For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'S' പേരുകാര്‍ക്ക് രഹസ്യങ്ങളേറെ

|

പേര് നമുക്കുള്ള തിരിച്ചറിവാണ്. നമ്മെ തിരിച്ചറിയാന്‍ ഉപയോഗിയ്ക്കുന്ന ചില വഴികളിലൊന്ന്. പേരില്ലാത്ത വ്യക്തികളുണ്ടാകില്ല. ജനിയ്ക്കുമ്പോള്‍ മാതാപിതാക്കള്‍ നല്‍കുന്ന പേരാണ് നാം മിക്കവാറും പേര്‍ ജീവിത കാലം മുഴുവന്‍ പിന്‍തുടര്‍ന്നു പോരുന്നതും.

പേര് എ-സെഡ് വരെയുളള ഇംഗ്ലീഷ് അക്ഷരമാലകള്‍ ഉപയോഗിച്ചു തുടങ്ങുന്നവയാണ്. ഇതില്‍ ഏതെങ്കിലും ഒരു അക്ഷരമാകും, ആദ്യമുണ്ടാകുക.

A എന്ന അക്ഷരത്തിലാണോ പേരു തുടങ്ങുന്നത്

ഒരു പേരിന്റെ ആദ്യാക്ഷരം സൂചിപ്പിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്. ഏതു ലെറ്റര്‍ വച്ചാണോ പേരു തുടങ്ങുന്നത് ആ വ്യക്തികള്‍ക്കുള്ള ചില പ്രത്യേക സ്വഭാവങ്ങള്‍. പേരിനെ കുറിച്ചു പഠിയ്ക്കുന്ന ശാസ്ത്ര ശാഖ തന്നെയുണ്ടെന്നു വേണം, പറയുവാന്‍.

ചില അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകള്‍ ധാരാളമുണ്ടാകും. ചില അക്ഷരങ്ങള്‍ വച്ചു കൂടുതല്‍ പേരുകളും ചിലതു വച്ചു കുറവു പേരുകളും. ഇത്തരത്തില്‍ കൂടുതല്‍ പേരുകളുള്ള അക്ഷരങ്ങളില്‍ ചിലതാണ് എ, എസ്, ആര്‍, ബി എന്നിവയെല്ലാം. ഇതില്‍ തന്നെ എസ് പേരുകാര്‍ ഏറെയുണ്ട്. പേരിന്റെ ആദ്യാക്ഷരം എസ് ആണെങ്കില്‍ ഇതു നിങ്ങളെക്കുറിച്ചു പറയുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇതിനൊപ്പം വരുന്ന കോമ്പിനേഷന്‍ ലെറ്ററുകള്‍ വിവരിയ്ക്കുന്ന ചിലതും. ഇതെക്കുറിച്ചറിയൂ

ആത്മാര്‍ത്ഥതയുള്ളവരാണ്

ആത്മാര്‍ത്ഥതയുള്ളവരാണ്

വളരെ ലോയലായ, ആത്മാര്‍ത്ഥതയുള്ളവരാണ് ഇവര്‍. ഒരു പ്രസ്ഥാനത്തോട് ഏറെ കൂറുള്ളവരാണ് ഇവര്‍. വാക്കുകളേക്കാല്‍ കൂടുതല്‍ പ്രവൃത്തിയില്‍ വിശ്വസ്തത കാണിയ്ക്കുന്ന, ആരും പറയാതെ തന്നെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു ചെയ്യുവരാണ് ഇക്കൂട്ടര്‍. അങ്ങേയറ്റം വിശ്വസ്തരും ആത്മാര്‍ത്ഥതയുള്ളവരും.

എസുകാര്‍ ഫീലിംഗ്‌സ് ഒളിച്ചു വയ്ക്കാന്‍ ശ്രമിയ്ക്കുന്നവരാണ്. ഇത് സ്‌നേഹമെങ്കിലും വെറുപ്പെങ്കിലും കോപമെങ്കിലും. ഇതു കൊണ്ടു തന്നെ ആളുകള്‍ക്ക് ഇവരെ മനസിലാക്കാന്‍ കഴിയാതെ വരും.

