Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഉറക്കം ഇങ്ങനെയങ്കില്‍ വീട്ടില്‍ ദാരിദ്ര്യം ഫലം
ഉറക്കം ഇങ്ങനെയങ്കില്‍ വീട്ടില്‍ ദാരിദ്ര്യം ഫലം
വിശ്വാസങ്ങളുടേയും ചില ചിട്ടകളുടേയും അടിസ്ഥാനത്തില്‍ ജീവിയ്ക്കുന്നവര്‍ ധാരാളമുണ്ട്. വിശ്വാസങ്ങളില്‍ വിശ്വസിയ്ക്കുന്നവരല്ലെങ്കില് പോലും ചിട്ടകളില്‍ വിശ്വസിയ്ക്കുന്നവരുമുണ്ട്. ആരോഗ്യകരമായ, സന്തോഷകരമായ ചിട്ടകള്‍ ഏറെ നല്ലതുമാണ്.
ധനമാണ് മഹാഭൂരിപക്ഷം പേരുടേയും പ്രശ്നമെന്നു പറയാം. ഏതു വിധേനയും ധനമുണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണ് മിക്കവാറും പേര്. ഇല്ലാത്തവര്‍ ഉണ്ടാക്കാനും ഉള്ളവര്‍ ഇരട്ടിയ്ക്കുമെന്നു പറഞ്ഞാല്‍ തെറ്റില്ല.
എത്ര ധനമുണ്ടായാലും അനുഭവിയ്ക്കാന്‍ യോഗമില്ലാത്തവരുണ്ട്, എത്രയുണ്ടാക്കിയാലും ധനം കയ്യില്‍ നില്‍ക്കാത്തവരുണ്ട്, ധനമുണ്ടെങ്കിലും വേണ്ട സമയത്ത് ഉപകാരപ്രദമാകാത്തവരുമുണ്ട്. ധനം കയ്യില്‍ വന്നിട്ടും ഇതു നഷ്ടപ്പെട്ട് വീട്ടില്‍ ദാരിദ്ര്യമുള്ളവരുമുണ്ട്.
വീട്ടില്‍ ദാരിദ്ര്യ കാരണമായി, ധന നാശക കാരണമായി പറയുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇതിലെ ചില കാര്യങ്ങളെക്കുറിച്ചറിയൂ.

ഉറക്കം
ഉറക്കം ഇത്തരത്തിലെ ദാരിദ്ര്യ, ധന നാശ കാരണമാകുന്നുണ്ട്. ഉറക്കം ആരോഗ്യത്തിന് അത്യാവശ്യം തന്നെ. എന്നാല്‍ കൂടുതല്‍ ഉറങ്ങുന്നത്, അസാധാരണമായ സമയങ്ങളില്‍ ഉറങ്ങുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്കു വഴി വയ്ക്കുമെന്നു പറയാം. ഉദാഹരണമായി ചില സ്ത്രീകള്‍ രാവിലെ ഭര്‍ത്താവു ജോലിയ്ക്കും കുട്ടികള്‍ സ്കൂളിലും പോയിക്കഴിഞ്ഞാല്‍ 10-11 മണിയ്ക്കൊക്കെ ഉറങ്ങുന്നവരുണ്ട്. ഇത്തരം നേരംകെട്ട നേരത്തെ ഉറക്കം ഐശ്വര്യക്കേടാണെന്നു പറയാം.

നഗ്നരായി
നഗ്നരായി ഉറങ്ങാന്‍ പാടില്ലെന്നു പറയും. ഇത് ദാരിദ്ര്യദുഖത്തിനും ധന നാശത്തിനും വഴിയൊരുക്കും. നഗ്നരായി പലരും പല തരം കാരണങ്ങള്‍ കൊണ്ട് ഉറങ്ങുന്നവരുണ്ടാകും. ഉഷ്ണം കാരണവും ഇതേ രീതിയില്‍ ഉറങ്ങുന്നവരുണ്ട്. നഗ്നരായി ഉറങ്ങുന്നതു മാത്രമല്ല, അടിവസ്ത്രമിട്ട് ഉറങ്ങുന്നതു പോലും ദോഷകരമാണെന്നു വേണം, പറയുവാന്‍.

നിന്ന് ഭക്ഷണം
നിന്ന് ഭക്ഷണം കഴിയ്ക്കുന്നതും ദാരിദ്ര്യം വിൡച്ചു വരുത്തുന്ന ശീലമാണെന്നു പറയാം. നിന്ന് വെള്ളം കുടിയ്ക്കുന്നതു പോലും ദോഷമാണെന്നു വേണം, പറയുവാന്‍. അല്പം ഭക്ഷണമെങ്കിലും ഇരുന്നു വേണം, കഴിയ്ക്കുവാന്‍. ആരോഗ്യപരമായും ഇതാണ് ഏറെ നല്ലത്. വെള്ളമെങ്കിലും കുറച്ചു ഭക്ഷണമെങ്കിലും എത്ര തിരക്കെങ്കിലും ഇരുന്നു തന്നെ കഴിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക.

രാത്രി വീടു വൃത്തിയാക്കുന്നത്
രാത്രി വീടു വൃത്തിയാക്കുന്നത്, പ്രത്യേകിച്ചും അടിച്ചു വാരുന്നത് ദോഷമാണ്. ഇത്തരം വീടുകളില്‍ ലക്ഷ്മി വാഴില്ലെന്നു പറയും. രാത്രി സമയത്ത് വീട് അടിച്ചു തുടയ്ക്കാതിരിയ്ക്കുക. തുടച്ചാല്‍ തന്നെയും അടിച്ചു വാരരുത്. ഇത് ദോഷം വരുത്തും.

ഭക്ഷണം
ഭക്ഷണം പാഴാക്കുന്നത്, അതായത് വേസ്റ്റാക്കി കളയുന്നതാണ് മറ്റൊരു കാര്യം. നമ്മുടെ കയ്യില്‍ നിന്നും താഴെ വീണാല്‍ എടുത്തു കഴിയ്ക്കാവുന്ന ഭക്ഷണമെങ്കില്‍ കളയാതിരിയ്ക്കുക. ബാക്കി വരുന്ന ഭക്ഷണം വേസ്റ്റാക്കാതെ എടുത്തു വയ്ക്കുക. ഇതിനു കഴിയാതെ വന്നാല്‍ ആവശ്യത്തിനു മാത്രം പാകം ചെയ്യുക. താഴെ വീണ ഭക്ഷണം കഴിയ്ക്കുവാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകും. ഇവ താഴെ വീഴാതിരിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. അന്നം ദൈവമാണ്. ഇതു പാഴാക്കുന്നത് ഐശ്വര്യക്കേടുമാണ്.



Click it and Unblock the Notifications