Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
നിങ്ങള്‍ മരിയ്ക്കുന്നതായി സ്വപ്‌നം കണ്ടോ ,എങ്കില്‍
നിങ്ങള്‍ മരിയ്ക്കുന്നതായി സ്വപ്‌നം കണ്ടോ ,എങ്കില്‍
സ്വപ്‌നം കാണാത്തവര്‍ ചുരുങ്ങും. ദിവാസ്വപ്‌നങ്ങളുടെ കാര്യമല്ല, പറയുന്നത്. ഉറക്കത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍. ഇത്തരം സ്വപ്‌നങ്ങളില്‍ നല്ലതു മോശവും പെടും, നമുക്കു പുഞ്ചിരി നല്‍കുന്നതും കരയിക്കുന്നതും ഭയപ്പെടുത്തുന്നതുമെല്ലാം പെടും.
സ്വപ്‌നങ്ങളെ കുറിച്ചു വിശ്വാസങ്ങള്‍ പലതുണ്ട്. ഇതിലൊന്നാണ് സ്വപ്‌നങ്ങള്‍ സൂചനകളാണ് എന്നുള്ളത്. വരാന്‍ പോകുന്ന കാര്യങ്ങള്‍ സ്വപ്‌നങ്ങളുടെ രൂപത്തില്‍ വരുമെന്നു കരുതുന്നവരുണ്ട്. സ്വപ്‌നങ്ങള്‍ ചിലപ്പോഴെങ്കിലും ചില സ്വപ്‌നങ്ങള്‍ മാത്രമല്ല, നമ്മുടെ ഉപബോധ മനസ് ബോധ മനസിനോടു സംവദിയ്ക്കുന്ന ഒന്നാണ് സ്വപ്‌നം എന്നു പറയാം. നാം ഉറങ്ങുമ്പോള്‍ നമ്മുടെ ബോധ മനസേ ഉറങ്ങുന്നുള്ളൂ, ഉപബോധ മനസ് അപ്പോഴും ഉണര്‍ന്നിരിയ്ക്കുന്നുവെന്നതാണ്.
ചില സ്വപ്‌നങ്ങള്‍ ചില പ്രത്യേക സൂചനകളാണ് നല്‍കുന്നത്. ഇതെക്കുറിച്ചു കൂടുതലറിയൂ

ആളുകള്‍ കുറ്റപ്പെടുത്തുന്നതായി സ്വപ്‌നം
നിങ്ങളെ ആളുകള്‍ കുറ്റപ്പെടുത്തുന്നതായി സ്വപ്‌നം കണ്ടാല്‍, നിങ്ങളുടെ മേല്‍ കുറ്റം ആരോപിയ്ക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു നല്ല കാര്യങ്ങള്‍ വരുമെന്നു സൂചന നല്‍കുന്നതാണ്. ഇതുപോലെ ബുദ്ധിമുട്ടുള്ള വഴിയില്‍ കൂടി നല്ല രീതിയില്‍ കാര്‍ ഡ്രൈവ് ചെയ്തു പോകുന്നുവെന്നതിന്റെ സൂചന ദുര്‍ഘടങ്ങള്‍ നേരിട്ട് വിജയകരമായി ലക്ഷ്യം നേടും, ഉയരത്തിലെത്തും, ധനം വന്നു ചേരും എന്നതാണ്. ഇതു പോലെ കാര്‍ ഇഷ്ടപ്പെട്ടിട്ടും കാര്‍ വാങ്ങാന്‍ പണമില്ലെന്ന രീതിയില്‍ സ്വപ്‌നം കാണുന്നത് ധാരാളം പണം വരുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. കാര്‍ മാത്രമല്ല, ഇഷ്ടപ്പെട്ട വസ്തുക്കള്‍ വാങ്ങാന്‍ സാധിയ്ക്കുമെന്നതിന്റെ സൂചനയാണിത്. പണക്കാരാണ്, ബിസിനസുകാരാണ് ഇത്തരം സ്വപ്‌നം കാണുന്നതെങ്കില്‍ കൂടുതല്‍ പണം ഇവര്‍ക്കു വന്നു ചേരുമെന്നതിന്റെ സൂചനയാണ്. ൂബിസിനസില്‍ ഉയര്‍ച്ചുയുണ്ടാകുമെന്നതിന്റെ സൂചനയാണ്.

