Latest Updates
-
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
ഒക്ടോബർ 29 വരെ വിവാഹങ്ങൾ വേണ്ട? ശുക്ര മൗഢ്യം എന്ത് കൊണ്ട് ശ്രദ്ധിക്കണം? -
2026 ഒക്ടോബർ 21: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ഒഴിവാക്കി ഈ സമയം പ്രയോജനപ്പെടുത്തൂ -
ഒക്ടോബർ 21: ഈ 5 രാശിക്കാർക്ക് ഇന്ന് ധനയോഗം, ഭാഗ്യം കൂടെയുണ്ടാകും - അറിയാം ഇന്നത്തെ സാമ്പത്തിക ഫലങ്ങൾ -
ഡേറ്റിംഗ് ആപ്പുകളിൽ തട്ടിപ്പുകൾ വർദ്ധിക്കുന്നു; ടിൻഡർ, ഹിഞ്ച് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
2026 ഒക്ടോബർ 21 നക്ഷത്രഫലം: കുംഭം രാശിയിലേക്ക് ചന്ദ്രൻ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 21): ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം, അറിയാം നിങ്ങളുടെ ഭാഗ്യഫലങ്ങൾ -
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ
നിര്‍ഭാഗ്യം കൊണ്ടുവരുന്ന ചിലതിവ
നിര്‍ഭാഗ്യം കൊണ്ടുവരുന്ന ചിലതിവ
ജീവിതത്തില്‍ എപ്പോഴും ഭാഗ്യം തേടുന്നവരാണ് നാമെല്ലാവരും. നല്ല കാര്യങ്ങള്‍ നടക്കണമെന്നും മോശം കാര്യങ്ങള്‍ അരുതെന്നും കരുതുന്നവര്‍. ഇത്തരം ചിന്തകള്‍ക്ക് ചില വിശ്വാസങ്ങളുടെ പിന്‍ബലവും ഉണ്ടാകാറുണ്ട്.
ജീവിതത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ക്കു സ്ഥാനമേറെയുണ്ട്. ചിലര്‍ കഴിവില്ലാത്തവരെങ്കിലും ഭാഗ്യവാന്മാരാകും. ചിലര്‍ കഴിവുണ്ടെങ്കിലും ഭാഗ്യമില്ലാത്തവരും.
ചില പ്രത്യേക കാര്യങ്ങള്‍ നാം ഭാഗ്യ നിര്‍ഭാഗ്യ സൂചനയായി ജീവിതത്തില്‍ കാണാറുണ്ട്. ചില ശകുനങ്ങള്‍, ചില കാര്യങ്ങള്‍, ചില വിശ്വാസങ്ങള്‍ എന്നിവയെല്ലാം തന്നെ ഇതില്‍ പെടുന്നു. ജീവിതത്തില്‍ നിര്‍ഭാഗ്യമാണെന്നു കരുതുന്ന ചിലതിനെ കുറിച്ചറിയൂ.

കറുത്ത പൂച്ച
പൊതുവേ കുറുകെ ചാടുന്ന കറുത്ത പൂച്ചയുമായി ബന്ധപ്പെട്ടിട്ടുണ്ട് വിശ്വാസം. വഴിയ്ക്കു കുറുകെ ചാടുന്ന കറുത്ത പൂച്ച ദുര്ഭാഗ്യമെന്നാണ് പൊതുവേയുള്ള വിശ്വാസം. പ്രത്യേകിച്ചും യാത്രകളോ മറ്റോ പോകുമ്പോള്‍ അപകടം വരും എന്ന വിശ്വാസംഇതു കണ്ടാല്‍ യാത്രയിലെ ശകുനം മുടക്കി എന്നു പറഞ്ഞു യാത്ര തന്നെ അവസാനിപ്പിയ്ക്കുന്നവരുമുണ്ട്.

13
13 നല്ല കാര്യങ്ങള്‍ക്കായി ചേരാത്ത ഒന്നാണ് ഇതെന്നതാണ് വിശ്വാസം.കൂട്ടത്തിലെ 13-ാമത്തെ ആളാണ് ജീസസ് ക്രൈസ്ററിനെ ചതിച്ചതെന്നാണ് വിശ്വാസം. ഇതു ലോകം മുഴുവന്‍ പിന്തുടരുന്ന വിശ്വാസമാണ്. 13ഉം വെള്ളിയാഴ്ചയും ഏറെ നിര്‍ഭാഗ്യമെന്നു കരുതപ്പെടുന്ന ഒന്നുമാണ്. വിശ്വാസങ്ങളില്‍ വിശ്വാസമില്ലാത്ത രാജ്യങ്ങള്‍ പോലും പിന്തുടരുന്ന ഒന്നാണ് 13 എന്ന വിശ്വാസം

ഉപ്പ്, മുളകു പൊടി, കടുക്
ഉപ്പ്, മുളകു പൊടി, കടുക് എന്നിവ ചിതറിപ്പോകുന്നതും നല്ലതല്ലെന്നാണ് പറയുക. ഇത് വീട്ടില്‍ തര്‍ക്കങ്ങള്‍ക്കു വഴി വയ്ക്കുമെന്നാണ് പൊതുവേയുള്ള വിശ്വാസം. തര്‍ക്കങ്ങളും വഴക്കുകളുമെല്ലാം വരുന്ന ഈ വഴി ഒഴിവാക്കാനാണ് എല്ലാവരും ശ്രമിയ്ക്കുക. ഇതുപോലെ കത്തി നേരിട്ടു കൈ മാറുന്നതുമെല്ലാം ഇത്തരത്തില്‍ വഴക്കിനു സാധ്യതയുണ്ടാക്കുമെന്ന വിശ്വാസങ്ങള്‍ പലയിടത്തുമുണ്ട്.

കത്രിക
എന്തെങ്കിലും മുറിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് കത്രിക. ഇതു വെറുതേ, ഒന്നും മുറിയ്ക്കാനോ മറ്റോ അല്ലാതെ പ്രവര്‍ത്തിപ്പിയ്ക്കുന്നത്
വെറുതേ കത്രിക പ്രവര്‍ത്തിപ്പിയ്ക്കുന്നത് വീട്ടില്‍ ദുര്ഭാഗ്യവും വഴക്കുകയും ഉണ്ടാകാന്‍ ഇടയാക്കുമെന്നാണ് വിശ്വാസം. ഇതും ദുര്ഭാഗ്യം കൊണ്ടു വരുന്ന ഒന്നാണെന്നു കരുതുന്നു.

നഖം
നഖം സന്ധ്യാസമയം കഴിഞ്ഞു വെട്ടരുതെന്നു കാരണവന്മാര് പറയും. പണ്ടുകാലത്ത് ലൈറ്റില്ലാതിരുന്ന സമയത്ത് നഖം മുറിച്ചു കൈ മുറിയുന്നത് ഒഴിവാക്കാനാണ് ഇതായിരുന്നുവെന്നാണ് സയന്‍സ് നല്കുന്ന വിശദീകരണം. കാരണവന്മാര് പറയുന്ന കാരണം ഇത് ദുഷ്ടശക്തികളെ ആകര്‍ഷിയ്ക്കുമെന്നാണ്. ശരീരത്തില്‍ നിന്നും നഖം വേര്പെടുന്നതോടെയാണ് ഇതു സംഭവിയ്ക്കുന്നതെന്നാണ് പറയുന്നത്.



Click it and Unblock the Notifications
