേണ്ടത്. സക്കാത്ത് നല്‍കുന്നതിലൂടെ സന്തോഷം പങ്കു വെക്കുക എന്നതാണ് ഈ ദിനത്തിന്റെ ഉദ്ദേശ്യം.

Spiritual Significance Of Zakat

most read: കുളി കഴിഞ്ഞ് ഈ തെറ്റുകള്‍ ചെയ്യരുത്: ധനനഷ്ടവും ദാരിദ്ര്യവും ഫലം

വാസ്തുപറയുന്നു ഈ ചെടികള്‍ വീട്ടിലെങ്കില്‍ ദോഷങ്ങള്‍ വിട്ടൊഴിയില്ലവാസ്തുപറയുന്നു ഈ ചെടികള്‍ വീട്ടിലെങ്കില്‍ ദോഷങ്ങള്‍ വിട്ടൊഴിയില്ല

English summary

Spiritual Significance Of Zakat During Ramadan In Malayalam

Here in this article we are sharing some spiritual significance of zakat during ramadan in malayalam. Take a look.
Story first published: Tuesday, April 26, 2022, 17:30 [IST]
X
Desktop Bottom Promotion