വീടു വാങ്ങുന്നതായി
ഇതു പോലെ നാം ചിലപ്പോള്‍ വീടു വാങ്ങുന്നതായി സ്വപ്‌നം കാണാറുണ്ട്. പ്രത്യേകിച്ചും അവിവാഹിതനായ യുവാവാണ് വീടു വാങ്ങുന്നതായി സ്വപ്‌നം കാണുന്നതെങ്കില്‍ ഇയാള്‍ക്ക് ഉടന്‍ വിവാഹം നടക്കുമെന്നും നല്ല മെച്ചപ്പെട്ട ജീവിതം ലഭിയ്ക്കുമെന്നും ഉളളതിന്റെ സൂചനയായി പറയുന്നു. വിവാഹം കഴിയ്ക്കാത്ത പെണ്‍കുട്ടിയാണ് ഈ സ്വപ്‌നം കാണുന്നതെങ്കില്‍ നല്ലൊരു വരനെ ഉടന്‍ ലഭിയ്ക്കുമെന്നതിന്റെ സൂചനയാണ്. ധന ലാഭവും ഫലമാണ്.

നിങ്ങളുടെ മുടി മുറിയ്ക്കുന്നതായി
ഇതുപോലെ ആരെയങ്കിലും നിങ്ങളുടെ മുടി മുറിയ്ക്കുന്നതായി സ്വപ്‌നം കണ്ടാല്‍, പ്രത്യേകിച്ചും പകല്‍ വെട്ടത്തില്‍ മുടി മുറിയ്ക്കുന്നതായി സ്വപ്‌നം കണ്ടാല്‍, ഇതും ധാരാളം പണം വന്നു ചേരുമെന്നതിന്റെ സൂചന നല്‍കുന്ന ഒന്നു തന്നെയാണ്. ഇതു പോലെ നാം ചിലപ്പോള്‍ നമ്മുടെ തന്നെ മരണം സ്വപ്‌നം കാണാറുണ്ട്. ഇത് ദുസ്വപ്‌നം എന്ന രീതിയില്‍ പെടുത്താമെങ്കിലും ഇതു നല്‍കുന്നതു ദുസൂചനയല്ല. ധന ലാഭം നിങ്ങള്‍ക്കെന്നതാണ് ഈ പ്രത്യേക സ്വപ്‌നം നല്‍കുന്ന അര്‍ത്ഥം. ബന്ധുക്കള്‍ മരിച്ചതായി സ്വപ്‌നം കണ്ടാലും ധന ലാഭമാണ് ഫലമായി പറയുന്നത്.

രക്തം
രക്തം സ്വപ്‌നം കാണുന്നതും നല്ലതാണ്. രക്തത്തിന്റെ കുളം കണ്ടാല്‍ നമ്മെ തേടി ഭാഗ്യം വരുന്നുവെന്നതിന്റെ സൂചനയാണ്. രക്തം കുടിയ്ക്കുന്ന സ്വപ്‌നമെങ്കില്‍ പെട്ടെന്നു തന്നെ പണം വരുമെന്നതിന്റെ സൂചനയാണ്. ഇത് ധന ലാഭമാണ് പറയുന്നത്. രണ്ടു പേര്‍ തമ്മില്‍ വഴക്കുണ്ടാക്കി പരസ്പരം ശരീരത്തില്‍ മുറിവുണ്ടാക്കി രക്തം വരുന്നതായി സ്വപ്‌നം കണ്ടാല്‍ ധനം വരുന്നുവെന്നതാണ്. ഇതു പോലെ നിങ്ങള്‍ മറ്റൊരാളുടെ ശരീരത്തില്‍ നിന്നും രക്തം വരുത്തുന്നതായി സ്വപ്‌നം കണ്ടാലും ഇതും ധന ലാഭം പറയുന്നു. ശരീരത്തില്‍ നിന്നും അക്രമത്തില്‍ രക്തം വരുന്നതായി സ്വപ്‌നം കാണുന്നുവെങ്കില്‍.

ആളുകള്‍ വിശന്നിരിയ്ക്കുന്നതായി
നിങ്ങളുടെ കൂട്ടത്തിലെ ആളുകള്‍ വിശന്നിരിയ്ക്കുന്നതായി കണ്ടാല്‍ നിങ്ങള്‍ക്കു ഭാഗ്യവും സമ്പത്തും വരുന്നുവെന്നതാണ് അര്‍ത്ഥം. കിളികളും കൊക്കുമെല്ലാം ആകാശത്തില്‍ പറക്കുന്നതായി സ്വപ്‌നം കണ്ടാല്‍ ഇതും ധന വരവറിയിക്കുന്നു. നാം വലിയ കുളത്തിലോ ജലാശയത്തിലോ കുളിയ്ക്കുന്നതായി സ്വപ്‌നം കണ്ടാലും സമ്പത്തിന്റെ വരവു കാണിയ്ക്കുന്നു. അതേ സമയം ചെറിയ സത്രോതസിലാണ് കുളിയെങ്കില്‍ ഇത് ധന നഷ്ടം കാണിയ്ക്കുന്നു.

