Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സത്കീര്‍ത്തിയും പേരും നിങ്ങളെ തേടി വരും: ഉള്ളംകൈയ്യില്‍ ഈ ചിഹ്നമെങ്കില്‍
ഹസ്തരേഖാശാസ്ത്രത്തിന് പലരും പ്രാധാന്യം കൊടുക്കുന്നുണ്ട്. ചിലപ്പോള്‍ അതിനോടുള്ള താല്‍പ്പര്യം മൂലമോ അല്ലെങ്കില്‍ ഹസ്തരേഖാശാസ്ത്രത്തിനോടുള്ള വിശ്വാസം മൂലമോ ആയിരിക്കും ഇത്. കൈയ്യിലുണ്ടാവുന്ന രേഖകളും ചിഹ്നങ്ങളും കുത്തുകളും എല്ലാം നോക്കി നമ്മുടെ ഭാവിയും കരിയറും സാമ്പത്തികവും കുടുംബവും എല്ലാം പ്രവചിക്കുന്നതിനെയാണ് ഹസ്തരേഖാശാസ്ത്രം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ചിലരില്‍ അനുകൂലമായ ഫലങ്ങളും ചിലരില്‍ അത് സമ്മിശ്രഫലങ്ങളും എല്ലാം നല്കുന്നു.

എന്നാല്‍ ചില രേഖകള്‍ നമ്മുടെ കരിയറിനെപ്പറ്റിയും ചില ചിഹ്നങ്ങള്‍ നമ്മള് അതിലൂടെ പ്രശസ്തരാവുന്നതിനെപ്പറ്റിയും എല്ലാം പറയുന്നു. നിങ്ങളില്‍ പോലീസ്, അല്ലെങ്കില്‍ പ്രതിരോധ സേനയില്‍ ജോലി ചെയ്യാന്‍ ഭാഗ്യം സിദ്ധിക്കുന്നവര്‍ ആരൊക്കെയെന്നും സത്കീര്‍ത്തിയും പേരും ലഭിക്കുന്നതിന് സാധിക്കുന്നവര്‍ ആരൊക്കെയെന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. അതിന് നിങ്ങളെ സഹായിക്കുന്ന ഹസ്തരേഖ എന്താണെന്ന് നോക്കാം.

കരിയര്‍ മാറ്റങ്ങള്‍ മനസ്സിലാക്കാം
ഒരാളുടെ കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നമുക്ക് ഹസ്തരേഖാ ശാസ്ത്രം വഴി മനസ്സിലാക്കാം എന്നാണ് ഹസ്തരേഖാശാസ്ത്രം പറയുന്നത്. കൈയ്യിലുണ്ടാവുന്ന വരകളും ചിഹ്നങ്ങളും അടയാളങ്ങളും അടിസ്ഥാനപ്പെടുത്തി നമുക്ക് ജീവിതത്തില്‍ പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ കൈയ്യിലെ ചില ചിഹ്നങ്ങള്‍ നിങ്ങളെ പോലീസ്, ആര്‍മി ജോലിയിലേക്ക് എത്തിക്കുന്നു. ഇത് കൂടാതെ പേരും സത്കീര്‍ത്തിയും സമ്പാദിക്കുകയും ചെയ്യുന്നു. ആരിലൊക്കയാണ് ഹസ്തരേഖാ ശാസ്ത്രപ്രകാരം ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

കൈയ്യിലെ ചൊവ്വയുടെ വിസ്തീര്‍ണം
ഹസ്തരേഖാശാസ്ത്രം അനുസരിച്ച് ചൊവ്വയുടെ വിസ്തീര്‍ണ്ണം കൈയ്യില്‍ വളരെ കൂടുതലാണെങ്കില്‍ ഇവരില്‍ കരിയര്‍ പ്രതിരോധത്തിലേക്ക് പോവുന്നതിനുള്ള സാധ്യതയുണ്ട് എന്നാണ് പറയുന്നത്. ചൊവ്വയുടെ സ്ഥാനത്ത് നക്ഷത്രത്തിന്റെ അടയാളം ഉണ്ടെങ്കില്‍ ഇവര്‍ പോലീസ് അല്ലെങ്കില്‍ ആര്‍മി ജോലിയില്‍ ശോഭിക്കും എന്നും അത് വഴി കരിയര്‍ മികച്ചതാവുന്നതിനും സത്കീര്‍ത്തി ഉണ്ടാവുകയും ചെയ്യും എന്നാണ് പറയുന്നത്. കൂടാതെ ഇത്തരക്കാര്‍ വളരെയധികം ധൈര്യശാലികളും ആരേയും ഭയക്കാത്തവരും ആയിരിക്കും. കൂടാതെ ജനപ്രീതിയുടെ കാര്യത്തിലും ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. മറ്റുള്ളവരുടെ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കുന്നു.

