Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വിരലിലെ മോതിരം ഫലം പറയും, അറിയൂ
വിരലിലെ മോതിരം ഫലം പറയും, അറിയൂ
നാം ഇടുന്ന ആഭരങ്ങണങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് മോതിരം. വിവാഹം പോലുളള ചടങ്ങുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ാേതിരം മാറല്‍. ഇതു പോലെ പല കാര്യസിദ്ധികള്‍ക്കായി പല തരം കല്ലുകള്‍ പതിപ്പിച്ച മോതിരങ്ങള്‍ അണിയുന്നവരുണ്ട്.
മോതിരം അഞ്ചു വിരലുകളില്‍ പ്രധാനമായും അണിയേണ്ടത് മോതിര വിരലിലാണെങ്കിലും പല വിരലുകളിലും അണിയുന്നവരുണ്ട്. നാം പലപ്പോഴും മോതിരത്തിന്റെ പാകവും സൗകര്യവും ഭംഗിയുമെല്ലാം നോക്കിയാകും മോതിരമണിയേണ്ട വിരലുകള്‍ തെരഞ്ഞെടുക്കുന്നതെങ്കിലും ഓരോ വിരലിയേയും മോതിരം ഓരോ ഫലങ്ങളാണ് നല്‍കുന്നതും.
ഏതെല്ലാം വിരലില്‍ മോതിരങ്ങളണിഞ്ഞാല് ഏതെല്ലാം വിധത്തിലെ ഫലമാണ് പ്രാപ്തമാകുന്നതെന്നറിയൂ.

തള്ളവിരലില്‍
തള്ളവിരലില്‍ മോതിരങ്ങള്‍ അണിയുന്നവരുണ്ട്. പലരും ഇതു ചെയ്യുന്നത് ഫാഷന്റെ ഭാഗമായാണ്. ഇടതു കയ്യിലെ തള്ള വിരലില്‍ മോതിരമണിയുന്നത് സ്ട്രെസ് കാരണമാകുന്നു. വലതു കയ്യിലെ തള്ള വിരലില്‍ മോതിരമണിഞ്ഞാല് ആഗ്രഹം നടക്കും.

മോതിര വിരലില്‍
മോതിര വിരലാണ് പേരു സൂചിപ്പിയ്ക്കുന്ന പോലെ മോതിരം ധരിയ്ക്കാന്‍ ഉത്തമമായ ഒന്ന്. ഇത് സ്നേഹവും പ്രണയവുമെല്ലാം സൂചിപ്പിയ്ക്കുന്ന ഒന്നാണ്. വിവാഹത്തില്‍ മോതിര വിരലില്‍ മോതിരമണിയിക്കുന്നതിന്റെ പ്രാധാന്യവും ഇതാണ്. ഇതു ബന്ധത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കുന്നു. പുരുഷന്മാര്ക്ക് വലതു കയ്യിലെ മോതിര വിരലും സ്ത്രീകള്‍ക്ക് ഇടതു കയ്യിലെ മോതിരവിരലുമാണ് പറയുന്നത്. മോതിര വിരലില്‍ നിന്നും ഹൃദയരേഖയുമായി ബന്ധമുണ്ടെന്നതും കാരണമായി പറയുന്നു.

നടുവിരലില്‍
നടുവിരലില്‍ മോതിരമണിയുന്നത് ആത്മാര്‍ത്ഥത, ചുമതലാബോധം എന്നിവ വര്‍ദ്ധിയ്ക്കുവാന്‍ നല്ലതാണ്. സൗന്ദര്യത്തെ സൂചിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് നടുവിരല്‍ മോതിരം.

ചൂണ്ടുവിരലിലും
ചൂണ്ടുവിരലിലാണ് മോതിരമണിയുന്നതെങ്കില് ലീഡര്‍ ഷിപ്പ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഇത് ഏറെ നല്ലതാണ്. ആത്മവിശ്വാസം നല്‍കാനും ഇത് ഏറെ നല്ലതാണ്. കാര്യങ്ങള്‍ കൃത്യമായി ചെയ്യുവാനും ഇതേറെ ഗുണകരമാണ്. പുരുഷന്മാര് വലതു ചൂണ്ടുവിരലിലും സ്ത്രീകള്‍ ഇടതു ചൂണ്ടു വിരലിലും മോതിരമണിയുന്നതാണ് കൂടുതല്‍ നല്ലത്.

ചെറുവിരലില്‍
ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാനും ചിന്തിയ്ക്കാനുള്ള കഴിവിനുമെല്ലാം ചെറുവിരലില്‍ മോതിരമണിയുന്നത് ഏറെ നല്ലതാണ്. ഇത് സ്വര്ണമോതിരെങ്കില് കൂടുതല്‍ നല്ലതാണെന്നു പറയാം.



Click it and Unblock the Notifications
