പെണ്‍ ശരീരം തുടിച്ചാല്‍ ഫലം പലതാണ്

പെണ്‍ ശരീരം തുടിച്ചാല്‍ ഫലം പലതാണ്

ശരീര ഭാഗങ്ങള്‍ തുടിയ്ക്കുന്നതു നോക്കി നാം പലപ്പോഴും ഫലം പറയാറുണ്ട്. ചില പ്രത്യേക ഭാഗങ്ങള്‍ തുടിയ്ക്കുന്നത് നല്ല ഫലവും ചിലത് ദോഷ ഫലവുമാണെന്നാണ് പറയുക.

സ്ത്രീയുടേയും പുരുഷന്റേയും ഇത്തരം ചലനങ്ങള്‍ക്ക് അര്‍ത്ഥവും വ്യത്യസ്തമാണ്. സ്ത്രീയ്ക്കു നല്ലത് ചിലപ്പോള്‍ പുരുഷന് ദോഷമായി വരും.

സ്ത്രീയുടെ ചില ശരീര ഭാഗങ്ങള്‍ തുടിയ്ക്കുന്നതു കൊണ്ടുളള ഫലം എന്തെന്നറിയൂ,

സ്ത്രീകളുടെ ഇടം കാലിന്റെ ഉള്‍ഭാഗം

സ്ത്രീകളുടെ ഇടം കാലിന്റെ ഉള്‍ഭാഗം

സ്ത്രീകളുടെ ഇടം കാലിന്റെ ഉള്‍ഭാഗം തുടിച്ചാല്‍ നല്ല ഫലമാണ് പറയുന്നത്. വിദേശ ഭാഗ്യം ഫലമായി പറയും. വലതു ഉള്ളം കാലെങ്കില്‍ ദോഷം. സ്ഥാനമാറ്റവും സ്ഥാന നഷ്ടവുമെല്ലാം ഫലമാണ്.ഇടതു കാല്‍ഭാഗത്തിന്റെ പുറംഭാഗം തുടിച്ചാല്‍ തൊഴില്‍ പരമായ ഗുണവും സ്ഥാനമാനവും ഫലം. എന്നാല്‍ വലതു കാല്‍ഭാഗത്തിന്റെ പുറംഭാഗമെങ്കില്‍ സ്ഥാന നഷ്ടമാണ് ഫലമായി പറയുന്നത്. ഇതു പോലെ കണങ്കാല്‍ തുടിച്ചാല്‍ താമസിയ്ക്കുന്ന ദേശത്തിന് നഷ്ടമോ ദോഷമോ വരുമെന്നാണ് പറയുക. കാല്‍മുട്ടും കണങ്കാലും ചേരുന്ന സന്ധിയിലാണ് തുടിപ്പിങ്കെില്‍ പെട്ടെന്നു ശത്രുക്കള്‍ വരാനും കോടതി, പോലീസ് കേസുകള്‍ക്കുമെല്ലാം ഫലം പറയുന്നു. ഇടതു തുടയുടെ ഭാഗം തുടിച്ചാല്‍ വേണ്ട്‌പ്പെട്ടവരുമായി കൂടിച്ചേരും. വലതു തുടയുടെ ഭാഗം തുടിച്ചാല്‍ കൂടെയുള്ളവരില്‍ നിന്നും ചതി പ്രതീക്ഷിയ്ക്കാം.

അടിവയറിന്റെ ഇടതു ഭാഗം

അടിവയറിന്റെ ഇടതു ഭാഗം

അടിവയറിന്റെ ഇടതു ഭാഗം തുടിച്ചാല്‍ ധനം വന്നു ചേരും. വലതു ഭാഗമാണ് തുടിയ്ക്കുന്നതെങ്കില്‍ കൈവശമുള്ള ധനം നഷ്ടപ്പെടും. ഇടതു സ്തനം തുടിച്ചാല്‍ വിചാരിച്ച കാര്യം സാധിയ്ക്കാന്‍ യോഗം, വലതാണ് തുടിയ്ക്കുന്നതെങ്കില്‍ കാര്യപരാജയത്തിന്റെ ലക്ഷണമാണ്. ഇടതു മുലക്കണ്ണ തുടിച്ചാല്‍ അത്യപൂര്‍വമായ ഭാഗ്യം നേട്ടം വരും. വലതു മുലക്കണ്ണാണ് തുടിയ്ക്കുന്നതെങ്കില്‍ അപകടം, ആപത്തു വരാന്‍ സാധ്യത.

. അരക്കെട്ടിന്റെ ഇടതു ഭാഗം

. അരക്കെട്ടിന്റെ ഇടതു ഭാഗം

ഇടതു നിതംബം തുടിച്ചാല്‍ പുതിയ വാഹനത്തില്‍ കയറാന്‍ ഫലം. വലതു നിതംബം തുടിച്ചാല്‍ വാഹനത്തില്‍ നിന്നും നാല്‍ക്കാലികളില്‍ നിന്നം നാശം പറയുന്നു. അരക്കെട്ടിന്റെ ഇടതു ഭാഗം തുടിച്ചാല്‍ മനോബലവും സാമ്പത്തിക ഭദ്രതയുമുണ്ടാകും. വലതു ഭാഗം തുടിച്ചാല്‍ ഭയവും വിഷമതയുമാണ് ഫലം പറയുന്നത്.

