For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Solar Eclipse 2022 : ഈ വര്‍ഷത്തെ സൂര്യഗ്രഹണത്തിന്റെ തീയ്യതിയും സമയവും അറിയാം

|

ഈ വര്‍ഷത്തെ സൂര്യഗ്രഹണം ഒക്ടോബര്‍ 22 ചൊവ്വാഴ്ചയാണ് സംഭവിക്കുന്നത്. ദീപാവലിയോട് അടുത്താണ് ഈ ദിനം വരുന്നത്. ഈ ഭാഗിക സൂര്യഗ്രഹണം ന്യൂഡല്‍ഹിയില്‍ ദൃശ്യമാകുന്നു. പ്രാദേശിക സമയം 16:29:10 ന് ആരംഭിക്കുന്ന ഗ്രഹണം 18:26:03 ന് അവസാനിക്കുന്നു. ഇത് ഒരു ഭാഗിക സൂര്യഗ്രഹണമായിരിക്കും എന്നതാണ്. എന്താണ് ഭാഗിക സൂര്യഗ്രഹണം എന്നത് അറിഞ്ഞിരിക്കാം. പൂര്‍ണ ഗ്രഹണമാകുമ്പോള്‍ സൂര്യന്‍ ചന്ദ്രനാല്‍ പൂര്‍ണമായും മറക്കപ്പെടുന്നു, എന്നാല്‍ ഭാഗിക ഗ്രഹണമാകുമ്പോള്‍ സൂര്യന്റെ ഒരു ഭാഗം മാത്രമേ മറക്കപ്പെടുന്നുള്ളൂ.

Solar Eclipse 2022

2022 ഒക്ടോബര്‍ 25-ലെ ഈ സൂര്യഗ്രഹണം ഭാഗിക സൂര്യഗ്രഹണമാണ് എന്ന് പറഞ്ഞുവല്ലോ. ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്ന ഇന്ത്യയിലെ നഗരങ്ങള്‍ ന്യൂഡല്‍ഹി, ബെംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ, വാരണാസി, മഥുര എന്നിവയാണ്. 2022 ഒക്ടോബര്‍ 25, ഇന്ത്യയിലെ സൂര്യ ഗ്രഹണ സമയം നോക്കാം.

സൂര്യഗ്രഹണം ആരംഭിക്കുന്ന സമയം - 04:28 PM
പരമാവധി സൂര്യഗ്രഹണ സമയം - 05:30 PM
സൂര്യാസ്തമയത്തോടെ ഗ്രഹണം അവസാനിക്കും - 05:42 PM

സുതക് ആരംഭം- 03:17 AM
സുതക് അവസാനിക്കുന്നത് - 05:42 PM

Solar Eclipse 2022

സോളാര്‍ എക്ലിപ്‌സ് ചെയ്യേണ്ടതും ചെയ്യരുതാത്തതും

ഇപ്പോഴും സൂര്യഗ്രഹണത്തോട് അനുബന്ധിച്ച് ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ഗ്രഹണ സമയം വിശ്വാസപ്രകാരം ആളുകള്‍ വീടിനുള്ളില്‍ കഴിയാന്‍ താല്‍പ്പര്യപ്പെടുന്നു. ഗ്രഹണ സമയത്ത് ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ പലരും വിസ്സമ്മതിക്കുന്നു. കൂടാതെ, ദര്‍ഭ പുല്ല് അല്ലെങ്കില്‍ തുളസി ഇലകള്‍ ഗ്രഹണത്തിന്റെ ദോഷഫലങ്ങള്‍ തടയാന്‍ ഭക്ഷണസാധനങ്ങളിലും വെള്ളത്തിലും ചേര്‍ക്കുന്നവരും ഉണ്ട്. ഗ്രഹണം കഴിഞ്ഞാല്‍ കുളിച്ച് പുതിയ വസ്ത്രം മാറണമെന്നാണ് പലരുടെയും വിശ്വാസം.

ഗ്രഹണത്തിന്റെ ദോഷത്തെ കുറക്കുന്നതിന് വേണ്ടി പലരും സൂര്യഭഗവാനെ പ്രാര്‍ത്ഥിക്കുകയും മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുന്നു. രാജ്യത്തെ പല വീടുകളിലും പിന്തുടരുന്ന മറ്റൊരു ആചാരമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഗര്‍ഭകാലത്ത് ഗ്രഹണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ സൂര്യഗ്രഹണ സമയത്ത് ഗര്‍ഭിണികളോട് വീടിനുള്ളില്‍ തന്നെ കഴിയുന്നതിന് പലരും ഉപദേശിക്കുന്നു. ഈ സമയം ഗര്‍ഭസ്ഥശിശുക്കളെ ഗ്രഹണം ബാധിക്കാതിരിക്കുന്നതിന് സന്താന ഗോപാല മന്ത്രം ജപിക്കുകയും ചെയ്യുന്നു.

Solar Eclipse 2022

പലരും ഗ്രഹണ സമയത്ത് വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നു. ഇതിന് കാരണം ഗ്രഹണ സമയത്തെ രശ്മികള്‍ നിങ്ങളുടെ വെള്ളത്തില്‍ വിഷാംശം ഉണ്ടാക്കുന്നു എന്നതാണ്. കൂടാതെ, ഗ്രഹണ സമയത്ത് ഭക്ഷണം തയ്യാറാക്കുന്നതും കഴിക്കുന്നതും ശുഭകരമായി കണക്കാക്കുന്നില്ല. കൂടാതെ ശുഭകരമായി ചെയ്യാവുന്ന ചില കാര്യങ്ങള്‍ പലപ്പോഴും ഈ സമയം തുടങ്ങുന്നത് നല്ലതല്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി വര്‍ദ്ധിക്കുന്ന സമയമായാണ് ഗ്രഹണത്തെ കണക്കാക്കുന്നത്.

ഒക്ടോബര്‍ മാസം ന്യൂമറോളജി പ്രവചനങ്ങള്‍ ആര്‍ക്കെല്ലാം അനുകൂലം: സമ്പൂര്‍ണഫലംഒക്ടോബര്‍ മാസം ന്യൂമറോളജി പ്രവചനങ്ങള്‍ ആര്‍ക്കെല്ലാം അനുകൂലം: സമ്പൂര്‍ണഫലം

English summary

Solar Eclipse 2022 in October : Know Date, Time and Second Surya Grahan Visibility in India in Malayalam

Solar eclipse 2022 in October: Know date, time, and second surya grahan visibility in India malayalam
X
Desktop Bottom Promotion