Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
പ്രണയം നീണ്ടു നില്‍ക്കുമോ, വിവാഹത്തിലെത്തുമോ: പറയും ഈ രേഖ
ഹസ്തരേഖാ ശാസ്ത്രപ്രകാരം ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ തന്നെ പ്രണയവും വിവാഹവും എല്ലാം വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരം കാര്യങ്ങളില്‍ കൈയ്യിലെ രേഖയും ചിലത് പറയുന്നുണ്ട്. നിങ്ങളുടെ ഭാവിയും ഭൂതവും കഴിഞ്ഞ ജന്മവും വരാന്‍ പോവുന്ന ജന്മവും എല്ലാം കൈയ്യിലെ രേഖ നോക്കിയാല്‍ അറിയാം എന്നാണ് പറയുന്നത്. പ്രധാനമായും അഞ്ച് രേഖകളാണ് കൈകളില്‍ ഉള്ളത്. അതില്‍ ജീവരേഖ, ഹൃദയ രേഖ, ഭാവിരേഖ, വിവാഹരേഖ, വിധിരേഖ എന്നിവയാണ്.

ഇതില്‍ ഹൃദയരേഖ പ്രണയ രേഖ എന്നാണ് അറിയപ്പെടുന്നത്. അര്‍ദ്ധചന്ദ്രാകൃതിയില്‍ ഒരു രേഖ കാണപ്പെടുന്നുണ്ടോ? എന്നാല്‍ അതെന്താണ് സൂചിപ്പിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ രണ്ട് കൈകളും ചേര്‍ത്ത് വെക്കുമ്പോള്‍ വിരലുകള്‍ക്ക് താഴെയായി കാണപ്പെടുന്ന അര്‍ദ്ധചന്ദ്രാകൃതിയിലുള്ള രേഖയാണ് ഹൃദയരേഖ. ഈ രേഖയെക്കുറിച്ച് കൂടുതല്‍ നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ പ്രണയത്തെക്കുറിച്ചും പ്രണയ ജീവിതത്തെക്കുറിച്ചും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

ഹൃദയരേഖ
ഹൃദയരേഖ എന്നത് വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്. കാരണം നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്നുണ്ട്. നിങ്ങളുടെ ഭാവി പ്രവചിക്കാന്‍ പലപ്പോഴും ഹസ്തരേഖാശാസ്ത്രത്തില്‍ പല രേഖകള്‍ക്കും സാധിക്കുന്നുണ്ട്. പ്രണയ രേഖയെക്കുറിച്ചാണ് പറയുന്നത്. നിങ്ങളുട പ്രണയത്തെക്കുറിച്ചും പ്രണയത്തിന്റെ ഭാവിയെക്കുറിച്ചും എല്ലാം നമുക്ക് ഈ ലേഖനത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.

വ്യത്യസ്ത തരത്തിലുള്ള പ്രണയ രേഖ
വ്യത്യസ്ത തരത്തിലുള്ള പ്രണയ രേഖകള്‍ ഉണ്ട്. ചിലതിന് നീളം കൂടുതലായിരിക്കും, ചിലത് ചെറുതായിരിക്കും, ചിലത് ഇടക്ക് മുറിഞ്ഞതായിരിക്കും, ചിലത് വളഞ്ഞതായിരിക്കും. ഇതിനെക്കുറിച്ചെല്ലാം കൂടുതല്‍ അറിയുന്നതിനും ഈ രേഖകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും സ്വാധീനത്തെക്കുറിച്ചും പലര്‍ക്കും അറിയാന്‍ ആഗ്രഹം കാണും. അതുകൊണ്ട് തന്നെ ഈ രേഖയുടെ വ്യത്യസ്തതകള്‍ ലേഖനത്തില്‍ വായിക്കാം.

