ഈ രേഖ കൈയ്യിലുണ്ടെങ്കില്‍ പേഴ്സില്‍ പണം നിറയും

ഹസ്തരേഖാ ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് നിങ്ങളുടെ ജീവിതത്തിൽ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഹസ്തരേഖാശാസ്ത്രത്തിൽ കൈയ്യിലെ ചില രേഖകളിൽ ചില കാര്യങ്ങൾ മനസ്സിലാക്കാന്‍ സഹായിക്കുന്നുണ്ട്. വളരെയധികം പാരമ്പര്യമുള്ള ഒരു വിശ്വാസം തന്നെയാണ് ഹസ്തരേഖാശാസ്ത്രം. ഇതിൽ നിങ്ങളുടെ ജീവിതത്തിൽ വളരെയധികം നേട്ടങ്ങളും പോരായ്മകളും ഉയർച്ചകളും താഴ്ചകളും എല്ലാം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

കൈയ്യിലെ ധനരേഖ നോക്കി നിങ്ങൾക്ക് ചില കാര്യങ്ങൾ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് നിങ്ങളുടെ ധനരേഖ മനസ്സിലാക്കുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാവുന്നതാണ്. ഇത്തരം രേഖകൾ നിങ്ങള്‍ക്ക് മനസ്സിലാക്കാവുന്ന ചില കാര്യങ്ങൾ പറയുന്നുണ്ട്. ധന രേഖ നിങ്ങൾക്ക് കാത്തു വെക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.

എന്താണ് ധനരേഖ?

എന്താണ് ധനരേഖ?

എന്താണ് ധനരേഖ എന്നുള്ളത് പലർക്കും അറിയുകയില്ല. ചൂണ്ടു വിരലിന് താഴെ നിന്നും ആണ് ധനരേഖ തുടങ്ങുന്നത്. ധന രേഖ കൈയ്യിലുണ്ടെങ്കിൽ പണം കൈയ്യിൽ കുമിഞ്ഞ് കൂടും എന്നാണ് വിശ്വാസം. എന്നാൽ ധനരേഖയോടൊപ്പം തന്നെ തള്ളവിരലിനോട് ചേർന്ന് നിങ്ങളുടെ വ്യാഴമണ്ഡലത്തിൽ ധനാർജ്ജന രേഖ കൂടിയുണ്ടെങ്കിൽ നിങ്ങളുടെ സമ്പത്ത് ഇരട്ടിയാവും എന്ന് ഈ രേഖ ഉറപ്പിച്ച് പറയുന്ന. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ വായിക്കൂ.

കൈയ്യിലെ വരകൾ‌

കൈയ്യിലെ വരകൾ‌

നിങ്ങളുടെ കൈയ്യിലെ വരകൾ‌ വളരെയധികം ആഴത്തിലുള്ളതും വ്യക്തവും നേരായതുമാണെങ്കിൽ നിങ്ങൾക്ക് ധാരാളം പണം സമ്പാദിക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. മാത്രമല്ല നിക്ഷേപം നടത്താൻ‌ ഇവർക്ക് സാധിക്കുമെന്നും ഈ രേഖ പറയുന്നുണ്ട്. ഇത് കൂടാതെ നിങ്ങൾക്ക് പ്രശസ്തിയും സമ്പത്തും നേടുന്നതിനും ഈ രേഖ നിങ്ങളെ സഹായിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ എല്ലാം നിങ്ങളുടെ ഹസ്തരേഖാശാസ്ത്രത്തിൽ ഇത്തരം രേഖയുണ്ടെങ്കിൽ അനുഭവിക്കാന്‍ സാധിക്കുന്നതാണ് എന്നാണ് പറയുന്നത്.

കൈയ്യിലെ വരകൾ‌

കൈയ്യിലെ വരകൾ‌

നിങ്ങളുടെ ധനരേഖക്ക് ചെറിയ തരത്തിൽ വളവുണ്ടെങ്കിൽ അത് സമ്പത്ത് ഉണ്ടാവുന്നതിനേക്കാൾ അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് നിങ്ങൾക്കുള്ള താൽപ്പര്യത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള ബിസിനസിന് ഇറങ്ങിപ്പുറപ്പെടുന്നതിന് മുൻപ് വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അല്ലെങ്കിൽ വളരെയധികം പ്രതിസന്ധികൾ ഉണ്ടാവുന്നതിനും ഉള്ള ജീവിതം ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നതിനും ഉള്ള സാധ്യതയുണ്ട്.

