കൈയ്യിലെ ഈ പ്രധാന രേഖകളില്‍ മറുകുണ്ടെങ്കില്‍ ഫലം ഭാഗ്യമോ നിര്‍ഭാഗ്യമോ?

ഹസ്തരേഖാശാസ്ത്രത്തില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഹസ്തരേഖ പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് എന്തുകൊണ്ടും മറുക് ശാസ്ത്രവും. ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കൈകളില്‍ നിരവധി രേഖകള്‍ ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ടതും അല്ലാത്തതുമായ നിരവധി രേഖകള്‍ ഉണ്ട്. പ്രധാനപ്പെട്ട രേഖകള്‍ക്ക് ഇടയില്‍ മറുകുകള്‍ വന്നാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

ശരീരത്തില്‍ മറുകുകള്‍ പലരിലും ഉണ്ടാവും. ഒരു മറുകെങ്കിലും ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. അതുകൊണ്ട് ിത്തം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരു വ്യക്തിയുടെ സ്വഭാവവും ജീവിതവും എല്ലാം മനസ്സിലാക്കുന്നതിന് മറുകുകള്‍ സഹായിക്കുന്നുണ്ട്. പൊതുവേ കൈവെള്ളയില്‍ മറുക് വരുന്നത് ശുഭകരമല്ല. എന്തൊക്കെയാണ് ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആയുര്‍രേഖയില്‍ മറുകെങ്കില്‍

ആയുര്‍രേഖയില്‍ മറുകെങ്കില്‍

നിങ്ങളുടെ ആയുര്‍രേഖയില്‍ മറുകെങ്കില്‍ നിങ്ങള്‍ ചിന്താശേഷിയുള്ളവനും നിരീക്ഷകനും ആയിരിക്കും. കാര്യങ്ങള്‍ ചിട്ടയായ രീതിയില്‍ ചെയ്യുകയും ശാന്തവും മാന്യവുമായ രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നതിനുള്ള കഴിവ് ഇവര്‍ക്കുണ്ടായിരിക്കും. ഇവര്‍ പല കാര്യങ്ങളിലും ഗവേഷണം ചെയ്യുന്ന വ്യക്തിയായിരിക്കും. എന്നാല്‍ ആയുര്‍രേഖയുടെ മുന്‍ഭാഗത്തുള്ള മറുകാണ് നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും ദുരന്തങ്ങള്‍ വരുത്തി വെക്കുന്നു. ലൈഫ് ലൈനിന്റെ മധ്യത്തിലും പിന്നിലുമുള്ള ഒരു മറുകാണ് എങ്കില്‍ നിങ്ങള്‍ ജീവിതത്തിന്റെ ആദ്യ പകുതിയില്‍ വിദേശത്ത് ജീവിക്കുന്നതിനുള്ള യോഗമുള്ളവരാണെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പലപ്പോഴും ഒരു ദുരന്തത്തിന് ശേഷം നിങ്ങളില്‍ ഭാഗ്യം ഒളിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുകയും ബിസിനസ്സില്‍ വിജയിക്കുകയും ചെയ്യും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ വളരെയധികം ശ്രദ്ധാലുക്കളായിരിക്കും.

ഹൃദയരേഖയില്‍ മറുകെങ്കില്‍

ഹൃദയരേഖയില്‍ മറുകെങ്കില്‍

നിങ്ങളുടെ ഹൃദയ രേഖയിലാണ് മറുകെങ്കില്‍ അത് നിങ്ങളുടെ പഴയ ജീവിതത്തിലെ കലങ്ങിയ പ്രണയവും ഈ ജീവിതത്തിലെ മികച്ച സ്‌നേഹത്തേയും സൂചിപ്പിക്കുന്നുണ്ട്. നിങ്ങള്‍ക്ക് മെച്ചപ്പെട്ട വിവാഹജീവിതവും സന്താനഭാഗ്യവും ഉണ്ടായിരിക്കും. വികാരങ്ങള്‍ക്ക് അടിമപ്പെട്ട് ജീവിക്കുന്നവരായിരിക്കും ഇവര്‍. പലപ്പോഴും മറ്റുള്ളവരെ ആശ്രയിക്കുന്ന കാര്യത്തില്‍ ഇവര്‍ മുന്നിലായിരിക്കും. ഒരു കാര്യത്തില്‍ തീരുമാനം എടുക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക് സാധിക്കാതെ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഏത് കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നതായിരിക്കും ഇവരുടെ ശീലം.

