Just In
- 1 hr ago
നാല് ശുഭയോഗങ്ങളോടെ ജയ ഏകാദശി; ഈ 3 രാശിക്ക് ഇരട്ടി സൗഭാഗ്യം, ധനനേട്ടം
- 6 hrs ago
സുഖസൗകര്യങ്ങളില് വര്ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- 14 hrs ago
പ്രശ്നങ്ങള് വിട്ടുമാറുന്നില്ലേ; അടുക്കളയില് നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- 15 hrs ago
വേറൊരു എണ്ണയും ഫലം നല്കിയില്ലെങ്കിലും ബദാം ഓയില് സൂപ്പറാണ്
Don't Miss
- Movies
തോളിലിട്ട കൈ പിന്നിലേക്ക് ഇറക്കി, രാത്രി മൂന്നരയ്ക്ക് വാതിലില് മുട്ടി; ദുരനുഭവം വെളിപ്പെടുത്തി ആര്യ
- Sports
IND vs AUS: ടെസ്റ്റില് കസറാന് ഇന്ത്യ, ബിസിസിഐയുടെ സ്പെഷ്യല് പ്ലാന്! അറിയാം
- Automobiles
നെക്സോൺ ഇവി വിയർക്കും, നാല് ദിവസംകൊണ്ട് 10,000 ബുക്കിംഗ് നേടി XUV400
- News
സൗദിയിലേക്ക് മലയാളികള് ഒഴുകും!! സൗജന്യവിസ അനുവദിച്ച് തുടങ്ങി... 3 മാസം പരിധി, 4 ദിവസം താമസം
- Travel
ഫെബ്രുവരിയിലെ യാത്രകൾ പോക്കറ്റ് കീറുമോ? നീണ്ട വാരാന്ത്യങ്ങളിൽ ഇങ്ങനെ പോകാം
- Finance
കുതിപ്പോ കിതപ്പോ? കഴിഞ്ഞ ബജറ്റുകളോട് ഓഹരി വിപണി പ്രതികരിച്ചത് ഇങ്ങനെ
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ശനിയുടെ രാശിമാറ്റം: ജന്മസംഖ്യ പറയുന്നു ദോഷത്തിന്റെ കാഠിന്യം
ശനിദോഷം എന്നത് വളരെയധികം മോശം ഫലങ്ങള് നല്കുന്നതാണ്. ഇതില് തന്നെ ശനിയുടെ രാശിമാറ്റം ഓരോ രാശിക്കാരേയും ബാധിക്കുന്നതിനെക്കുറിച്ച് നമ്മള് മുന്പ് വായിച്ചു. എന്നാല് ഇത്തരം അവസ്ഥകളില് നമ്മള് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും പരിഹാരങ്ങളും ഉണ്ട്. നവഗ്രഹങ്ങളില് ഏറ്റവും മോശം ഫലങ്ങള് ആണ് ശനി പൊതുവേ നല്കുന്നത്. എന്നാല് ശനിയുടെ ദോഷഫലങ്ങള് അവയുടെ സ്ഥാനവും ഗ്രഹമാറ്റവും എല്ലാം സംഭവിക്കുന്നതിന് അനുസരിച്ച് നമുക്ക് ഗുണഫലങ്ങളും നല്കുന്നുണ്ട്.
ഈ വര്ഷം ശനിക്ക് രണ്ട് രാശിമാറ്റങ്ങളാണ് സംഭവിക്കുന്നത്. ആദ്യത്തേത് 2022 ഏപ്രില് 29-നാണ്. ഇത് നിങ്ങളെ ന്യൂമറോളജി പ്രകാരം എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല് അറിയുന്നതിന് ഈ ലേഖനം നിങ്ങള്ക്ക് വായിക്കാം.