കൈയ്യിലെ വരകൾ‌

കൈയ്യിലെ വരകൾ‌

നിങ്ങളുടെ രേഖകൾ അൽപം മുറിഞ്ഞിട്ട് പിന്നീട് കൂടിച്ചേരുന്ന അവസ്ഥയിൽ ഉള്ളതാണെങ്കിൽ നിങ്ങൾക്ക് ഇടക്കിടക്ക് ധനം വന്നു ചേരുന്നതിനുള്ള സാധ്യതയെയാണ് കാണിക്കുന്നത്. ഇവർക്ക് കരിയറിലോ ബിസിനസിലോ ചെറിയ രീതിയിൽ ഉള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ഇതുകൂടാതെ നിങ്ങൾ പല കാര്യങ്ങൾക്കും ആവശ്യമില്ലാതെ പ്രകോപിതനാകുന്നതിനുള്ള സാധ്യതയുണ്ട്. ഇവർ പണത്തിന്‍റെ കാര്യം വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നതിന് വേണം ശ്രദ്ധിക്കാൻ. അബദ്ധങ്ങളില്‍ പെടാതെ വേണം മുന്നോട്ട് പോവാൻ.

കൈയ്യിലെ വരകൾ‌

കൈയ്യിലെ വരകൾ‌

സൂര്യരേഖയുടെ ശാഖ ധന രേഖയേയും സൂര്യരേഖയെയും തമ്മിൽ ബന്ധിപ്പിക്കുന്നുവെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ പലപ്പോഴും അപ്രതീക്ഷിതമായി പണം നേടാൻ ഉള്ള സാധ്യത നിങ്ങളില്‍ കാണപ്പെടുന്നുണ്ട്. നിങ്ങളുടെ പ്രശസ്തിയിലൂടെ തന്നെ നിങ്ങൾക്ക് ധാരാളം പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിലുപരി അധിക വരുമാനം ജീവിതത്തിൽ ഉണ്ടാവുന്നതിനുള്ള സാധ്യതയേയും തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി അറിയണം.

കൈയ്യിന്‍റെ നിറം

കൈയ്യിന്‍റെ നിറം

നിങ്ങളുടെ ധനസമ്പാദനവും കൈയ്യിന്‍റെ നിറവും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. പൊതുവേ സ്ത്രീകളുടെ കൈപ്പത്തിയിൽ വെളുത്ത നിറം ആണ് എന്നുണ്ടെങ്കിൽ നിങ്ങൾ ഒരു പണക്കാരനെ വിവാഹം കഴിക്കുന്നതിന് ഉള്ള ഭാഗ്യമുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇത് രക്ത-ചുവപ്പാണെങ്കിൽ, നിങ്ങൾക്ക് പണം സമ്പാദിക്കാൻ അൽപം പ്രയാസമാണ്. ഇരുണ്ട മഞ്ഞ നിറമുള്ള കൈ ആണെങ്കിൽ നിങ്ങൾക്ക് പണക്കാരനെ വിവാഹം കഴിക്കാനുള്ള സാധ്യത കുറവാണെന്ന് സൂചിപ്പിക്കുന്നു.

കൈയ്യിന്‍റെ പുരുഷൻമാരിൽ

കൈയ്യിന്‍റെ പുരുഷൻമാരിൽ

ഇനി പുരുഷൻമാരിൽ രണ്ട് കൈയ്യിലും ചിതറിക്കിടക്കുന്ന ചില ചുവന്ന പാടുകൾ സമ്പത്തിന്‍റെ കാര്യത്തിൽ ഒരു നല്ല അടയാളമാണ്. ഇത്തരത്തിലുള്ള കൈകളിൽ പണം ധാരാളം സമ്പാദിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ കൈയ്യിൽ അത്തരം പാടുകൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ആദ്യം മുതൽ ബിസിനസ്സ് കെട്ടിപ്പടുക്കാനും ബിസിനസ്സ് ചെയ്യുന്നതിൽ ലാഭം നേടുന്നതിനും സാധിക്കുന്നുണ്ട്.

X
Desktop Bottom Promotion