Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം മരണം അടുത്തെത്താറായതിന്റെ സൂചനകള്‍ ഇത്
മതം, ജാതി, മതം, ഭൂമിശാസ്ത്രപരമായ സ്ഥാനം അല്ലെങ്കില്‍ സമയം എന്നിവ കണക്കിലെടുക്കാതെ എല്ലാ ജീവജാലങ്ങള്‍ക്കും ഒരു ലക്ഷ്യസ്ഥാനമുണ്ട്. അതാണ് 'മരണം'. ആര്‍ക്കും അതില്‍ നിന്ന് ഓടാനോ ഒളിക്കാനോ ആര്‍ക്കും കഴിയില്ല. ജീവിതത്തിലെ ഏറ്റവും വലിയ സത്യമാണ് മരണം. ഒരു വ്യക്തി ജനിച്ചിട്ടുണ്ടെങ്കില്‍, അവന്റെ മരണം ഉറപ്പാണ്. മരണം എപ്പോള്‍ സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ലെന്ന് പറയപ്പെടുന്നു. എന്നാല്‍ ചെറിയൊരു തിരുത്ത്. ഒരാളുടെ മരണം അടുത്തിരിക്കുന്നുവെന്ന് ആ വ്യക്തിക്ക് അറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളുണ്ട്.
ഹിന്ദുമതം അതിന്റെ നിഗൂഢമായ വിശ്വാസങ്ങളാല്‍ പേരുകേട്ടതാണ്. പുരാണങ്ങള്‍ തന്നെ ഇതിന് സാക്ഷ്യമാണ്. ബ്രഹ്മാണ്ട പുരാണത്തിലും കല്‍ക്കി പുരാണത്തിലും മരണത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അതനുസരിച്ച് ഒരു വ്യക്തിയുടെ മരണം അടുത്തിരിക്കുന്നുവെന്ന് പറയുന്ന ചില ലക്ഷണങ്ങളെക്കുറിച്ച് നിങ്ങള്‍ക്കിവിടെ വായിച്ചറിയാം.

മുഖത്തെ നിറവ്യത്യാസം
വിശ്വാസമനുസരിച്ച്, ഒരു വ്യക്തിയുടെ മുഖത്തിന്റെ നിറം മഞ്ഞ, വെള്ള, ഇളം ചുവപ്പ് എന്നീ നിറങ്ങളാകാന്‍ തുടങ്ങുമ്പോള്‍, അടുത്ത ആറ് മാസത്തിനുള്ളില്‍ അയാള്‍ക്ക് മരണം സംഭവിക്കുമെന്നു പറയപ്പെടുന്നു.
മനുഷ്യര്‍ക്ക് അഞ്ച് ഇന്ദ്രിയങ്ങളുണ്ടെന്ന് അറിയാമല്ലോ? ഈ പഞ്ചേന്ദ്രിയങ്ങളില്‍ ക്രമേണ കാഠിന്യം വരികയാണെങ്കില്‍ അത് ആ വ്യക്തിയുടെ മരണത്തെ സൂചിപ്പിക്കുന്നു.

ഇടതു കൈ പതിവായി തുടിച്ചാല്‍
ശരീരത്തില്‍ ശവത്തിന്റെ ഗന്ധം തട്ടിത്തുടങ്ങിയതായി നിങ്ങള്‍ക്ക് അനുഭവപ്പെട്ടാല്‍ 15 ദിവസത്തിനുള്ളില്‍ മരണം നിങ്ങളെ കൂട്ടിക്കൊണ്ടുപോകുമെന്ന് പറയപ്പെടുന്നു. അതുപോലെ തന്നെ ഒരു മനുഷ്യന്റെ ഇടത് കൈക്ക് തുടര്‍ച്ചയായി ഏഴു ദിവസം വിറയല്‍ അനുഭവപ്പെട്ടാല്‍ അയാള്‍ ഒരു മാസത്തിനുള്ളില്‍ മരിക്കും. ഒരു കാരണവുമില്ലാതെ നിങ്ങള്‍ക്ക് ഭക്ഷണങ്ങളില്‍ രുചിയോ മണമോ അനുഭവപ്പെടുന്നില്ലെങ്കില്‍ മരണം അടുത്തെത്തി എന്നു പറയപ്പെടുന്നു.

ചെവി പൊത്തുമ്പോള്‍ ഇരമ്പല്‍ കേള്‍ക്കാതെ വന്നാല്‍
ഭയങ്കരമായ ശബ്ദങ്ങളോ ബഹളമോ കേള്‍ക്കാന്‍ കഴിയാതെ വന്നാലോ ചെവി പൊത്തിപ്പിടിക്കുമ്പോള്‍ ഇരമ്പല്‍ ശബ്ദം കേള്‍ക്കാതെ വന്നാലോ ആ വ്യക്തി ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കുന്നതായിരിക്കും. നാവ് കട്ടിയാകുകയും പല്ലുകള്‍ കൊഴുപ്പുള്ള പദാര്‍ത്ഥത്തില്‍ പൊതിഞ്ഞതു പോലെ അനുഭവപ്പെടുകയും ചെയ്താല്‍ ഒരാള്‍ ആറുമാസത്തിനുള്ളില്‍ മരിക്കുമെന്നു പറയപ്പെടുന്നു.

ഇടതു കണ്ണില്‍ നിന്ന് കണ്ണീര്‍ വന്നാല്‍
കാരണമില്ലാതെ ഇടത് കണ്ണില്‍ നിന്ന് പെട്ടെന്ന് കണ്ണീര്‍ വരികയും തലയില്‍ നിന്ന് വിയര്‍പ്പ് പുറത്തേക്ക് വരികയും ചെയ്താല്‍ ആ വ്യക്തി ആ ദിവസത്തിന്റെ അന്ത്യത്തോടെ മരണപ്പെടുമെന്നു പറയപ്പെടുന്നു.

