Just In
Don't Miss
- News
ഈ തെളിവുകള്‍ കൂടി ലഭിച്ചാല്‍ വിജയ് ബാബു കുടുങ്ങും; പഴുതുകളില്ലാതെ പൂട്ടാന്‍ പോലീസ്
- Automobiles
2022 ജൂണിലെ വില്‍പ്പന കണക്കുകളുമായി Maruti; ഇടിവ് 1.28 ശതമാനം
- Movies
'ഞാന്‍ അടുത്ത മാസം എവിടെയെന്ന് സുപ്രിയയ്ക്ക് പോലും അറിയില്ല; പിറന്നാളിന് കൂടെയുണ്ടാകണം എന്ന് അവള് പറയാറുണ്ട്'
- Sports
IND vs ENG: വന്‍ ട്വിസ്റ്റ്, ഇന്ത്യക്കു അടുത്ത പുതിയ ക്യാപ്റ്റന്‍- ഹാര്‍ദിക്കിനു പകരം ഡിക്കെ!
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
- Travel
കണ്ണൂരിന്റെ മലയോരം കയറാം ആനവണ്ടിയില്‍...പാലക്കയവും പൈതല്‍മലയും കണ്ടിറങ്ങാം!!
- Finance
റിലയന്‍സില്‍ തകര്‍ച്ച; ആടിയുലഞ്ഞെങ്കിലും സൂചികകൾ കരകയറി; 'സെക്കന്‍ഡ് ഹാഫി'ന് നഷ്ടത്തുടക്കം
2021ലെ അവസാന ഗ്രഹണം; പൂര്‍ണ സൂര്യഗ്രഹണം വരുന്നത് ഈ ദിവസം
2021 വര്‍ഷത്തിന്റെ അന്തിമ നാളുകളിലേക്ക് കടക്കുകയാണ് നമ്മള്. ജ്യോതിശാസ്ത്രപരമായി ഡിസംബര്‍ മാസം അല്പം പ്രത്യേകത നിറഞ്ഞതാണ്. 2021 ഡിസംബര്‍ 04 ന് വര്‍ഷത്തിലെ അന്തിമ സൂര്യഗ്രഹണം സംഭവിക്കും. ചന്ദ്രഗ്രഹണത്തിന് ശേഷം കൃത്യം 15 ദിവസം അകലെയായാണ് ഇത് നടക്കുക. ചന്ദ്രഗ്രഹണത്തിന് പിന്നാലെ ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണമാണ് നടക്കാന്‍ പോകുന്നത്. ചന്ദ്രഗ്രഹണത്തിന് മുമ്പോ ശേഷമോ രണ്ടാഴ്ചത്തെ ദൈര്‍ഘ്യത്തിന് ശേഷമാണ് സൂര്യഗ്രഹണം എപ്പോഴും സംഭവിക്കാറ്.
Most
read:
വീടിന്റെ
ബാല്‍ക്കണിയിലും
വാസ്തുവുണ്ട്;
വിദഗ്ധര്‍
നിര്‍ദേശിക്കുന്നത്
ഇത്
സാധാരണയായി, ഒരേ സമയം രണ്ട് ഗ്രഹണങ്ങള്‍ ഉണ്ടാകാറുണ്ട്, എന്നാല്‍ ഒരേ സീസണില്‍ മൂന്ന് വരെ ഉണ്ടാകാം. ഹൈന്ദവ ജ്യോതിഷ പ്രകാരം, സൂര്യഗ്രഹണം ഗണ്യമായ ശാസ്ത്രീയ പ്രാധാന്യമുള്ള ഒരു ജ്യോതിശാസ്ത്ര പ്രതിഭാസമാണ്. ദേവതകളെ ആരാധിക്കുന്ന ഒരു പ്രവൃത്തിയും നടക്കാത്ത ഒരു മുഹൂര്‍ത്തമായാണ് ഗ്രഹണം കണക്കാക്കുന്നത്. അന്റാര്‍ട്ടിക്കയുടെ തീരത്തേക്ക് പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകും.

