Latest Updates
-
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഓണത്തിൻറെ പത്ത് ദിവസത്തിൽ പ്രത്യേകത ഈ ദിവസത്തിന്
ഓണത്തിന്റെ ഓരോ ദിവസത്തേയും പ്രത്യേകതകളെക്കുറിച്ച് പലപ്പോഴും നമ്മൾ മലയാളികൾക്ക് പോലും അറിയുന്നില്ല. കാരണം ഇന്നത്തെ കാലത്ത് ഓണം എന്നത് ഒതുങ്ങിപ്പോവുന്ന ഒരു ഉത്സവമായി മാറിയിട്ടുണ്ട്.
ഓരോ ദിവസത്തിനും ചരിത്രത്തില്‍ അത്രയേറെ പ്രാധാന്യമാണ് ഉള്ളത്. ഓണത്തിന്റെ പത്ത് ദിവസവും നമുക്ക് എന്തൊക്കെ പ്രത്യേകതകള്‍ നിറഞ്ഞതാണെന്ന് പലര്‍ക്കും അറിയില്ല. അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളിലെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് നോക്കാം.

അത്തം
അത്തം മുതലാണ് ഓണത്തിന് ആരംഭം കുറിക്കുന്നത്. പലപ്പോഴും അത്തത്തിന് തുടങ്ങുന്ന പൂക്കളം തിരുവോണം കഴിഞ്ഞും ചില വീട്ടുമുറ്റങ്ങളിൽ കാണാറുണ്ട്. ഇതിനെല്ലാം പിന്നിൽ അതിന്റേതായ കാരണങ്ങളും ഉണ്ട്. എന്നാൽ അത്തം മുതൽ ആരംഭിക്കുന്ന പൂക്കളം തിരുവോണത്തോടെ വളരെയധികം മനോഹരമായി തയ്യാറാക്കുന്നു. മാവേലിത്തമ്പുരാൻ തന്റെ പ്രജകളെ കാണാൻ വരുന്നത് അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിൽ ആണെന്നാണ് വിശ്വാസം.

ചിത്തിര
ഓണത്തിന്റെ രണ്ടാം ദിവസമാണ് ചിത്തിര. വിശ്വാസമനുസരിച്ച് അത്തത്തിന് ഒരു കളം പൂവും ചിത്തിരക്ക് രണ്ട് കളം പൂവുമാണ് ഇടുന്നത്. വീടും ചുറ്റുപാടുകളും വൃത്തിയാക്കി മാവേലിമന്നനെ വരവേൽക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരിക്കും എല്ലാവരും. അതുകൊണ്ട് തന്നെ പ്രാധാന്യത്തിന്റെ കാര്യത്തിൽ ഈ ദിവസവും ഒട്ടും പുറകിലല്ല.

ചോതി
മൂന്നാം ദിവസത്തെ ഓണം ചോതി നക്ഷത്രത്തോടൊപ്പമാണ് തുടങ്ങുന്നത്. പൂക്കളത്തിന് ഇന്നത്തെ ദിവസവും പതിവ് പോലെ തന്നെ പ്രാധാന്യം ലഭിക്കുന്നുണ്ട്. ചോതി ദിവസം നിങ്ങൾ രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് പൂക്കളമിട്ട് മാവേലിത്തമ്പുരാനെ വരവേൽക്കുന്നതിനുള്ള ചടങ്ങുകൾ ആരംഭിക്കുന്നു. അതോടൊപ്പം ഓണത്തിന് തയ്യാറാക്കേണ്ട വിഭവങ്ങൾക്കുള്ള ഒരുക്കവും ആരംഭിക്കുന്നു.

വിശാഖം
ഓണത്തിന്റെ നാലാം ദിവസ ആഘോഷം വിശാഖത്തിലൂടെയാണ് തുടക്കമാവുന്നത്. ചന്തകളിലും മറ്റും ഏറ്റവും തിരക്കിലേക്ക് പോകുന്ന ഒരു ദിവസം കൂടിയാണ് വിശാഖം. മാത്രമല്ല പല വിധത്തിലുള്ള ആഘോഷങ്ങളും മത്സരങ്ങളും ഓണത്തിന്റെ ഭാഗമായി നടത്തി വരുന്നു.