മൂങ്ങയെ സ്വപ്നം കണ്ടാല്‍
സ്വര്‍ണ്ണം, വെള്ളി എന്നിവ ഛര്‍ദ്ദിക്കുന്നതായി നിങ്ങള്‍ സ്വപ്‌നം കണ്ടാല്‍ പത്ത് മാസത്തിനുള്ളില്‍ നിങ്ങള്‍ മരിക്കും.
ഒരു വ്യക്തി സ്വപ്നങ്ങളില്‍ വൃത്തികെട്ട പാദങ്ങള്‍ കാണുന്നുവെങ്കില്‍ അയാള്‍ 10 മാസത്തിനുള്ളില്‍ മരിക്കും.
വിജനമായ ആള്‍ത്താമസമില്ലാത്ത ഗ്രാമത്തില്‍ ഒരാള്‍ മൂങ്ങയെ സ്വപ്നം കണ്ടാല്‍ അയാളുടെ മരണം അടുത്തെത്തിയെന്ന് ഉറപ്പിക്കാം.

കുഴിച്ചിട്ടതായി സ്വപ്‌നം കണ്ടാല്‍
ഒരു കരടിയോ കുരങ്ങനോ തെക്ക് ദിശയിലേക്ക് നിങ്ങളെ വലിച്ചിഴയ്ക്കുന്നതായി സ്വപ്നം കാണുന്നുവെങ്കില്‍ നിങ്ങളുടെ മരണം അടുത്തിരിക്കുന്നു.
ബധിരനാകുന്നതായോ കറുത്ത വസ്ത്രം ധരിക്കുകയോ ചെയ്ത് കഴുത്തറ്റം കല്‍ക്കരിയിലോ ചാരത്തിലോ കുഴിച്ചിട്ട നിലയില്‍ സ്വപ്‌നം കണ്ടാല്‍ അയാളുടെ മരണം അടുത്തെത്തിയിരിക്കുന്നു.

മരിച്ചവര്‍ ചുറ്റും നില്‍ക്കുന്നതായി കണ്ടാല്‍
ഉയര്‍ന്ന പര്‍വതത്തില്‍ നിന്ന് വീഴുകയോ അല്ലെങ്കില്‍ നഗ്‌നനായി മരുഭൂമിയിലൂടെ തെക്കോട്ട് സഞ്ചരിക്കുകയോ ചെയ്യുന്നതായി ഒരാള്‍ സ്വപ്നം കാണുന്നുവെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ മരിക്കും.
തനിക്കും ചുറ്റും മരിച്ചവര്‍ നില്‍ക്കുന്നതായി ഒരാള്‍ സ്വപ്നം കാണുന്നുവെങ്കില്‍ അയാള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കും.

ദ്രുവ നക്ഷത്രത്തെ കാണാന്‍ കഴിയാതെ വന്നാല്‍
ഒരാള്‍ക്ക് ഒരു വര്‍ഷത്തില്‍ ദ്രുവ നക്ഷത്രത്തെ കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആ വ്യക്തി മരണപ്പെടും.
ഒരാള്‍ക്ക് സൂര്യന്റെ പ്രകാശകിരണങ്ങള്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ പതിനൊന്ന് മാസത്തിനുള്ളില്‍ അയാള്‍ മരിക്കും.

സ്വന്തം നിഴല്‍ കാണാതെ വന്നാല്‍
തെക്ക് ദിശയില്‍ മഴവില്ലോ മിന്നലോ കണ്ടാല്‍ അയാള്‍ മൂന്ന് മാസത്തിനുള്ളില്‍ മരിക്കും.
ചിലന്തിയുടെ വല പോലെ നിരവധി ദ്വാരങ്ങളാല്‍ ചന്ദ്രനെ കണ്ടാല്‍ ആ വ്യക്തി ഉടന്‍ മരിക്കും.
ഒരു വ്യക്തിക്ക് സ്വന്തം നിഴലുകള്‍ കാണാന്‍ കഴിയുന്നില്ലെങ്കിലോ തലയില്ലാത്ത നിഴലുകള്‍ കണ്ടാലോ ആ വ്യക്തി ഒരു മാസത്തിനുള്ളില്‍ മരിക്കും.

പ്രാവ് തലയില്‍ ഇരുന്നാല്‍
ഒരാളുടെ തലയില്‍ ഒരു പ്രാവ് പറന്നിറങ്ങി നിന്നാല്‍ ആറുമാസത്തിനുള്ളില്‍ അയാള്‍ മരിക്കുമെന്നു പറയുന്നു.
ഒരാള്‍ക്ക് അയാളുടെ പ്രതിബിംഭം വെള്ളത്തിലോ കണ്ണാടിയിലോ മറ്റുള്ളവരുടെ കണ്ണിലോ കാണാന്‍ കഴിയുന്നില്ലെങ്കിലോ കണ്ണാടിയിലെ പ്രതിബിംഭം വികലമായ രൂപത്തില്‍ കാണുകയോ ചെയ്താല്‍ ഒരു മാസത്തിനുള്ളില്‍ അയാള്‍ മരിക്കും.
ഒരു വ്യക്തി സൂര്യനെയും ചന്ദ്രനെയും ആകാശത്തെയും ചുവപ്പ് നിറത്തില്‍ കാണാന്‍ തുടങ്ങിയാല്‍ ആ വ്യക്തി ഉടന്‍ മരിക്കും.



Click it and Unblock the Notifications