കൈയ്യിലെ ചൊവ്വയുടെ വിസ്തീര്‍ണം
വൈകാരികമായല്ല ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് സാഹചര്യം മനസ്സിലാക്കി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. മാത്രമല്ല ഇവരോടൊപ്പം എപ്പോഴു ഭാഗ്യവും കൂടെയുണ്ടാവുന്നു. നീതിയില്‍ വിശ്വസിക്കുന്നവരായിരിക്കും ഈ രേഖയുള്ളവര്‍. മാതൃരാജ്യത്തോട് കൂറുള്ളവരും അച്ചടക്കത്തോടെ പെരുമാറുന്നവരും ആയിരിക്കും ഇക്കൂട്ടര്‍. ഇത് കൂടാതെ ഇവരുടെ വിധി രേഖ വ്യക്തമായി തെളിയുകയും ചെയ്താല്‍ നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു. ചെറുപ്പത്തില്‍ തന്നെ ജനപ്രീതി നേടുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.

സൂര്യന്റെ രേഖ വ്യക്തമെങ്കില്‍
നിങ്ങളുടെ ചൊവ്വയുടെ വലയം വ്യക്തമാവുന്നത് പോലെ തന്നെ സൂര്യ രേഖ വ്യക്തമാണെങ്കിലും ഇതോടൊപ്പം തള്ളവിരലിന് അല്പം നീളം കൂടുതലുള്ളവരുമാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ പട്ടാളത്തിലോ പോലീസിലോ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നവരായിരിക്കും. കൂടാതെ ഇവര്‍ എപ്പോഴും ഏത് കാര്യവും മുന്‍കൂട്ടി തീരുമാനിക്കുന്നതിനും അതനുസരിച്ച് ചിന്തിച്ച് തീരുമാനമെടുക്കുന്നതിനും സാധിക്കുന്നവരായിരിക്കും. ആളുകളോട് സംസാരിക്കുന്നതിനും ഇടപഴകുന്നതിനും യാതൊരു വിധത്തിലുള്ള മടിയും ഇവര്‍ക്കുണ്ടാവുകയില്ല. അത് മാത്രമല്ല ഇവരെ തേടി പ്രശസ്തിയും വരുന്നു. സത്കീര്‍ത്തി ഇക്കൂട്ടരോടൊപ്പം ഏത് സമയവും നിലനില്ക്കുന്നു. ആര്‍ക്കും ഇവരെപ്പറ്റി ഒരു മോശം അഭിപ്രായം പോലും പറയാന്‍ ഉണ്ടായിരിക്കുകയില്ല.

സൂര്യരേഖയിലെ ത്രികോണ അടയാളം
സൂര്യ രേഖയിലെ ത്രികോണ അടയാളം നോക്കിയും നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ സൂര്യ രേഖയില്‍ ത്രികോണ അടയാളം ഉണ്ട് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് സൈന്യത്തിലോ അല്ലെങ്കില്‍ പോലീസിലോ വലിയ തസ്തികയില്‍ ജോലി ചെയ്യാന്‍ സാധിക്കും എന്നതാണ്. ഇത് കൂടാതെ ഇവര്‍ ഏത് കാര്യത്തിലും കൃത്യനിഷ്ഠ പാലിക്കുന്നവരും സാമ്പത്തികമായി ഉയര്‍ന്നവരും ആയിരിക്കും എന്നതാണ്. ഇവരെ ഒരിക്കലും ആരും ഭയക്കേണ്ടതില്ല എന്ന് മാത്രമല്ല ഇവര്‍ വളരെയധികം ധൈര്യശാലികളും ആയിരിക്കും. ഏത് കാര്യത്തിനും കൃത്യനിഷ്ഠ പാലിക്കുന്നവരായത് കൊണ്ട് തന്നെ കരിയറില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