നമ്പര് 1
ജന്മസംഖ്യ ഒന്ന് ആയിട്ടുള്ളവരെങ്കില് ഇവര്ക്ക് ശനിയുടെ രാശിമാറ്റം മികച്ച ഫലമാണ് നല്കുന്നത്. ഇവര്ക്ക് കരിയറില് മികച്ച മാറ്റങ്ങള് ഉണ്ടാവുന്നുണ്ട്. വിദ്യാര്ത്ഥികള്ക്ക് അവരുടെ പഠനത്തിന്റെ കാര്യത്തില് മികച്ച ഫലങ്ങളാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ശനിയുടെ സംക്രമണം ഈ സംഖ്യക്കാരില് മികച്ച ഫലമാണ് നല്കുന്നത് എന്നതാണ് സത്യം. യാത്ര മുടങ്ങിയവര്ക്ക് അത് തുടങ്ങുന്നതിനുള്ള മികച്ച സമയമായിരിക്കും ഈ സംക്രമണ സമയം. എന്നാല് ജോലിയുടെ കാര്യത്തില് നാം വളരെയധികം ശ്രദ്ദിക്കേണ്ടിയിരിക്കുന്നു. കാരണം ഗ്രഹങ്ങളുടെ മാറ്റത്തില് പലപ്പോഴും അല്പും വെല്ലുവിളികള് ഇവരുടെ കരിയറില് ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കേണ്ടതാണ്.

നമ്പര് 2
ജന്മസംഖ്യ 2 ആയിട്ടുള്ളവരില് ശനിയുടെ മാറ്റം വളരെയധികം സഹായിക്കുന്നുണ്ട്. ഇവര്ക്ക് വിവിധ തരത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള് ജീവിതത്തില് ഉണ്ടാവുന്നുണ്ട്. ഇവര്ക്ക് ഉന്നത പഠനത്തിന് ഉള്ള സാധ്യത കാണുന്നു. ഇത് കൂടാതെ ഏത് കാര്യത്തേയും വളരെയധികം ശ്രദ്ധയോടെ വേണം ഇവര് മുന്നോട്ട് കൊണ്ട് പോവുന്നതിന് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങള്ക്ക് ക്ഷമ വളരെയധികം അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ചെയ്യുന്ന കാര്യങ്ങള് പലപ്പോഴും പാഴായിപ്പോവുന്നു. സ്നേഹത്തിന്റെ കാര്യത്തില് ഇവരെ വെല്ലാന് സാധിക്കുകയില്ല. പ്രണയിക്കുന്നവര്ക്ക് പ്രതിസന്ധികള് വര്ദ്ധിക്കുന്ന ഒരു സമയം കൂടിയാണ്.

നമ്പര് 3
ശനിയുടെ സംക്രമം കാരണം മൂന്ന് സംഖ്യ വരുന്നവര്ക്ക് ചെറിയ ചില അസ്വസ്ഥതകള് ഉണ്ടാവുന്നുണ്ട്. പ്രണയിക്കുന്നവര്ക്കും പങ്കാളിക്കും പലപ്പോഴും ആശ്യപരമായ ഐക്യപ്പെടല് ഉണ്ടാവണം എന്നില്ല. അത് പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുകയും ബന്ധങ്ങളില് പ്രതിസന്ധികള് വര്ദ്ധിക്കുകയും ചെയ്യുന്നുണ്ട്. മറ്റുള്ളവരുടെ ആശയങ്ങളോട് ഇവര് യോജിക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇവര് പലപ്പോഴും ഒതുങ്ങിനില്ക്കുന്നതിന് ഇഷ്ടപ്പെടുന്നു. പണത്തിന്റെ കാര്യത്തില് അവര് ശ്രദ്ധിച്ച് പണം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല് നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

