Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
സ്വന്തം ദേഹത്ത് തീ, വീട് കത്തിനശിക്കല്; സ്വപ്നത്തില്‍ അഗ്നി കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്
സ്വപ്ന ശാസ്ത്രമനുസരിച്ച്, ഓരോ സ്വപ്നത്തിനും ചില അര്‍ത്ഥങ്ങളുണ്ട്. ഭാവി സംഭവങ്ങളെക്കുറിച്ച് സ്വപ്നങ്ങള്‍ മുന്‍കൂട്ടി നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. നിങ്ങള്‍ കാണുന്ന സ്വപ്നങ്ങള്‍ ശുഭകരവും അശുഭകരവുമാകാം. ഇന്ന് ഇവിടെ നിങ്ങള്‍ക്ക് അഗ്നി സ്വപ്നം കാണുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായിച്ചറിയാം. അഗ്നിക്ക് ആളുകളുടെ അസൂയ, കാമം, അഭിനിവേശം തുടങ്ങിയ ശക്തമായ വികാരങ്ങളെ ഉണര്‍ത്താന്‍ കഴിയും. അതിന് എല്ലാറ്റിനെയും നശിപ്പിക്കാന്‍ കഴിയും.
അഗ്നിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ക്ക് നിരവധി വ്യാഖ്യാനങ്ങളുണ്ട്. പോസിറ്റീവ് തലത്തില്‍ അത് അഭിനിവേശം, ആഗ്രഹം, സമ്പത്ത് എന്നിവയെ പ്രതീകപ്പെടുത്തുന്നു. എന്നിരുന്നാലും, നെഗറ്റീവ് തലത്തില്‍ അത് നിരാശ, കോപം, ഉത്കണ്ഠ അല്ലെങ്കില്‍ നാശം എന്നിവയെ അര്‍ത്ഥമാക്കുന്നു. സ്വപ്നത്തില്‍ അഗ്നി കാണുന്നത് ശുഭമോ അശുഭമോ ആണെന്നറിയാന്‍ ലേഖനം വായിക്കൂ.

വീട് കത്തുന്നത് കണ്ടാല്‍
സ്വപ്നത്തില്‍ നിങ്ങളുടെ വീട് കത്തുന്നതായി കണ്ടാല്‍ പരിഭ്രാന്തരാകരുത്. ഈ സ്വപ്നം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അവിവാഹിതര്‍ ഈ സ്വപ്നം കാണുന്നുവെങ്കില്‍ അതിനര്‍ത്ഥം അവന് ആഗ്രഹിക്കുന്ന ജീവിതപങ്കാളിയെ ലഭിക്കുമെന്നും വിവാഹിതര്‍ ഈ സ്വപ്നം കാണുന്നുവെങ്കില്‍ അത് സര്‍വ്വ പുണ്യങ്ങളും നിറഞ്ഞ ഒരു സന്താനത്തെ ലഭിക്കുമെന്നുമാണ് അര്‍ത്ഥമാക്കുന്നതെന്ന് പറയപ്പെടുന്നു. നിങ്ങള്‍ തീയില്‍ എരിയുന്നത് നിങ്ങള്‍ കാണുകയാണെങ്കില്‍, അതിനര്‍ത്ഥം നിങ്ങളുടെ ഭാവി ശോഭനമായിരിക്കും എന്നാണ്.

നിങ്ങള്‍ സ്വയം കത്തുന്നതായി കണ്ടാല്‍
സ്വപ്നത്തില്‍ നിങ്ങള്‍ സ്വയം അഗ്നിക്ക് ഇരയാകുന്നത് കണ്ടാല്‍ അതിനര്‍ത്ഥം ലക്ഷ്മി ദേവിയുടെ അപാരമായ കൃപയാല്‍ നിങ്ങള്‍ക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കുമെന്നുമാണ്. നിങ്ങളുടെ സ്വപ്നത്തില്‍ ഏതെങ്കിലും തരത്തിലുള്ള പുക കണ്ടാല്‍, നിങ്ങള്‍ക്ക് പുതിയ ശത്രുക്കള്‍ രൂപപ്പെടുമെന്ന് മനസ്സിലാക്കുക. ഭാവിയില്‍ നിങ്ങള്‍ക്ക് ബിസിനസിലും നഷ്ടമുണ്ടാകാം. ഈ സ്വപ്നം നിങ്ങള്‍ ഉടനെ രോഗിയാകുമെന്നും സൂചിപ്പിക്കുന്നു.