രേഖ ചെറുതെങ്കില്‍
നിങ്ങളുടെ കൈയ്യിലെ പ്രണയ രേഖ ചെറുതെങ്കില്‍ എന്താണ് ഫലം എന്ന് നോക്കാം. നിങ്ങളുടെ മോതിര വിരലിന് സമീപമോ അല്ലെങ്കില്‍ നടുവിരലിനും ഇടയിലോ അവസാനിക്കുന്ന തരത്തിലാണ് രേഖയെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ സ്വയം കേന്ദ്രീകൃത വ്യക്തിയാണ് എന്നതാണ്. നിങ്ങള്‍ മിക്കപ്പോഴും ഏകാന്തത അനുഭവിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പലപ്പോഴും നിങ്ങള്‍ക്ക് തന്നെ വിചാരമുണ്ടാവുന്നു താന്‍ പ്രണയിക്കാന്‍ അനുയോജ്യനല്ല എന്ന്. അത് പലപ്പോഴും നിങ്ങള്‍ക്ക് തന്നെ അപകര്‍ഷതാ ബോധം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. എങ്കിലും പ്രണയിക്കുന്നുവെങ്കില്‍ ആദ്യ ശ്രമത്തില്‍ നിങ്ങള്‍ വിജയിക്കില്ല എന്നുള്ള കാര്യവും അറിഞ്ഞിരിക്കണം. പിന്നീട് പ്രണയത്തിലേക്ക് പതിയേ വഴുതി വീഴുകയാണ് ചെയ്യുന്നത.

നീളമുള്ള പ്രണയ രേഖയെങ്കില്‍
നിങ്ങളുടെ പ്രണയ രേഖ നീളമുള്ളതാണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇവരുടെ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല എന്നുള്ളതാണ്. ഇവര്‍ വളരെയധികം റൊമാന്റിക് ആയിരിക്കും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം എപ്പോഴും പ്രണയിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍. നീണ്ട പ്രണയ രേഖ നിങ്ങളില്‍ വളരെയധികം സന്തോഷം നല്‍കുന്നു. എന്നാല്‍ ഒരു നീണ്ട പ്രണയരേഖ പ്രണയ ജീവിതത്തിലെ വലിയ പ്രക്ഷോഭങ്ങളുടെ അടയാളമായാണ് കണക്കാക്കുന്നത്. ഇവര്‍ക്ക് പലപ്പോഴും ബന്ധങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെങ്കിലും അത് മാറുന്നതിനും അധികം സമയം വേണ്ട എന്നതാണ്.

കൈയ്യുടെ അരികില്‍ അവസാനിക്കുന്നത്
നിങ്ങളുടെ പ്രണയ രേഖ വലത് കൈയ്യുടെ അരികിലായി അവസാനിക്കുന്നതാണെങ്കില്‍ ഇവര്‍ സ്‌നേഹത്തിന്റെ കാര്യത്തില്‍ വളരെയധികം മുന്നിലായിരിക്കും. ഇവരെ സ്‌നേഹിക്കുന്നവര്‍ക്ക് സ്‌നേഹം ആസ്വദിക്കുന്നതിനും അവസാനിക്കാത്ത സ്‌നേഹത്തിനും ഉള്ള സാധ്യത കാണുന്നുണ്ട്. സ്‌നേഹിക്കുന്നവരോട് വിശ്വസ്തത പുലര്‍ത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. നിങ്ങളുടെ ജീവിതകാലം മുഴുവന്‍ അവരോടൊപ്പം ചെലവഴിക്കാന്‍ തന്നെയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. അതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങളുടെ പ്രണയ പ്രതീക്ഷകള്‍ എല്ലാം തന്നെ സഫലീകരിക്കപ്പെടുന്നു.

