For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യഗ്രഹണ ദിനത്തില്‍ അശുഭകരമായ ആരോഗ്യ മിത്തുകള്‍: സത്യമിത്

|

സൂര്യ ഗ്രഹണം എന്നത് വളരെയധികം വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ ഏത് സൂര്യഗ്രഹണത്തെ ചുറ്റിപ്പറ്റിയും പല വിധത്തിലുള്ള മാറ്റങ്ങളും വിശ്വാസങ്ങളും ജീവിതത്തില്‍ സംഭവിക്കാറുണ്ട്. ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളില്‍ നിന്നും ഈ വര്‍ഷത്തെ അവസാന ഗ്രഹണം കാണാം എന്നതാണ് സത്യം. ഭൂമിയില്‍ നിഴല്‍ വീഴ്ത്തി സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.

soalr eclipse health

ഗ്രഹണങ്ങള്‍ വിസ്മയിപ്പിക്കുന്നതും സൂര്യന്റെയും ചന്ദ്രന്റെയും രൂപത്തെ മാറ്റുന്നതും ആണെന്ന് നമുക്കറിയാം. വര്‍ഷങ്ങളായി ഗ്രഹണത്തെക്കുറിച്ചും ആകാശ വിസ്മയങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിന് വേണ്ടി ശാസ്ത്രഞ്ജര്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ വരെ ഗ്രഹണത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി മിഥ്യാധാരണകള്‍ക്ക് കാരണമായിട്ടുണ്ട് എന്നതാണ് സത്യം സത്യത്തില്‍ ഒരു സൂര്യഗ്രഹണം സംഭവിക്കുമ്പോള്‍ അല്‍പം കാര്യങ്ങള്‍ ശ്രദ്ധിക്കണം. പലപ്പോഴും ഗ്രഹണത്തില്‍ നിന്നുള്ള ദോഷകരമായ വികിരണങ്ങള്‍ ഭക്ഷണത്തെ നശിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ആരോഗ്യപരമായ ചില കാര്യങ്ങള്‍ ഗ്രഹണവുമായി ബന്ധപ്പെട്ട് ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ഗ്രഹണം ലൈവ് ആയി നിങ്ങള്‍ക്ക് ഇവിടെ കാണാം

സൂര്യഗ്രഹണം അന്ധതയ്ക്ക് കാരണമാകും

സൂര്യഗ്രഹണം അന്ധതയ്ക്ക് കാരണമാകും

പലപ്പോഴും സൂര്യഗ്രഹണം അന്ധതക്ക് കാരണമാകും എന്നാണ് വിശ്വാസം. എന്നാല്‍ ഇത് സത്യമല്ല. പൂര്‍ണ്ണ സൂര്യഗ്രഹണ സമയത്ത്, ചന്ദ്രന്റെ വലയം സൂര്യനെ പൂര്‍ണ്ണമായും മൂടുന്നു. തിളങ്ങുന്ന ഈ വലയം വൈദ്യുതകാന്തിക വികിരണം മാത്രമേ പുറപ്പെടുവിക്കുകയുള്ളൂ, ചിലപ്പോള്‍ പച്ചകലര്‍ന്ന നിറമായിരിക്കും ഇതിലൂടെ പുറത്തേക്ക് വരുന്നത്. എന്നാല്‍ സൗരപ്രതലത്തിലലെ വികിരണങ്ങള്‍ റെറ്റിനക്ക് കേട്പാടു വരുത്തുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ടാണ് നഗ്ന നേത്രങ്ങള്‍ കൊണ്ട് ഗ്രഹണം വീക്ഷിക്കരുത് എന്ന് പറയുന്നത്.