നമ്പര് 4
ശനിയുടെ സംക്രമണം നമ്പര് 4 ജന്മസംഖ്യയുള്ളവര്ക്ക് ദോഷഫലങ്ങള് വര്ദ്ധിപ്പിക്കുന്നു. ഇത് പലപ്പോഴും കൂടുതല് പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. നിങ്ങളുടെ ബന്ധത്തിലും വിവാഹത്തിലും ഇത് പ്രതിസന്ധികള് സൃഷ്ടിക്കുന്നു. തിരിച്ചെടുക്കാനാവാത്ത തരത്തില് ബിസിനസില് നഷ്ടങ്ങള് ഉണ്ടാവുന്നുണ്ട്. ഈഗോ നിങ്ങളില് വര്ദ്ധിക്കുന്നു. ജീവിതത്തില് ഉണ്ടാവുന്ന തിരിച്ചടികള് വര്ദ്ധിക്കുന്ന ഒരു സമയമാണ് ഈ സംക്രമ സമയം. ജോലിയില് നിങ്ങള് കാണിക്കുന്ന അശ്രദ്ധ കൂടുതല് നഷ്ട്ത്തിലേക്കും ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും എത്തുന്നുണ്ട്.

നമ്പര് 5
ശനിയുടെ സംക്രമണം ഈ സംഖ്യയില് ഉള്ളവര്ക്ക് എന്തുകൊണ്ടും ദാമ്പത്യത്തിലുണ്ടാവുന്ന പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നത്. ഇവരില് ദാമ്പത്യ പ്രശ്നങ്ങള് വര്ദ്ധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്ക്കും പ്രൊഫഷണല് ജോലിയിലുള്ള ആളുകള്ക്കും ശനി സംക്രമണം അല്പം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സമയമായിരിക്കും. ജോലിയില് പ്രശ്നങ്ങള് വിടാതെ പിന്തുടരുന്നതായി വരുന്നുണ്ട്. ഭാവിക്ക് വേണ്ടി നിങ്ങള് ഇപ്പോള് തന്നെ നിങ്ങളുടെ ഉത്തരവാദിത്വങ്ങള് ചെയ്ത് തീര്ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ബിസിനസം രംഗത്ത് നിങ്ങള് കടുത്ത മത്സരങ്ങള് നേരിടേണ്ടതായി വന്നേക്കാം. സാമ്പത്തിക കാര്യത്തില് അല്പം നിയന്ത്രണങ്ങള് വേണം. അല്ലെങ്കില് വലിയ നഷ്ടങ്ങള് സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചിലവുകള് അല്പം ശ്രദ്ധിക്കണം.

നമ്പര് 6
ഈ നമ്പര് ഉള്ളവരില് സാമ്പത്തിക പുരോഗതി ലഭിക്കുന്ന സമയമാണ് എന്നതാണ് സത്യം. ബിസിനസ് ചെയ്യുന്നവര്ക്ക് മികച്ച സമയമാണ് ഇത്. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ഭാവിയിലേക്ക് വേണ്ടി നിങ്ങള്ക്ക് സമ്പാദിക്കാന് സാധിക്കുന്ന ഒരേ ഒരു മികച്ച സമയമാണ് ഇതെന്നതാണ് ഈ സംക്രമണം നിങ്ങള്ക്ക് നല്കുന്നത്. എന്നാല് അതേ സമയം നിങ്ങള്ക്ക് മോശം ഫലവും ലഭിക്കുന്നുണ്ട്. ഭക്ഷ്യ വിഷബാധ ഏല്ക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഈ സംക്രമം ആരോഗ്യത്തിന് മികച്ച സമയമായിരിക്കില്ല എന്നതാണ് സത്യം. അതുകൊണ്ട് രോഗാവസ്ഥകളെ ശ്രദ്ധിക്കണം.

