Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്!
നിങ്ങളുടെ കൈയ്യിലെ ധനരേഖ പറയുന്നു ഭാവിയിലെ നേട്ടവും സമ്പാദ്യവും
എപ്പോഴും കടവും പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നുണ്ടോ? എന്നാല്‍ എന്തുകൊണ്ടാണ് എത്രയൊക്കെ സമ്പാദിച്ചാലും പണത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത്. ഇതിന് പിന്നില്‍ നിങ്ങളുടെ കൈയ്യിലെ ചില രേഖകള്‍ തന്നെയാണ് കാരണം. എന്താണ് ധനരേഖ എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ ഇത് ഹസ്തരേഖാശാസ്ത്രത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് എന്നുള്ളതാണ് സത്യം. എന്താണ് ധനരേഖ എന്നും എന്തൊക്കെയാണ് ഇതിന്റെ നഷ്ടനേട്ടങ്ങള് എന്നും നമുക്ക് നോക്കാവുന്നതാണ്.
ധന രേഖ കൈയ്യിലുണ്ടെങ്കില്‍ പണം കൈയ്യില്‍ കുമിഞ്ഞ് കൂടും എന്നാണ് വിശ്വാസം. എന്നാല്‍ ധനരേഖയോടൊപ്പം തന്നെ തള്ളവിരലിനോട് ചേര്‍ന്ന് നിങ്ങളുടെ വ്യാഴമണ്ഡലത്തില്‍ ധനാര്‍ജ്ജന രേഖ കൂടിയുണ്ടെങ്കില്‍ നിങ്ങളുടെ സമ്പത്ത് ഇരട്ടിയാവും എന്നും ഹസ്തരേഖാശാസ്ത്രം പറയുന്നുണ്ട്. കൈയ്യിലെ ഇത്തരത്തിലുള്ള രേഖകള്‍ നോക്കി നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ....

ആഴത്തിലുള്ള ധനരേഖയെങ്കില്
നിങ്ങളുടെ കൈയ്യിലെ വരകള്‍ വളരെയധികം ആഴത്തിലുള്ളതും വ്യക്തവും നേരായതുമാണെങ്കില്‍ നിങ്ങള്‍ക്ക് പണം ധാരാളം സമ്പാദിക്കുന്നതിനുള്ള സാധ്യതയും കഴിവും ഉണ്ട് എന്നാണ് വ്യക്തമാക്കുന്നത്. ഇവരെ കാത്ത് ധാരാളം നിക്ഷേപങ്ങളും ഉണ്ട് എന്നാണ് പറയുന്നത്. ഇതോടൊപ്പം തന്നെ നിങ്ങള്‍ക്ക് പ്രശസ്തിയും സമ്പത്തും നേടുന്നതിനും ഈ രേഖ സഹായിക്കുന്നുണ്ട്. ഇതെല്ലാം ഹസ്തരേഖാശാസ്ത്രത്തില്‍ നോക്കിയാല്‍ പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു.

ധനരേഖക്ക് വളവുണ്ടെങ്കില്
നിങ്ങള്‍ക്ക് ധനരേഖ വളഞ്ഞതാണെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് സമ്പത്ത് ഉണ്ടാവുന്നതിനേക്കാള്‍ അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് താല്‍പ്പര്യം കൂടുതലുള്ള വ്യക്തിയാണ് എന്നാണ് സൂചിപ്പിക്കുന്നത്. അത് കൂടാതെ എന്തെങ്കിലും ബിസിനസിന് ഇറങ്ങിപ്പുറപ്പെടുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം എന്നും അര്‍ത്ഥമുണ്ട്. അല്ലെങ്കില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനും ഉള്ള ജീവിതം ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നതിനും ഉള്ള സാധ്യതയുണ്ട്. അതുകൊണ്ട് പണം വെച്ച് കളിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം ഇത്തരക്കാര്‍.

