Latest Updates
-
മാസിക കാർത്തിക: വീട്ടിൽ ഐശ്വര്യം നിറയാൻ വിളക്ക് തെളിയിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
കാമിക ഏകാദശി: വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം തേടിയെത്തും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ ഞായറാഴ്ച നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുമോ? -
ചന്ദ്രൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ സമാധാനവും നേട്ടങ്ങളും വരുന്നു, ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 ഓഗസ്റ്റ് 6: കർക്കടകത്തിൽ ബുധാദിത്യ രാജയോഗം; ഈ 4 രാശിക്കാർക്ക് ഇനി ഭാഗ്യകാലം! -
2026 ഓഗസ്റ്റ് 6: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 6 നക്ഷത്രഫലം: ഗ്രഹനിലയിൽ വൻ മാറ്റം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: മേടം രാശിക്കാർക്ക് ഇന്ന് ഭാഗ്യം, ഈ രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
ശ്രീകൃഷ്ണ ജയന്തി: ക്ഷേത്രത്തിലെ തിരക്കിലും വിയർപ്പിലും ചർമ്മവും മുടിയും തിളങ്ങാൻ ഈ ലളിത വഴികൾ -
ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് പറ്റാറുണ്ടോ? വാസ്തു പ്രകാരം ഐശ്വര്യം നിലനിർത്താൻ ചെയ്യേണ്ടത്
ഹൃദയരേഖയ്ക്കറ്റത്ത് 'V' ആകൃതിയെങ്കില്‍ ആ രഹസ്യം...
ഹൃദയരേഖയ്ക്കറ്റത്ത് 'V' ആകൃതിയെങ്കില്‍ ആ രഹസ്യം...
ഹൃദയരേഖയ്ക്കറ്റത്ത് വി ആകൃതിയെങ്കില്‍ ആ രഹസ്യം, ജീവിതം, സ്പന്ദനം
കൈ രേഖാ ശാസ്ത്രം ശാസ്ത്രമാണ്. ഹസ്തരേഖാ ശാസ്ത്രം ഒരു പഠന വിഷയം കൂടിയാണ്. കയ്യിലെ രേഖങ്ങള്‍ നോക്കി ഭൂത, ഭാവി, വര്‍ത്തമാനങ്ങള്‍ പ്രവചിയ്ക്കുന്ന ഒന്നാണിത്.
പൊതുവേ സ്ത്രീകളുടെ ഇടം കയ്യും പുരുഷന്മാരുടെ വലം കയ്യുമാണ് നോക്കുക. പല വ്യക്തികളുടേയും കൈ രേഖകള്‍ വ്യത്യസ്തങ്ങളായിരിയ്ക്കും. ചിലരുടെ കൈ രേഖകള്‍ നല്ല പോലെ തെളിഞ്ഞതാകും, ചിലരുടെ തെളിയാത്തത്. ധാരാളം രോഖകളും കുറവു രേഖകളുമെല്ലാം പലരുടേയും കൈത്തലത്തില് കാണുന്ന വ്യത്യാസങ്ങളാണ്. ചിലരുടെ കയ്യില്‍ സൂക്ഷിച്ചു നോക്കിയാല്‍ പ്രത്യേക അടയാളങ്ങളും അക്ഷരങ്ങളുമെല്ലാം കാണാം.
ഇത്തരം രേഖകളില്‍ ഒന്നാണ് ഹൃദയ രേഖയും ഇതിന് അറ്റത്തായി ചിലരില്‍ കാണുന്ന വി ആകൃതിയില്‍ കാണപ്പെടുന്ന അടയാളവും. ഹൃദയ രേഖ ഹാര്‍ട്ട് ലൈന്‍ എന്നാണ് അറിയപ്പെടുന്നത്.ഇതെക്കുറിച്ചറിയൂ,
കൈപ്പത്തിയിലെ പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ഹൃദയരേഖ. ഭാവിയെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചുമെല്ലാം ഈ രേഖയ്ക്കു പ്രവചിയ്ക്കാന്‍ കഴിയുമെന്നാണ് ഹ്സ്തരേഖാ ശാസ്ത്രം പറയുന്നത്.

