For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആകാശവിസ്മയം; ദശകത്തിലെ ആദ്യ സൂര്യഗ്രഹണം നാളെ

|

ഈ ദശകത്തിലെ ആദ്യത്തെ സൂര്യഗ്രഹണം നാളെ നടക്കും. നാളെ രാവിലെ 9.15 മുതല്‍ ഉച്ചകഴിഞ്ഞ് 3.04 വരെ ഇന്ത്യയിലെ പല ഭാഗങ്ങളിലായി ഗ്രഹണം ദൃശ്യമാകും. ഗ്രഹണത്തിന്റെ ഏറ്റവും വലിയ ഘട്ടം ഉച്ചയ്ക്ക് 12.10 ന് ആയിരിക്കും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഗ്രഹണം ഭാഗികമായേ ദൃശ്യമാകൂ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില്‍ വലയ ഗ്രഹണമായിരിക്കും കാണാന്‍ കഴിയുക. അവസാനമായി വലയ സൂര്യഗ്രഹണം ദൃശ്യമായത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26നായിരുന്നു.

Most read: 2020 ജൂണ്‍ 21 സൂര്യഗ്രഹണം;സൂക്ഷിക്കേണ്ട രാശിക്കാര്Most read: 2020 ജൂണ്‍ 21 സൂര്യഗ്രഹണം;സൂക്ഷിക്കേണ്ട രാശിക്കാര്

2020 ജൂണ്‍ 21

2020 ജൂണ്‍ 21

വര്‍ഷത്തിലെ ദൈര്‍ഘ്യമേറിയ ദിവസം എന്ന പ്രത്യേകത കൂടി ജൂണ്‍ 21നുണ്ട്. സൂര്യന്‍ ഏറ്റവും വടക്കോട്ടു നീങ്ങി കാണപ്പെടുന്ന ദിവസമാണിത്. ഇന്ത്യയില്‍ എല്ലായിടത്തും ആ ദിവസം വലയ ഗ്രഹണമോ ഭാഗിക ഗ്രഹണമോ കാണാന്‍ കഴിയും. കേരളത്തില്‍ രാവിലെ ഏകദേശം പത്തേകാല്‍ മുതലുള്ള മൂന്നു മണിക്കൂര്‍ നേരം ഗ്രഹണം നീണ്ടുനില്‍ക്കും. ഇവിടെ ഗ്രഹണം പാരമ്യതിയില്‍ എത്തുമ്പോള്‍ സൂര്യന്റെ 22-38 ശതമാനം മറയും. ഡല്‍ഹി, ജലന്ധര്‍, ഡെറാഡൂണ്‍ തുടങ്ങിയ വടക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ സൂര്യഗ്രഹണം ഏതാനും സെക്കന്‍ഡു നേരം വലയരൂപത്തിലാകും.

കേരളത്തില്‍ ഈ സമയം

കേരളത്തില്‍ ഈ സമയം

കേരളത്തില്‍ തിരുവനന്തപുരത്ത് നാളെ രാവിലെ 10.15 നാണ് ഗ്രഹണം ആരംഭിക്കുക. 11.40ന് ഉന്നതിയിലെത്തുകയും 1.15ന് അവസാനിക്കുകയും ചെയ്യും. തൃശൂരില്‍ രാവിലെ 10.10 ന് തുടങ്ങി 11.39ന് പാരമ്യത്തിലെത്തുകയും ഉച്ചക്ക് 1.19ന് അവസാനിക്കുകയും ചെയ്യും. കാസര്‍കോട് രാവിലെ 10.05ന് ഗ്രഹണം ആരംഭിക്കും. 11.37ന് ശക്തമായ ദൃശ്യമൊരുക്കി 1.21 ന് അവസാനിക്കും.

Most read:ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?Most read:ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?

എന്താണ് സൂര്യഗ്രഹണം

എന്താണ് സൂര്യഗ്രഹണം

ഭൂമിയെ ചുറ്റുന്നതിനിടെ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇങ്ങനെ നേര്‍രേഖ പാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കുന്നു. ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുന്ന അവസ്ഥ വരുമ്പോള്‍ സൂര്യഗ്രഹണം സംഭവിക്കുന്നു.

എന്താണ് വലയ സൂര്യഗ്രഹണം

എന്താണ് വലയ സൂര്യഗ്രഹണം

സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോഴാണ് ഇതു സംഭവിക്കുന്നത്. എന്നാല്‍ വലയ സൂര്യഗ്രഹണമെന്നത് ഗ്രഹണം ഉണ്ടാകുന്ന ചില സന്ദര്‍ഭങ്ങളില്‍ ചന്ദ്രബിംബം സൂര്യബിംബത്തേക്കാള്‍ ചെറുതായിരിക്കും. അപ്പോള്‍ സൂര്യബിംബം മുഴുവനായി മറയുന്ന അവസ്ഥയുണ്ടാവില്ല. ഈ സമയം സൂര്യനെ ചുറ്റി ഒരു വലയം ബാക്കിയാകാം. അതാണ് വലയ ഗ്രഹണമായി ദൃശ്യമാകുന്നത്.

Most read: സൂര്യപ്രകാശം കൊറോണയെ നശിപ്പിക്കും: യു.എസ് ഏജന്‍സിMost read: സൂര്യപ്രകാശം കൊറോണയെ നശിപ്പിക്കും: യു.എസ് ഏജന്‍സി

സുരക്ഷ

സുരക്ഷ

ഭാഗിക ഗ്രഹണമാണെങ്കിലും കാണാന്‍ പ്രത്യേക സൗര കണ്ണടകള്‍, പ്രൊജക്ഷന്‍ രീതികള്‍ മുതലായവ ഉപയോഗിക്കേണ്ടതുണ്ട്. ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ടു നോക്കുന്നത് അപകടകരമാണ്. കൊറോണ വൈറസിനെ ശ്രദ്ധിക്കേണ്ട സമയമായതിനാല്‍സാമൂഹ്യ അകലം പാലിക്കേണ്ടതും സുരക്ഷാ മുന്‍കരുതലാണ്.

അടുത്തത് എപ്പോള്‍

അടുത്തത് എപ്പോള്‍

കേരളത്തില്‍ മണ്‍സൂണ്‍ കാലമാണെങ്കിലും നാളെ കാലാവസ്ഥ അനുകൂലമായാല്‍ ഈ ആകാശവിസ്മയം ദൃശ്യമാകും. ഈ സൂര്യഗ്രഹണം കഴിഞ്ഞാല്‍ രണ്ടുവര്‍ഷം കവിഞ്ഞാകും കേരളത്തില്‍ ഇനിയൊരു സൂര്യഗ്രഹണം ദൃശ്യമാവുക. കൃത്യമായി പറഞ്ഞാല്‍ 2022 ഒക്ടോബര്‍ 25ന്. എന്നാല്‍ അതും ഭാഗിക ഗ്രഹണമായിരിക്കും.

English summary

Solar Eclipse June 2020: Date, time, When and Where to Watch

The first visible solar eclipse of the decade, classified as the Annular Solar Eclipse will occur on June 21. Read on to know the time, when and where to watch.
X
Desktop Bottom Promotion