അനിഴം
അഞ്ചാം ദിവസമായ അനിഴം ആറന്‍മുള ഉത്രട്ടാതിക്കുള്ള കോപ്പു കൂട്ടലാണ്. അനിഴം ദിവസത്തിലാണ് വള്ളം കളിക്ക് മുന്നോടിയായുള്ള റിഹേഴ്‌സലിന് തുടക്കമാവുന്നത്. ഈ ദിവസം തന്നെയാണ് മറ്റുള്ള ദിവസങ്ങളേക്കാൾ പ്രാധാന്യമുള്ള ദിവസവും. കാരണം ആറൻമുള്ള വള്ളം കളിയോടെ ഓണത്തിന് അവസാനം കുറിക്കുന്നവരാണ് തെക്കുള്ളവർ.

തൃക്കേട്ട
ഓണത്തിന്റെ ആറാം ദിവസമാണ് തൃക്കേട്ട. ഓണത്തിന്റെ ആഘോഷങ്ങളും തിരക്കുകളും തുടങ്ങുകയായി. പതുക്കെ പതുക്കെ നിങ്ങളും ഇത്തരം തിരക്കുകളും ഭാഗമായി മാറുന്നു. വിരുന്നു പോക്കും പുതുവസ്ത്രമെടുക്കലും എന്നു വേണ്ട എല്ലാം കൊണ്ടും ജഗപൊകയായിരിക്കും ഈ ദിവസങ്ങൾ എല്ലാം.

മൂലം
മൂലം ഏഴാമത്തെ ദിവസമാണ്. ഈ ദിവസം മുതൽ പലരും സദ്യ തയ്യാറാക്കാൻ തുടങ്ങുന്നു. വലിയ രീതിയിലുള്ള സദ്യയല്ലെങ്കിലും ചെറിയ രീതിയിൽ സദ്യ തയ്യാറാക്കുന്നതിന് മൂലം ദിവസം മുതൽ തുടക്കം കുറിക്കുന്നുണ്ട്.

പൂരാടം
പൂരാടം മുതല്‍ വീടെല്ലാം അടിച്ച് തളിച്ച് മഹാബലി തമ്പുരാനേയും വാമനനേയും വരവേല്‍ക്കാന്‍ എല്ലാവരും തയ്യാറാകുന്നു. പൂരാട ഉണ്ണികള്‍ എന്ന പേരിലാണ് അന്ന് കുട്ടികള്‍ അറിയപ്പെടുന്നത്. ഓണത്തപ്പനെ ഉണ്ടാക്കുന്നതും പൂജ ചെയ്യുന്നതും എല്ലാം ഓണത്തെ കൂടുതല്‍ കെങ്കേമമാക്കുന്നു.

ഉത്രാടം
ഒന്നാം ഓണം എന്ന് തന്നെയാണ് ഉത്രാടം അറിയപ്പെടുന്നത്. ഓണത്തിന്റെ തലേ ദിവസം ആയതു കൊണ്ടാണ് ഇത്തരത്തിൽ പറയുന്നത്. ഓണത്തെ വരവേല്‍ക്കുന്നതിന് വേണ്ടി എന്തെല്ലാം തയ്യാറാക്കണമോ അതെല്ലാം തയ്യാറാക്കുന്നതിനുള്ള തിരക്കിലായിരിക്കും ഉത്രാടം ദിവസം.

തിരുവോണം
ഓണത്തിന്റെ പത്താം ദിവസമാണ് തിരുവോണം. പ്രധാന ഓണം അന്നാണ് ആഘോഷിക്കുന്നത്. വലിയ പൂക്കളമൊരുക്കിയും പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സദ്യയൊരുക്കിയും എല്ലാം തിരുവോണ ദിവസം ആഘോഷിക്കുന്നു. അമ്പലത്തില്‍ പോക്കും പ്രത്യേക പൂജയും വഴിപാടും എല്ലാം തിരുവോണത്തിന്റെ മാറ്റ് കൂട്ടുന്നു. രാവിലെ തന്നെ പൂക്കളമിട്ട് പുതുവസ്ത്രങ്ങളണിഞ്ഞ് മാവേലി മന്നനെ വരവേല്‍ക്കാന്‍ തയ്യാറാവുന്നു.



Click it and Unblock the Notifications