മുറിഞ്ഞ ധനരേഖ
നിങ്ങളുടെ രേഖകള്‍ അല്പം മുറിഞ്ഞതിന് ശേഷം പിന്നീട് കൂടിച്ചേരുന്ന അവസ്ഥയില്‍ ഉള്ളതാണെങ്കില്‍ നിങ്ങള്‍ക്ക് ഇടക്കിടക്ക് ധനം അപ്രതീക്ഷിതമായി വരുന്നു എന്നാണ് കാണിക്കുന്നത്. ഇവര്‍ക്ക് കരിയറിലോ ബിസിനസിലോ ചെറിയ രീതിയില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെങ്കിലും എല്ലാം പണം കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. ഇതുകൂടാതെ നിങ്ങള്‍ പണത്തിന്റെ കാര്യങ്ങള്‍ക്കും ആവശ്യമില്ലാതെ പ്രകോപിതനാകുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അബദ്ധങ്ങളില്‍ ചാടാതെ മുന്നോട്ട് പോവുതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

അപ്രതീക്ഷിത ധനയോഗം
നിങ്ങളുടെ കൈയ്യില്‍ സൂര്യരേഖയുടെ ശാഖയുണ്ടെങ്കില്‍ അത് ധന രേഖയേയും തമ്മില്‍ ബന്ധിപ്പിക്കുന്നുവെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ പലപ്പോഴും അപ്രതീക്ഷിതമായി പണം നേടാന്‍ ഉള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ പ്രശസ്തിയിലൂടെ തന്നെ നിങ്ങള്‍ക്ക് ധാരാളം പണം ലഭിക്കുന്നു എന്നാണ് ഇത് പറയുന്നത്. ഇത് കൂടാതെ അധിക വരുമാനം ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയേയും തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഇതെല്ലാം മുന്‍കൂട്ടി അറിയാന്‍ നിങ്ങളെ ഹസ്തരേഖാശാസ്ത്രം സഹായിക്കുന്നുണ്ട്.

കൈയ്യിന്റെ നിറവും പ്രധാനപ്പെട്ടത്
നിങ്ങളുടെ ധനസമ്പാദനവും കൈയ്യിന്റെ നിറവും തമ്മിലുള്ള ബന്ധത്തേയും തള്ളിക്കളയാന്‍ സാധിക്കുകയില്ല. പൊതുവേ സ്ത്രീകളുടെ കൈപ്പത്തി വെളുത്ത നിറത്തിലാണ് എന്നുണ്ടെങ്കില്‍ അവര്‍ സമ്പന്നനായ ഒരു വ്യക്തിയെ വിവാഹം കഴിക്കും എന്നാണ് സൂചിപ്പിക്കുന്നത്. ഇത് രക്ത-ചുവപ്പാണെങ്കില്‍, നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ അല്പം പ്രയാസമാണ്. ഇരുണ്ട മഞ്ഞ നിറമുള്ള കൈ ആണെങ്കില്‍ നിങ്ങള്‍ വിവാഹം കഴിക്കുന്ന വ്യക്തിക്ക് പണത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഒരു വ്യക്തിയാണ് എന്നാണ് സൂചിപ്പിക്കുന്നത്.

പണം കൈകാര്യം ചെയ്യുന്നത്
നിങ്ങളുടെ കൈയ്യില്‍ സാധാരണയായി ഒരു തിരശ്ചീന രേഖയുണ്ട്, അത് ഹൃദയരേഖയ്ക്ക് സമാന്തരമായും മുകളിലുായിരിക്കും. ഈ ലൈന്‍ സാധാരണയായി ഒരു വ്യക്തിക്ക് പണം കൈകാര്യം ചെയ്യാനുള്ള കഴിവ് കാണിക്കുന്നു. നിങ്ങള്‍ക്ക് മിതമായ ദൈര്‍ഘ്യമുള്ള അത്തരം ഒരു രേഖ ഉണ്ടെങ്കില്‍, നിങ്ങള്‍ പണകാര്യങ്ങളില്‍ ബുദ്ധിമാനാണ്, മറ്റുള്ളവരെ എങ്ങനെ പരിപാലിക്കണമെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങള്‍ ഒരു ദിവസം ജോലി ചെയ്യുന്നില്ലെങ്കിലും, നിങ്ങളുടെ പങ്കാളി വളരെ കഴിവുള്ളവനും സമ്പന്നനുമാണ്. പണം നന്നായി കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ആ വ്യക്തിയെ സഹായിക്കാനാവും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.



Click it and Unblock the Notifications