ചൂണ്ടുവിരലിനും നടുവിരലിനും ഇടയില്‍ അവസാനിക്കുന്നത്
ചൂണ്ടുവിരലിനും നടുവിരലിനും ഇടയില്‍ അവസാനിക്കുന്ന ഹൃദയരേഖയാണ് എന്നുണ്ടെങ്കില്‍ അത് സ്‌നേഹത്തിന്റെ അടയാളമാണ്. നിങ്ങള്‍ ആദ്യമായും അവസാനമായും ഒരാളെ മാത്രമേ പങ്കാളി ആക്കുന്നതിന് ആഗ്രഹിക്കൂ. മാത്രമല്ല ഇവരുടെ കൂടെയുള്ള ജീവിതം തന്നെയാണ് ഇവര്‍ക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുന്നതും. നിങ്ങള്‍ പങ്കാൡയെ പൂര്‍ണ ഹൃദയത്തോടെ സ്വീകരിക്കുന്നു. പങ്കാളിയുടെ സന്തോഷത്തിന് വേണ്ടി ഏതറ്റം വരേയും പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. പങ്കാളിയുട സ്വപ്‌നത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ആഢംബരത്തിലും ജീവിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

മുകളിലേക്ക് വളഞ്ഞ രേഖയെങ്കില്‍
നിങ്ങളുടെ കൈകളില്‍ മുകളിലേക്ക് വളഞ്ഞ ഹൃദയരേഖയുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ പ്രണയത്തില്‍ വളരെയധികം വിശ്വസിക്കുന്നവരായിരിക്കും. നിങ്ങളുടെ സ്‌കൂള്‍ മുതല്‍ തന്നെ ജീവിതത്തില്‍ പ്രണയത്തിന് പ്രാധാന്യം നല്‍കുന്നു. ഇവര്‍ വളരെയധികം സംസാരിക്കുകയും മടി കൂടാതെ ഏത് കാര്യത്തിലും ഇടപെടുകയും ചെയ്യുന്നുണ്ട്. സ്‌നേഹത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നുണ്ട്. നിങ്ങളോടെന്ന പോലെ തന്നെ മറ്റുള്ളവരേയും പരിപാലിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

നേരായ പ്രണയ രേഖയെങ്കില്‍
നിങ്ങളുടെ പ്രണയ രേഖ നേരായ രേഖയാണങ്കില്‍ ഇവരുടെ പ്രണയവും നേരായതായിരിക്കും. പക്ഷേ ബന്ധങ്ങളില്‍ അതീവ ജാഗ്രത ഇവര്‍ പുലര്‍ത്തേണ്ടി വരുന്നുണ്ട്. നിങ്ങളുടെ ആശയം എല്ലായിടത്തും സ്വീകാര്യത നേടുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടവര്‍ കൂടിയാണ് ഇത്തരത്തില്‍ ഒരു രേഖയുള്ളവര്‍. നിങ്ങളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്‌നേഹിക്കുന്നതിനും സ്‌നേഹിക്കപ്പെടുന്നതിനും ആഗ്രഹിക്കുന്നവരാണ് ഇവര്‍. എങ്കിലും പ്രണയ പരാജയം പലപ്പോഴും ഇവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷേ പ്രണയത്തില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥതയുള്ളവരാണ് ഇവര്‍.

കൈപ്പത്തിയിലേക്ക് വളഞ്ഞതാണെങ്കില്‍
നിങ്ങളുടെ രേഖ കൈപ്പത്തിയിലേക്ക് വളഞ്ഞതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ നിഷേധാത്മകതയെയാണ്. പക്ഷേ ജീവിതത്തില്‍ ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ പ്രണയത്തിലേക്ക് ആണ് എന്നുണ്ടെങ്കില്‍ അത് പലപ്പോഴും പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. എന്തുതന്നെയായാലും, ഏറ്റവും മികച്ച സ്‌നേഹം ആസ്വദിക്കാന്‍ ഇവരുടെ പങ്കാളിക്ക് സാധിക്കുന്നുണ്ട്. പ്രണയത്തിന്റെയും ബന്ധത്തിന്റെയും കാര്യത്തില്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുള്ള അനുഭവമായി മാറുന്നുണ്ട്.
പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വിവരങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാവാം.



Click it and Unblock the Notifications











