For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങരുതെന്ന് പറയുന്നതിന്റെ കാരണമെന്ത് ?

|

ഭൂമിയിലെ ഊര്‍ജ്ജത്തിന്റെ ആത്യന്തികമായ ഉറവിടമാണ് സൂര്യന്‍. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ അതിനെ സൂര്യഗ്രഹണം എന്ന് വിളിക്കുന്നു. ശാസ്ത്രീയമായും ആത്മീയമായും ഇത് ഒരു പ്രധാന പ്രതിഭാസമായി കണക്കാക്കപ്പെടുന്നു. സൂര്യഗ്രഹണം ഭൂമിയിലെ എല്ലാ കാര്യങ്ങളിലും, പ്രത്യേകിച്ച് മനുഷ്യരില്‍ സ്വാധീനം ചെലുത്തുന്നു.

solar eclipse pregnancy

ഈ വര്‍ഷം ആകെ 4 ഗ്രഹണങ്ങളുണ്ടാകും, അതില്‍ 2 എണ്ണം സൂര്യഗ്രഹണമായിരിക്കും. ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഇന്ന് അതായത് ഏപ്രില്‍ 20-ന് നടക്കും. ജ്യോതിഷമനുസരിച്ച്, ഗ്രഹണ സമയത്ത് നിങ്ങള്‍ ചില നിയമങ്ങള്‍ പാലിക്കണം, പ്രത്യേകിച്ച് ഗര്‍ഭിണികള്‍. ആ കാര്യങ്ങള്‍ എന്തൊക്കെയെന്ന് വിശദമായി നിങ്ങള്‍ക്ക് പറഞ്ഞുതരാം. ഏപ്രില്‍ 20-ന് നടക്കുന്ന സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വായിച്ചറിയൂ.

സൂര്യഗ്രഹണം

സൂര്യഗ്രഹണം

സൂര്യഗ്രഹണം ഇന്ന് അതായത് ഏപ്രില്‍ 20-ന് ബുധനാഴ്ച രാവിലെ ആരംഭിക്കും. അമേരിക്ക, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, അറ്റ്‌ലാന്റിക് എന്നിവിടങ്ങളില്‍ ഈ ഗ്രഹണം ദൃശ്യമാകും. എന്നാല്‍ പ്രത്യേകത എന്തെന്നാല്‍, ഈ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. അതിനാല്‍, മതപരമായ കാര്യങ്ങളില്‍ ഒരു തരത്തിലുള്ള തടസ്സവും ഉണ്ടാകില്ല.

ഗര്‍ഭിണികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഗര്‍ഭിണികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഈ സൂര്യഗ്രഹണം ഒരു വലയ സൂര്യഗ്രഹണമായിരിക്കുമെങ്കിലും ഇന്ത്യയില്‍ അത് ദൃശ്യമാകില്ല. ഇതൊക്കെയാണെങ്കിലും, ജ്യോതിഷികള്‍ ഗര്‍ഭിണികളോട് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഉപദേശിക്കുന്നു. അതുപ്രകാരം:

* ഗ്രഹണസമയത്ത് ഈശ്വരനെ കഴിയുന്നത്ര സ്മരിക്കുക.

* ഗ്രഹണ കാലഘട്ടത്തില്‍ കോപം, ചീത്ത പ്രവര്‍ത്തികള്‍ എന്നിവ ഒഴിവാക്കുക.

* കത്രിക, കത്തി മുതലായ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിക്കരുത്.

* സൂര്യ മന്ത്രങ്ങള്‍ ചൊല്ലുക.

Most read:2021ലെ ആദ്യ സൂര്യഗ്രഹണം 12 രാശിക്കും കരുതിവച്ച ഫലങ്ങള്‍ ഇതാണ്Most read:2021ലെ ആദ്യ സൂര്യഗ്രഹണം 12 രാശിക്കും കരുതിവച്ച ഫലങ്ങള്‍ ഇതാണ്