ബിസിനസ് നടത്തുന്നവര്‍
ബിസിനസ് നടത്തുന്നവര്‍ ആപ്പിളോ മറ്റോ പെറുക്കിയെടുക്കുന്നതായി സ്വപ്‌നം കണ്ടാല്‍ ഇത് ലാഭം സൂചിപ്പിയ്്ക്കുന്നു. മൃഗങ്ങള്‍ ചത്തു കിടക്കുന്നതായി സ്വപ്‌നം കണ്ടാല്‍ ഇതും നല്ലതു വരുന്നുവെന്നതിന്റെ സൂചനയാണ്. ഇതു പോലെ നല്ല ജീവസുറ്റ, നല്ല മൃഗങ്ങളെ കണ്ടാല്‍ സമ്പത്തു നേടാനുള്ള അവസരങ്ങള്‍ വന്നു ചേരുന്നുവെന്നതാണ് സൂചന. ഇതു കൈവിട്ടു കളയരുതെന്നതിന്റെ സൂചനയാണ്. ഒരു കൂട്ടം മൃഗങ്ങളെ സ്വപ്‌നം കണ്ടാലും ഇതും അവസരവും ധനവും എല്ലാം തന്നെ വന്നു ചേരുമെന്നതിന്റെ സൂചനയാണ്.

മാലാഖമാരെ
മാലാഖമാരെ സ്വപ്‌നം കാണുന്നവരുണ്ട്. കന്യകയായ സ്ത്രീ മാലാഖയെ സ്വപ്‌നം കണ്ടാല്‍ നല്ല വിവാഹ ജീവിതം വഴിയേ എന്നു പറയാം. വിവാഹ ശേഷം ഏറെ ഉന്നതിയുണ്ടാകും. മാത്രമല്ല, ഈ സ്ത്രീ ഭര്‍ത്താവിനെ ഏതെങ്കിലും ഘട്ടത്തില്‍ അപകടത്തില്‍ നിന്നും സംരക്ഷിയ്ക്കുമെന്നതിന്റെ സൂചന കൂടിയാണ്. ഗര്‍ഭിണിയായ സ്ത്രീ മാലാഖയെ സ്വപ്‌നം കണ്ടാല്‍ വയറ്റിലെ കുഞ്ഞ് ഏറെ പ്രസിദ്ധനാകും എന്നതിന്റെ സൂചനയാണ്.

നമ്മുടെ സ്വപ്‌നത്തില്‍
നമ്മുടെ സ്വപ്‌നത്തില്‍ പരിചിതരായവരെ കണ്ടു മുട്ടുന്ന, സംസാരിയ്ക്കുന്ന സ്വപ്‌നം നഷ്ടപ്പെട്ടു പോയ പണം ലഭിയ്ക്കുമെന്നതിന്റെ സൂചനയാണ്. ഓഫീസിലുള്ളവരെ സ്വപ്‌നം കണ്ടാല്‍ പ്രൊംോഷന്‍ പോലെയുള്ള സാധ്യതകളിലേയ്ക്കു വിരല്‍ ചൂണ്ടുന്ന സൂചനയാണ്. നിങ്ങള്‍ ഭിക്ഷ യാചിയ്ക്കുന്നതായി സ്വപ്‌നം കണ്ടാല്‍ ഇതിനര്‍ത്ഥം നിങ്ങള്‍ ഭിക്ഷക്കാരനാകും, എന്നതല്ല, നേരെ മറിച്ച് ധാരാളം പണം നിങ്ങള്‍ക്കായി വരുന്നുവെന്നതിന്റെ സൂചനയാണ്.
പ്ലെയിന്‍ ടേക്കോഫ് ചെയ്യുന്നതായി സ്വപ്‌നം കണ്ടാല്‍ ഉയര്‍ച്ചയിലെത്തും എന്നതിന്റെ സൂചനയാണ്. ഇതു പോലെ വെള്ളത്തിനു മുകളിലൂടെ വിമാനം പോകുന്നതായി സ്വപ്‌നം കണ്ടാല്‍ ഇതും ധന ലാഭം പറയുന്നു. ഇതുപോലെ കയ്യിലെ ബ്രേസ് ലെറ്റ് സ്വപ്‌നം കണ്ടാല്‍ ഇതും ധന ലാഭം സൂചന നല്‍കുന്ന സ്വ്പനമാണ്. ഇത് വെള്ളിയോ സ്വര്‍ണമോ എന്തായാലും.



Click it and Unblock the Notifications