മുതുക്

മുതുക്

സ്ത്രീകള്‍ക്ക് ഇടതു മുതുക് തുടിയ്ക്കുന്നത് നല്ലതല്ല, കാര്യപരാജയം കാണിയ്ക്കുന്നു. വലതു മുതുക് തുടിയ്ക്കുന്നത് കാര്യസാധ്യം ഫലമായി പറയുന്നു. ഇടതു കൈത്തണ്ട തുടിച്ചാല്‍ മനസിന് ഇഷ്ടപ്പെട്ടയാളിനെ ഉടന്‍ കാണാന്‍ ഭാഗ്യമുണ്ടാകുമെന്നു വേണം, പറയുവാന്‍. വലതു കൈത്തണ്ട തുടിച്ചാല്‍ വിയോഗ ദുഖമാണ് ഫലമായി പറയുന്നത്. സ്ത്രീയുടെ യോനിയുടെ ഇടതു ഭാഗം തുടിച്ചാല്‍ സത്സന്താനം ഫലമായി വരും, വലതു ഭാഗമെങ്കില്‍ സന്താനങ്ങളെക്കൊണ്ടുള്ള ദുഖവും. ഗുദമാണ് തുടിയ്ക്കുന്നതെങ്കില്‍ ഭര്‍തൃ സംഗമം ഫലമായി പറയുന്നു. ഇടതു കൈത്തലം തുടിയ്ക്കുന്നത് ധനം വരുമെന്നതിന്റെ സൂചന നല്‍കുന്നു. വലതു കൈത്തലമെങ്കില്‍ ധന നഷ്ടം ഫലമായി പറയുന്നു.

ചുണ്ടിന്റെ

ചുണ്ടിന്റെ

ഇടതു ചുമല്‍ തുടിച്ചാല്‍ സുഖസൗകര്യ വര്‍ദ്ധനവാണ് ഫലം. വലതു ചുമലെങ്കില്‍ പ്രയാസമാണ് ഫലം. ഇടതു കഴുത്ത് തുടിച്ചാല്‍ വലുതായ സുഖ സൗകര്യം ലഭിയ്ക്കും. വലതെങ്കില്‍ സുഖങ്ങളുടെ കുറവ്.

ചുണ്ടിന്റെ ഇടതു ഭാഗം തുടിയ്ക്കുന്നത് കമിതാക്ക്ള്‍ക്കും ദമ്പതികള്‍ക്കും നല്ലതാണ്. അകന്നു പോയവര്‍ ഒത്തു ചേരുമെന്നതിന്റെ സൂചനയാണ്. എന്നാല്‍ വലതു ഭാഗമെങ്കില്‍ ദാമ്പത്യ വിരഹം ഫലം. മൂക്കിന്റെ വലതു ഭാഗം തുടിച്ചാല്‍ സന്തോഷമാണ്, സമാധാന ഫലം. ഇടതു ഭാഗം തുടിച്ചാല്‍ ദുഖം, കലഹം ഫലമായി പറയുന്നു.

ഇടതു ചെവി

ഇടതു ചെവി

ഇടതു ചെവി തുടിച്ചാല്‍ ഏറെക്കാലമായി കേള്‍ക്കാനാഗ്രഹിയ്ക്കുന്ന നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ടെന്നു പറയാം. വലതു ചെവി തുടിച്ചാല്‍ നല്ലതല്ലാത്ത വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരും. ഇടതു കണ്ണിന്റെ അരികില്‍ തുടിച്ചാല്‍ ധന ലാഭം, അടിയില്‍ തുടിച്ചാല്‍ വിജയവുമാണ് ഫലം. വലതു കണ്ണിലാണ് തുടിപ്പെങ്കില്‍ നേര്‍ വിപരീതം. വലതു കവിള്‍ത്തടം തുടിച്ചാല്‍ വിരഹം ഫലമായി പറയുന്നു. ഇടതു കവിള്‍ തുടിച്ചാല്‍ ദാമ്പത്യ സുഖം ഫലമാണ്.

പുരികവും മൂക്കും

പുരികവും മൂക്കും

പുരികവും മൂക്കും കൂടുന്നതിന്റെ ഇടഭാഗം തുടിയ്ക്കുന്നത് ഭാര്യ ഭര്‍തൃ സംഗമവും പ്രണയ സാഫല്യവും ഫലം. നെറ്റിയുടെ ഇടതു ഭാഗം തുടിച്ചാല്‍ സ്ഥാനമാനം ലഭിയ്ക്കും. വലതു ഭാഗം തുടിച്ചാല്‍ സ്ഥാന നഷ്ടവും വാക്കിന വിലയില്ലാത്ത അവസ്ഥയും വരാം. ശിരസിന്റെ ഇടതു ഭാഗം തുടിച്ചാല്‍ വസ്തു വകകളും ജോലിയിലെ ഉയര്‍ച്ചയും വലതു ഭാഗമെങ്കില്‍ നേരെ വിപരീതവുമാണ് ഫലം.

ഇത്തരം ചലനം ദോഷമാണെങ്കില്‍ ശിവ മന്ത്രം 108 തവണ ഉച്ചരിയ്ക്കുന്നതു ഗുണം ചെയ്യും.

Story first published: Thursday, August 1, 2019, 14:09 [IST]
X
Desktop Bottom Promotion