സൂര്യഗ്രഹണം 2021
2021 ഡിസംബര്‍ 04-ന് സംഭവിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം, ഭൂമിക്ക് മുകളില്‍ ഒരു നിഴല്‍ സൃഷ്ടിക്കുകയും സൂര്യന്റെ കൊറോണയെ തുറന്നുകാട്ടുകയും ചെയ്യുന്ന ഒരു ശാസ്ത്രീയ പ്രതിഭാസമാണ്. അതായത്, സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും പുറം ഭാഗം മാത്രം ദൃശ്യമാകുന്നു. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന് വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

പൂര്‍ണ്ണ സൂര്യഗ്രഹണം
ചന്ദ്രന് സൂര്യനെ പൂര്‍ണ്ണമായും മൂടുകയും സൂര്യന്റെ കിരണങ്ങള്‍ ഭൂമിയില്‍ എത്താതിരിക്കുകയും ചെയ്യുന്ന പ്രതിഭാസത്തെ പൂര്‍ണ്ണ സൂര്യഗ്രഹണം എന്ന് വിളിക്കുന്നു. ചന്ദ്രന് ഭാഗികമായി സൂര്യനെ മൂടുമ്പോള്‍ അതിനെ ഭാഗിക സൂര്യഗ്രഹണം എന്ന് വിളിക്കുന്നു. ചന്ദ്രന് സൂര്യന്റെ മധ്യഭാഗത്തെ മൂടുകയും സൂര്യന് ഒരു മോതിരം പോലെ കാണപ്പെടുകയും ചെയ്യുമ്പോള്‍ അതിനെ വാര്‍ഷിക സൂര്യഗ്രഹണം എന്ന് വിളിക്കുന്നു.
Most
read:പുതിയ
വീട്
വാങ്ങാന്‍
ഒരുങ്ങുന്നോ?
ഈ
വാസ്തു
നുറുങ്ങുകള്‍
ശ്രദ്ധിക്കൂ

2021ലെ ഗ്രഹണങ്ങള്‍
ചന്ദ്രഗ്രഹണം: മെയ് 26, 2021
രണ്ടാം ചന്ദ്രഗ്രഹണം: നവംബര്‍ 19, 2021
സൂര്യഗ്രഹണം: ജൂണ്‍ 10, 2021
രണ്ടാം സൂര്യഗ്രഹണം: ഡിസംബര്‍ 04, 2021

ഗ്രഹണം എവിടെ ദൃശ്യമാകും ?
2021 ഡിസംബര്‍ 04-ന് അമാവാസിയില്‍ അതായത് മാര്ഗശിര്ഷ മാസത്തിലെ കൃഷ്ണപക്ഷ തിഥിയിലാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ദക്ഷിണാഫ്രിക്ക, അന്റാര്‍ട്ടിക്ക, ഓസ്ട്രേലിയ, തെക്കേ അമേരിക്ക, അറ്റ്ലാന്റിക്കിന്റെ തെക്കന്‍ ഭാഗം തുടങ്ങിയ രാജ്യങ്ങളില്‍ ഇത് ദൃശ്യമാകും. എന്നാലിത് ഇന്ത്യയെ ബാധിക്കില്ല.
Most
read:ഡിസംബറില്‍
3
ഗ്രഹങ്ങള്‍ക്ക്
സ്ഥാനമാറ്റം;
ഈ
രാശിക്കാര്‍ക്ക്
ഭാഗ്യകാലം
മുന്നില്‍

ഇന്ത്യയില്‍ കാണാനാകുമോ ?
ഇന്ത്യയില്‍ സൂര്യഗ്രഹണം ദൃശ്യമാകില്ല, കാഴ്ചക്കാര്‍ക്ക് ആകാശദൃശ്യം ഓണ്‍ലൈനില്‍ കാണാനാകും. 2021 ഡിസംബര്‍ 04 ശനിയാഴ്ച രാവിലെ 10.59 ന് ആരംഭിച്ച് വൈകുന്നേരം 3.07 ന് ഗ്രഹണം അവസാനിക്കും.