Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഒരു നിറം തെരഞ്ഞെടുക്കൂ, പിന്നീട് വായിക്കൂ
ഒരു നിറം തെരഞ്ഞെടുക്കൂ, പിന്നീട് വായിക്കൂ
നാമറിയാതെ തന്നെ നമ്മുടെ ജീവിതത്തെ സ്വാധീനിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ചില കാര്യങ്ങള്‍ നമ്മെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ തന്നെയാണ്. ചില കാര്യങ്ങള്‍ നമ്മോടു തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്നു, ഇതില്‍ നിന്നും നാം ഒന്നു തെരഞ്ഞെടുത്താന്‍ ഇതിന് പല കാര്യങ്ങളും പറയുവാന്‍ സാധിയ്ക്കും.
ഇത്തരത്തിലെ ഒരു പരീക്ഷണമാണിത്. ഇതില്‍ നാലു നിറങ്ങളുണ്ട്. ഇതില്‍ നീല, പച്ച, മഞ്ഞ, ഓറഞ്ച് എന്നിവയാണ് ഈ നിറങ്ങള്‍. ഇത്തരം നിറങ്ങളില്‍ നിന്നും നിങ്ങള്‍ ഏതെങ്കിലും ഒന്നു തെരഞ്ഞെടുത്താല്‍ ഇതു വിശദീകരിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട് ഇതെക്കുറിച്ചറിയൂ,

മഞ്ഞ നിറം
മഞ്ഞ നിറം തെരഞ്ഞെടുത്താല്‍ ഇത് ന്യൂട്രല്‍ നിറങ്ങളോട് ആകര്ഷണമുള്ളയാളെന്നര്ത്ഥം. ഉദാസീനതയുള്ള ആളുകളാകും. അത്ര സന്തോഷമില്ലാത്ത ആളുകള്‍. തങ്ങള്‍ ഏതോ ചതിക്കുഴിയില്‍ അകപ്പെട്ടുവെന്ന തോന്നലുള്ളവരുമാകും, ഇവര്‍. ഇതില്‍ നിന്നും രക്ഷപ്പെടുവാന്‍ സാധിയ്ക്കില്ലെന്നു തോന്നുന്നവര്‍. എപ്പോഴും ചിന്തിയ്ക്കുന്ന, കാടു കയറി ചിന്തിയ്ക്കുന്നവര്. ആത്മവിശ്വാസമില്ലാത്തവര്‍. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്നവരാകും, ഇവര്‍. മറ്റുള്ളവരുടെ മനസില്‍ ഇവര്‍ക്ക് നല്ല സ്ഥാനവുമുണ്ടാകും.

നീല നിറം
നീല നിറം തിരഞ്ഞെടുക്കുന്നവര്‍, സ്വപ്നം കാണുന്ന, സന്തോഷമുള്ള ജീവിതം നയിക്കുന്നവരാകും. റൊമാന്റികായ കൂട്ടരാകും ഇവര്‍. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും സ്വപ്നലോകത്തേയ്ക്ക് ഓടിയൊളിയ്ക്കുന്ന കൂട്ടരാകും. ആര്‍ഭാട ജീവിതം ലഭിയ്ക്കുന്നവരാണ് ഇവര്‍. പ്രണയിക്കുന്നവര്‍ക്കായി എന്തും ചെയ്യുന്നവരും. നടക്കില്ലെന്നു കരുതിയ ചില കാര്യങ്ങള്‍ ജീവിതത്തില്‍ നടക്കുവാന്‍ സാധ്യതയുള്ള ചിലരാണ്. ഭാവനാപ്രകൃതമുള്ളവരാണ് ഇവര്‍. ഇവര്‍ ക്രീയേറ്റീവായി ചിന്തിയ്ക്കുന്ന കൂട്ടരുമാണ്.

കറുപ്പു നിറം
കറുപ്പു നിറം തെരഞ്ഞെടുക്കുന്നുവര് ഏറെ സെന്‍സിറ്റീവായിരിയ്ക്കും. എന്നാല്‍ പെട്ടെന്നു തന്നെ ദേഷ്യം വരുന്നവരും. ദയയുള്ള കൂട്ടരാകും, ഇവര്‍. ഈശ്വര വിശ്വാസികളാകും ഇവര്‍. ആര്‍ക്കും എതിരു നില്‍ക്കാതെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്നവര്‍. മറ്റുള്ളവര്‍ക്കു ദോഷം വരുത്താത്ത വിധത്തില്‍ കാര്യങ്ങള്‍ ചെയ്തു തീര്ക്കുന്നവരുമാകും, ഇവര്‍.

പിങ്ക് നിറം
പിങ്ക് നിറം ഇവര്‍ ധാരാളം ദിവാസ്വപ്നം കാണുന്ന, സന്തോഷിയ്ക്കുന്ന പ്രകൃതമുളളവരാകും. യാഥാര്‍ത്ഥ്യമല്ലാത്ത സ്വപ്നങ്ങള്‍ കാണുന്നവരും ഇത് ഉപേക്ഷിയ്ക്കാത്തവരുമാകും. ഭാവനയും സര്ഗാത്മകതയുള്ളവരുമാകും. ആത്മീയതയോടും ഇവര്‍ക്കു താല്പര്യമുണ്ടാകും.



Click it and Unblock the Notifications