ഉത്കണ്ഠയും മാനസികാവസ്ഥയും മാറുന്നു

ഉത്കണ്ഠയും മാനസികാവസ്ഥയും മാറുന്നു

സൂര്യ ഗ്രഹണ സമയത്ത് ആളുകളില്‍ ഉത്കണ്ഠയും മാനസികാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങളും വര്‍ദ്ധിക്കുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് സത്യമായ കാര്യമല്ല. പ്രകൃതിയിലുണ്ടാവുന്ന മാറ്റങ്ങള്‍ നമ്മുടെ മാനസികാരോഗ്യത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ടെങ്കിലും ഒരിക്കലും ഇത് നിങ്ങളില്‍ ഗുരുതരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്ന് മാത്രമല്ല അത് നിങ്ങളില്‍ വലിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. പണ്ടുള്ളവര്‍ വിശ്വസിക്കുന്നത് ഒരു മഹാസര്‍പ്പം സൂര്യനെ വിഴുങ്ങുന്നു എന്നതാണ്. അതുകൊണ്ട് തന്നെ ഇതിനെ മോശമായാണ് കണക്കാക്കിയിരുന്നത്.

ഗര്‍ഭിണികള്‍ക്ക് ദോഷകരം

ഗര്‍ഭിണികള്‍ക്ക് ദോഷകരം

പലപ്പോഴും ഗര്‍ഭിണികള്‍ ഗ്രഹണ സമയം സൂക്ഷിക്കണം എന്നാണ് പറയുന്നത്. പലപ്പോഴും ഗ്രഹണ സമയത്തുണ്ടാവുന്ന ദോഷകരമായ വികിരണങ്ങള്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ഗര്‍ഭിണികള്‍ക്ക് തീര്‍ത്തും ദോഷകരമല്ല. ശാസ്ത്രഞ്ജരുടെ അഭിപ്രായത്തില്‍ ഇത് ഗര്‍ഭസ്ഥിശിശുവിനെ പ്രശ്‌നമുണ്ടാക്കുന്നില്ല എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് അതിപ്രാധാന്യം നല്‍കേണ്ടതില്ല എന്നതാണ് സത്യം.

ഭക്ഷണം കഴിക്കുന്നതും കുടിക്കുന്നതും

ഭക്ഷണം കഴിക്കുന്നതും കുടിക്കുന്നതും

ഇന്നും നിലനില്‍ക്കുന്ന ഒരു വിശ്വാസമാണ് ഗ്രഹണ സമയത്ത് കഴിക്കുന്നതും കുടിക്കുന്നതും ഒഴിവാക്കണം എന്നത്. പലപ്പോഴു ഇത് ഭക്ഷണത്തെ വിഷലിപ്തമാക്കുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഇത് ശരിയായ വസ്തുതയല്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. അതുകൊണ്ട് തന്നെ ഗ്രഹണ സമയം ഭക്ഷണം കഴിക്കുന്നതിലൂടെ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല എന്നാണ് പറയപ്പെടുന്നത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും വിശ്വാസവുമായി കൂട്ടിക്കുഴക്കേണ്ടതില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഗ്രഹണ സമയം ഉറങ്ങുന്നത്

ഗ്രഹണ സമയം ഉറങ്ങുന്നത്

ഗ്രഹണ സമയം ഉറങ്ങുന്നതിനേയും പലപ്പോഴും ദോഷകരമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമം ഉറങ്ങുന്നത് നിങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന് പണ്ടുള്ളവര്‍ പറയുന്നു. എന്നാല്‍ ഇത് വിശ്വസനീയവും ശാസ്ത്രീയ അടിത്തറയയുള്ളതുമായ കാര്യമല്ല എന്നതാണ് സത്യം. കാരണം ഗ്രഹണ സമയം എന്ന് മാത്രമല്ല ഏത് സമയത്ത് ഉറങ്ങുന്നതിനും ആരോഗ്യകരമായ ദോഷം കണ്ടെത്തിയിട്ടില്ല എന്നതാണ് ശാസ്ത്രലോകം അവകാശപ്പെടുന്നത്.

2022-ലെ അവസാന സൂര്യഗ്രഹണം: ഈ രാശിക്കാര്‍ ഗ്രഹണത്തെ സൂക്ഷിക്കണം2022-ലെ അവസാന സൂര്യഗ്രഹണം: ഈ രാശിക്കാര്‍ ഗ്രഹണത്തെ സൂക്ഷിക്കണം

English summary

Solar Eclipse 2023: Popular Health Myths Associated With Solar Eclipse In Malayalam

Here in this article we are discussing about some popular myths associated with solar eclipse in malayalam. Take a look.
X
Desktop Bottom Promotion