ഗര്‍ഭിണികളില്‍ സൂര്യ ഗ്രഹണത്തിന്റെ ഫലങ്ങള്‍

ഗര്‍ഭിണികളില്‍ സൂര്യ ഗ്രഹണത്തിന്റെ ഫലങ്ങള്‍

മിക്ക ആളുകളും ഇത് ഒരു അന്ധവിശ്വാസമായി തോന്നാമെങ്കിലും, സൂര്യഗ്രഹണം ഗര്‍ഭിണികള്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും ദോഷകരമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഗ്രഹണ സമയത്തെ രശ്മികള്‍ തട്ടുന്നത് പ്രസവസമയത്ത് അല്ലെങ്കില്‍ കുഞ്ഞിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അന്ധവിശ്വാസമോ അല്ലയോ, പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ എപ്പോഴും ശ്രദ്ധിക്കുന്നതാണ് നല്ലത്. ഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ സുരക്ഷിതമായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ചില മാര്‍ഗങ്ങള്‍ ഇതാ:

* ഗ്രഹണ സമയത്ത് വീട്ടില്‍ നിന്ന് പുറത്തുപോകുന്നത് ഒഴിവാക്കുക.

* ഗ്രഹണം അവസാനിക്കുന്നതിനുമുമ്പ് കുളിക്കരുത്.

* നിങ്ങളുടെ ശരീരത്തില്‍ ഏതെങ്കിലും ലോഹ ആഭരണം ധരിക്കുന്നത് ഒഴിവാക്കുക.

* ശരിയായ വിശ്രമം നേടുക.

സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാമോ?

സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാമോ?

സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ദോഷമാണെന്ന് വിലയിരുത്തുന്നു. ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുതെന്നും ഗ്രഹണം അവസാനിച്ചതിനുശേഷം പുതിയ ഭക്ഷണം പാകം ചെയ്ത് കഴിക്കണമെന്നും കുടുംബത്തിലെ പ്രായമായവര്‍ പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ഇല്ലെങ്കിലും, പണ്ടു കാലത്ത്, വൈദ്യുതി കണ്ടുപിടിക്കാത്തതിനാല്‍ പ്രാണികള്‍ ഭക്ഷണത്തിലേക്ക് വീഴുകയോ മറ്റ് വിധത്തില്‍ ഭക്ഷണം മലിനമാകുകയോ ചെയ്യുന്നത് അപകടമാണെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. ഗ്രഹണസമയത്ത് ഭൂമിയില്‍ വെളിച്ചം കുറവായിരിക്കുമെന്ന് അറിയാമല്ലോ. എന്നിരുന്നാലും, കാലം മാറിയെങ്കിലും ചില ആളുകള്‍ ഈ രീതി ഇപ്പോഴും പിന്തുടരുന്നു.

Most read:ഭാവി അറിയാനുള്ള രണ്ട് വഴികള്‍; നാഡീ ജ്യോതിഷവും വേദ ജ്യോതിഷവുംMost read:ഭാവി അറിയാനുള്ള രണ്ട് വഴികള്‍; നാഡീ ജ്യോതിഷവും വേദ ജ്യോതിഷവും

കണ്ണുകൊണ്ട് നോക്കാമോ?

കണ്ണുകൊണ്ട് നോക്കാമോ?

സൂര്യനെ പൂര്‍ണ്ണമായും ചന്ദ്രന്‍ മൂടുകയും സൂര്യന്റെ കിരണങ്ങള്‍ ഭൂമിയില്‍ എത്തുന്നത് തടയുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യഗ്രഹണ സമയത്ത് കണ്ണുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് പലപ്പോഴും നിര്‍ദ്ദേശിക്കപ്പെടുന്നു. ഈ സമയത്ത് സൂര്യന്‍ പുറപ്പെടുവിക്കുന്ന കിരണങ്ങള്‍ ദോഷകരവും കണ്ണുകളുടെ റെറ്റിനയ്ക്ക് കേടുപാടുകള്‍ വരുത്തുന്നതുമാണ്. ഗ്രഹണ സമയത്ത് കണ്ണുകളില്‍ യാതൊരു സംരക്ഷണവുമില്ലാതെ പുറത്തിറങ്ങരുത്. ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ട് കണ്ണുകള്‍ കൊണ്ട് നോക്കുകയും ചെയ്യരുത്.

English summary

Solar Eclipse 2023: The effect of surya grahan on pregnant women in malayalam

The first solar eclipse of the year is going to happen on June 10. According to astrology, certain rules must be followed at the time of eclipse. Especially pregnant women. Take a look.
X
Desktop Bottom Promotion