എസ് എന്ന അക്ഷരത്തോടൊപ്പം ഐ

എസ് എന്ന അക്ഷരത്തോടൊപ്പം ഐ

എസ് എന്ന അക്ഷരത്തോടൊപ്പം ഐ അധികം ചേരില്ല. എസിനൊപ്പം ഐ ചേര്‍ന്നാല്‍ അത്ര വിശ്വാസ്യതയില്ല. എന്നാല്‍ പലപ്പോഴും ഇവര്‍ പൊട്ടിത്തെറിയ്ക്കാന്‍ സാധ്യയുണ്ട്. എന്നാല്‍ അല്‍പം കഴിയുമ്പോള്‍ ഇതിനെ മറി കടക്കും. പെട്ടെന്നു ദേഷ്യം വരുന്ന ഇവര്‍ ആളുകള്‍ക്ക് പിടി കിട്ടാന്‍ ബുദ്ധിമുട്ടുളള പ്രകൃതക്കാരാണ്. നിഗുഢതയുള്ള ആളുകള്‍ എന്ന് ഈ രീതിയില്‍ പറയാം.

ഉള്‍വലിഞ്ഞ് മാറി നില്‍ക്കുന്ന

ഉള്‍വലിഞ്ഞ് മാറി നില്‍ക്കുന്ന

ആള്‍ക്കൂട്ടത്തില്‍ നിന്നും ഉള്‍വലിഞ്ഞ് മാറി നില്‍ക്കുന്ന പ്രകൃതക്കാരാണ്. മാറി നിന്നു ചിന്തിയ്ക്കുന്നവര്‍. സമൂഹത്തില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള പ്രവണത ചിലപ്പോഴെങ്കിലും ഇവര്‍ കാണിയ്ക്കും. നല്ല അനുകമ്പ, ദയയുളളവരാണ്. ആരെങ്കിലും പ്രശ്‌നത്തില്‍ അകപ്പെട്ടാല്‍ കയ്യിലുളളതു പോലും കൊടുത്തു സഹായിക്കുന്നവര്‍. എന്നാല്‍ എസ്-ഐ, എസ്-എ കോമ്പിനേഷനെങ്കില്‍ ഇവര്‍ മുതലെടുക്കും. എന്നാല്‍ എസ്-യുക്കാര്‍ പൂര്‍ണമായും അനുകമ്പയുളളവരാണ്.

സൗന്ദര്യമുള്ളവരും

സൗന്ദര്യമുള്ളവരും

എസുകാര്‍ സൗന്ദര്യമുള്ളവരും മറ്റുള്ളവരെ ആകര്‍ഷിയ്ക്കാനും കഴിയുന്നവരാണ്. കലാപ്രവര്‍ത്തന മേഖലയില്‍ ഇറങ്ങിയാല്‍ അനുയായികള്‍ ഏറെയുണ്ടാകും. ഇവര്‍ക്കൊപ്പം കൂട്ടു കൂടാന്‍ ഏറെപ്പേരുണ്ടാകും. കലാമേഖലയില്‍ മാത്രമല്ല, ബിസിനസ്, രാഷ്ട്രീയ മേഖലകളിലും ഇവര്‍ തിളങ്ങും. പണം ലഭിയ്ക്കുന്ന മേഖലകളിലാണ് ഇവര്‍ കൂടുതല്‍ കൈ വയ്ക്കുക.

