Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശരീരത്തിലെ ഈ മറുകുകള്‍ ചില സൂചനകള്‍
ശരീരത്തിലെ ഈ മറുകുകള്‍ ചില സൂചനകള്‍
ശരീരത്തില്‍ മറുകുകളെന്നത് സാധാരണയാണ്. ശരീരത്തിന്റെ പല ഭാഗത്തായി പല ആകൃതിയിലും നിറത്തിലും ഷേപ്പിലുമെല്ലാം മറുകുകളുണ്ടാകും.
മറുകുകള്‍ പലര്‍ക്കും തിരിച്ചറിയല്‍ അടയാളങ്ങളാണെങ്കിലും ഇതിനെ അടിസ്ഥാനപ്പെടുത്തി പല കാര്യങ്ങളും വിവരിയ്ക്കാറുണ്ട്. മറുകുകള്‍ ഭാഗ്യ നിര്ഭാഗ്യങ്ങളുമായും ഭാവി ഭൂത വര്‍ത്തമാനവുമായും സ്വഭാവവുമായുമെല്ലാം ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നു വേണം, പറയുവാന്‍.
ശരീരത്തിന്റെ മുന്‍ഭാഗത്തെ മറുകുകള്‍ പറയുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ, ഇതിലെ നമ്പറുകള്‍ രേഖപ്പെടുത്തിരിയ്ക്കുന്ന മുറയ്ക്കാണ് ഇതിന്റെ ഫലം പറയുന്നത്.

1
1 എന്ന നമ്പര്‍ പ്രകാരമുള്ളിടത്ത് മറുകെങ്കില്‍, ഇത് ഏതെങ്കിലും ഒരു ഭാഗത്തായാലും മതി, കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. എന്നാല്‍ ഇതിന് ചുവന്ന നിറമോ ഇത് അല്പം മുന്നിലേയ്ക്കായിട്ടോ ആണെങ്കില്‍ വെല്ലുവിളികള്‍ എളുപ്പത്തില്‍ നേരിടുന്നവര്‍ എന്നു പറയാം. 2 എന്ന ന്മ്പര് കാണുന്നിടത്താണ് മറുകെങ്കില്‍ പെട്ടെന്നു സ്ട്രെസുണ്ടാകുന്നയാള്. 3 എന്നിടത്താണ് മറുകെങ്കില്‍ കീര്‍ത്തിയും കഴിവുമുള്ളയാള്. ഇവരുടെ ജീവിതം നിറയെ വെല്ലുവിളികളുമുണ്ടാകും.

4, 5
4 എന്നിടത്താണ് മറുകെങ്കില്‍ ഭക്ഷണ ശീലത്തില്‍ ശ്രദ്ധ വയ്ക്കേണ്ടയാള്. പ്രത്യേകിച്ചും നല്ല കറുത്ത നിറത്തിലെ മറുകെങ്കില്‍. മറിച്ച് ഇളം നിറത്തിലെ മറുകെങ്കില്‍ ഇതിനര്‍ത്ഥം പങ്കാളി ഏറെ സ്നേഹിയ്ക്കുന്നുവെന്നാണ്. 5 എന്ന സ്ഥാനത്താണ് മറുകെങ്കില്‍ കുറച്ചു ദുഖങ്ങളും ഏറെ സന്തോഷവുമുള്ള ജീവിതമെന്നാണ് അര്‍ത്ഥം. എന്നാല്‍ 50കളില്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരും.

6 , 7
6 എന്ന നമ്പറുള്ളിടത്താണ് മറുകെങ്കില്‍ ഇത് വലിയ സ്വപ്നങ്ങളുള്ള ഏറെ ആഗ്രഹങ്ങളുള്ള ഒരാളെ സൂചിപ്പിയ്ക്കുന്നു. 7 എന്ന സ്ഥാനത്താണ് മറുകെങ്കില്‍ ഇത് വിശാല മനസ്ഥിതിയുള്ളയാളുടെ സൂചനയാണ്. സത്യസന്ധനായ ആളെന്നും പറയാം.

8, 9
8 എന്ന സ്ഥാനത്താണ് മറുകെങ്കില്‍ ഇത് ജീവിതം ഏറെ എളുപ്പമാകും. ഇൗ സ്ഥാനത്തെ മറുക് ഏറെ ഭാഗ്യദായകമാണെന്നു പറയാം. 9 എന്ന സ്ഥാനത്താണ് മറുകെങ്കില്‍ ഏറെ ധനഭാഗ്യമെന്നാണ് സൂചന. ഇവിടെ എത്രത്തോളം ചെറുതാണോ മറുക് അത്രത്തോളം ഭാഗ്യമെന്നു പറയാം. എന്നാല്‍ ചെറുതെങ്കിലും ഇത് ഏറെ കറുത്തതും കാണാന്‍ പറ്റുന്നതുമാകണം. പൊക്കിളില്‍ മറുകെങ്കില്‍ ഏറെ ധനഭാഗ്യമെന്ന സൂചനയാണ് നല്‍കുന്നത്.

10,11,12
10 എന്ന നമ്പറുള്ളിടത്താണ് മറുകെങ്കില്‍ ധാരാളം സന്താനങ്ങള്‍ക്കുള്ള ഭാഗ്യമെന്നു പറയുന്നു. 11 എന്നിടത്തു മറുകെങ്കില്‍ ഇത് അനുസരണാശീലമുള്ള സന്താനങ്ങളെക്കുറിച്ചു പറയുന്ന ഒന്നാണ്. 12 എന്ന ഇടത്തിലെ മറുകെങ്കില്‍ ഇതു നല്ല ഭാഗ്യം സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് ജീവിതത്തില്‍ നല്ലതു വരുത്തും. ചിലപ്പോള്‍ മോശവും. ഇത്തരം മറുക് പെയറായി കാണപ്പെടുന്നുവെങ്കില്‍ ഇത് അങ്ങേയറ്റത്തെ ഭാഗ്യം സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

13, 14, 15
13 എന്നിടത്താണെങ്കില് സൗന്ദര്യമുള്ള പങ്കാളിയെന്നു പറയാം. 14 എന്നിടത്തെ മറുകു സൂചിപ്പിയ്ക്കുന്നത് ജീവിതത്തില്‍ ഉയര്‍ന്ന നിലയിലെത്തും എന്നതാണ്.15 എന്നിടത്തെ മറുക് കഠിനാധ്വാനം ചെയ്താലേ കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ നേടാനാകൂയെന്നതിന്റെ സൂചന നല്കുന്നു. 16 എന്നിടത്തെ മറുക് കഠിനാധ്വാനം ചെയ്താലും ഫലം കിട്ടാന്‍ ബുദ്ധിമുട്ടെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

16, 17
16 എന്നിടത്തെ മറുക് കഠിനാധ്വാനം ചെയ്താലും ഫലം കിട്ടാന്‍ ബുദ്ധിമുട്ടെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.17 എന്നിടത്തെ മറുക് ജീവിതകാലം മുഴുവന്‍ പണവുമായി ബന്ധപ്പെട്ടു പ്രവര്ത്തിയ്ക്കുമെന്നതിന്റെ സൂചനയാണ്. ഇതു നിങ്ങളുടേതാകണമെന്നു നിര്‍ബന്ധവുമില്ല. സാമ്പത്തികമായി ഏറെ ശ്രദ്ധ വേണമെന്നതിന്റെ സൂചന കൂടിയാണിത്.



Click it and Unblock the Notifications