നമ്പര് 7
ജീവിത വിജയത്തിന് വേണ്ടി ഇവര് പരമാവധി ഈ സമയം പ്രയോജനപ്പെടുത്തുന്നുണ്ട്. ബിസിനസുകാര് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരും. എങ്കിലും അതിന്റെ ഫലം ഇവര്ക്ക് ലഭിക്കുന്നതിന് അല്പം സമയം എടുക്കുന്നു. ജോലിയില് ചെറിയ വീഴ്ചകള് ഇവര്ക്കുണ്ടാവുന്നുണ്ട്. ചിലപ്പോള് ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും ഇവരെ ഈ സംക്രമം എത്തിക്കുന്നുണ്ട്. തൊഴിലന്വേഷകര് അവരുടെ ജോലി ലഭിക്കുന്നത് വരെ അതികഠിനമായി പരിശ്രമിക്കേണ്ടി വരും. ശനി അതിന്റെ എല്ലാ വിധത്തിലുള്ള ദോഷഫലത്തേയും ഇവര്ക്ക് നല്കുന്നു. സന്താനങ്ങള്ക്ക് ദോഷം നല്കുന്ന അവസ്ഥയയുണ്ടാവുന്നുണ്ട്. ജോലിയില് മാറ്റത്തിനായി ശ്രമിക്കുന്നവര്ക്ക് അതിന് അനുകൂല സമയമായിരിക്കില്ല. കാരണങ്ങളില്ലാതെ തന്നെ അസന്തോഷം നിങ്ങളെ തേടി വരുന്നുണ്ട്.

നമ്പര് 8
നിങ്ങളുടെ സാമ്പത്തിക മാറ്റങ്ങളില് ഈ സംക്രമം പ്രശ്നങ്ങള് സൃഷ്ടിക്കുന്നുണ്ട്. നിങ്ങളോട് സാമ്പത്തികമായി പണം ആവശ്യപ്പെടുന്നവരോട് ഇല്ല എന്ന് തന്നെ പറയാന് ശ്രമിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല് വെല്ലുവിളികളും സാമ്പത്തിക അസ്വസ്ഥതകളും നിങ്ങളില് ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ സാമ്പത്തിക നിക്ഷേപങ്ങള് ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. എന്നാല് ബിസിനസ്സ് ചെയ്യുന്നവര്ക്ക് 2022-ല് ലാഭകരമായ സമയമായിരിക്കും. ആരോഗ്യപരമായി ഇവര്ക്ക് മികച്ച സമയമായിരിക്കും. എങ്കിലും സാമ്പത്തികവശവും കുടുംബവും പലപ്പോഴും പ്രശ്നങ്ങള് നല്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ഈ സംക്രമണ സമയം അതുകൊണ്ട് തന്നെ നിസ്സാരമായി കണക്കാക്കരുത്.

നമ്പര് 9
സാമ്പത്തികപരമായി പറയുകയാണെങ്കില് ഈ സംക്രമം നമ്പര് 9-ല് വരുന്നവര്ക്ക് അതീവ മോശമാണ് എന്നതാണ് സത്യം. പണം കടം കൊടുക്കുന്നതും കടം എടുക്കുന്നതും അല്പം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് കൂടുതല് വെല്ലുവിളികളിലേക്കും തീരാത്ത ദാരിദ്ര്യത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. അമിത ചിലവുകള് ഉണ്ടാവുന്ന സമയമാണ്. അതിനെ നിസ്സാരമായി കണക്കാക്കരുത്. നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി വേണം ചിലവ് ചെയ്യുന്നതിന്. കരിയറിലെ മാറ്റങ്ങള് പോസിറ്റീവ് ഫലം നല്കുന്നില്ല. ഉത്സാഹക്കുറവില് നിങ്ങള് ഒരിക്കലും ഒരു കാര്യവും ചെയ്ത് തീര്ക്കരുത്. ഇത് പിന്നീടും പ്രശ്നങ്ങള് ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.
ശനി
സംക്രമണം
മൂലം
കഷ്ടങ്ങള്;
ശനിദോഷം
മാറാന്
പ്രതിവിധി
ഇത്
വൈശാഖമാസത്തിന്
തുടക്കം:
തുളസിയെ
ആരാധിച്ചാല്
വന്ന്
ചേരുന്ന
മഹാഭാഗ്യവും
വിജയവും