ഹൃദയ രേഖയില്ലാത്തവരെ
ഹൃദയ രേഖയില്ലാത്തവരെ ഹൃദയമില്ലാത്തവര്‍ എന്നു തന്നെയാണ് ഹസ്തരേഖാ ശാസ്ത്ര പ്രകാരം വിശേഷിപ്പിയ്ക്കുന്നത്. ഹൃദയമുള്ളവര്‍ക്കുള്ള വികാരങ്ങള്‍ ഇവര്ക്കുണ്ടാകില്ലെന്നാണ് അര്‍ത്ഥം. മറ്റുള്ളവരുടെ നല്ല കാര്യങ്ങളെ അംഗകരിയ്ക്കുവാനു അഭിനന്ദിയ്ക്കുവാനും ഇവര്‍ക്കു മടിയാകും. കരുണ, സ്നേഹം തുടങ്ങിയ കാര്യത്തിലും പിന്നോക്കമാകും.

ഈ രേഖ
ഈ രേഖ ചിലരില്‍ ഇടയ്ക്കു വച്ചു മുറിഞ്ഞു കാണപ്പെടും. ഇവര്‍ എന്തെങ്കിലും കാര്യം തുടങ്ങി വച്ചാല്‍ പെട്ടെന്നു തന്നെ കൂടുതല്‍ ചിന്തിയ്ക്കാതെ ഇതു പൂര്ത്തീകരിയ്ക്കുന്നതായും നല്ലത്. അല്ലാത്ത പക്ഷം തടസങ്ങള്‍ നേരിടാനും ചെയ്യുന്ന കാര്യം അപൂര്‍ണമായി മാറാനും സാധ്യതയുണ്ട്.

വേര്‍പിരിഞ്ഞ് വി
ചിലരുടെ കയ്യില്‍ ഇത്തരം ഹൃദയ രേഖയ്ക്ക് അറ്റം വേര്‍പിരിഞ്ഞ് വി എന്ന ഷേപ്പില്‍ കാണം. ഇത്തരം വി ആകൃതിയുള്ളവര് ഭാഗ്യവാന്മാരായിരിയ്ക്കും എന്നു വേണം, പറയുവാന്‍. എന്തു കാര്യം ചെയ്താലും ഇതില്‍ വിജയിക്കുവാന്‍ കഴിയുന്നവരാണ് ഇവര്‍. ധന ഭാഗ്യമുള്ള കൂട്ടര് കൂടിയാകും ഇവര്‍. സമൂഹത്തില്‍ നല്ല സ്ഥാനം ലഭിയ്ക്കുന്നവരും പ്രശസ്തിയുള്ളവരും.

സൗഹൃദങ്ങളാല്‍
സൗഹൃദങ്ങളാല്‍ സമ്പന്നരായിരിയ്ക്കും ഇവര്‍. ആത്മാര്‍ത്ഥതയും വിശ്വസിയ്ക്കാവുന്നവരുമായ സൗഹൃദങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്നവര്‍. ഇവരുടെ നല്ലതും മോശവുമായ കാലത്ത്, ഉയര്‍ച്ച താഴ്ചകളുടെ കാലത്ത് ഇവര്‍ക്കൊപ്പം നില്ക്കുന്ന സുഹൃത്തുക്കള്‍.

എന്നാല്‍
എന്നാല്‍ ഇത്തരക്കാരുടെ ജീവിതത്തിന്റെ തുടക്കം അത്ര നന്നാകില്ലെന്നു മാത്രമല്ല, ഏറെ പ്രയാസങ്ങള്‍ ഇവര്‍ക്കു നേരിടേണ്ടി വരികയും ചെയ്യും. 35 വയസിനു ശേഷമാകും കയ്യില്‍ ഹൃദയരേഖയ്ക്കടുത്തു വി ആകൃതിയുള്ളവര്ക്കു നല്ല കാലം ആരംഭിയ്ക്കുക. പിന്നീടിവര്ക്കു തിരിഞ്ഞു നോക്കേണ്ടിയും വരില്ല. എല്ലാ തടസങ്ങളും പ്രയാസങ്ങളും വിട്ടൊഴിയും.



Click it and Unblock the Notifications