ബന്ധങ്ങളുടെ കാര്യത്തില്‍

ബന്ധങ്ങളുടെ കാര്യത്തില്‍

ബന്ധങ്ങളുടെ കാര്യത്തില്‍ എസ് കോമ്പിനേഷന്‍ ഏറെ വ്യത്യാസം വരുന്നു. എസിനോടു കൂടി ചില അക്ഷരങ്ങള്‍ പങ്കാളി മാത്രമാകും, ചില കോമ്പിനേഷനാകട്ടെ, പങ്കാളിയില്‍ നിന്നും ചാടിപ്പോകുന്നവരും. ഇത് വിവാഹ ശേഷമെങ്കില്‍ പോലും. കാര്യങ്ങളും നയങ്ങളും നിശ്ചയിക്കാന്‍ കഴിയുന്നവരാണ്. നയിക്കുവാന്‍ കഴിയുന്നവരാണ്. ലീഡര്‍ഷിപ്പ് എന്നു പറയാം. സൃഷ്ടിപരമായ കാര്യങ്ങളില്‍ താല്‍പര്യമുള്ളവരാണ്. കലാപരമായ ചില ബിനാലെകള്‍ സംഘടിപ്പിയ്ക്കാന്‍ താല്‍പര്യമുള്ളരാണ്.

പണമുണ്ടാക്കാന്‍

പണമുണ്ടാക്കാന്‍

പണമുണ്ടാക്കാന്‍ താല്‍പര്യമുള്ളവരാണ്. ഇതിനു വേണ്ടി ശ്രമിയ്ക്കുകയും ചെയ്യും. ഇതിനായി പറ്റിച്ചു ജീവിയ്ക്കുന്നവരുമുണ്ട്, ഈ അക്ഷരത്തില്‍. ശാസ്ത്രത്തിലും ബിസിനസിലും പുതിയ ആശയങ്ങളും ശൈലികളുമുണ്ടാകും. മറ്റു പലരും ശ്രദ്ധിയ്ക്കാത്ത ചെറിയ കാര്യങ്ങള്‍ വരെ ഇവര്‍ ശ്രദ്ധിയ്ക്കും. ഇത്തരം രീതികള്‍ ബിസിനസില്‍ നേട്ടമുണ്ടാകും. പ്രത്യേകിച്ചും എസിനൊപ്പം ആര്‍ പോലെയുള്ളവ ചേര്‍ന്നാല്‍. വ്യത്യസ്ത കോണുകളിലൂടെ കാര്യങ്ങളെ നോക്കിക്കണ്ടു പ്ലാനുണ്ടാക്കി ഇതു നടപ്പാക്കാന്‍ മിടുക്കരാണ്.

ആളുകള്‍ നിങ്ങളെ സ്‌നേഹിയ്ക്കണം

ആളുകള്‍ നിങ്ങളെ സ്‌നേഹിയ്ക്കണം

ആളുകള്‍ നിങ്ങളെ സ്‌നേഹിയ്ക്കണം, ബഹുമാനിയ്ക്കണം എന്ന താല്‍പര്യമുള്ളവര്‍. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിയ്ക്കും. ബന്ധങ്ങളില്‍ വിട്ടുപോകാന്‍ പറ്റാത്തവര, വിട്ടു പോയാലും തിരിച്ചു പോരാന്‍ ശ്രമിയ്ക്കുന്നവര്‍. പൊതുവേ എല്ലാവരോടും സ്‌നേഹം മാത്രമല്ല, പ്രകൃതിയോടും ഇഷ്ടം, പൊതുവേ ദയാപരമായ പെരുമാറ്റം എന്നു പറയാം.

പ്രണയ ബന്ധത്തില്‍ ചെന്നു ചാടുന്നവരാണ് ഇവര്‍. മിക്കവാറും എസുകാര്‍ക്ക് ഒരു പ്രണയം ഉണ്ടാകും. പ്രണയമില്ലാത്ത എസുകാരെ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടാണെന്നു തന്നെ വേണം, പറയുവാന്‍. വളരെ ചുരുക്കം എസുകാരേ പ്രണയമില്ലാത്തവാകൂ.

English summary

Speciality Of People Who's Name Starts With Letter 'S'

Speciality Of People Who's Name Starts With Letter 'S', read more to know about,
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X