ശിരോരേഖയില്‍ മറുകെങ്കില്‍

ശിരോരേഖയില്‍ മറുകെങ്കില്‍

ശിരോരേഖയില്‍ മറുകെങ്കില്‍ ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. ഇത് പലപ്പോഴും നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഒരു പ്രമോഷന്‍ നേടാനും ശമ്പള വര്‍ദ്ധനവിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. ഇവര്‍ക്ക് പലപ്പോഴായി പണം നഷ്ടപ്പെടുന്നതിനോ അല്ലെങ്കില്‍ ദുരന്തങ്ങള്‍ നേരിടാനോ സാധ്യതയുണ്ട്. അതിനാല്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ആളുകളോട് പെരുമാറുന്നതില്‍ ഉദാരതയും സഹിഷ്ണുതയും പുലര്‍ത്തുക, നിങ്ങളെ സംബന്ധിച്ചതല്ലാത്ത കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുക. ഒരിക്കലും കിംവദന്തികള്‍ വിശ്വസിക്കരുത്. പ്രത്യേകിച്ചും ജോലിസ്ഥലത്ത്, ഗോസിപ്പുകള്‍ പറയരുത്. കാര്യങ്ങള്‍ രണ്ട് തവണ ചിന്തിച്ച് ചെയ്യേണ്ടതാണ്.

വിധി രേഖ

വിധി രേഖ

നിങ്ങളുടെ വിധിരേഖയില്‍ മറുകുണ്ടോ, എങ്കില്‍ അതിന്റെ ഫലം എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത് നിങ്ങളെ എപ്പോഴും മറ്റുള്ളവരുമായി പ്രിയങ്കരരാക്കി നിര്‍ത്തും. മേലുദ്യോഗസ്ഥരില്‍ നിന്നോ അധ്യാപകരില്‍ നിന്നോ നിങ്ങള്‍ക്ക് ഒരു പ്രശംസ നേടാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ദീര്‍ഘകാലത്തേക്ക് കാര്യങ്ങള്‍ കാണാനും കൂടുതല്‍ തുറന്ന മനസ്സുള്ളവരാകാനും കഴിയും. ദീര്‍ഘായുസ്സാണ് ഇവര്‍ക്ക് ഫലം. വിവേകത്തോടെ പെരുമാറുന്നതിന് ശ്രദ്ധിക്കണം. ജീവിതത്തില്‍ എപ്പോഴും സന്തോഷം നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. പ്രശസ്തി ഇവരെ തേടിയെത്തുന്നു. അതുകൊണ്ട് തന്നെ അതിന് വേണ്ടി ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.

ആയുര്‍രേഖയിലെ മറുകുകള്‍

ആയുര്‍രേഖയിലെ മറുകുകള്‍

സ്ത്രീകളുടെ ആയുര്‍രേഖയില്‍ ആണ് മറുകുകള്‍ എങ്കില്‍ ഇവര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ച് ചെയ്യേണ്ടതാണ്. പണം കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ അറിഞ്ഞിരിക്കണം. കൂടാതെ വിവാഹശേഷം നിങ്ങള്‍ വളരെയധികം നിയന്ത്രിച്ച് ജീവിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം സാമ്പത്തിക പ്രതിസന്ധികള്‍ ഇവരെ വലക്കുന്നു.

 ആയുര്‍രേഖയിലെ മറുകുകള്‍

ആയുര്‍രേഖയിലെ മറുകുകള്‍

പുരുഷന്‍മാരുടെ ആയുര്‍രേഖയിലാണ് മറുകുകള്‍ എങ്കില്‍ ഇവര്‍ എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ് രണ്ട് വട്ടം ആലോചിക്കേണ്ടതാണ്. നിങ്ങളെ വിവാഹം കഴിക്കുന്ന ഏതൊരു സ്ത്രീയും വ്യക്തമായ ഉയര്‍ച്ചയും താഴ്ചയും ഇല്ലാതെ സ്ഥിരവും ശാന്തവുമായ ജീവിതം നയിക്കും. നിങ്ങള്‍ ജീവിതത്തില്‍ വളരെയധികം ശ്രദ്ധയോടെ ജീവിക്കുന്നവരായിരിക്കും. എന്തും അളന്ന് കണക്കുകൂട്ടി ജീവിക്കുന്നവരായിരിക്കും ഇവര്‍.

Story first published: Wednesday, June 16, 2021, 19:43 [IST]
X
Desktop Bottom Promotion