For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Solar Eclipse 2023 : ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രില്‍ 20-ന്: അറിയേണ്ടതെല്ലാം

|

ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം സംഭവിക്കുന്നത് ഏപ്രില്‍ 20-നാണ്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ജ്യോതിഷവുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട ദിനമാണ് ഈ സൂര്യഗ്രഹണ ദിനം. 2023-ല്‍ ആകെ രണ്ട് സൂര്യഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങളുമാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഈ രണ്ട് ഗ്രഹണങ്ങളും വളരെയധികം പ്രാധാന്യത്തോടെ വേണം കാണേണ്ടത്. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സമയം സൂര്യന്‍ ഭാഗികമായി മറക്കപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. സൂര്യനും ചന്ദ്രനും ഒരു ദിശയില്‍ വരുമ്പോളാണ് ഗ്രഹണം സംഭവിക്കുന്നത്. ജ്യോതിശാസ്ത്രപരമായി ഈ ദിനം അല്‍പം മോശമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇതിന് പിന്നിലുണ്ട് എന്നതാണ്.

soar eclipse

സൂര്യഗ്രഹണത്തില്‍ പൊതുവേ നാല് തം ഗ്രഹണങ്ങളാണ് ഉള്ളത്. അതില്‍ സൂര്യനും ചന്ദ്രനും ഭൂമിയും കൃത്യമായി പൊരുത്തപ്പെടാതെ വരുന്നതാണ്. ഈ ഗ്രഹണത്തിന് നിംഗലൂ എന്നൊരു പേരും കൂടിയുണ്ട്. അതിന് ആ പേര് വരാന്‍ കാരണം ഓസ്‌ട്രേലിയയിലെ നിംഗലൂ തീരത്താണ് ഗ്രഹം പൂര്‍ണഗ്രഹണമായു ദൃശ്യമാവുന്നത്. ഇന്ത്യന്‍ സമയം ഏപ്രില്‍ 20-ന് രാവിലെ 3.34 AM മുതല്‍ രാവിലെ 6.32 വരെയാണ് ഗ്രഹണം സാധ്യമാവുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഗ്രഹണം കാണുന്നില്ല. ഇത് ഇന്ത്യയില്‍ ദൃശ്യമാവില്ല എന്നതാണ് സത്യം.

Solar Eclipse 2022

ജ്യോതിശാസ്ത്രപ്രകാരം പതിനെട്ട് വര്‍ഷത്തില്‍ ഏകദേശം നാല്‍പ്പത്തിയൊന്ന് സൂര്യഗ്രഹണങ്ങള്‍ സംഭവിക്കുന്നുണ്ട്. ഒരു വര്‍ഷത്തില്‍ അഞ്ച് ഗ്രഹണമാണ് സംഭവിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം നാല് ഗ്രഹണങ്ങളാണ് സംഭവിക്കാന്‍ ഇടയുള്ളത്. രാശിപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ സൂര്യഗ്രഹണം കൊണ്ട് വരുന്നുണ്ട് എന്ന വിശ്വാസം പലരിലും ഉണ്ട്. രാശിചിഹ്നങ്ങളുടെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ സൂര്യഗ്രഹണം പല വിശ്വാസങ്ങളേയും പ്രതിനിധികരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുത്, ഗ്രഹണ സമയത്ത് പുറത്തിറങ്ങരുത് എന്ന് പറയുന്നത്. ഈ വര്‍ഷത്തെ എല്ലാ ഗ്രഹണങ്ങളും ഭാഗികമായി നടക്കുന്ന ഗ്രഹണങ്ങള്‍ ആയത് കൊണ്ട് തന്നെ പലപ്പോഴും ഇതില്‍ സുതക് നിയമങ്ങള്‍ പാലിക്കപ്പെടണം എന്നില്ല. ഏപ്രില്‍ 30-ന് സംഭവിക്കുന്ന ഗ്രഹണം അര്‍ദ്ധരാത്രി 12.15 മുതല്‍ പുലര്‍ച്ചെ 4.07 വരെയാണ് സൂര്യഗ്രഹണം നടക്കുന്നത്.

ഗ്രഹണ ശേഷം കുളിക്കണം, ഭക്ഷണം അരുത്; ഇതിനെല്ലാം ശാസ്ത്രീയ കാരണം ഇതാഗ്രഹണ ശേഷം കുളിക്കണം, ഭക്ഷണം അരുത്; ഇതിനെല്ലാം ശാസ്ത്രീയ കാരണം ഇതാ

ഗ്രഹണം കണ്ടാൽ കാഴ്ച പോവുമോ, അറിഞ്ഞിരിക്കേണ്ടത്ഗ്രഹണം കണ്ടാൽ കാഴ്ച പോവുമോ, അറിഞ്ഞിരിക്കേണ്ടത്

English summary

Solar Eclipse 2023 in April : Know Date, Time and First Surya Grahan Visibility in India in Malayalam

Solar Eclipse 2023: The first Surya Grahan of the year 2023 will occur on April 20, Saturday. Know Date, Time and First Surya Grahan Visibility in India in malayalam.
X
Desktop Bottom Promotion