ഹോമത്തിന്റെ അഗ്നി കണ്ടാല്‍
സ്വപ്നത്തില്‍ യാഗത്തിന്റെയോ പൂജയുടെയോ അഗ്നി കാണുന്നുവെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ പ്രശ്നങ്ങള്‍ ഉടന്‍ തന്നെ മറികടക്കാന്‍ പോകുന്നു എന്നാണ്. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉടന്‍ ഉണ്ടാകുമെന്ന് ഈ സ്വപ്നം പറയുന്നു.

മറ്റാരെങ്കിലും തീയില്‍ എരിയുന്നത് കണ്ടാല്‍
സ്വപ്നത്തില്‍ ആരെങ്കിലും തീയില്‍ കത്തുന്നത് നിങ്ങള്‍ കണ്ടാല്‍, ഈ സ്വപ്നം ഒരു ദുസ്സൂചകമായി കണക്കാക്കപ്പെടുന്നു. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ബിസിനസ്സില്‍ നഷ്ടമുണ്ടാകുമെന്നാണ്. നിങ്ങള്‍ തീയില്‍ ഒരു വസ്തു കത്തുന്നത് കണ്ടാല്‍, നിങ്ങള്‍ക്ക് പിത്തരസം രോഗം വരാന്‍ സാധ്യതയുണ്ട് എന്നാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ഉദര സംബന്ധമായ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരും.

അഗ്നിക്ക് അരികിലായി നില്‍ക്കുന്നത് കണ്ടാല്‍
അഗ്നിക്ക് അടുത്ത് നില്‍ക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നത് ഒരു നല്ല അടയാളമാണ്. അഗ്നി, ഊഷ്മളതയുടെയും പ്രകാശത്തിന്റെയും ഒരു സൂചന കൂടിയാണ്. അഗ്നിക്ക് ചുറ്റുമിരിക്കുന്നതിനെക്കുറിച്ചുള്ള ഒരു സ്വപ്നം നിങ്ങളുടെ ജീവിതത്തിലെ കഴിഞ്ഞ കാലത്തേക്കുള്ള ഒരു ഗൃഹാതുരമായ ആഗ്രഹത്തെ പ്രതീകപ്പെടുത്തുന്നു. അതുപോലെ, അനിശ്ചിതത്വത്തിന്റെ ഒരു കാലഘട്ടത്തിനു ശേഷം നിങ്ങളുടെ ജീവിതത്തില്‍ സംതൃപ്തിയെയും സമാധാനത്തെയും ഇത് പ്രതീകപ്പെടുത്തുന്നു.

സ്ത്രീ, പുരുഷ സ്വപ്നം
ഒരു പുരുഷന് സ്വപ്നത്തില്‍ അഗ്നി കാണുന്നുവെങ്കില്‍, അതിനര്‍ത്ഥം അവന് കരിയറിലെ പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞവനാണെന്നാണ്. ഒരു സ്ത്രീ അഗ്നിയെ സ്വപ്നം കാണുന്നുവെങ്കില്‍, അവള് ജീവിതത്തോടുള്ള സ്നേഹവും പ്രതീക്ഷയും നിറഞ്ഞവളാണെന്ന് സൂചിപ്പിക്കുന്നു.

അഗ്നിയില്‍ നിന്ന് രക്ഷപ്പെടുന്നത് കണ്ടാല്‍
തീയില്‍ നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നത് അര്‍ത്ഥമാക്കുന്നത് വിജയം കൈവരിക്കാന്‍ നിങ്ങള്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുമെന്നാണ്. ഒരാളെ തീയില്‍ നിന്ന് രക്ഷിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നത്, ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു ആത്മാര്‍ത്ഥ സുഹൃത്ത് നിങ്ങള്‍ക്ക് ഉണ്ടായിരിക്കുമെന്നാണ്.



Click it and Unblock the Notifications
