Latest Updates
-
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 22: ഗജകേസരി യോഗം വന്നെത്തി; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ!
ലോകം തന്നെ നിങ്ങളെ നമിക്കും, ബഹുമാനിക്കും; വിദുരനീതി പറയുന്ന ഈ ശീലങ്ങള്‍ വളര്‍ത്തൂ
മഹാഭാരത കാലഘട്ടത്തിലെ ഏറ്റവും മികച്ച തത്വജ്ഞാനികളില് ഒരാളായിരുന്നു വിദുരര്‍. കൂര്‍മ്മ ബുദ്ധിയുള്ള അദ്ദേഹം ഒരു മികച്ച ചിന്തകനും ദീര്ഘവീക്ഷണശാലിയുമായിരുന്നു. മതം, രാഷ്ട്രീയം, സാമൂഹികം തുടങ്ങി വിവിധ വിഷയങ്ങളില്‍ അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ തുറന്ന് പറഞ്ഞിരുന്നു. വിദുരര്‍ പറഞ്ഞ കാര്യങ്ങള്‍ അന്നത്തെപ്പോലെ തന്നെ ഇന്നത്തെ കാലത്തും പ്രസക്തമാണ്. ജീവിതത്തില്‍ വിദുരരുടെ നയങ്ങള്‍ പാലിച്ചാല്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും ജീവിതം സന്തോഷകരമാക്കാനും കഴിയും.
ഏതൊരു വ്യക്തിക്കും മറ്റുള്ളവരില്‍ നിന്ന് ബഹുമാനം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരാള്‍ ജീവിതത്തില്‍ എത്ര പണം സമ്പാദിച്ചാലും മറ്റുള്ളവരില്‍ നിന്ന് ബഹുമാനം ലഭിക്കുന്നില്ലെങ്കില്‍ അവരുടെ ജീവിതം അര്‍ത്ഥശൂന്യമാണ്. അത്തരമൊരു സാഹചര്യത്തില്‍, ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത് വിദുരനീതി അനുസരിച്ചുള്ള ചില കാര്യങ്ങളാണ്. ഒരു വ്യക്തിയില്‍ ഈ സവിശേഷതകള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവരില്‍ നിന്ന് നിങ്ങള്‍ക്ക് ബഹുമാനം താനേ ലഭിക്കും. ലോകം മുഴുവന്‍ നിങ്ങളെ നമിക്കും. അത്തരമൊരു വ്യക്തിയുടെ ഉപദേശവും ജ്ഞാനവും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നു. എല്ലാവരും നിങ്ങളെ ബഹുമാനിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ ഗുണങ്ങള്‍ നിങ്ങളില്‍ വളര്‍ത്തിയെടുക്കുക. ഇവര്‍ക്കാണ് സമൂഹത്തില്‍ വിലയും ബഹുമാനവും ലഭിക്കുന്നത്.

ശരിയായ രീതിയില്‍ ബുദ്ധി ഉപയോഗിക്കുന്നവര്‍
ഓരോ വ്യക്തിക്കും ബുദ്ധി ഉണ്ടെന്ന് മഹാത്മാ വിദുരര്‍ പറയുന്നു, അത് ശരിയായ സമയത്തും ശരിയായ സ്ഥലത്തും ആര്‍ക്കാണ് ഉപയോഗിക്കാന്‍ കഴിയുക എന്നതിലാണ് ഒരു വ്യക്തിയുടെ വിജയം. ആരാണോ തന്റെ ജീവിതത്തില്‍ ശരിയായ സ്ഥലത്തും വിവേകത്തോടെയും ബുദ്ധി ഉപയോഗിക്കുന്നത്, ആ വ്യക്തി വിജയം കൈവരിക്കുകയും എല്ലാവരും അവരെ ബഹുമാനിക്കുകയും ചെയ്യുമെന്നും വിദുരര്‍ പറയുന്നു.

ദയയും ലാളിത്യവും ഉള്ളവര്‍
നിങ്ങള്‍ ദയയും ലാളിത്യവും സൗമ്യതയും ഉള്ളവനാണെങ്കില്‍, സമൂഹത്തിലെ എല്ലാവര്ക്കും നിങ്ങളെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യും. അതേ രീതിയില്‍ എല്ലാവരും നിങ്ങളോട് സഹകരിക്കുകയും ചെയ്യും.

ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നവര്‍
തന്റെ ഇന്ദ്രിയങ്ങളുടെ നിയന്ത്രണം കൈപ്പിടിയില്‍ ഒതുക്കുന്നതില്‍ വിജയിക്കുന്ന ഒരു വ്യക്തിക്ക് എല്ലാ കാര്യങ്ങളിലും വിജയവും സമൂഹത്തില്‍ എല്ലായിടത്തും ബഹുമാനവും ലഭിക്കുമെന്ന് വിദുരര്‍ വിശ്വസിക്കുന്നു. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിലൂടെ മാത്രമേ ഒരു വ്യക്തിക്ക് നല്ല സ്വഭാവം കെട്ടിപ്പടുക്കാന്‍ കഴിയൂ. നല്ല സ്വഭാവമുള്ള വ്യക്തിക്ക് സമൂഹത്തില്‍ എല്ലായിടത്തും ബഹുമാനം ലഭിക്കുകയും ചെയ്യും.

അറിവുള്ള വ്യക്തികള്‍
അറിവുള്ള ഒരു വ്യക്തിയെ എല്ലാവരും ഇഷ്ടപ്പെടുകയും അങ്ങനെയുള്ള വ്യക്തിക്ക് എല്ലായിടത്തും ബഹുമാനം ലഭിക്കുകയും ചെയ്യുന്നു. ഒരു കാര്യം മനസ്സില്‍ വയ്ക്കുക, എവിടെയും അനാവശ്യമായ അറിവ് നല്‍കരുത്. നിങ്ങളുടെ അറിവ് ആര്‍ക്കെങ്കിലും പ്രയോജനം ചെയ്യുമെന്നും അവരെ നയിക്കുമെന്നും നിങ്ങള്‍ക്ക് തോന്നുന്നിടത്ത് അറിവ് നല്കുന്നതില് പ്രശ്നമില്ല.

സത്യം പറയുന്നവര്‍
വിദുരരുടെ അഭിപ്രായത്തില്‍ ധീരനും ശക്തനുമായ വ്യക്തിയെ എല്ലാവരും കണക്കിലെടുക്കുന്നു. അത്തരക്കാര്‍ക്ക് സമൂഹത്തില്‍ വളരെയധികം ബഹുമാനവും ലഭിക്കുന്നു. ശരിയായ കാര്യം പുറത്തുകൊണ്ടുവരാനോ സത്യം സംസാരിക്കാനോ നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍, അത്തരം ആളുകള്‍ക്ക് എല്ലായിടത്തും ബഹുമാനം ലഭിക്കും. അതിനാല്‍ നിങ്ങള്‍ പറയുന്നത് ശരിയാണെങ്കില്‍, ഭയപ്പെടാതെ സത്യത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുക.

സാഹചര്യം മനസിലാക്കി പെരുമാറുന്നവര്‍
സാഹചര്യം കണക്കിലെടുത്ത് പെരുമാറുകയും തന്റെ കാഴ്ചപ്പാട് പറയുകയും ചെയ്യുന്ന വ്യക്തി എല്ലാ വിധത്തിലും ബഹുമാനത്തിന് അര്‍ഹനാണെന്ന് വിദുരര്‍ വിശ്വസിക്കുന്നു. സാഹചര്യം മനസ്സിലാക്കുന്നത് ഒരു വ്യക്തിയുടെ പക്വതയെ കാണിക്കുന്നു, അത്തരം ആളുകള്‍ക്ക് എല്ലായിടത്തും ബഹുമാനം ലഭിക്കും.

ദാനം ചെയ്യുന്നവര്‍
ദാനധര്‍മ്മം ചെയ്യുന്നത് നല്ലവനും സൗമ്യനുമായ ഒരു വ്യക്തിയുടെ മുഖമുദ്രയാണ്. സമൂഹത്തിന്റെ പുരോഗതിക്കായി നിങ്ങളാല്‍ കഴിയുന്ന വിധത്തില്‍ നിങ്ങളുടെ സംഭാവനകള്‍ ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ സമൂഹത്തില്‍ നിങ്ങള്‍ക്ക് പ്രശസ്തിയും മറ്റുള്ളവരില്‍ നിന്ന് പ്രത്യേക ബഹുമാനവും ലഭിക്കും.

മറ്റുള്ളവരെ സഹായിക്കുന്നവര്‍
മറ്റുള്ളവരെ സഹായിക്കാന്‍ ആഗ്രഹമുള്ള ആളുകള്‍ക്ക് സമൂഹത്തില്‍ പ്രത്യേക അംഗീകാരവും ബഹുമാനവും ലഭിക്കും. മറ്റുള്ളവരെ സഹായിക്കുന്ന സ്വഭാവം നിങ്ങളെ എല്ലാവരുടെയും പ്രിയങ്കരനാക്കുന്നു, എല്ലാവരും അത്തരമൊരു വ്യക്തിയെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
